ഹന്നയുടെ ദുരിതം – 1 1അടിപൊളി  

അല്പനേരത്തെ നിശബ്ദതക്ക് ശേഷം ചെറുതായി പുഞ്ചിരിച്ചു കൊണ്ട്‌ ഹന്ന പറഞ്ഞു “അതിന്‌ ഇഷ്ടപ്പെടാനോ ഇഷ്ടപ്പെടാതെ ഇരിക്കാനോ എനിക്ക് ജോവിനെ പറ്റി ഒന്നും അറിയില്ലല്ലോ”.

ജോ ചിരിച്ചു “എതായാലും സാർ മാറി ജോ ആയല്ലോ. അത്ര മതി ഇന്ന്‌”.

ഹന്ന അല്പം നാണിച്ചു ചിരിച്ചു കൊണ്ട് “അത് പപ്പ അങ്ങനെ വിളിക്കുന്നത് കേട്ടു. അത് കൊണ്ട്‌ വിളിച്ചതാ”.

ജോ:”എതായാലും എനിക്ക് സന്തോഷം ആയി. ഞാൻ

എന്നാൽ ഇറങ്ങട്ടെ, എന്റെ നംബർ ഒന്ന് നോട്ട് ചെയ്ത് വെച്ചോ. ഒരു ഹായ് അയച്ചാല്‍ നമുക്ക് ബാക്കി ഫോണിൽ സംസാരിക്കാം”.

ഹന്ന നംബർ എഴുതി എടുത്തു.

മുമ്പിൽ എത്തിയപ്പോൾ ജോർജ്ജിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട്‌ ജോ “അപ്പ, അങ്ങനെ വിളിക്കാൻ പാടുണ്ടോ എന്ന് അറിയില്ല, എങ്കിലും… എനിക്ക് ഹന്നയെ ഒരുപാട്‌ ഇഷ്ട്ടപെട്ടു. നാളെ വേണമെങ്കിലും കല്യാണം കഴിക്കാൻ ഞാൻ തയ്യാറാണ്. എപ്പോഴെങ്കിലും ഹന്നക്ക് ഈ കല്യാണത്തിന് സമ്മതമാണെന്ന് പറഞ്ഞാൽ വീട്ടിലോ, ഹാളിലോ, പള്ളിയിലോ, റജിസ്റ്റര്‍ ഓഫീസിലോ എവിടെ വെച്ചാണെന്ന് പറഞ്ഞാൽ മതി ഞാൻ വന്ന് ഹന്നയുടെ കഴുത്തിൽ മിന്ന്‌ കെട്ടും. അതിനുള്ള അവസരം എനിക്ക് കിട്ടിയാൽ, എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗ്യമായി ഞാൻ അത് കരുതും”.

ജോർജ്ജ് എഴുന്നേറ്റ് ജോവിന് കൈ കൊടുത്തു. ഇനിയും സാറാമ്മയെ ഇവിടെ ഇരുത്തിയാല്‍ ശരിയാവില്ല എന്ന് തോന്നിയ ഫിലിപ്പും പെട്ടെന്ന് എഴുന്നേറ്റ് ജോർജ്ജിന് കൈ കൊടുത്തു കൊണ്ട്‌ പറഞ്ഞു “എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ? നിങ്ങളുടെ അഭിപ്രായം എന്താണെന്ന് വെച്ചാൽ വിളിച്ച് പറഞ്ഞാൽ മതി”.

കാറിൽ കയറുന്ന സമയം ഉള്ളിലേക്ക് നോക്കിയ ജോ ജനലിലൂടെ തന്നെ നോക്കുന്ന ഹന്നയുടെ മുഖം കണ്ടു. ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ആ കണ്ണുകളിൽ പ്രേമം തുടിക്കുന്നത് തന്റെ തോന്നല്‍ ആയിരിക്കും എന്ന് ജോ സ്വയം പറഞ്ഞു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മൂന്ന്‌ മാസങ്ങൾക്ക് ശേഷം പത്തനംതിട്ടയിലെ ഒരു ചെറിയ പള്ളിയില്‍ ജോ ആവേശത്തോടെ കാത്തു നിന്നു. പള്ളി നിറയെ ആളുകൾ പുറത്തേക്ക്‌ നോക്കി നിന്നു. കുറച്ച് പെൺകുട്ടികൾ ഒരു വശത്ത് ‘അത്യുന്നതമാം സ്വരലോകത്തിൽ’ എന്ന പാട്ട് പാടുന്നുണ്ടായിരുന്നു.

ഒരു കാറ്റ്‌ തന്നെ തഴുകി കടന്ന് പോയപ്പോൾ ജോ പുറത്തേക്ക്‌ നോക്കി. ചെറിയ കുട്ടികൾ പൂക്കൾ വിതറി നിര നിരയായി അകത്തേക്ക് കയറി വന്നു. അവരുടെ പുറകില്‍ ഒരു വെള്ള ഗൗൺ അണിഞ്ഞ് മെല്ലെ നടന്ന് വരുന്ന ഹന്നയെ കണ്ട്, ജോ ശ്വാസം പോലും എടുക്കാൻ മറന്ന് നോക്കി നിന്നു. ആകാശത്ത് നിന്ന് ഒരു മാലാഖ ഇറങ്ങി വരുന്നത് പോലെയാണ്‌ തോന്നിയത്‌.

ജോ മാത്രം ആയിരുന്നില്ല, ആ പള്ളിയില്‍ ഉണ്ടായിരുന്ന മിക്കവാറും ആണുങ്ങളും അവളുടെ സൗന്ദര്യത്തിൽ ലയിച്ച് നിൽക്കുകയായിരുന്നു. ജോവിന്റെ അടുത്ത് നിന്ന അവന്റെ ബെസ്റ്റ് ഫ്രണ്ട് അവന്റെ ചെവിയില്‍ പറഞ്ഞു “അളിയാ നിന്റെ ഒക്കെ ഒരു ഭാഗ്യം”. ചെറിയ ഒരു അസ്വസ്ഥത തോന്നിയെങ്കിലും അതിലും കൂടുതൽ അഭിമാനം ആണ്‌ അവന് തോന്നിയത്‌. അവന്റെ അടുത്ത് എത്തിയപ്പോൾ അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ മനോഹരമായി പുഞ്ചിരിച്ചു, അവനും. അവന്‍ താഴേക്ക് ഇറങ്ങി ചെന്ന് അവളുടെ കൈ പിടിച്ച് പടികള്‍ കയറാൻ സഹായിച്ചു.

അവൾ സ്വകാര്യം പോലെ സന്തോഷത്തോടെ “hi” എന്ന് പറഞ്ഞു. അവനും തിരിച്ച് പറഞ്ഞു. അവന്റെ കൈയ്യും പിടിച്ച് അവൾ അള്‍ത്താരയിലേക്ക് കയറി. ലളിതമായ ഒരു ചടങ്ങിനും സല്‍ക്കാരത്തിനും ശേഷം ആഘോഷമായി ഹന്നയെ അവളുടെ അപ്പയും, നിറകണ്ണുകളോടെ അമ്മയും, അവളുടെ അനുജത്തി സാറയും ചേർന്ന് യാത്രയാക്കി.

ഹന്ന ഗൗൺ മാറ്റി മനോഹരമായ ഒരു പിങ്ക് കളർ സാരി ആണ്‌ ഉടുത്തിരുന്നത്. കാറിൽ കയറിയപ്പോള്‍ മുതൽ ജോ തന്റെ നഗ്നമായ അണിവയറിലേക്ക് കൂടെ കൂടെ നോക്കുന്നത് അവൾ കണ്ടു. സാധാരണ അങ്ങനെ ആരെങ്കിലും നോക്കിയാൽ അവള്‍ക്ക് വല്ലാത്തൊരു

അസ്വസ്ഥത തോന്നാറുണ്ട്. പക്ഷെ ഇപ്പോൾ അവള്‍ക്ക് അല്പം നാണം മാത്രം ആണ്‌ തോന്നിയത്‌. അവൾ അവനെ നോക്കി മനോഹരമായി മന്ദഹസിച്ചു കൊണ്ട്‌ എന്താ എന്ന് തല അനക്കി ചോദിച്ചു. ജോ ഒരു കള്ള ചിരിയോടെ അവളുടെ വശത്ത് കൂടെ കാണുന്ന വയറിലേക്ക് ചൂണ്ടയിട്ട് അടിപൊളി എന്ന് കാണിച്ചു. അവൾ അല്പം നാണം കലര്‍ന്ന പരിഭവത്തോടെ അവന്റെ കൈയ്യില്‍ ഒന്ന് നുള്ളി.

Updated: November 9, 2026 — 8:10 pm

Leave a Reply

Your email address will not be published. Required fields are marked *