ഫിലിപ്:”എടി നിനക്ക് നമ്മുടെ മോന് നല്ലോരു കുട്ടിയെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആണോ താല്പര്യം അതോ, ലിസിയുടെ അടുത്ത് പൊങ്ങച്ചം പറയുന്നതാണോ അതിലും പ്രധാനം?”.
സാറാമ്മ ഒന്നും മിണ്ടാതെ കുറച്ച് നേരം ആലോചിച്ച് ഇരുന്നു.
സാറാമ്മ:”നിങ്ങള്‍ ആ ബ്രോക്കറ് സാബുവിനെ ഒന്ന് വിളിച്ചേ. എന്നിട്ട് അവനോട് ഈ പെണ്ണിനെയും, കുടുംബത്തെയും പറ്റീ എല്ലാ വിവരവും അന്വേഷിച്ച് പറയാൻ പറ. ഇവള് ജനിച്ചപ്പോള്‍ മുതൽ ഉള്ള എല്ലാ കാര്യങ്ങളും എനിക്ക് അറിയണം”.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
ഒരുനില ഉള്ള സാധാരണ ഒരു വീടിന്റെ മുമ്പിലേക്ക് ജോ കാർ ഓടിച്ചു കയറ്റി. പുറകില്‍ സാറാമ്മ അല്പം പുച്ഛത്തോടെ പറഞ്ഞു “വാടക വീടാണ്, എന്നിട്ട് പോലും ഒരു രണ്ട് നില വീട് വാടകയ്ക്ക് എടുക്കാൻ ഉള്ള ശേഷി പോലും അവര്‍ക്ക് ഇല്ലേ?”
ജോ കേട്ടതായി ഭാവിച്ചില്ലെങ്കിലും ഫിലിപ് പറഞ്ഞു “ഡി, നീ ഇങ്ങനെ എല്ലാം സംസാരിക്കാതെ. അവന് കെട്ടി ഇവിടെ വന്ന് ജീവിക്കാൻ ഒന്നും പോകുന്നില്ലല്ലോ. സാബു പറഞ്ഞത് നീയും കേട്ടതല്ലേ? ഈ കുട്ടി തനി തങ്കം
ആണെന്ന്. രാവിലെ മുതൽ വൈകുന്നേരം വരെ ഇവിടെ അടുത്തുള്ള ഒരു ഓഫീസിൽ accountant ആയി ജോലി ചെയ്യുന്നു, വൈകുന്നേരങ്ങളിലും, ഒഴിവ് ദിവസങ്ങളിലും ഇവിടെ ഉള്ള അനാഥാലയത്തിലെ കുട്ടികളെ പഠിപ്പിക്കും. ശമ്പളത്തിന്റെ പകുതിയില്‍ അധികവും ആ കുട്ടി അനാഥാലയത്തിലെ കുട്ടികള്‍ക്ക് വേണ്ടിയ ചിലവാക്കുന്നത്. ഇത് വരെ ഒരു ചീത്ത പേരും കേൾപ്പിച്ചിട്ടില്ല. ഇത്രയും എല്ലാം പോരെ? നിന്റെ ലിസിയുടെ അമേരിക്കകാരി മരുമോൾ എന്തായാലും ഹൃദയം കൊണ്ട് ഇവളുടെ പകുതി പോലും എത്തില്ല, എനിക്ക് ഉറപ്പാണ്”.
സാറാമ്മ കേട്ടതായി പോലും ഭാവിച്ചില്ല.
കാർ നിർത്തി അവർ ഇറങ്ങാന്‍ പോയപ്പോഴേക്കും ഷർട്ടും പാന്റ്സും ഇട്ട ഒരു മധ്യവയസ്കൻ പുറത്തേക്ക് ഇറങ്ങി വന്ന് അവരെ സ്നേഹത്തോടെ സ്വീകരിച്ചു.” വരൂ വരൂ. ഞാൻ ജോർജ്ജ്, ഹന്നയുടെ അച്ഛൻ ആണ്”.
ജോയും ഫിലിപ്പും തിരിച്ചും ചിരിച്ച് കൊണ്ട് ജോർജ്ജിന് കൈ കൊടുത്തു. സാറാമ്മ ചെറുതായി ഒന്ന് ചിരിച്ചു എന്ന് വരുത്തി അവരുടെ പുറകേ ഉള്ളിലേക്ക് കയറി.
ജോർജ്ജും ഫിലിപ്പും പെട്ടെന്ന് തന്നെ കൂട്ടായി. അവർ ചിര പരിചിതരെ പോലെ പരസ്പരം സംസാരിച്ചും ചിരിച്ചും വിശേഷങ്ങൾ പറഞ്ഞ് ഇരുന്നു. ജോയും ഇടക്കിടക്ക് അവരുടെ കൂടെ കൂടി. സാറാമ്മ മാത്രം അധികം മിണ്ടാതെ ഇരുന്നു.
കുറച്ച് കഴിഞ്ഞ് അകത്ത് നിന്ന് ഒരു ട്രേയില്‍ ചായയും ആയി ഹന്നയും അമ്മയും അങ്ങോട്ട് കടന്ന് വന്നു. ഫോട്ടോയിൽ കണ്ടതിലും പതിന്മടങ്ങ് സുന്ദരി ആണ് ഹന്ന.
ചെറിയ ബൺ പോലെ കെട്ടിയിരുന്ന മുടി, പക്ഷെ ഒരു വശത്ത് അല്പം മുടി മുമ്പിലേക്ക് കിടന്നിരുന്നു. ഒതുക്കം ഉള്ള അരക്കെട്ടും, മുമ്പിലേക്ക് തള്ളി നില്ക്കുന്ന മുലകളും
ജോയുടെ അരക്കെട്ടിനെ ചൂട് പിടിപ്പിക്കുന്നതായിരുന്നു. എങ്കിലും ജോവിന് അവളുടെ ഐശ്വര്യം നിറഞ്ഞ മുഖവും അതിൽ നിറഞ്ഞു നിന്ന സുന്ദരമായ ചിരിയും ആണ് ഏറ്റവും ആകര്‍ഷിച്ചത്. ഹന്ന അല്പം നാണം നിറഞ്ഞ പുഞ്ചിരിയോടെ ജോവിന് ചായ കൊടുത്തു. പക്ഷെ സാറാമ്മക്ക് ചായ കൊടുത്തപ്പോള്‍ ആ മുഖത്തെ ഗൗരവം നിറഞ്ഞ ഭാവം കണ്ട് ഹന്നയുടെ പുഞ്ചിരി അല്പം ഒന്ന് മങ്ങി. എങ്കിലും അവൾ ഒന്നും പറയാതെ ചായ കൊടുത്തിട്ട് ഉള്ളിലേക്ക് പോയി.
വീണ്ടും ഫിലിപ്പും ജോർജ്ജും സംസാരത്തിലേക്ക് കടന്നപ്പോള്‍ അല്പം അസ്വസ്ഥതതയോടെ സാറാമ്മ ഇടക്ക് കയറി.
സാറാമ്മ:”നമുക്ക് കാര്യങ്ങളിലേക്ക് കിടന്നാലോ?”
ജോർജ്ജ് പുഞ്ചിരിയോടെ തന്നെ ചോദ്യ ഭാവത്തിൽ സാറാമ്മയെ നോക്കി. ഫിലിപ് അല്പം ഭയത്തോടെയും.
സാറാമ്മ:”എന്തായാലും എന്റെ മോന് നിങ്ങളുടെ മോള് ഇഷ്ട്ടപെട്ടു എന്ന് എനിക്ക് മനസ്സിലായി. കല്യാണത്തിന്റെ കാര്യം ഓര്‍ത്ത് ഒന്നും നിങ്ങൾ പേടിക്കണ്ട. എല്ലാം ഞങ്ങൾ അറേഞ്ച് ചെയ്തോളാം. ഈ നാട്ടിലെ ഏറ്റവും മുന്തിയ ഹാളും, ബാക്കി കാര്യങ്ങളും എല്ലാം അറേഞ്ച് ചെയ്യാൻ ഞങ്ങൾ ഞങ്ങളുടെ ഒരു ജോലിക്കാരനെ ഇങ്ങോട്ട് അയക്കാം, അവന് ചെയ്തോളും എല്ലാം. പിന്നെ കല്യാണ സമയത്ത് മോള്‍ക്ക് ഇടേണ്ട ആഭരണങ്ങളും, സാരിയും എല്ലാം നേരത്തെ കൂട്ടി തന്നെ ഞങ്ങൾ ഇവിടെ എത്തിക്കാം, അപ്പോൾ ഏതെങ്കിലും മാറ്റി മേടിക്കാന്‍ ഉണ്ടെങ്കിൽ നിങ്ങള്‍ക്ക് ആകാമല്ലോ. പിന്നെ കുട്ടിയുടെ അമ്മക്കും അനിയത്തിക്കും ഇടാൻ ഉള്ളതും വേണമെങ്കിൽ ഞങ്ങൾ എത്തിക്കാം”.
