അഞ്ചു ശരങ്ങൾ – 1 3അടിപൊളി  

ദൈവവിശ്വാസം ഇല്ലാതായിട്ട് കുറച്ചു നാളുകളായി…

പക്ഷേ, ആവശ്യപ്പെട്ടത് അഞ്ജുവാണ്…….

പറഞ്ഞതൊന്നും നടത്തിക്കൊടുക്കാതിരുന്നിട്ടില്ല…

പോയേ പറ്റൂ…….

നിശബ്ദമായ നിമിഷങ്ങൾ……..

അവനിലേക്ക് ഒന്നുകൂടി അടുത്തിരുന്നുകൊണ്ട് , അഞ്ജു അവന്റെ മുടിയിഴകളിൽ വിരലോടിച്ചു തുടങ്ങി…

സഞ്ജു നിശബ്ദം കിടന്നു… ….

തലയ്ക്കൊരു സുഖം…….

മുടിയിഴകൾക്കിടയിലെ ശിരോചർമ്മങ്ങൾക്കിടയിലൂടെ , അവൾ വിരലാൽ ധാര തീർക്കുകയാണെന്ന് അവനു തോന്നി…

മനസ്സിനു മനസ്സിനെയറിയാം…….

ഇതും പെണ്ണാണ്… !

മയക്കം അവന്റെ മിഴികളെ ബാധിച്ചു തുടങ്ങി… ….

“പണ്ട് ഞാനുറങ്ങാതെ കിടക്കുമ്പോൾ മാറിൽ കിടത്തി ചഞ്ചു എനിക്ക് കഥ പറഞ്ഞു തരുമായിരുന്നു……..”

അവൻ കേൾക്കുന്നുണ്ടായിരുന്നു…

മറുപടി പ്രതീക്ഷിച്ചല്ല അവൾ പറയുന്നതെന്ന് അവനു തോന്നി…

“ഏതൊക്കെയോ കഥകൾ…….”

അന്ന് അവളുറക്കം വരാതെ കിടന്നപ്പോൾ താൻ കഥ പറഞ്ഞുറക്കി…

ഇന്നവൾ , തന്നിൽ സ്വാന്ത്വനമായി തഴുകിയുറക്കുന്നു…

സഞ്ജുവിന്റെ ഹൃദയം

തപ്തമായിത്തുടങ്ങിയിരുന്നു…

ഏത് ബന്ധങ്ങളേയും വിലമതിക്കാനായേക്കാം….

പക്ഷേ, ഇത്……..???

ഇരുട്ടിൽ അവന്റെ മിഴികൾ പൊഴിഞ്ഞു , നീ നീർമണികൾ ,കവിളിലൂടെ ഉരുണ്ടു വീണത് അഞ്ജു കണ്ടില്ല….

🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋

“ എനിക്കൊരു മസാല ദോശ കഴിക്കണം……”

ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങിയതും അഞ്ജുവിന്റെ ആവശ്യം അതായിരുന്നു…

“ വാ… …. കയറ്………..”

സഞ്ജു പറഞ്ഞു…

പരിചയക്കാരുടെയിടയിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടു വീടെത്തിയാൽ മതിയെന്ന ചിന്തയായിരുന്നു അവനുണ്ടായിരുന്നത്…

ചിലപ്പോൾ ആരും ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല…

പക്ഷേ, നമ്മുടെ അനുമാനം അങ്ങനെയായിക്കൊള്ളണമെന്നില്ല… ….

ഒരു വെജിറ്റേറിയൻ ഹോട്ടലിനു മുൻപിലെ പാർക്കിംഗ് ഏരിയായിൽ അവൻ ബുള്ളറ്റ് നിർത്തി…

“ചഞ്ചു ആരെയാ പേടിക്കുന്നേ… അതോ ആരെയെങ്കിലും തിരയുകയാണോ…….?”

അവൻ ചുറ്റുപാടും നോക്കുന്നതു കണ്ട് അഞ്ജു ചോദിച്ചു…

“ ഞാനാരെ നോക്കാൻ…….?”

അവൻ ചിരി അഭിനയിച്ച് അവളോടൊപ്പം അകത്തേക്കു കയറി…

ഗ്ലാസ്സിനാൽ മറച്ച , പ്രൈവറ്റ് ക്യാബിനിലേക്ക് ഇരുവരും കയറി..

വെയിറ്റർ വന്നപ്പോൾ അഞ്ജുവാണ് ഓർഡർ ചെയ്തത്…

രണ്ടെണ്ണം പാഴ്സലും പറഞ്ഞു…

“കുറച്ചു കാലം മുൻപു വരെ ചഞ്ചു ഇങ്ങനെയല്ലായിരുന്നു… “

അവൾ പരിഭവം പോലെ പറഞ്ഞു…

“നീ മിണ്ടാതിരുന്ന് കഴിക്കാൻ നോക്ക്…..”

സഞ്ജു ഘനത്തിൽ പറഞ്ഞു…

“എനിക്കു കുറച്ചു സാധനങ്ങൾ കൂടി വാങ്ങാനുണ്ട്… “

ഹോട്ടലിൽ നിന്ന് ഇറങ്ങിയപാടെ അഞ്ജു പറഞ്ഞു…….

സഞ്ജു ദേഷ്യത്തിൽ അവളെ നോക്കി…

“ പിന്നെ പോരേ…….?”

“പിന്നെ എപ്പഴാ… …. ? എന്നുമാ വീട്ടിൽ അടച്ചിരിക്കുവല്ലേ…….”

“ന്നാ……. കേറ്….”

അവൻ ദേഷ്യം വിടാതെ തന്നെ പറഞ്ഞു…

“ അതിന് ചഞ്ചുവെന്തിനാ പറയുന്നത് ? ചൂടായാൽപ്പോരെ…….?”

ഒരു നിമിഷം അവനൊന്നും മനസ്സിലായില്ല…

അവൾ കണ്ണിറുക്കിച്ചിരിച്ചപ്പോഴാണ് അഞ്ജുവത് മനപ്പൂർവ്വം പറഞ്ഞതാണെന്ന് അവനു മനസ്സിലായത്… ….

അവന്റെ ചുണ്ടുകളുടെ കോണിലും ഒരു പുഞ്ചിരി വിരിഞ്ഞു…

തന്റെ പിരിമുറുക്കങ്ങളയഞ്ഞു , മനസ്സ് ലാഘവത്വം കൈവരിക്കുന്നതു പോലെ അവനു തോന്നി…

അഞ്ജുവിന് കുറച്ച് മേക്കപ്പ് സാധനങ്ങൾ…

രച്ചുമോൾക്കുള്ള ഐറ്റംസ്….

അതു മതിയായിരുന്നു…

വീണ്ടും ബുള്ളറ്റിൽ കയറുമ്പോൾ അഞ്ജു പറഞ്ഞു…

“എനിക്കിച്ചിരി മീൻ കൂട്ടണം… വണ്ടി മാർക്കറ്റിലേക്ക് വിട്…….”

ഞാനെന്താ ഡ്രൈവറോ എന്ന രീതിയിൽ സഞ്ജു അവളെ തുറിച്ചു നോക്കി…

“ പറയണ്ട…

ചൂടായിക്കോ…….”

അവന്റെ മുഖഭാവം കണ്ട് അവൾ പറഞ്ഞു…

മാർക്കറ്റിൽ നിന്ന് മീൻ വാങ്ങിക്കഴിഞ്ഞതും അഞ്ജുവിന്റെ അടുത്ത ആവശ്യം വന്നു…

“ ഒരു സ്ഥലം കൂടിയുണ്ട്… അതു കഴിഞ്ഞാൽ വീട്ടിൽപ്പോകാം…”

“എവിടേക്കാ…….?”

ക്ഷമ നശിച്ച മട്ടിൽ അവൻ ചോദിച്ചു…

“ചഞ്ചു ധൈര്യമായി ചൂടായിക്കോ…….”

അവൾ ചിരിച്ചു…

“വഴിയൊക്കെ ഞാൻ പറഞ്ഞു തരാം… വണ്ടി വിട്ടേച്ചാൽ മതി……… “

അഞ്ജു പുറകിലിരുന്ന് ഉത്തരവിട്ടു…

ഞായറാഴ്ച രാവിലെ ആയതിനാൽ വലിയ തിരക്കൊന്നും റോഡിലില്ലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *