അഞ്ചു ശരങ്ങൾ – 1 3അടിപൊളി  

“ അതിന് ഏട്ടത്തിയെക്കുറിച്ച് ഞാനെന്തു പറഞ്ഞു…? ഇവിടെ ഇത്രയും കാലം എല്ലാം അമ്മയാണ് നോക്കിയിരുന്നത്… ചഞ്ചു ഉള്ളപ്പോഴും…”

അഞ്ജു പറഞ്ഞു…

“ അതിന് ഞാനെന്താ ഇവിടെ നിന്ന് കൊണ്ടുപോയത്…? ഈ വീടും സ്ഥലവുമൊക്കെ ഇവിടെ തന്നെയുണ്ട്…

എനിക്കൊരു ജോലിയുണ്ട്… വരുമാനമുണ്ട്… എനിക്കാരുടെയും കാലു പിടിക്കേണ്ട കാര്യമില്ല… ആരുടേയും…….”

അവസാന വാചകം അടിവരയിട്ടാണ് അവൾ പറഞ്ഞത്…

“അനൂ……. മതി…”

സഹികെട്ട് എല്ലാം കേട്ടു നിന്ന സഞ്ജു തർക്കം ഒഴിവാക്കാൻ ശ്രമിച്ചു…

“ കൊണ്ടുപോയതിന്റെ കണക്ക് ഞാൻ പറയുന്നില്ല…….”

അഞ്ജു പതിയെ പറഞ്ഞു…

“ നീയെന്നതാ പിറുപിറുക്കുന്നത്…?”

അനുപമ ഒച്ചയെടുത്തു…

സഞ്ജുവിനെ ഒന്നു നോക്കിയതല്ലാതെ അഞ്ജു മിണ്ടിയില്ല…

“കണ്ടോ അവളുടെ കള്ളക്കളി… ചോദിച്ചപ്പോൾ പറയാനൊന്നുമില്ല…”

അനുപമ അട്ടഹസിച്ചു…

പത്മാവതിയമ്മ തലയ്ക്കു കൈ കൊടുത്ത് സെറ്റിയിലിരുന്ന് കണ്ണീർ പൊഴിച്ചു…

“ പറയാനില്ലാത്തതല്ല… പറയാത്തതാ… ചഞ്ചുനെ ഓർത്തു മാത്രം……..”

സംയമനം വെടിയാതെ അഞ്ജു പറഞ്ഞു…

“ എന്തിനാ അതോർക്കുന്നത്…? നീ പറ……… അവളുടെ ഒരു ചഞ്ചു:… എല്ലായിടത്തും കാണും ഇങ്ങനെ ഓരോന്ന്…”

അനുപമ പുച്ഛിച്ചു…

“ ഇവിടുത്തെ കണക്കും കാര്യങ്ങളും ഞാൻ ഏട്ടനെ അറിയിച്ചു എന്നത് നേര് തന്നെയാ…

അത് ഏട്ടത്തിക്കങ്ങ് സമ്മതിച്ചാലെന്താ…….? അല്ലെങ്കിൽ ഒന്നും എടുത്തിട്ടില്ലാന്ന് പറ… “

അനുപമ നിന്ന് കത്തിപ്പുകഞ്ഞു…

സഞ്ജു ഒന്നും പറയാത്തതിൽ അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…

“ ഞാൻ ഏട്ടനോടോ, ഏട്ടൻ എന്നോടോ ഒന്നും ഒളിച്ചിട്ടില്ല… അങ്ങനെയൊന്ന് ഈ വീട്ടിൽ ഉണ്ടായിട്ടില്ല…”

അഞ്ജു ശാന്തയായി പറഞ്ഞു…

“ നിങ്ങളെന്താ മിണ്ടാതിരിക്കുന്നത്…? ഇവളീ പറയുന്നത് കേൾക്കുന്നില്ലേ……?”

അനുപമ സഞ്ജുവിന് നേരെ ചെന്നു…

“ ഞാൻ നിങ്ങളുടെ ഭാര്യയാണ്… ഞാനെന്താ ഒളിച്ചത്…? അല്ലെങ്കിൽ ഇവളെന്തു നുണയാണ് നിങ്ങളോട് പറഞ്ഞത്……..?”

“അനൂ… നിർത്ത്… പറയുന്നത് കേൾക്ക്……. “

സഞ്ജുവിന് സഹികെട്ടിരുന്നു……

“അപ്പോൾ ഞാൻ കള്ളി… അനിയത്തി പറയുന്നത് നിങ്ങൾക്ക് വേദവാക്യം…”

അനുപമ തുള്ളിയുറഞ്ഞു….

“അങ്ങനെ അവൾ പറഞ്ഞോ… ? ഞാൻ പറഞ്ഞോ…….?”

സഞ്ജുവിനും ക്ഷോഭം വന്നു തുടങ്ങിയിരുന്നു..

“പിന്നല്ലാതെയെന്താ ഞാൻ മനസ്സിലാക്കേണ്ടത്…? നിങ്ങൾ രണ്ടു പേരും കൂടി ഏതാണ്ടൊക്കെ പറഞ്ഞ്, എന്നെ കള്ളിയാക്കുകയല്ലേ… ?”

സഞ്ജു നിശബ്ദം നിന്നു കൊണ്ട് അഞ്ജുവിനോട് മുറിയിലേക്ക് പൊയ്ക്കൊള്ളാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു…

അഞ്ജു പിന്തിരിഞ്ഞു…

അത് അനുപമ കാണുകയും ചെയ്തു…

“എന്താ അനുസരണ… ഓ… രഹസ്യങ്ങളില്ലാത്തവരല്ലേ…….”

അനുപമ ചിറി കോട്ടി…

“മതി……..’’

താക്കീതിന്റെ ധ്വനിയുണ്ടായിരുന്നു സഞ്ജുവിന്റെ ശബ്ദത്തിന്…

“നമ്മളൊരു വിഡ്ഢി… എനിക്കാണല്ലോ രഹസ്യം മൊത്തം…’’

അവനെ അവഗണിച്ച മട്ടിൽ, അനുപമ പിറുപിറുത്തു കൊണ്ടിരുന്നു…

“ഇക്കണക്കിന് കിടപ്പറ രഹസ്യം വരെ പൊന്നാങ്ങള , അവളോട് പറഞ്ഞിട്ടില്ലെന്ന് ആരറിഞ്ഞു…….?”

അനുപമ പതുക്കെയാണ് പറഞ്ഞതെങ്കിലും എല്ലാവരും അത് കേട്ടിരുന്നു…

തോൽവിയുറപ്പായ ബഹുഭൂരിപക്ഷം സ്ത്രീകളുടെയും ആണിനെതിരെയുള്ള അവസാന ആയുധമാണത്…

യുക്തിയില്ലെങ്കിൽ പോലും അവിഹിതമാരോപിക്കുക..

പത്മാവതിയമ്മ, അവിശ്വസനീയമായ മിഴികളോടെ കൈത്തലത്തിനിടയിൽ നിന്ന് മുഖമുയർത്തിപ്പോയി…

മുറിയിലേക്ക് കയറി, വാതിൽ ചാരാൻ തുടങ്ങിയ അഞ്ജുവും അത് കേട്ട് , സ്തബ്ധയായി…

ഒരു നിമിഷം കഴിഞ്ഞ് പടക്കം പൊട്ടുന്നതു പോലൊരു ശബ്ദം കേട്ടു…

“ ഒന്നു കൂടി പറയെടീ…….”

സഞ്ജുവിന്റെ മുരൾച്ച…….

അഞ്ജു, ഭിത്തിയിലേക്ക് ചാരി , കണ്ണീർ വാർത്തു…

അര മണിക്കൂറിനുള്ളിൽ സകലതും പെറുക്കിക്കെട്ടി, അനുപമ വെല്ലുവിളി നടത്തി സ്വന്തം വീട്ടിലേക്ക്…

കരഞ്ഞു കൊണ്ട് പത്മാവതി സഹോദരങ്ങളെ വിളിച്ചു വരുത്തി…

അഞ്ജു മുറിക്ക് പുറത്തിറങ്ങിയില്ല…

ഗാർഹിക പീഢനത്തിന്

കേസിനു പോകാതിരിക്കാൻ , സംസാരിച്ചു തീർക്കാമെന്ന് പത്മാവതിയുടെ സഹോദരങ്ങൾ, അനുപമയുടെ വീട്ടിലേക്ക് വിളിച്ചറിയിച്ചു…

Leave a Reply

Your email address will not be published. Required fields are marked *