അഞ്ചു ശരങ്ങൾ – 1 3അടിപൊളി  

“ വീട്ടിലെത്തിയോ… ….? സഞ്ജുവിനെ കാണാത്തതു കൊണ്ട് ഞാൻ നേരത്തെയിറങ്ങി… ഇന്ന് പുറത്തു നിന്ന് കഴിക്കേണ്ടി വരും… “

അവനൊന്നും മിണ്ടിയില്ല…

“ ഫോൺ സൈലന്റായിരുന്നു… ഞാൻ

കണ്ടില്ല…”

വീണ്ടും അനുപമയുടെ ശബ്ദം…

അവൻ മറുപടി പറയാതെ കോൾ കട്ടാക്കി…

ഒരായിരം ചിന്തകൾ…

ഏറുന്ന ഹൃദയഭാരം….

ഒടുവിൽ ഒരു തീരുമാനത്തിലെത്തിയെന്നുറപ്പിച്ചെന്നവണ്ണം, അവൻ ഫോണിന്റെ ലോക്ക് തുറന്ന് വാട്സാപ്പ് ഓപ്പൺ ചെയ്തു…

അനുപമയുടെ പ്രൊഫൈലിലേക്കായിരുന്നു…

കുറച്ചു മുൻപെടുത്ത, തെളിഞ്ഞതും തെളിയാത്തതുമായ ചിത്രങ്ങൾ അവളുടെ ഫോണിലേക്ക് സെന്റ് ചെയ്ത ശേഷം അവൻ ഏറ്റവുമൊടുവിലായി ടൈപ്പ് ചെയ്തു…

“ഐ വാണ്ട് ഡിവോഴ്സ്….”

💔💔💔💔💔💔💔💔💔💔💔💔💔💔💔

പത്മാവതിയമ്മ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായിരുന്നു…

സഞ്ജു അമ്മാവൻമാരെ വിളിച്ച് കാര്യം അവതരിപ്പിച്ചിരുന്നു..

സഞ്ജുവയച്ച ചിത്രങ്ങൾ കിട്ടിയ അന്ന് അനുപമ അവളുടെ വീട്ടിലേക്കാണ് നേരെ പോയത്…

മൂത്ത അമ്മാവനെയും കൂട്ടി , സഞ്ജു നേരെ , അനുപമയുടെ വീട്ടിലേക്ക് ചെന്നു…

അനുപമ വീട്ടിലുണ്ടായിരുന്നു…

“ ആര് , എങ്ങനെ എന്നൊന്നും എനിക്കറിയണ്ട… എനിക്കു വേണ്ടത് ഞാൻ പറഞ്ഞു കഴിഞ്ഞു… പക്ഷേ, ഒരു കാര്യം… നീയിത് മുൻപേ പറഞ്ഞിരുന്നുവെങ്കിൽ റെന്റിനു വീടെടുപ്പിച്ച് എന്നെ വെറുതെ വിഡ്ഢി വേഷം കെട്ടിക്കണ്ടായിരുന്നു……”

ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു…

“പക്ഷേ, ഞാൻ പറഞ്ഞു തരാം…”

അനുപമ സംസാരിച്ചു തുടങ്ങി..

“ ഒരു ചൈൽഡിഷ് അഫയർ……. അത്രയുമേ ഉണ്ടായിരുന്നുള്ളൂ , ഞാനും മിഥുനും തമ്മിൽ… പക്ഷേ, അതിന്റെ ഡെപ്ത് എനിക്ക് മനസ്സിലായത്, പെങ്ങളുടെ പക്ഷം നിന്ന് , നിങ്ങളാ വീട്ടിൽ നിന്ന് എന്നെ തല്ലിയിറക്കിയ ശേഷമായിരുന്നു… “

അനുപമയുടെ സ്വരത്തിന് മൂർച്ചയുണ്ടായിരുന്നു…

“ഏതൊരു പെണ്ണും കൊതിക്കുന്നത് , അവൾ എത്ര തെറ്റുകാരിയാണെങ്കിലും അവളെ കെയർ ചെയ്യുന്ന ഹസ്ബന്റിനെയാണ്… നിങ്ങൾക്കത് ഒരിക്കലുമാകാൻ പറ്റില്ല…”

. “ അന്ധമായ സഹോദരീ സ്നേഹം കൊണ്ട് നിങ്ങളെന്നെയും ശത്രുപക്ഷത്തു നിർത്തി… വീണ്ടും ഒരസരം നിങ്ങൾക്ക് ഞാൻ തന്നു… ബട്ട്……..”

ഒന്നു നിർത്തി അവൾ തുടർന്നു…

“അഞ്ജുവിന്റെ കാര്യം ഞാനറിഞ്ഞു… കല്യാണം കഴിപ്പിച്ചയച്ച പെണ്ണൊരാൾ ഭർത്താവു കാരണം വീട്ടിൽ വന്നു നിൽക്കുന്ന വിഷമം നിങ്ങൾക്കിപ്പോൾ മനസ്സിലായിക്കാണുമെന്ന് കരുതുന്നു… “

മുഖത്തടിയേറ്റതു പോലെ സഞ്ജു പുളഞ്ഞു…

“ഒപ്പിടാൻ ഞാൻ തയ്യാറാണ്… നിങ്ങൾക്കു നിങ്ങളുടെ ശരികളേപ്പോലെ വലുതാണ് മറ്റുള്ളവർക്കും…”

അനുപമ അടിവരയിട്ടതു പോലെ പറഞ്ഞു നിർത്തി…

🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋

ദിവസങ്ങൾ മന്ദഗതിയിലായിരുന്നു…

വെച്ചൂരുള്ള വീട് മിക്കപ്പോഴും അടഞ്ഞു കിടന്നു..

അനുപമയുടെ സംഭവം അമ്മയും അഞ്ജുവും അറിയാതിരിക്കുവാൻ സഞ്ജു നന്നേ ശ്രദ്ധിച്ചിരുന്നു…

അമ്മയുടെ അസുഖം മുൻനിർത്തി അവൻ അമ്മാവൻമാരെയും കാര്യം ബോധിപ്പിച്ചിരുന്നു…

വിരസമായ ദിവസങ്ങൾ…

ഉറക്കം വരാത്ത രാത്രികൾ…

ചില ദിവസങ്ങൾ അവൻ നാല്പാടത്ത് താമസിച്ചു…

ചില ദിവസങ്ങൾ അവൻ വെച്ചൂരെ ഏകാന്തതയെ പ്രാപിച്ചു…

എല്ലാം എന്തിനു വേണ്ടിയായിരുന്നു എന്നോർത്ത് അവൻ നെടുവീർപ്പിട്ടു…

പത്മാവതി ഇടയ്ക്കിടയ്ക്ക് അനുവിനെ അന്വേഷിച്ചിരുന്നുവെങ്കിലും തക്കതായ നുണ പറഞ്ഞ് സഞ്ജു രക്ഷപ്പെട്ടിരുന്നു…

പക്ഷേ, അഞ്ജു അവനിലെ മാറ്റം മനസ്സിലാക്കിത്തുടങ്ങിയിരുന്നു…

കൃതമായി ഷേവ് ചെയ്യാറില്ല…

അലസമായ വസ്ത്രധാരണം…

ചില ദിവസങ്ങളിൽ അവൻ കുളിക്കാതിരിക്കുന്നതു കൂടി അവൾ ശ്രദ്ധിച്ചു…

ചഞ്ചുവിന് എന്തോ സംഭവിച്ചിരിക്കുന്നു…!

പക്ഷേ, എന്തോ അവൾക്ക് അവനോട് ചോദിക്കുവാൻ ധൈര്യം വന്നില്ല…

ദേവി ചേച്ചിയുള്ളത് അഞ്ജുവിന് വളരെ സഹായമായിരുന്നു…

അല്ലെങ്കിൽ അമ്മയുടെയും കുഞ്ഞിന്റെയുമിടയിൽ അവൾ ശരിക്കും ബുദ്ധിമുട്ടുമായിരുന്നു…

അതിനിടയിൽ കേസ് കോടതിയിൽ ഫയലായ കാര്യം ഇരുവർക്കും നോട്ടീസ് ലഭിച്ചിരുന്നു…

പെൺകുഞ്ഞായതിനാൽ എന്തായാലും രച്ചുമോളെ പിരിയേണ്ടിവരില്ല…

അതായിരുന്നു അഞ്ജുവിന്റെ ആശ്വാസം…

Leave a Reply

Your email address will not be published. Required fields are marked *