അഞ്ചു ശരങ്ങൾ – 1 3അടിപൊളി  

അമ്മ പറഞ്ഞു വരുന്നത് എന്താണെന്ന ഭാവത്തിൽ സഞ്ജു നോക്കി…

“ അവളവിടെ ഒറ്റയ്ക്കാകും.. രാത്രി ഇങ്ങോട്ട് പോരെന്ന് ഞാൻ പറഞ്ഞു. എനിക്കു മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരാളായല്ലോ…”

സഞ്ജു മിണ്ടിയില്ല…

“ ഒരു സൗകര്യമുള്ള വീട് കണ്ടുപിടിക്ക്… എന്നിട്ട് നീ അനുവിനെയും കൂട്ടി മാറിക്കോ…”.

സംഗതി അപ്പോഴാണ് അവന് മനസ്സിലായത്…

“അമ്മേ… …. ഞാൻ…….”

“നീ ഒന്നും പറയണ്ട… ഇനി അഥവാ അനു വന്നാൽ തന്നെ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നല്ലേ…….”

“ എന്നു വെച്ച് അമ്മയെ ഇവിടെയിട്ടു പോകാനോ……..?”

“ നീ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി… ഇനി അഞ്ജുവും ഇടയ്ക്ക് ഇങ്ങോട്ട് വരും… അപ്പോഴൊക്കെ അവൾ വീട്ടിൽ പോയി നിൽക്കുമോ……..? അതോ അഞ്ജുവിന് എന്നെ കാണാൻ വരണ്ടേ……..? “

മറുപടിയില്ലാത്ത ചോദ്യങ്ങളാണ്…

അഞ്ജുവിനും കൂടി അവകാശപ്പെട്ട വീട്…

അവൾക്കും കൂടി അവകാശപ്പെട്ട അമ്മ…

സഞ്ജുവിന്റെ തല പെരുത്തു തുടങ്ങി…

അവനു മുന്നിൽ മറ്റു വഴികളില്ലായിരുന്നു… ….

വെച്ചൂർ തന്നെയായിരുന്നു വാടക വീട്…

വൈക്കത്തേക്കും കൈപ്പുഴയ്ക്കും ഏകദേശം ഒരേ ദൂരം…

അത്യാവശ്യം ഫർണിച്ചറുകളും ക്രോക്കറികളും മാത്രം…

പേരിനൊരു പാലുകാച്ചൽ…….

അവിടെ സഞ്ജുവും അനുപമയും മാത്രം…

സന്ദർശകരായി വല്ലപ്പോഴും അനുവിന്റെ വീട്ടുകാർ…

മാസങ്ങൾ ഓടിക്കൊണ്ടിരുന്നു…

മനസ്സുകൾക്കിടയിൽ മഞ്ഞുരുകിത്തുടങ്ങിയിരുന്നു…

അതിനിടയിൽ അഞ്ജു ഗർഭിണിയാകുന്നു…

അനുപമയ്ക്ക് ഉണ്ടായത് ഒന്ന് അലസിപ്പോയി…

അഞ്ജുവിനെ ചടങ്ങുകൾ പ്രകാരം വീട്ടിൽ കൂട്ടിക്കൊണ്ടുവന്നു…

അഞ്ജു, അമ്മയായി…

അവളേപ്പോലെ തന്നെ ഒരു പെൺകുട്ടി…

സഞ്ജു അമ്മാവനായി…

നിറവേദനകൾക്കിടയിലും ചിരി മുഖത്തണിഞ്ഞവൻ അഭിനയിച്ചുകൊണ്ടിരുന്നു…….

🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

“ ചോറു കഴിക്കുന്നില്ലെങ്കിൽ വേണ്ട… ദേവിയോട് ചായയെടുക്കാൻ പറയാം……’’

പത്മാവതി വീണ്ടും പറഞ്ഞു….

“ ഞാനിന്ന് പൊന്നാവയെ

കാണാൻ പോയിരുന്നു… “

അത് ശ്രദ്ധിക്കാതെ സഞ്ജു പറഞ്ഞു തുടങ്ങി…

“ ഞാനോ അമ്മയോ വിചാരിച്ചതു പോലെയല്ല കാര്യങ്ങൾ…. “

പത്മാവതി മകനെ നോക്കി… ….

“ദേവിചേച്ചിയെവിടെ… ?”

“അടുക്കളയിൽ കാണും…”

“അമ്മയാ വാതിലടച്ചേക്ക്……..”

സഞ്ജു അങ്ങനെ പറഞ്ഞതും കാര്യമെന്തായാലും ഗൗരവമാണെന്ന് പത്മാവതിയ്ക്കു മനസ്സിലായി…

അവർ വാതിൽ ചേർത്തടച്ചു അവനരികിലേക്കു വന്നു…

സഞ്ജു, എവിടെ തുടങ്ങണമെന്നറിയാതെ പുറത്തേക്ക് നോക്കി നിന്നു…

“ ഞാനവളെ എന്തായാലും ഇവിടേക്ക് വിളിച്ചു കൊണ്ടു വരാൻ പോകുവാണ്…”

“അഞ്ജുവിനേയോ…….?”

“ഉം… എനിക്ക് അമ്മയോട് പറയാൻ പറ്റാത്ത കാര്യങ്ങളാണ്… കാര്യം എന്താണെന്ന് അഞ്ജു വരുമ്പോൾ പറയും……”

പത്മാവതിയ്ക്ക് അപകടം മണത്തു…

അവർക്ക് തന്റെ ദേഹം തളരുന്നതു പോലെ തോന്നി…

“എന്താണെന്ന് എന്നോടിപ്പോൾ ചോദിക്കരുത്…”

അപേക്ഷ പോലെ അവൻ , അമ്മയുടെ മുഖത്തു നോക്കാതെ പറഞ്ഞു…

“ രോഹിതിന് വേറേതോ പെണ്ണുമായി അടുപ്പമുണ്ടെന്നറിഞ്ഞ് കൈ മുറിക്കാൻ ശ്രമിച്ചതൊന്നുമല്ല നമ്മുടെ പൊന്നാവ…….”

“ പിന്നെ……..???”

“പറയെടാ…….”

“നാളെ അവളിവിടെ വരുന്നതു വരെ ക്ഷമിക്കമ്മേ……….”

കരയുന്നതു പോലെ അവൻ പറഞ്ഞു…

പത്മാവതി ഒന്നും മനസ്സിലാകാതെ പകച്ചു നിന്നു…

“ രാവിലെ ഞാൻ പോകും അവളെ കൂട്ടാൻ… അതുവരെ ആരും അറിയണ്ട……”

അമ്മയ്ക്ക് മുഖം കൊടുക്കാതെ ധൃതിയിൽ അവൻ ബുള്ളറ്റ് സ്റ്റാർട്ടാക്കി…

റോഡിലേക്കു കയറവേ സഞ്ജുവിന്റെ മിഴികൾ പെയ്തു തുടങ്ങിയിരുന്നു…

തന്റെ പൊന്നാവയുടെ കരച്ചിൽ അവന്റെ ചെവികളിൽ വന്നലച്ചു കൊണ്ടിരുന്നു…

തന്റെ പൊന്നാവയുടെ ജീവിതം എരിയുന്നതറിഞ്ഞ്, അവനും നീറിപ്പുകഞ്ഞുകൊണ്ടിരുന്നു…….

💔💔💔💔💔💔💔💔💔💔💔💔💔💔💔

വെച്ചൂരുള്ള വാടക വീടിന്റെ മുൻപിൽ ബുള്ളറ്റ് നിർത്തിയ ശേഷം കുറച്ചു നേരം സഞ്ജു ബൈക്കിൽ തന്നെയിരുന്നു…

അനുപമ ഇല്ലാത്തത് നന്നായി…

താനിങ്ങനെ തകർന്നിരിക്കുന്നത് കണ്ടാൽ അവൾ പുറമേ കാണിച്ചില്ലെങ്കിലും അകമേ ചിരിക്കുമെന്ന് ഉറപ്പാണ്…

പ്രത്യേകിച്ച് അഞ്ജുവിന്റെ കാര്യമറിയുമ്പോൾ ഉറപ്പായും…

Leave a Reply

Your email address will not be published. Required fields are marked *