അഞ്ചു ശരങ്ങൾ – 1 50അടിപൊളി  

“അതിപ്പോ, അവളുടെ ഫ്രണ്ട്സ് എന്റെയും ഫ്രണ്ട്സല്ലേ…….”

“ഫ്രണ്ട്സ് മാത്രം……… ?”

കൊഞ്ചിയ ചിരിയോടെ അവൾ ചോദിച്ചതും അഞ്ജു ചാടി ബുള്ളറ്റിനു പിന്നിൽ കയറി…

“ വാ… പോകാം……..”

ഇഷ്ടക്കേടോടെയാണെങ്കിലും അവൾ കൂട്ടുകാരികളുടെ നേരെ കൈ വീശിക്കാണിച്ചു…

ബുള്ളറ്റ് മുന്നോടോടിത്തുടങ്ങിയതും അഞ്ജു അവന്റെ പുറത്ത് നല്ലൊരു ഇടി കൊടുത്തു..

അവൾ വലത്തേ കൈ കുടയുന്നത് മിററിലൂടെ അവൻ കണ്ടു…

“ പൊണ്ണാവ…. ആകെ ഡബിൾ നെയിം ഇല്ലാത്തത് എനിക്കായിരുന്നു… ഇന്ന് അതും ആയി…”

അവളുടെ മുഖഭാവത്തിന്റെ മാറ്റം സഞ്ജുവിന് മനസ്സിലായി…

“നല്ലൊരു ദിവസമായിട്ട് ഷൈൻ ചെയ്യാൻ ഇരുന്നതായിരുന്നു… അത് ചഞ്ചു നശിപ്പിച്ചു……”

“ ഞാൻ നിന്നെ സാധാരണ വിളിക്കുന്നതല്ലേ……”

“അത് വീട്ടിൽ വെച്ച്… അതു പോലാണോ……?”

“പെട്ടെന്ന് വായിൽ വന്നത്….”

“വേണ്ട… ഇനി വീട്ടിലും വിളിക്കണ്ട…”

അവൾ അവന്റെ കഴുത്തിൽ ഒരു പിച്ചു കൊടുത്തു…

“അഞ്ജൂന്ന് വിളിച്ചാൽ മതി… “

“അഞ്ജു പത്മനാഭൻ എന്നാക്കിയാലോ… ? “

അവൻ ചിരിക്കുന്നത് അവൾ മിററിലൂടെ കണ്ടു…

“സന്തോഷം… ബാക്കി വീട്ടിച്ചെന്നിട്ട്…….”

“ങാ… ഇനിയുമുണ്ടോ… ….?”

“ വീട്ടിലേക്കു വാ…………..”

അവൾ കളിയായി പല്ലിറുമ്മി…….

ചായ കുടി കഴിഞ്ഞ ശേഷം അഞ്ജു അവനെ പിടിച്ച്, പുറത്തുള്ള പൈപ്പിന്റെ ചുവട്ടിലെത്തിച്ചു…

അവിടെ ഒരു പ്ലാസ്റ്റിക് കസേര കിടപ്പുണ്ടായിരുന്നു…

“ ഇരിക്ക്….”

“എന്നതാ പ്ലാൻ…….?”

“അതൊക്കെ കണ്ടറിഞ്ഞാൽ മതി……”

നിമിഷ നേരം കൊണ്ട് വെള്ളവും ബ്രഷും ഷേവ് ചെയ്യാനുള്ള സാധനങ്ങളുമായി അഞ്ജു പറന്നു വന്നു…

“ഈ പെണ്ണിനെന്നാ പറ്റി…?”

പത്മാവതിയും അവർക്കരുകിലേക്ക് വന്നു…

“ അവൾക്ക് എന്റെ താടിയും തടിയും പറ്റുന്നില്ലാന്ന്…”

സഞ്ജു പറഞ്ഞു…

“ അതിന് അവളുടെ മുഖത്താണോ അതിരിക്കുന്നത്… പെണ്ണിന്റെ വട്ട്…”

“അമ്മയും അവിടിരി… ഞാൻ പറഞ്ഞിട്ട് പോയാൽ മതി….”

അഞ്ജു പറഞ്ഞു…

അവൾ ശ്രദ്ധയോടെ ഷേവിംഗ് ഫോം അവന്റെ താടിയിൽ വിരലാൽ തേച്ചു

പിടിപ്പിച്ചു…

“ നിനക്കിത് വല്ലതും അറിയാമോ… ? മുഖമെങ്ങാനും മുറിഞ്ഞാൽ ചെവി ഞാൻ പൊന്നാക്കും…”

സഞ്ജു, അവളുടെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു…

“ങ്ഹാ… ഞാൻ സിനിമേലൊക്കെ കണ്ടിട്ടുണ്ട്…”

അവൾ പറഞ്ഞു…

“ആഹാ… അനുഭവിച്ചോ… ചഞ്ചുന്റെ പൊന്നാവയല്ലേ……. ഞാൻ പോണ്…”

പത്മാവതി തിരിഞ്ഞു…

“ അമ്മ പോകാൻ വരട്ടെ…”

അഞ്ജു പറഞ്ഞു…

“നീ കാര്യം പറ പെണ്ണേ……. “

“ കാര്യമൊക്കെയുണ്ട്…”

അഞ്ജു ബ്ലേഡ് റേസറിൽ കുടുക്കി എളിയിൽ കൈ കൊടുത്ത് അവനു നേരെ നോക്കി…

“ രാവിലെ അവളെ നോക്കുന്നത് കണ്ടല്ലോ…?”

“ആരെ………?”

സഞ്ജുവിന് ഒന്നും മനസ്സിലായില്ല…

“വൈകുന്നേരം ശൃംഗരിക്കാൻ വന്നവള്…….”

“അത് നിന്റെ ഫ്രണ്ടല്ലേ… നീയും കണ്ടതല്ലേ… “

“അതൊക്കെ ശരിയാ… രാവിലെ താടി വടിക്കാനൊന്നും എനിക്ക് പ്ലാനില്ലായിരുന്നു… അവള് രാവിലെ പറയുവാ…….”

“എന്തോന്ന്…….?”

പത്മാവതിയാണ് ചോദിച്ചത്…

“ അവൾക്ക് ലവ് അറ്റ് ഫസ്റ്റ്‌ സൈറ്റ്… കട്ടത്താടിയും കറുത്ത ഷർട്ടും ബുള്ളറ്റും അവൾക്ക് ക്രേസ് ആണെന്ന്…”

സഞ്ജുവിന് കാര്യം മനസ്സിലായി…

“എന്നാൽപ്പിന്നെ നമുക്കതങ്ങ് നോക്കിയാലോ… നിനക്കറിയാവുന്ന കുട്ടിയല്ലേ… “

പത്മാവതി ചിരിച്ചു..

“ അമ്മ പോയേ……..’’

അവൾ ഒച്ചയെടുത്തു…

“ പറ്റിയ പാർട്ടിയോടാ ഞാൻ പറഞ്ഞത്…..”

“അല്ലെങ്കിലും നിന്റെ വേഷം കെട്ട് കാണാൻ ഞാൻ നിൽക്കുന്നില്ല……..”

പത്മാവതി തിരിഞ്ഞു…

“ നീ ബാക്കി പറ…….”

സഞ്ജു, ഒന്നു നിവർന്നിരുന്നു…

“അത്രയേ ഉള്ളൂ……..”

അവൾ ഗൗരവത്തിലായി…

ചെവിയുടെ ഇരുവശങ്ങളും നോക്കി , കൃതാവ് അവൾ റെഡിയാക്കാൻ ശ്രമിച്ചു…

“കാര്യം പറ പൊന്നാവേ… ….”

“അവളാള് ശരിയല്ല ചഞ്ചൂസേ… എന്റെയറിവിൽ തന്നെ ആറോ ഏഴോ പേര് ലൈൻ അവൾക്കുണ്ട്…”

“ നിനക്കോ…….?”

“കുത്തും ഞാൻ… “ അവൾ കണ്ണുരുട്ടിക്കൊണ്ട് റേസർ ഓങ്ങി…

“ആഹാ… എന്നിട്ട്, അവളെയാണോ നീ എന്റെ തലയിലാക്കാൻ നോക്കിയത്…?”

അവൻ വിഷയം മാറ്റി…

“ആരു നോക്കി… അവളോട് മിണ്ടിപ്പോകരുത്…”

പതിയെ അവന്റെ കവിളിലൂടെ ബ്ലേഡ് വലിക്കുന്നതിനിടയിൽ അവൾ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *