അഞ്ചു ശരങ്ങൾ – 1 50അടിപൊളി  

നീക്കങ്ങൾ കൃത്യമായിരുന്നു…

തനിക്കറിയാവുന്ന ഒരു അഡ്വക്കറ്റിന്റെ സഹായത്തോടു കൂടി ,സഞ്ജയ്

പേപ്പറുകൾ ശരിയാക്കി…

അണുവിട പിഴക്കാൻ പാടില്ല…

അഡ്വക്കറ്റിനെ കൂട്ടി തന്നെയാണ് സഞ്ജു എളമക്കരയിലെത്തിയതും..

സഞ്ജു വിളിച്ചു പറഞ്ഞതിനനുസരിച്ച് അഞ്ജുവും കുട്ടിയും ഒരുങ്ങി നിൽപ്പുണ്ടായിരുന്നു…

മുഖവുരയൊന്നുമുണ്ടായിരുന്നില്ല…

സഞ്ജു നേരെ കാര്യത്തിലേക്ക് കടന്നു…

“ ഞാനിവളെയും മോളെയും കൂട്ടിക്കൊണ്ടു പോകുവാൻ വന്നതാണ്…”

രോഹിതിന്റെ അച്ഛനുമമ്മയും പരസ്പരം നോക്കി…

രോഹിതും സ്വീകരണ മുറിയിലുണ്ടായിരുന്നു…

“ കാര്യം ഇവനറിയാം. അവൻ പറഞ്ഞോളും…”

രോഹിത് കൂസലില്ലാത്ത ഭാവത്തിൽ നിന്നു…

ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമേ , അഞ്ജു എടുത്തിരുന്നുള്ളൂ..

സ്വർണ്ണം ലോക്കറിലായിരുന്നു…

അവളേയും കൂട്ടി പുറത്തിറങ്ങുമ്പോൾ സഞ്ജു രോഹിതിനടുത്തേക്കു വന്നു…

“ നിന്നെ ഞാൻ കൊല്ലാതെ വിടുന്നത് എന്റെ കൈ കൊണ്ട് മരിക്കുവാനുള്ള യോഗ്യത നിനക്കില്ലാഞ്ഞിട്ടാണ്… വക്കീൽ നോട്ടീസ് വരും.. ഒപ്പിട്ടു തിരിച്ചയച്ചോണം… അല്ലെങ്കിൽ എന്റെ യോഗ്യത ഞാൻ മറക്കും…….”

വാക്കുകൾ അവനു നേരെ കടിച്ചു തുപ്പിക്കൊണ്ട് അഞ്ജുവിന്റെ കൈ പിടിച്ച്, അവൻ പുറത്തേക്കിറങ്ങി…

ഇന്നോവ റോഡിലേക്ക് കയറി…

വഴിയിൽ വക്കീലിനെ ഇറക്കിയ ശേഷമാണ് സഞ്ജു അവളോട് സംസാരിച്ചു തുടങ്ങിയത്…

“അമ്മയോട് ഞാൻ ചെറുതായി സൂചിപ്പിച്ചിരുന്നു… നീ വേണം കാര്യം പറയാൻ…”

അഞ്ജു തലയാട്ടി…

“ ഇനി ആരെങ്കിലും ചോദിച്ചാൽ തന്നെ ഉള്ള കാര്യം അങ്ങു പറഞ്ഞേക്കുക… “

അവൾ ശിരസ്സിളക്കുക മാത്രം ചെയ്തു…

💔💔💔💔💔💔💔💔💔💔💔💔💔💔💔

വൈകിട്ട് കാറുമായി വീട്ടിലേക്ക് സഞ്ജു വന്നതും അനുപമയ്ക്ക് സംശയമായി…

സാധാരണ കാർ തറവാട്ടിലാണ് ഇടുന്നത്…

അവൾ സംശയത്തോടെ നോക്കുന്നതു കണ്ടപ്പോൾ അവൻ മറുപടി കൊടുത്തു…

“അഞ്ജു വന്നിട്ടുണ്ട്……”

അനുപമയുടെ മുഖത്തെ തെളിച്ചം മാഞ്ഞു..

അപ്പോൾ അവൾക്ക് എന്തെങ്കിലും ആവശ്യമുണ്ടായാൽ ഓടിച്ചെല്ലാനാണ് കാറെടുത്തു വന്നിരിക്കുന്നത്…

ഭക്ഷണം കഴിഞ്ഞു അവൻ കിടക്കാനൊരുങ്ങിയതും ഫോൺ ബെല്ലടിച്ചു…

അഞ്ജു തന്നെയായിരുന്നു ലൈനിൽ…

അശുഭ വാർത്തയായിരുന്നു… ….

💔💔💔💔💔💔💔💔💔💔💔💔💔💔💔

ദേവി ചേച്ചിയുടെ കയ്യിലായിരുന്നു രെച്ചു മോൾ….

ഇന്റൻസീവ് കെയർ യൂണിറ്റിനു മുൻപിൽ നിൽക്കേ, സഞ്ജുവിന്റെ ഫോൺ ബല്ലടിച്ചു…

അനുപമയായിരുന്നു…

അമ്മ, ഹോസ്പിറ്റലിൽ ആണെന്നറിയിച്ച ശേഷം അവൻ കോൾ കട്ടു ചെയ്തു…

ഡോക്ടർ പുറത്തിറങ്ങിയതും സഞ്ജു പിന്നാലെ ചെന്നു…

“ഇറ്റ്സ് ഓ കെ മാൻ… ഗോൾഡൻ ഹവർ ആയതിനാൽ റിക്കവറാകും… ഒബ്സർവേഷനിൽ തന്നെ കിടക്കട്ടെ… ….”

എന്നിട്ടും ആശങ്ക

സഞ്ജുവിനെ വിട്ടൊഴിഞ്ഞില്ല…

അവൻ സംസാരിക്കുവാൻ ശ്രമിച്ചതും ഡോക്ടർ കയ്യെടുത്തു തടഞ്ഞു…

“ എന്നെ വിശ്വസിക്കുക… ദൈവത്തേയും… കൂടെയുള്ളവരെയും സമാധാനിപ്പിക്കുക… “

ഡോക്ടർ തിരിഞ്ഞു…

അല്പം ആശ്വാസം തോന്നിയ സഞ്ജു, കസേരയിൽ ചാരിയിരുന്നു തേങ്ങുന്ന അഞ്ജുവിനരികിലേക്കു വന്നു…

“ വാ……. എഴുന്നേൽക്ക്.. നമുക്കോരോ കാപ്പി കുടിക്കാം……..”

“വേണ്ട ചഞ്ചു….”

“ വരാൻ…….”

പിന്നെ അഞ്ജു അവിടെ ഇരുന്നില്ല…

അവന്റെ പിന്നാലെ ചെന്നു…

കോറിഡോറിലെ കസേരയിലിരുന്ന ദേവി ചേച്ചി , അവരെ കണ്ട് എഴുന്നേറ്റു…

“അമ്മയ്ക്ക്…….?”

“ കുഴപ്പമില്ല… …. ചേച്ചി , വാ:… നമുക്കോരോ കാപ്പി കുടിക്കാം…… “

“ എനിക്കു വേണ്ട മോനേ……”

അവർ പറഞ്ഞൊഴിഞ്ഞു…

രാത്രിയായതിനാൽ കാന്റീനിൽ തിരക്കില്ലായിരുന്നു..

ഓരോ കാപ്പിക്ക് ഓർഡർ കൊടുത്ത ശേഷം, സഞ്ജു അവളെയും കൂട്ടി , ഒഴിഞ്ഞ കോണിലേക്കിരുന്നു…

“ചഞ്ചു പറഞ്ഞതു കൊണ്ടാ, ഞാനമ്മയോട് ആ സംഭവം പറയാമെന്ന് വെച്ചത്… ഒറ്റയടിക്ക് അമ്മയ്ക്ക് അതൊന്നും താങ്ങാൻ പറ്റിക്കാണില്ല…….. “

അവനെന്താണ് ചോദിക്കുവാനുള്ളതെന്ന് അവൾ മനസ്സിലാക്കിയിരുന്നു…

ഇടതു കൈയുടെ പുറം ഭാഗം കൊണ്ട് അവൾ മിഴികൾ തുടച്ചു…

“മോൾ അതോർത്ത് വിഷമിക്കണ്ട… ഒന്നും ആരുടെയും കുറ്റം കൊണ്ടല്ല…”

അവൻ അവളെ ആശ്വസിപ്പിച്ചു…

അമ്മ പാവമാണ്…

Leave a Reply

Your email address will not be published. Required fields are marked *