ഹന്ന:”ശരി മമ്മി എന്നാ. ഞാൻ അത്താഴത്തിന് ഉള്ളതെല്ലാം എടുത്ത് വെക്കാൻ പറയാം”.
സാറാമ്മ ഒന്നും മിണ്ടാതെ അവിടെ കിടന്നു.
ഹന്ന കുറച്ച് നിമിഷങ്ങളും കൂടെ അവിടെ നിന്നിട്ട് മെല്ലെ ഉള്ളിലേക്ക് നടന്നു.
മേരി ചേച്ചിയെ സഹായിക്കാൻ വേണ്ടി ഓരോ പാത്രമായിട്ട് എടുത്ത് തീൻമേശയിലേക്ക് കൊണ്ട് വരുമ്പോൾ ആണ് പടികൾ ഇറങ്ങി വരുന്ന ജോവിനെ കാണുന്നത്. ഹന്നയുടെ മുഖം നാണം കൊണ്ട് തുടുത്തു. അവനെ കണ്ടപ്പോൾ അവളുടെ മനസ്സിൽ കുലച്ചു നിന്ന് ചാടിയ അവൻ്റെ പൗരുഷത്തിൻ്റെ ചിത്രം ആണ് തെളിഞ്ഞ് വന്നത്.
അവൻ കൊതിയോടെ തൻ്റെ അടുത്തേക്ക് വരുന്നത് കണ്ട് ഭയത്തോടെ രണ്ട് അടി പുറകോട്ട് മാറി കൊണ്ട് ഹന്ന വെപ്രാളപ്പെട്ട് പറഞ്ഞു “ദേ. അടങ്ങി നിന്നോ. മമ്മിയും പപ്പയും ഇപ്പോ വരും. പിന്നെ മേരി ചേച്ചിയും പുറകെ ഉണ്ട്”.
ജോ ചിരിച്ച് കൊണ്ട് ഹന്നയുടെ അടുത്ത് മേശയിൽ ഇരുന്ന വെള്ളത്തിൻ്റെ ജഗ് എടുത്ത് കൊണ്ട് “നീ എന്തൊക്കെയാണ് ഈ പറയുന്നതെന്റെ അന്നക്കുട്ടി. ഞാൻ കുടിക്കാൻ വേണ്ടി കുറച്ച് വെള്ളം എടുക്കാൻ ഇങ്ങോട്ട് വന്നതല്ലേ”.
ഹന്നയുടെ ചമ്മിയ മുഖം ആസ്വദിച്ച് കൊണ്ട് ജോ തുടർന്നു “എന്താ നിനക്ക് ഞാൻ എന്തെങ്കിലും ചെയ്യണം എന്നുണ്ടായിരുന്നോ?”
ഹന്ന പിണക്കം നടിച്ച് കൊണ്ട് “പോ ഒന്ന്. എന്നെ കളിയാക്കുകയാണെന്ന് എനിക്ക് അറിയാം”.
അപ്പോഴേക്കും അങ്ങോട്ട് രണ്ട് പാത്രങ്ങളിൽ കറിയും ആയി വന്ന മേരി ചേച്ചി പറഞ്ഞു
“ഇനി മോളും അങ്ങോട്ട് ഇരുന്നോ. ബാക്കി ഞങ്ങൾ ചെയ്തോളം”. ഹന്നയും ജോവും ഇരുന്ന് കുറച്ച് കഴിഞ്ഞപ്പോൾ ഫിലിപ്പും സാറാമ്മയും കൂടെ വന്നു.
അത്താഴം കഴിക്കുന്നതിൻ്റെ ഇടയിൽ ഫിലിപ്പ് പറഞ്ഞു “മോള് ഒരു മിടുക്കിയാണ് ജോ. ഞങ്ങൾ രണ്ട് പേരും ഇന്ന് രാവിലെ തൊട്ട് തല കുത്തി നിന്നിട്ടും മനസ്സിലാകാതെ ഇരുന്ന കാര്യങ്ങൾ ആണ് മോള് ഒരു മിനുട്ടിൽ കണ്ട് പിടിച്ച് പറഞ്ഞത്”.
ജോ ഹന്നയെ നോക്കി പുഞ്ചിരിച്ചു. ഹന്ന നാണിച്ച് തല കുമ്പിട്ട് ഇരുന്നു.
ഫിലിപ്പ്:”നാളെ തൊട്ട് മോളും എൻ്റെ കൂടെ ഓഫീസിൽ വരട്ടെ. അവിടുത്തെ കണക്കും കാര്യങ്ങളും എല്ലാം മോള് ഒന്ന് പരിശോധിക്കട്ടെ. ഐഡിയ എൻ്റെ അല്ല, സാറാമ്മയുടെ ആണ്”.
ഹന്ന അത്ഭുതത്തോടെ മമ്മിയെ നോക്കി. അവൾക്ക് ഒരുപാട് സന്തോഷമായി.
ജോ:”അത് ശരിയാവില്ല പപ്പാ. ഞങ്ങൾക്ക് നാളെ കുറച്ച് ഷോപ്പിങ്ങിന് പോകാൻ എല്ലാം ഉണ്ട്. മറ്റന്നാൾ വൈകുന്നേരം അല്ലേ ഞങ്ങളുടെ യാത്ര വരുന്നത്”.
ഹന്നയ്ക്ക് ഏത് യാത്രയുടെ കാര്യമാണ് ജോ പറയുന്നതെന്ന് മനസ്സിലായില്ല. എങ്കിലും മമ്മി ആദ്യം ആയിട്ട് തന്നോട് പറഞ്ഞ കാര്യം എന്തിലും പ്രധാനമായിരുന്നു ഹന്നയ്ക്ക്.
ഹന്ന:”ഇച്ഛാ. എനിക്ക് ഷോപ്പിംഗ് ഒന്നുമില്ല. ഞാൻ ഓഫീസിൽ പോയി ഫയലുകൾ എല്ലാം നോക്കിയിട്ട് വൈകുന്നേരം പോകാം അല്ലെങ്കിൽ”.
ജോ:”അതല്ല അന്നേ. നമ്മുടെ യാത്രക്ക് ഉള്ള ഉടുപ്പുകൾ എല്ലാം വാങ്ങാൻ ഉണ്ട്. അതൊന്നും നിൻ്റെ കയ്യിൽ ഉണ്ടാവാൻ സാധ്യതയില്ല”.
ഹന്ന:”ഏത് യാത്ര?”
ജോ:”അതൊക്കെ ഉണ്ട്. സർപ്രൈസ് ആണ്. ഇപ്പൊ പറയില്ല”.
ഫിലിപ്പ്:”എങ്കിൽ ഒരു കാര്യം ചെയ്യാം. നീ എന്തായാലും എഴുന്നേറ്റ്, എക്സർസൈസും കുളിയും എല്ലാം കഴിഞ്ഞ് വരുമ്പോൾ നേരം
ഉച്ചയാകും. എങ്കിൽ പിന്നെ മോള് രാവിലെ എൻ്റെ കൂടെ വരട്ടെ. എന്നിട്ട് നീ റെഡി ആയി കഴിയുമ്പോൾ അങ്ങോട്ട് വന്നാൽ മതി. എന്നിട്ട് അവിടുന്നു നിങ്ങൾ ഷോപ്പിങ്ങിന് പൊയ്ക്കോ അല്ലെങ്കിൽ എന്തായാലും ഉച്ചക്ക് ഊണ് കഴിക്കാൻ ഇവിടെ വരുമല്ലോ, അത് കഴിഞ്ഞ് നിങ്ങള് പൊയ്ക്കോ”.
ജോ:”ഒക്കെ പപ്പാ. എങ്കിൽ അങ്ങനെ ആകാം. നിനക്ക് ഒക്കെ അല്ലേ അന്ന”.
ഹന്ന:”എനിക്ക് ഒരു പ്രശ്നവുമില്ല. സന്തോഷമേ ഉള്ളു”.
അത്താഴം എല്ലാം കഴിഞ്ഞ് മുകളിലേക്ക് കയറും നേരം ടിവി കണ്ട് കൊണ്ടിരുന്ന ഫിലിപ്പ് ചോദിച്ചു “ഞങ്ങൾക്ക് വൈകുന്നേരമുള്ള ഒരു സീരിയൽ കാണുന്ന സൂക്കേട് ഉണ്ട്. മോൾക്ക് താൽപ്പര്യമുണ്ടോ?”
ഹന്ന പുഞ്ചിരിയോടെ “ഇല്ല പപ്പാ. അങ്ങനെ ഒരു പതിവില്ല. വായനയാണ് കൂടുതൽ ഇഷ്ടം. ടിവിയോട് അത്ര താൽപര്യമില്ല. പിന്നെ നല്ല സിനിമകൾ കാണാൻ ഇഷ്ടമാണ്”.
