ബണ്ട് റോഡിലെ ഗതാഗതക്കുരുക്കിൽ കിടക്കുമ്പോൾ അപ്രതീക്ഷിതമായി അവനാ കാഴ്ച കണ്ടു…
ഒരു ബുള്ളറ്റ്….
അതിനു പിന്നിലിരിക്കുന്നത് അനുപമയാണെന്ന കാര്യത്തിൽ ഒരു തർക്കവും സഞ്ജുവിനില്ലായിരുന്നു…
അവൻ വാച്ചിലേക്ക് നോക്കി…
പത്തര കഴിഞ്ഞിരിക്കുന്നു…
ഓഫീസ് ടൈം കഴിഞ്ഞു…
പിന്നെ ഇവളിവിടെ…?
ഒരു ചതിയുടെ ഗന്ധം അവന്റെ നാസിക തൊട്ടറിഞ്ഞു…
ബണ്ട് റോഡിലെ അനധികൃത പാർക്കിംഗിന്റെ, ട്രാഫിക്ക് ബ്ലോക്കിലൂടെ ബുള്ളറ്റ് തിരുകിക്കയറുന്നത് അവൻ തീപിടിച്ച മനസ്സോടെ കണ്ടു …
ആക്സിലേറ്ററയച്ച്, അവൻ ഗിയർ തുരുതുരാ തട്ടി…
വണ്ടി മുന്നോട്ടാഞ്ഞതും അവൻ ഒരു കൈ കൊണ്ട് ഫോണെടുത്തു…
കണ്ണിന് തെറ്റുപറ്റിയേക്കാം…….
ധൃതിയിൽ അവൻ അനുപമയുടെ നമ്പർ ഡയൽ ചെയ്തു…
ബുള്ളറ്റിലിരുന്ന അനുപമ ഹാൻഡ് ബാഗ് തുറന്ന് ഫോണെടുക്കുന്നതു കണ്ടതും സഞ്ജു, ഭ്രാന്ത് പിടിച്ചതു പോലെ ആക്സിലേറ്റർ ഞെരിച്ചു…
ചതി…………!
കൊടും ചതി…….!!!
ശരീരമൊന്നാകെ തീപിടിച്ചതു പോലെ സഞ്ജു, കത്തിപ്പുകഞ്ഞു…
അനുപമ പക്ഷേ, കോൾ റിസീവ് ചെയ്യുകയുണ്ടായില്ല…
കാർ, ഒന്നുകൂടി സ്പീഡെടുത്ത് , ഫോണിലെ ക്യാമറ അവൻ ഒറ്റ കൈ കൊണ്ട് ഓണാക്കി…
ക്ലിക്കുകൾ തുരുതുരാ പറന്നു…
ഒരു ബസ്സ് ഓവർടേക്ക് ചെയ്തു കയറി വന്നതും , സഞ്ജു ഇടത്തേക്ക് വെട്ടിച്ചു…
ഇന്നോവയെ ഉരുമ്മി ബസ്സ് കടന്നു പോയി…
സഞ്ജു, ഇന്നോവ റോഡിലേക്ക് കയറ്റിയതും ബുള്ളറ്റ് കൺമുന്നിൽ ഉണ്ടായിരുന്നില്ല… ….
💔💔💔💔💔💔💔💔💔💔💔💔💔💔💔
കൺമുന്നിൽ കണ്ട ചതിയുടെ നടുക്കം വിട്ടുമാറാതെ, വീടിനു മുൻപിൽ കൊണ്ടുവന്ന് സഞ്ജു കാർ നിർത്തി..
ബന്ധുക്കളല്ല…
കാരണം അവളുടെ ബന്ധുക്കളെ തനിക്കും അറിയാവുന്നതാണല്ലോ…
മാത്രമല്ല, താൻ വിളിച്ചപ്പോൾ അവൾക്ക് കോൾ എടുക്കുകയോ തിരിച്ചു വിളിക്കുകയോ
ചെയ്യാമായിരുന്നു…
സഞ്ജു, സ്പെയർ കീ കൊണ്ട് വാതിൽ തുറന്ന് അകത്തു കയറി…
ഹാളിൽ മാറ്റങ്ങളൊന്നുമില്ല…
അടുത്തത് കിച്ചണിലേക്കായിരുന്നു…
കാലിയായ ബ്രഡ്ഡിന്റെ കവർ വേസ്റ്റ് ബിന്നിലുണ്ട്…
രണ്ടു പേർ ഭക്ഷണം കഴിച്ച പാത്രം സിങ്കിൽ…
രണ്ടു ചായ ഗ്ലാസ്സ് …….
സഞ്ജു കൈകൾ ഞെരിച്ചു…
ആരോ ഒരാൾ രാവിലെ ഇവിടെ ഉണ്ടായിരുന്നു…
അല്ലെങ്കിൽ രാത്രി മുതൽ….
അടുത്തത് ബെഡ്ഡ്റൂമിലേക്കായിരുന്നു…
കിടയ്ക്കയ്ക്ക് മാറ്റങ്ങളൊന്നുമില്ല…
പുതിയ വിരിയിട്ടിരിക്കുന്നു…
ഒരു കുറ്റാന്വേഷകനേപ്പോലെ, അവൻ മുറിയുടെ ഓരോയിഞ്ചും പരതിക്കൊണ്ടിരുന്നു…
മുറിയിലുണ്ടായിരുന്ന വേസ്റ്റ് ബിൻ അവൻ നിലത്തു കുടഞ്ഞിട്ടു…
സോപ്പു കവറുകളും മേക്കപ്പ് സാധനങ്ങളുടെ കവർ പൗച്ചുകൾക്കും ഇടയിൽ മാൻഫോഴ്സിന്റെ ഒരു കവർ അവൻ കണ്ടു…
അതിൽ സഞ്ജുവിന് ഒന്നും തോന്നിയില്ല…
കാരണം അവനത് അനുപമയിൽ ഉപയോഗിക്കാറുണ്ടായിരുന്നു..
ആ ബ്രാൻഡ് മാത്രമായിരുന്നു അവൻ ഉപയോഗിച്ചിരുന്നതും…
നടുക്കം തൊട്ടടുത്തുണ്ടായിരുന്നു..
മൂഡ്സിന്റെ ഒരു പായ്ക്കറ്റ്…
പെട്ടെന്ന് ശ്രദ്ധ കിട്ടാതിരിക്കാൻ അത് ഏറ്റവും അടിയിലായിരുന്നു..
തലയ്ക്കടിയേറ്റതു പോലെ സഞ്ജു ഒന്നു പുളഞ്ഞു…
താനൊരിക്കലും ആ ബ്രാൻഡ് വീട്ടിൽ കൊണ്ടുവന്നിട്ടില്ല എന്നവന് നല്ല ഉറപ്പായിരുന്നു…
വാരി വലിച്ചിട്ടതെല്ലാം അവൻ ബോക്സിലേക്ക് തിരികെയിട്ടു…
അനുപമയുടേതായ മേക്കപ്പ് ബോക്സു കൂടി അവൻ തുറന്നു നോക്കി…
അതിന്റെ ഒരറയിൽ “ Unwanted -72 “ ന്റെ ഒരു സ്ട്രിപ്പ് കണ്ടു…
മൂർദ്ധാവിൽ ഉൽക്ക പതിച്ച അവസ്ഥയായിരുന്നു അവന്റേത്…
ചില്ലറ ചതിയല്ല……. !
കൊടിയ ചതി ….!!!
അനുപമയുടെ ഗർഭം അലസിപ്പോയതും അതിനു മുൻപുള്ളതും ശേഷമുള്ളതുമായ കാര്യം അവന്റെ ഓർമ്മകളിൽ, ചിന്തകളിൽ മിന്നിമറഞ്ഞു കൊണ്ടിരുന്നു…
അവളുടെ നിസ്സഹകരണത്തിന്റെ അർത്ഥം അവന് മനസ്സിലായിത്തുടങ്ങിയിരുന്നു…
ആര്……..?
എങ്ങനെ……?
എത്ര കാലമായി…….?
ഈ മൂന്ന് ചോദ്യങ്ങൾക്ക് മാത്രം ഉത്തരം മതി…
സഞ്ജു, പകയോടെ പല്ലു കടിച്ചു..
അതേ നിമിഷം തന്നെ അവന്റെ ഫോൺ ബെല്ലടിച്ചു…
അനുപമ….!
പലവിധ ചിന്തകളോടെ അവൻ ഫോണിലേക്ക് ഒന്നു നോക്കി…
റിസീവ് ബട്ടൺ സ്ലൈഡ് ചെയ്തതും അവളുടെ വോയ്സ് കേട്ടു…
