കുറേ കഴിഞ്ഞിട്ട് ആണ് ജോ അവളുടെ ചുണ്ടുകൾ മോചിപ്പിച്ചത്. എന്നാൽ
അവൻ അവളുടെ ചുണ്ട് വിട്ടതിന് ശേഷവും അവളുടെ ചുണ്ട് അവൾ പിൻവലിച്ചില്ല. അവൻ വീണ്ടും അവളുടെ ചുണ്ടുകൾ പ്രാപിക്കും എന്ന പ്രതീക്ഷയിൽ എന്നപോലെ. അവൻ അവളുടെ ചുണ്ടിൽ ചെറിയ ഒരു കടി കൊടുത്തപ്പോൾ ആണ് അവൾ സ്വബോധത്തിലേക്ക് തിരിച്ച് വന്നത്. അവൾ ‘ഔച്ച്’ എന്ന് പറഞ്ഞ് ചുണ്ട് വലിച്ച് എടുത്തു.
ജോ ചിരിച്ച് കൊണ്ട്:”വേദനിച്ചോ?”
ഹന്ന:”പിന്നില്ലാതെ. ദുഷ്ടൻ”.
ജോ:”അത് പിന്നെ ഇത് പോലെ നല്ല ചുമന്ന ചാമ്പങ്ങാ പോലത്തെ ഈ ചുണ്ടുകൾ കടിക്കാൻ പാകത്തിന് ഇങ്ങനെ വെച്ച് തന്നാൽ കടിച്ച് പോവൂലെ”.
ഹന്ന അവൻ്റെ നെഞ്ചിൽ മെല്ലെ ഒന്ന് ഇടിച്ചിട്ട് “പിന്നേ, പൊയ്ക്കോ ഇവിടുന്ന്. പാവം എൻ്റെ ചുണ്ട് കടിച്ച് പറിച്ചിട്ട്, കൊഞ്ചുന്നോ? ഞാൻ പോകുവാ”.
എന്നാൽ ജോ അവളെ കൂടുതൽ ശക്തിയിൽ ചുറ്റി പിടിച്ചു.
ജോ “എങ്ങോട്ടാ ഇത്ര നേരത്തെ? നേരം വെളുത്ത് വരുന്നതേ ഉള്ളൂ”.
ഹന്ന പുഞ്ചിരിച്ച് കൊണ്ട് “ഇച്ഛ വേറെ വല്ല ടൈംസോണിൽ ആണോ ജീവിക്കുന്നത്? ഇവിടെ ഇന്ത്യയിൽ ഇപ്പൊ സമയം 7.30 കഴിഞ്ഞു. ഇവിടെ എല്ലാം രാവിലെ ഒരു ആറ് മണി ആകുമ്പോൾ തന്നെ നേരം വെളുക്കും”.
ജോ ചിരിച്ചു.
ജോ:”ഞാൻ ഉദ്ദേശിച്ചത്, ഇത്ര നേരത്തെ പോയിട്ട് എന്ത് ചെയ്യും എന്നാണ്. ഇവിടെ അങ്ങനെ പണി ഒന്നുമില്ല”.
ഹന്ന:”അത് നിങ്ങൾ ആണുങ്ങൾക്ക് വെറുതെ പല്ലു തേച്ച് വന്ന് ഇരിക്കുമ്പോൾ തന്നെ ഭക്ഷണം മുൻപിൽ വരുന്നത് കൊണ്ട് തോന്നുന്നതാണ്. രാവിലെ ആണ് ഏറ്റവും കൂടുതൽ പണി ഉള്ളത്. വീട്ടിൽ ആണെങ്കിൽ ഇതിനകം എൻ്റെ തലയിൽ വെള്ളം കോരി ഒഴിച്ചേനെ. കുറേ നാളിന് ശേഷമാ
ഞാൻ ഇത്രയും വൈകി എഴുന്നേൽക്കുന്നത്”.
രാഹുൽ:”പണി എല്ലാം എടുക്കാൻ ഇവിടെ ജോലിക്കാർ ഉണ്ട്. മോള് തൽക്കാലം പണി ഒന്നുമെടുത്ത് കഷ്ടപ്പെടേണ്ട. വാ നമുക്ക് കുറച്ച് നേരം കൂടെ ഇങ്ങനെ കെട്ടി പിടിച്ച് കിടക്കാം”.
ഹന്ന പക്ഷേ ജോവിനെ തള്ളി മാറ്റിയിട്ട് എഴുന്നേറ്റു.
ഹന്ന:”ഒന്ന് പോ ഇച്ഛാ. ഞാൻ ഒന്ന് പല്ല് എല്ലാം തേച്ചിട്ട് അടുക്കളയിൽ പോയി അമ്മയെ സഹായിക്കാൻ നോക്കട്ടെ”.
ഹന്ന കട്ടിലിൽ നിന്നും എഴുന്നേറ്റ് അവളുടെ ബാഗിൽ നിന്ന് ബ്രഷും പേസ്റ്റും എല്ലാം എടുത്തിട്ട് കുളിമുറിയിലേക്ക് കയറി.
ജോ പുറകേ വിളിച്ച് പറഞ്ഞു “നീ ജീവിതകാലം മുഴുവൻ എൻ്റെ കൂടെ പെട്ട് കഴിഞ്ഞു എന്ന് അറിയാമല്ലോ അല്ലേ?”
ഹന്ന അകത്ത് നിന്ന് എത്തി നോക്കി ചോദിച്ചു “എന്താന്ന്?”
Jo ഒരു പുഞ്ചിരിയോടെ “അല്ല നീ ഇപ്പോഴും നിൻ്റെ ബാഗ് എല്ലാം unpack ചെയ്യാതെ ഇങ്ങനെ തന്നെ വെച്ചുക്കുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇപ്പോഴും എൻ്റെ കയ്യിൽ നിന്ന് രക്ഷപെടാം എന്നൊരു വ്യാമോഹം നിൻ്റെ ഉള്ളിൽ ഉണ്ടെന്ന്”.
ഹന്ന ചിരിച്ചു അത് കേട്ട് “ഏയ്. എനിക്ക് നന്നായിട്ട് അറിയാം എൻ്റെ ഈ ജന്മം ഇനി എനിക്ക് രക്ഷ ഇല്ലെന്ന്. ഇന്നലെ സമയം കിട്ടില്ലല്ലോ അത് കൊണ്ടാ. ഇന്ന് ഇരുന്ന് എല്ലാം എടുത്ത് അലമാരയിൽ അടുക്കി വെക്കണം”.
ഹന്ന പല്ല് തേച്ച് കഴിഞ്ഞ് തുപ്പാൻ കുനിഞ്ഞിട്ട് നിവർന്നപ്പോൾ തൊട്ട് പുറകിൽ നിൽക്കുന്ന ജോവിനെ കണ്ണാടിയിൽ കണ്ടപ്പോൾ അവൾ ഞെട്ടി പോയി. അവൻ്റെ കണ്ണിലെ പ്രണയവും കാമവും കലർന്ന ഭാവം അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. അവൾ ‘എന്താ’ എന്ന അർഥത്തിൽ
തല കുലുക്കി. അതിന് മറുപടി എന്നോണം ജോ അവളെ പുറകിൽ നിന്ന് കെട്ടി പിടിച്ച് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി. ഹന്നയുടെ ദേഹം മുഴുവൻ കോരിത്തരിച്ച് അവൾ പെരുവിരലിൽ കുത്തി ഉയർന്ന് പോയി.
ജോ:”എന്നെ പല്ല് തേപ്പിച്ച് തരുമോ?”
ഹന്ന:”അയ്യേ, ഒരു ഐപിഎസ് കാരൻ വന്നേക്കുന്നു. തനിയെ പല്ല് തേക്കാൻ പോലും അറിയില്ലേ?”
തലേന്ന് അവൾക്ക് ഫീൽ ചെയ്ത അതേ ഒരു ദൃഢത അവളുടെ നിതംബത്തിൽ അമരുന്നത് അവൾ തിരിച്ചറിഞ്ഞു. അത് അവൻ്റെ പൗരുഷം ആണെന്ന അറിവ് അവളെ ഒരേ സമയം ഭയപ്പെടുത്തുകയും, ആവേശം കൊള്ളിക്കുകയും ചെയ്തു. അവളുടെ നിതംബത്തിൻ്റെ മൃദുലത ജോവിനെയും വല്ലാതെ ആവേശം കൊള്ളിച്ചു.
