വിവാഹത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും എന്തൊക്കെ പ്രതീക്ഷകളായിരുന്നു..?
ജോലിയുള്ള, സൗന്ദര്യവതിയായ ഭാര്യ…
കുട്ടികൾ… ….
പ്രവാസം മതിയാക്കി കുറച്ചു സമ്പാദ്യവുമായി നാട്ടിലെത്തുക…
എല്ലാവരോടുമൊത്തൊരു വിശ്രമ ജീവിതം…
അതോ വൃഥാവിലായി…
തന്റെ ജീവിതം വിചാരിച്ചതു പോലെയാകാത്തതിന്റെ സങ്കടവും നിരാശയും തന്റെ സഹോദരിയുടെ ജീവിതത്തിലുണ്ടാകരുതെന്ന് കരുതി…
അതിനായി , മറ്റുള്ളവരുടെ അന്വേഷണത്തിൽ തൃപ്തി വരാതെ
സ്വമേധയാ ഒരന്വേഷണം കൂടി നടത്തി…
അഹങ്കാരമോ ഗർവ്വോ അല്ലായിരുന്നു…
നല്ലൊരു ബന്ധം നാടറിഞ്ഞു വിളിച്ചു വരുത്തി, പ്രൗഢിയൊട്ടും കുറയാതെ നടത്തുക എന്നത് ഒരു സഹോദരന്റെ കടമയായിരുന്നു…
അതേ ചെയ്തുള്ളൂ…
സഞ്ജയ് ബുള്ളറ്റ് സ്റ്റാൻഡിലിട്ട് വാതിൽ തുറന്ന് അകത്തേക്ക് കയറി..
മനസ്സ് മടുക്കുന്നൊരിടം ഇതുമാത്രമാണ്…
അവന്റെ ചിന്തകൾ വീണ്ടും അഞ്ജുവിലേക്ക് തിരികെ പോയി..
നല്ലൊരു ചെറുക്കൻ….
നല്ലൊരു കുടുംബം:….
പ്രത്യക്ഷത്തിൽ അതായിരുന്നു…
അമ്മാവൻ പണ്ട് പറഞ്ഞതു പോലെ, ചക്കയല്ലല്ലോ ചൂഴ്ന്നറിയാൻ…
ഇവിടെയും അതു തന്നെ സംഭവിച്ചു…
അല്ലെങ്കിൽ ഒന്നരവയസ്സ് മാത്രം പ്രായമുള്ള ഒരു കൈക്കുഞ്ഞിനെ മറന്ന്, സ്വന്തം കൈ ഞരമ്പു മുറിക്കാൻ തക്ക ബുദ്ധിമോശം അവൾ കാണിക്കുമോ…….?
പാവം…….!
സഞ്ജു പതിയെ കസേരയിലേക്കു ചാരി…
നാലു ദിവസം മുൻപ് ആയിരുന്നു ആ സംഭവം…
രോഹിതിന്റെ കോൾ ആയിരുന്നു…
അഞ്ജുവിന് ചെറിയ ആക്സിഡന്റ്…
ഓടിച്ചെന്നപ്പോൾ , അവൾക്ക് പ്രതീക്ഷിച്ചതു പോലെ ആക്സിഡന്റ് ഒന്നും അല്ലായിരുന്നു…
കുട്ടിയെ നോക്കാൻ വന്ന ആയ കണ്ടതു കൊണ്ടു മാത്രം അഞ്ജു രക്ഷപ്പെടുകയായിരുന്നു…
രോഹിത് എന്തൊക്കെയോ മറയ്ക്കുന്നതു പോലെ തോന്നിയിരുന്നു…
രോഹിതും അഞ്ജുവും തമ്മിൽ വഴക്കു പോലെ ഉണ്ടായിരുന്നു , എന്ന് ആയ സൂചിപ്പിക്കുക കൂടി ചെയ്തതോടെ ആ സംശയം ബലമായി…
അഞ്ജു ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുന്നതു വരെ ക്ഷമിക്കുകയേ , നിർവ്വാഹമുണ്ടായിരുന്നുള്ളൂ…
മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയതിനാൽ, അവിടെ നിൽക്കേണ്ട ആവശ്യവുമില്ല, രോഹിതിന്റെ വീട്ടുകാർ അതിന് സമ്മതിക്കുന്നുമില്ലായിരുന്നു…
എന്നിട്ടും ഒരു ദിവസം അടുത്തായി മുറിയെടുത്ത് താമസിച്ചു.
പിറ്റേന്നാണ് അമ്മയെ അറിയിച്ചത്.
ഡിസ്ചാർജായി അഞ്ജു വീട്ടിലേക്കു പോയപ്പോൾ തന്നെ അവിടെ എത്തിയത് കാര്യമെന്താണെന്ന് നേരിട്ടറിയുവാനായിരുന്നു ..
അത്……… ?
അത്….???
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
കിടക്കുകയായിരുന്നു അഞ്ജു…
വാതിൽക്കൽ സഞ്ജുവിനെ കണ്ടതും അവൾ എഴുന്നേറ്റിരുന്നു…
അവളുടെ ഇടതു കൈയ്യിൽ ബാൻഡേജ് ഉണ്ടായിരുന്നു…
“ അവരൊക്കെ എവിടെ………..?”
സഞ്ജു ചോദിച്ചു…
“ പുറത്തു പോയതായിരിക്കും…”
അവളുടെ സ്വരം പതറിയിരുന്നു…
താൻ വന്നപ്പോൾ ആയയാണ് വാതിൽ തുറന്നതെന്ന് സഞ്ജു ഓർത്തു…
തൊട്ടിലിൽ രച്ചുമോൾ ഉറങ്ങുന്നുണ്ടായിരുന്നു…
സഞ്ജു, അവളെ നോക്കി…
അഴിഞ്ഞുലഞ്ഞ മുടി…
പൊതുവേ , ചുവന്ന അവളുടെ ചുണ്ടുകൾക്ക് കാളിമ ബാധിച്ചിരിക്കുന്നു…
മിഴികളിലെ
പ്രകാശം കെട്ടിരിക്കുന്നു…
ഫുൾസ്ളീവ് കുർത്ത പോലൊരു വസ്ത്രമാണ് അവളുടെ വേഷം…
സഞ്ജു, കട്ടിലിൽ അവളുടെയടുത്തായിയിരുന്നു…
“ നീ……. എന്തിനാ മോളേ……..”
അവൾ തലകുനിച്ചതല്ലാതെ മിണ്ടിയില്ല.
“നിനക്ക് മോളെ ഓർക്കാമായിരുന്നു… ഞങ്ങളെ ഓർക്കാമായിരുന്നു…”
“ഓർമ്മ……. ഉള്ളതോണ്ടാ…….”
അവളിൽ നിന്ന് അക്ഷരങ്ങൾ തെറിച്ചു…
“എന്താണെന്ന് എന്നോട് ചോദിക്കരുത്… അങ്ങനെയൊന്നും ആകാൻ സഞ്ചൂന്റെ പൊന്നാവയ്ക്ക് പറ്റാഞ്ഞിട്ടാ………”
അപരിചിതമായൊരപകടത്തിന്റെ ആദിതാളത്തിൽ ഹൃദയം മുറുകിത്തുടങ്ങുന്നത് അവനറിഞ്ഞു…
“ നീ കാര്യം പറ പൊന്നാവേ……..”
സഞ്ജു, അവളുടെ ഇടതു കൈത്തലം കയ്യിലെടുത്തു…
മുറിപ്പാടിനു മീതെ പതിയെ തലോടിക്കൊണ്ട് അവൻ തുടർന്നു….
“എന്നോട് പറയാൻ പറ്റാത്ത എന്ത് രഹസ്യമാണ് പൊന്നാവയ്ക്കുള്ളത്…?”
ആ ചോദ്യം ഒരു കാരമുള്ളു പോലെ ഹൃദയത്തിൽ തുളച്ചു കയറിയതും അവൾ വിമ്മിത്തുടങ്ങി…
“ ചോദിക്കല്ലേ…………….”
