അഞ്ചു ശരങ്ങൾ – 1 3അടിപൊളി  

“ നീ ഇവിടെ വന്നിരിക്ക്… ഞാൻ പറയാം……”

തന്റെ മനസ്സു തുറക്കാനൊരിടം കിട്ടിയ വ്യഗ്രതയിൽ അവൻ പറഞ്ഞു…

അഞ്ജുവല്ലാതെ മറ്റാരുണ്ട് പറയാൻ… ?

അഞ്ജുവല്ലാതെ ആരുണ്ട് കേൾക്കാൻ…?

“എനിക്കൊന്നും

കേൾക്കണ്ടെങ്കിലോ… ?”

അവൾ എടുത്തടിച്ചതു പോലെ പറഞ്ഞു കൊണ്ട് അവനരികിലേക്കു വന്നു…

“ ഞാൻ ചഞ്ചുവിന്റെയാരാ…….? “

അവൻ മുഖം കുനിച്ചിരുന്നു…

“ ഞാനിന്ന് പുറത്തേക്ക് പോകണമെന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ, ചഞ്ചു എന്നോടെന്തെങ്കിലും പറയുമായിരുന്നോ……? സൂചിപ്പിക്കുമായിരുന്നോ……?”

അവളുടെ ശബ്ദം ഇടറിയിരുന്നു…

സഞ്ജു നിശബ്ദമിരുന്നു…

“ ഞാൻ കണ്ടിട്ടുണ്ട് ചഞ്ചുവിരുന്നുരുകുന്നത്… അതു കണ്ടിട്ട് ഞാനിരുന്നുരുകുന്നത് ചഞ്ചുകണ്ടില്ല….”

സഞ്ജു മുഖമുയർത്തിപ്പോയി…

“ നിക്കറിയാം……. ന്റെ ഏട്ടൻ അവളുടെ മുൻപിൽ തോറ്റുപോയിട്ടുണ്ടാകുമെന്ന്… ….”

എങ്ങലോടെ അവളവന്റെയരികിലേക്കിരുന്നു…

സഞ്ജുവിന്റെ ചുമലിലേക്ക് മുഖം ചായ്ച്ചു കൊണ്ട് അവൾ വിങ്ങിപ്പൊട്ടി…

“ അമ്മ അറിയാതിരുന്നാൽ പോരായിരുന്നോ… ന്നോട് പറഞ്ഞൂടായിരുന്നോ…?”

സഞ്ജു പതിയെ വലം കൈയ്യെടുത്ത് അവളെ ചുറ്റിപ്പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു…

“ പൊന്നാവ കരയല്ലേ… ഞാൻ പറയാം… “

അവനവളുടെ മൂർദ്ധാവിൽ തലോടിക്കൊണ്ടിരുന്നു…

(തുടരും…)

Leave a Reply

Your email address will not be published. Required fields are marked *