അഞ്ചു ശരങ്ങൾ – 1 3അടിപൊളി  

അഞ്ചു ശരങ്ങൾ – 1

[ കബനീനാഥ് ]


വിഷമത്തോടെ തലകുനിച്ചിരിക്കുന്ന സഞ്ജുവിന്റെയടുത്തേക്ക് പത്മാവതിയമ്മ ചെന്നു…“ നിനക്ക് ചോറെടുക്കട്ടേ…?”

കസേരയിലിരിക്കുന്ന മകന്റെ മുടിയിഴകളിൽ തലോടിക്കൊണ്ട് വാത്സല്യത്തോടെ അവർ ചോദിച്ചു…

“ വിശപ്പില്ലാ…….”

ശൂന്യതയിൽ നോക്കിയെന്നവണ്ണം സഞ്ജയ് പറഞ്ഞു…

“അതൊക്കെ തോന്നലാ… വാ… വന്നു കഴിക്ക്… ….”

അവർ അവനെ പിടിച്ചെഴുന്നേൽപ്പിക്കുവാനൊരു ശ്രമം നടത്തി…

“വേണ്ടാഞ്ഞിട്ടാ അമ്മേ…”

സഞ്ജയ് അവരുടെ കൈ പിടിച്ചു മാറ്റി…

“ നീയത്രത്തോളം അവളെ ലാളിച്ചതും സ്നേഹിച്ചതുമാന്ന് എനിക്കറിയാം… അത് എല്ലാവർക്കുമറിയാം… അവൾക്ക് എന്തു തന്നെ പ്രശ്നങ്ങളുണ്ടെങ്കിലും എന്നോടോ നിന്നോടോ പറയാമായിരുന്നു… അല്ലാതെ…….”

പത്മാവതിയമ്മ അർദ്ധോക്തിയിൽ നിർത്തി…

സത്യമാണെന്ന് അവനും അറിയാമായിരുന്നു…

എല്ലാത്തിനും പരിഹാരങ്ങളുണ്ടല്ലോ… ….

അല്ലാതെ വാശി തീർക്കുന്നത് സ്വന്തം ജീവിതം വെച്ചാണോ…?

തലവേദനയെടുക്കുന്നതു പോലെ സഞ്ജു, നെറ്റിയിൽ തിരുമ്മിക്കൊണ്ടിരുന്നു…

👇 👇 👇 👇 👇 👇

കോട്ടയത്തെ ഭേദപ്പെട്ട തറവാട് തന്നെയാണ് നാല്പാടത്ത് തറവാട്…

നാല്പത് പാടങ്ങളുണ്ടായിരുന്നുവെന്നും നാല്പത് തറവാട്ടുകാരുടെ സംഗമ ഭൂമിയായിരുന്നുവെന്നും രണ്ടഭിപ്രായം തറവാട്ടു പേരിനോട് ചേർന്നുണ്ട്…

ഏതായാലും ഇപ്പോൾ പാടങ്ങളുമില്ല, അത്രയൊന്നും തറവാട്ടുകാരും ആ ഭാഗത്തില്ല…

ഏറ്റുമാനൂരും കടുത്തുരുത്തിയും വൈക്കവുമായി നീണ്ടു കിടന്നിരുന്ന സ്ഥലങ്ങളൊക്കെയും ഇപ്പോൾ കുറേയൊക്കെ വിറ്റും അന്യാധീനപ്പെട്ടും ആശ്രിതർക്ക് എഴുതിക്കൊടുത്തും തീർന്നിരിക്കുന്നു…

പട്ടാളത്തിലായിരുന്നു സഞ്ജുവിന്റെ അച്ഛൻ പത്മനാഭൻ നായർ…

മക്കളായി, സഞ്ജയ് യും അഞ്ജുവും…

മക്കളെ പട്ടാളച്ചിട്ടയിൽ വളർത്തിയ അച്ഛൻ തികഞ്ഞ മദ്യപാനിയുമായിരുന്നു…

സഞ്ജുവും അഞ്ജുവും തമ്മിൽ എട്ടു വയസ്സ് വ്യത്യാസമുണ്ട്…

പട്ടാളക്കാരനായതു കൊണ്ട് ഹിന്ദി സിനിമയിൽ ആകൃഷ്ടനായാണ് പത്മനാഭൻ മകന് സഞ്ജയ് എന്ന് പേരിട്ടത്…

രണ്ടാമത്തത് ആണാണെങ്കിൽ മിഥുൻ എന്ന് പേരിടാൻ പുള്ളി വിചാരിച്ചിരുന്നുവെങ്കിലും സംഗതി പെൺകുട്ടി ആയിപ്പോയി…

അങ്ങനെ അഞ്ജു ജനിക്കുന്നു…

അഞ്ജുവിന് സഞ്ജയ്, ആദ്യകാലങ്ങളിൽ ചഞ്ചൂച്ചനും പിന്നീടങ്ങനെ നാവു വഴങ്ങി വരവേ , സഞ്ചുച്ചനുമായിത്തീർന്നു…

ഇപ്പോൾ, അത് ലോപിച്ച് ചഞ്ചു എന്ന പേരിലായി…

അഞ്ജുവിന് നല്ല നിറമുണ്ടായിരുന്നു ജനനസമയത്ത്…

അതുകൊണ്ടു തന്നെ ബന്ധുക്കളൊക്കെ പൊന്നിന്റെ നിറമാണ് കുട്ടിക്കെന്ന് പറയുമായിരുന്നു…

അങ്ങനെ പൊന്നുവാവ സഞ്ജുവിന്റെ പൊന്നാവയായി…

പട്ടാളത്തിൽ നിന്ന് പോന്ന ശേഷം നാട്ടിലെ പ്രമാണിയായി വിലസിയിരുന്ന നായർ, മദ്യപാനത്തിന് ഒരു കുറവും വരുത്തിയിരുന്നില്ല…

ഉപദേശിക്കുന്നവരോടൊക്കെ അയാൾ പറയുമായിരുന്നു…

“ രാജ്യം കാത്തവനാ ഞാൻ…

പാക്കിസ്ഥാന്റെയും ചൈനയുടെയും പട്ടാളക്കാരുടെ മുന്നിൽ ,പാറ്റൺ ടാങ്കു പോലെ വിരിഞ്ഞു നിന്ന നെഞ്ചും കരളുമാണിത്… അങ്ങനെയൊന്നും പോവില്ല…….”

പക്ഷേ, സംസ്ഥാന സർക്കാരിന്റെ സ്പിരിറ്റിൽ കളറു കലക്കിയ സാധനം നായരെ ജീവിതത്തിന്റെ അതിർത്തിയിലേക്കെടുത്തു…

അന്ന് അഞ്ജുവിന് പന്ത്രണ്ടു വയസ്സ്…

സഞ്ജുവിന് ഇരുപതും…

സ്വത്തുവകകൾ ഉണ്ടായിരുന്നു…

പിന്നെ പെൻഷൻ…

നായർ , ഇല്ലാത്ത പ്രശ്നം മാത്രം…….

അങ്ങനെ ഇരുപത്തിരണ്ടാം വയസ്സിൽ സഞ്ജയ് ദുബായിലേക്ക് ഫ്ലൈറ്റ് കയറി…

ഒരു അകന്ന ബന്ധുവിന്റെ കേറോഫിലായിരുന്നു അത്…

പ്രതീക്ഷിച്ച മെച്ചം ഒന്നും ഉണ്ടായില്ല…

മൂന്നു വർഷം കഴിഞ്ഞ് മറ്റൊരു വിസ ശരിയാക്കി തിരിച്ചു നാട്ടിലേക്ക്…

പൊന്നാവ പെണ്ണായി മാറിയിരുന്നു…

സഞ്ജുവിനെ കണ്ടതും അവൾക്ക് നാണം വന്നിരുന്നു…

ഫോണിലൂടെ സംസാരിക്കുമ്പോഴുള്ള കലപിലയൊന്നും പെണ്ണിനില്ല…

പുറത്തു നിന്ന് ആരോ വന്നതു പോലെയുള്ള പെരുമാറ്റം…

“ഇവളീ വീട്ടിലെ അല്ലേയമ്മേ… ?”

“ ആർക്കറിയാം……. നീ തന്നെ ചോദിച്ചു നോക്ക്…….”

സഞ്ജു ചോദിക്കാനൊന്നും പോയില്ല…

“ നീ വരുന്നില്ലേടീ…….?”

Leave a Reply

Your email address will not be published. Required fields are marked *