ഹന്നയുടെ ദുരിതം – 1 1അടിപൊളി  

നാട്ടുകാരുടെയും ബന്ധുക്കളുടെയും മുമ്പിൽ വെച്ച് പള്ളിയില്‍ ഹന്നയുടെ കഴുത്തിൽ മിന്ന്‌ കെട്ടുന്നതും സ്വപ്നം കണ്ടാണ്

ജോ രാവിലെ കണ്ണുകൾ തുറന്നത്. അവന്റെ ഹൃദയം സന്തോഷം കൊണ്ട്‌ നിറഞ്ഞു. അവന്‍ ആദ്യം തന്നെ മൊബൈൽ എടുത്ത് ഒന്ന് കൂടെ അവളുടെ മുഖം എടുത്ത് നോക്കി. അതിന്റെ ഒരു സ്ക്രീൻ ഷോട്ട് എടുത്ത് അവന്‍ സൂക്ഷിച്ചു. പക്ഷെ ഇത് വരെ അവരുടെ ഭാഗത്ത് നിന്ന് മെസേജ് ഒന്നും തിരിച്ച് വന്നിട്ടില്ല.

അവന്‍ സന്തോഷത്തോടെ ആണ്‌ താഴേക്ക് ഇറങ്ങി ചെന്നത്. മമ്മി അടുക്കളയില്‍ വേലക്കാരിമാരോട് എന്തൊക്കെയോ ദേഷ്യപ്പെട്ടുകൊണ്ട്‌ നില്ക്കുന്നുണ്ട്. അവന്‍ പുറകില്‍ കൂടെ ചെന്ന് മമ്മിയെ പുറകില്‍ നിന്ന് കെട്ടി പിടിച്ചിട്ട് കവിളിൽ ഒരു ഉമ്മ കൊടുത്തു. സാറാമ്മ ഞെട്ടി ഒന്ന് നിലവിളിച്ച് പോയി. ജോയും വേലക്കാരും ചിരിച്ചു. പക്ഷേ സാറാമ്മയുടെ ഒരു നോട്ടത്തിൽ വേലക്കാര്‍ ചിരി അടക്കി സ്വന്തം ജോലികളിലേക്ക് തിരിഞ്ഞു.

സാറാമ്മ തിരിഞ്ഞ് ജോയോട് ദേഷ്യപ്പെട്ടു “വലിയ ഐപിഎസ് ആണെന്ന് ഒന്നും ഞാൻ നോക്കില്ല. പഴയ ചൂരൽ ഇപ്പോഴും എന്റെ കൈയ്യിൽ ഉണ്ട്. നല്ലത് രണ്ടെണ്ണം ഞാൻ പൊട്ടിച്ച് തരും. അവന്റെ ഓരോ കുരുത്തക്കേട്”.

ജോ ചിരിച്ച് കൊണ്ട്‌ “ഓഹ് എന്നാൽ ശരി, ഞാൻ ഇന്നലെ രാത്രി അമ്മ പറഞ്ഞപോലെ ചെയ്തപ്പോൾ എനിക്ക് ഇഷ്ടപ്പെട്ട ഒരു കുട്ടിയെ കണ്ടു എന്ന് പറയാൻ വന്നതാ. എന്നാൽ ഞാൻ പോയേക്കാം”.

പക്ഷെ ദേഷ്യം എല്ലാം മാഞ്ഞ് സന്തോഷത്തോടെ സാറാമ്മ ചോദിച്ചു “ശരിക്കും? സത്യമാണോടാ? അയ്യോ. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. (തിരിഞ്ഞിട്ട്) എടി ശാന്തെ, പുറകില്‍ നിന്ന് രണ്ടോ മൂന്നോ കോഴിയെ പിടിക്കടീ. ഇന്ന്‌ എല്ലാവർക്കും ബിരിയാണി ആണ്‌. പറമ്പില്‍ പണിയുന്നവർക്കും എല്ലാം ഉണ്ടാക്കണം. (വീണ്ടും ജോനെ നോക്കിയിട്ട്)

വാടാ, നിന്റെ പപ്പ എവിടെയാണോ എന്തോ? എല്ലാം പറ ഞങ്ങളോട്”.

ഹാളില്‍ പപ്പയും മമ്മിയും ജോയും ഇരിക്കുകയാണ്. മമ്മി ഫോണിൽ നോക്കി ആണ്‌ ഇരിക്കുന്നത്. മുഖത്ത് അത്ര തെളിച്ചം ഇല്ലായിരുന്നു ഇപ്പോൾ.

കുറച്ച് കഴിഞ്ഞ് സാറാമ്മ പറഞ്ഞു “എടാ വെറും ഒരു ക്ലാർക്കിന്റെ മകൾ എന്ന് പറയുമ്പോൾ….”

ഫിലിപ്:”അതിന്‌ അവന്‍ അയാളെ അല്ലല്ലോ കെട്ടുന്നത്? അയാളുടെ മോളെ അല്ലെ. അവള്‍ക്ക് നല്ല പഠിപ്പ് എല്ലാം ഉണ്ടല്ലോ. പിന്നെ എന്താ?”

സാറാമ്മ:”അതല്ല ഇച്ചായാ. ഒരു ഇളയ പെങ്ങള്‍ കൂടെ ഉണ്ട്, മിക്കവാറും അതിനെ കെട്ടിക്കേണ്ട ഉത്തരവാദിത്തവും അവസാനം ഇവന്റെ തലയില്‍ ആകും നോക്കിക്കോ”.

ജോ ചിരിച്ച് കൊണ്ട്‌:”എന്റെ ഭാര്യയുടെ പെങ്ങള്‍ എന്നാൽ എന്റെയും പെങ്ങള്‍ അല്ലെ? എന്റെ പെങ്ങളുടെ കല്യാണം ഞാൻ നടത്തിയാൽ എന്താ തെറ്റ്? അത് മാത്രമല്ല, ആവശ്യത്തിലേറെ ഉണ്ടല്ലോ നമുക്ക് ഒരു കല്യാണം നടത്തി കൊടുത്താൽ നമ്മുടെ കുടുംബം എന്താ മുടിഞ്ഞു പോകുമോ?”

സാറാമ്മ:”നിനക്ക് അതൊന്നും ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല. ഭാവിയിലെ ഇതിന്റെ എല്ലാം ദൂഷ്യം നിനക്ക് മനസ്സിലാവൂ”.

ജോ:”ദേ പിന്നേം ക്ലീഷേ ഡയലോഗ്. എന്റെ അമ്മ, ആ സീരിയൽ കാണുന്നത് ഒന്ന് നിര്‍ത്ത്”.

സാറാമ്മ:”നീ ഒന്ന് പോടാ ചെക്കാ. നിനക്ക് അറിഞ്ഞൂടാ, നാട്ടുകാർ എന്ത് പറയുമെന്ന്”.

ഫിലിപ്പ് ചിരിച്ച് കൊണ്ട്‌:”ആഹ്, അങ്ങനെ കാര്യത്തിലേക്ക് വാ എന്റെ പൊന്ന് സാറാമ്മേ. നിന്റെ പൊങ്ങച്ചം ഗ്രൂപ്പിൽ നിനക്ക് പൊങ്ങച്ചം പറയാൻ പറ്റില്ല അതല്ലേ കാര്യം? നിന്നേക്കാളും കൂടുതൽ നാട്ടുകാരെ കാണുന്നത് ഞാനല്ലേ? എനിക്ക് ഒരു കുഴപ്പവുമില്ല”.

സാറാമ്മ ദേഷ്യത്തോടെ ഫിലിപ്പിന്റെ നേരെ ചാടി “ആഹ്, അത് തന്നെ

കാര്യം. ആ ലിസിയുടെ മുമ്പിൽ എല്ലാം ഞാൻ ഇത് വരെ തോറ്റു കൊടുത്തിട്ടില്ല. അവളുടെ മോന്‍ കെട്ടിയത് അമേരിക്കയില്‍ ഉള്ള ഡോക്ടർ കൊച്ചിനേയാ. അപ്പൊ എന്റെ മോന്‍ ഒരു ക്ലാർക്കിന്റെ മോളെ കെട്ടി എന്ന് പറഞ്ഞാൽ? അതെനിക്ക് ക്ഷീണമാ”.

ജോ അസ്വസ്ഥയോടെ “എങ്കിൽ ശരി അടുത്ത തവണ ലിസ്സി ആന്റിയോട് പറഞ്ഞേരെ. നിങ്ങളുടെ മോന്‍ കല്യാണം കഴിക്കാൻ താൽപര്യം ഇല്ലാത്തത് കൊണ്ട്‌ കെട്ടുന്നില്ല എന്ന്”. അതും പറഞ്ഞ്‌ ജോ എഴുന്നേറ്റ് മുറിയിലേക്ക് പോയി.

Updated: November 9, 2026 — 8:10 pm

Leave a Reply

Your email address will not be published. Required fields are marked *