“നിന്നെ തടയാൻ ഇവിടെയാരുമില്ല… മാത്രമല്ല, നീയത് പറയാതെ ഞാനിവിടെ നിന്ന് ഇറങ്ങില്ല…….”
അതവന്റെ അവസാന വാക്കായിരുന്നു…
ത്രിശങ്കു സ്വർഗ്ഗത്തിൽ പെട്ടതുപോലെ അഞ്ജു, മിഴികൾ ഇറുക്കിയടച്ചു കളഞ്ഞു…
അവളുടെ മാൻമിഴികൾ, കണം പൊഴിക്കുന്നത് അവൻ കണ്ടു…
“കരയല്ലേടാ… വാവേ……… “
എന്തോ പറയാൻ വന്നത് ഒരു നിമിഷം അവളുടെ ചുണ്ടുകൾക്കിടയിൽ കുരുങ്ങി…
“ഏട്ടനുണ്ട്… പൊന്നാവയുടെ ചഞ്ചുവുണ്ട്……”.
അവളുടെ പുറത്ത് കൈത്തലം തട്ടിക്കൊണ്ട് അവൻ ധൈര്യം കൊടുത്തു…
അന്ത:വിക്ഷോഭത്താൽ അവളുടെ കവിളുകൾ ചുവക്കുന്നതും വിറകൊള്ളുന്നതും അവൻ കണ്ടു…
മനസ്സിൽ നിന്ന് വാക്കുകൾ കക്കിയിടുന്നുണ്ട്…
എന്തോ, ഏതോ ഒന്ന് കാളകൂടം പോലെ കണ്ഠത്തിൽ ചുറ്റിയിരിക്കുന്നു…
അതെന്ത്…….?
തപത്താൽ വിറയാർന്ന അധരങ്ങൾ ബദ്ധപ്പെട്ടു വലിച്ചു തുറന്നതും അവൾ ചീന്തിപ്പോയി…….
“ന്നോട്…. ചോയിക്കല്ലേ…………..”
സമയം വൈകുന്തോറും അവളുടെ ഉഷ്ണം സഞ്ജുവിലേക്കും പടർന്നു…
ഗുരുതരം……!!!!!!
“ എഴുന്നേൽക്ക്……… “
അതൊരാജ്ഞയായിരുന്നു… ….
ഇതുവരെ കാണാത്ത സഞ്ജുവിന്റെ ഭാവം കണ്ടതും അവൾ ചകിതയായി…
ഭയം ഓളം വെട്ടുന്ന മിഴികളുമായി അവൾ സഞ്ജുവിനെ തുറിച്ചു നോക്കി…
“ നിനക്കെന്തു സംഭവിച്ചു എന്നറിയാതെ ഞാനിവിടെ നിന്ന് ഇറങ്ങില്ല പൊന്നാവേ…….”
അതിൽ , ആ വിളിയിൽ , തരിമ്പോളം വാത്സല്യമില്ലായിരുന്നു…
വജ്റ കാഠിന്യം….
ഭീഷ്മ ശപഥത്തിന്റെ കടലാഴം…
ശരമുനയുടെ കൃത്യത…..
അവളെയും പിടിച്ചെഴുന്നേൽപ്പിച്ച് വാതിൽ തുറക്കാനാഞ്ഞ സഞ്ജുവിനെ നീരാളിക്കൈകൾ പോലെ അവൾ പൊതിഞ്ഞു…
“
ഞാം… പറയാം… ….”
“എങ്കിൽ പറ………”
സഞ്ജു അക്ഷമനായി…
“ചഞ്ചു പ്രശ്നമൊന്നും ണ്ടാക്കില്ലാന്ന് വാക്കു . താ, വാവക്ക്…………..”
അഞ്ജു നിന്ന് കിതച്ചു….
അവളെ ഒന്നു നോക്കിയ ശേഷം ആലോചനയോടെ സഞ്ജു വലം കയ്യിൽ തന്റെ വലം കൈ ചേർത്തു…
“വാക്ക്……… !”
അവളുടെ കണ്ണുകളിലേക്ക് സൂചിമുന പോലെ നോക്കിക്കൊണ്ടായിരുന്നു അവൻ പറഞ്ഞത്…
“പ്ര…ശ്നാക്കിയാൽ പിന്നെ വാവയില്ലാ ട്ടോ…… “
അവന്റെ മനോംഗിതം അറിഞ്ഞതു പോലെയായിരുന്നു അവളുടെ വാക്കുകൾ…
ഹൃദയം ഒന്നുലഞ്ഞ് സഞ്ജു ഒരു നൊടി പതറി…….
അടുത്ത നിമിഷം അവൾ സഞ്ജുവിന് പിന്തിരിഞ്ഞു… ….
ജനാലയുടെ വശത്തേക്ക് അവൾ പാദം പെറുക്കി വെക്കവേ, സഞ്ജുവും കാലടികളിളക്കി…
“ അവരൊക്കെ വലിയ ആളുകളാ……. സോ, ദാറ്റ് മാൻലി ആന്റ് മണി…….”
കോടമഞ്ഞിലെ കാറ്റു പോലെ അവളുടെ ശബ്ദം നേർത്തിരുന്നു…
സഞ്ജു ജാഗരൂകനായി…
വൻ വിപത്തിന്റെ മുഴക്കം അവനറിഞ്ഞു…
“ഫിലിം, സീരിയൽ , ഡോമെസ്റ്റിക് ആൻഡ് മാഫിയ…. “
ഒന്ന് നിർത്തി അവൾ തുടർന്നു…
“നൈറ്റ് പാർട്ടിക്ക് ഒക്കെ രോഹിത് കൊണ്ടുപോകാറുണ്ടായിരുന്നു… ഇട്സ് കൊമ്മൺ…”
സഞ്ജുവിന്റെ ശരീരം വിറച്ചു തുടങ്ങിയിരുന്നു….
“പ്രഗ്നൻസിയായപ്പോൾ രക്ഷപ്പെട്ടതാണ്…. ബട്ട്…………..’’
“ ഹൂ…………….???”
അതൊരു അടക്കിയ ഗർജ്ജനമായിരുന്നു….
ഒന്നു ശ്വാസം വലിച്ചു വിട്ട് അവൾ അവന് മുഖം കൊടുക്കാതെ അതേ നിൽപ്പു നിന്നു…….
“അങ്ങനെയൊന്നുമല്ല ചഞ്ചൂ……. രോഹിത് പറയുന്നത് ഇതിവിടെ നോർമലാണെന്നാ…..”
ഒരു പുച്ഛരസം അവളുടെ വാക്കുകളിലുണ്ടായിരുന്നു……..
“വാട്ട് വാസ് ദ ഹെൽ………………”
അവനെ പൂർത്തിയാക്കാൻ അനുവദിക്കാതെ അവൾ തുടർന്നു…
“ ഇറ്റ്‌സ്:… ഇറ്റ്സ്…. കപ്പിൾ
സ്വാപ്പിംഗ്സ്……..”
പറഞ്ഞു തീർന്നതും അവൾ ജനലിലേക്ക് മുഖമമർത്തി പൊട്ടിക്കരഞ്ഞു… ….
ശിരസ്സിലേക്ക് ഹിമപാതം വീണതു പോലെ സഞ്ജു തല കുടഞ്ഞു പോയി…
അക്ഷന്ത്യവ്യം….!
“ അതിനു വയ്യാഞ്ഞിട്ടാ, ഞാനിതു ചെയ്തേ………”
കരച്ചിലിനിടയിലൂടെ വാക്കുകൾ ചിതറി വീണു…
കലുഷമായ മനസ്സോടെ സഞ്ജു അവളുടെ പിന്നിലേക്ക് വന്നു…
അവൻ അവളുടെ ചുമലിൽ തൊട്ടതും അവൾ , ഒരാശ്രയത്തിനു കാത്തിരുന്നതു പോലെ അവന്റെ മാറിലേക്കു വീണു ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു…….
🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️
നീക്കങ്ങൾ കൃത്യമായിരുന്നു…
തനിക്കറിയാവുന്ന ഒരു അഡ്വക്കറ്റിന്റെ സഹായത്തോടു കൂടി ,സഞ്ജയ്
