അഞ്ചു ശരങ്ങൾ – 1 50അടിപൊളി  

അഞ്ജു മുറിക്ക് പുറത്തിറങ്ങിയില്ല…

ഗാർഹിക പീഢനത്തിന്

കേസിനു പോകാതിരിക്കാൻ , സംസാരിച്ചു തീർക്കാമെന്ന് പത്മാവതിയുടെ സഹോദരങ്ങൾ, അനുപമയുടെ വീട്ടിലേക്ക് വിളിച്ചറിയിച്ചു…

പക്ഷേ, അനുപമ അമ്പിനും വില്ലിനും അടുത്തില്ല…

അന്വേഷിച്ചു വന്നപ്പോൾ അഞ്ജു പറഞ്ഞ കാര്യങ്ങൾ ശരിയായിരുന്നു എന്ന് എല്ലാവർക്കും ബോദ്ധ്യമായി…

അല്ലെങ്കിലും അഞ്ജു തന്നോട് കള്ളം പറയില്ലെന്ന് സഞ്ജുവിന് ഉറപ്പായിരുന്നു…

പത്മാവതിയുടെ അക്കൗണ്ടിലേക്ക് കാലങ്ങളായിട്ട് പത്തു പൈസ ചെന്നിട്ടില്ല…

പറമ്പിലെ ആദായമൊക്കെ ആദ്യം മുതലേ അവരുടെ പേരിലായിരുന്നു…

പോരാത്തതിന് അഞ്ജുവിന് കിട്ടിയ ഒരു ജ്വല്ലറി രസീത്…

രണ്ടു പവൻ മിച്ചമുള്ള ഒരു മാലയുടെ…

അന്വേഷിച്ചപ്പോൾ അനുപമ അവളുടെ അനിയത്തിക്ക് കൊടുത്തതായി കണ്ടെത്തി…

അതിലൊന്നും ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല…

“ നിനക്ക് അഞ്ജുവിനേപ്പോലെ തന്നെ അല്ലേടാ , അനുവിന്റെ അനിയത്തിയും… അവൾക്ക് കൊടുത്തത് കുറച്ചു നേരത്തെ ആയെന്ന് കരുതിയാൽ മതി……”

പത്മാവതി മകനോട് പറഞ്ഞു…

“ അതിനൊക്കെ ആർക്കാ അമ്മേ ഇവിടെ പ്രശ്നം… ? അവളു പറഞ്ഞത് അമ്മയും…….”

സഞ്ജു ക്ഷോഭത്തിൽ നിർത്തി…

അനുരഞ്ജന സംഭാഷണങ്ങൾ ഇതിനിടയിൽ നടക്കുന്നുണ്ടായിരുന്നു…

ഒടുവിൽ അനുപമയുടെ ഡിമാന്റ് വന്നു…….

അഞ്ജുവിന്റെ കല്യാണം കഴിയട്ടെ…….

അനുപമ തന്നോട് ആവശ്യപ്പെടുന്ന രണ്ടാമത്തെ ഡിമാന്റാണിതെന്ന് സഞ്ജുവിന് അറിയാമായിരുന്നു…

“ ജോലി, ഒന്ന് പെർമെനന്റ് ആകട്ടെ സഞ്ജു… എന്നിട്ടാകാം നമുക്ക് കുട്ടികൾ…”

ആദ്യത്തെ ഡിമാന്റ് അതായിരുന്നു…

“എനിക്കെന്തായാലും എന്റെ പെങ്ങളെ വിവാഹം കഴിപ്പിക്കാതിരിക്കാൻ പറ്റില്ല… അവൾ വന്നാലും ഇല്ലെങ്കിലും…

അവൾ വരാൻ വേണ്ടി അഞ്ജുവിനെ ധൃതി പിടിച്ച് കെട്ടിക്കുവാൻ ഞാൻ ഒരുക്കവുമല്ല…”

അമ്മാവൻമാരുടെ മുന്നിൽ സഞ്ജു നയം വ്യക്തമാക്കുന്നത് അഞ്ജു മുറിയിലിരുന്ന് കേൾക്കുന്നുണ്ടായിരുന്നു…

“ അവളുടെ പഠിപ്പ് കഴിയട്ടെ… എന്നിട്ട് എനിക്കും അവൾക്കും അമ്മയ്ക്കും നല്ലതെന്നു തോന്നുന്ന ഒരെണ്ണം വരട്ടെ… ഏതായാലും എന്റെ അനുഭവം അവൾക്കുണ്ടാകരുത്…….”

സഞ്ജുവിന്റെ വാക്കിന് ആരും എതിരു പറഞ്ഞില്ല…

“പത്തിരുപത്തേഴു കൊല്ലം പെണ്ണില്ലാതെ കഴിഞ്ഞവനാ ഞാൻ… ഇനിയും ഒരു ഇരുപത്തേഴു കൊല്ലം കൂടി എനിക്കു പറ്റും………’’

സഞ്ജു അവസാന വാക്കെന്ന പോലെ പറഞ്ഞത് അഞ്ജുവും കേൾക്കുന്നുണ്ടായിരുന്നു…

ദുബായിലെ കമ്പനിയുടെ തന്നെ ഓൺലൈൻ വർക്കുമായി സഞ്ജു നാട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു…

അഞ്ജുവിനെ ക്ലാസ്സിലാക്കുവാനും കൂട്ടുവാനും ചിലപ്പോഴൊക്കെ അവൻ ചെല്ലും…

പഠനത്തിന്റെ പേരു

പറഞ്ഞ് അഞ്ജു അവനിൽ നിന്ന് എല്ലായ്പ്പോഴും മാറി നിൽക്കാൻ ശ്രമിച്ചിരുന്നു…

തന്റെ എടുത്തുചാട്ടമാണ് ചേട്ടന്റെ ജീവിതം ഇങ്ങനെയായിത്തീരാൻ കാരണമെന്ന കുറ്റബോധം അവളിലുണ്ടായിരുന്നു…

മാസങ്ങൾ കടന്നുപോയി…

ഇതിനിടയിൽ പത്മാവതി അനുവിനെ ചെന്നു കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു…

“പെണ്ണല്ലേടാ… പെണ്ണിന്റെ മനസ്സ് എനിക്കറിയാം… ഞാനും നീയും പോയി വിളിച്ചാൽ അവള് വരും……… “

“ ഒരാളും അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഈ വീട്ടിൽ മിണ്ടിയേക്കരുത്…”

സഞ്ജു ആദ്യമായി അമ്മയോട് എതിരു പറഞ്ഞു…

അതവിടെ തീർന്നു…

വീണ്ടും മാസങ്ങൾ പോയിത്തുടങ്ങി…

ഒരു വർഷമാകുന്നു , അനുപമ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിട്ട്…

അതിനിടയിൽ അഞ്ജുവിന് മൂന്നു നാല് ആലോചനകൾ വന്നതൊന്നും ശരിയായില്ല…

അങ്ങനെയിരിക്കെയാണ് ചമ്പക്കുളത്തു നിന്ന് രോഹിതിന്റെ ആലോചന വന്നത്…

പെണ്ണിനെ എവിടെയോ വെച്ച് ചെക്കൻ കണ്ടിരുന്നു പോലും…

അഞ്ജുവിന്റെ മുഗ്ദ സൗന്ദര്യത്തിൽ അവൻ ആകൃഷ്ടനാവുകയായിരുന്നു…

എൻ. ആർ. ഐ ഫാമിലി…

ചമ്പക്കുളമാണ് തറവാട് എന്നേയുള്ളൂ…

എളമക്കരയിലാണ് താമസം…

ഹൗസ് ബോട്ടും അതിനോടനുബന്ധിച്ചുള്ള റിസോർട്ടുകളും ഹോട്ടലുകളുമാണ് ബിസിനസ്സ്…

നാല്പാടത്ത് തറവാടിനേക്കാൾ ധനസ്ഥിതി…

അക്കൗണ്ടന്റ കോഴ്സ് കംപ്ലീറ്റ് ചെയ്യണമെന്ന ആഗ്രഹം അഞ്ജു പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *