അഞ്ചു ശരങ്ങൾ – 1 3അടിപൊളി  

അവൾ പറഞ്ഞു കൊടുത്ത വഴിയേ വണ്ടി ഓടിക്കുമ്പോൾ അവനൊരു സംശയം തോന്നി…

ഇതെങ്ങോട്ടാണ്….?

“നീ സ്ഥലം പറഞ്ഞില്ല… “

അവൻ തിരിഞ്ഞു നോക്കാതെ ചോദിച്ചു…

“ കുറച്ചു കൂടി മുന്നോട്ടു പോകട്ടെ…”

അവൾ പറഞ്ഞു…

വണ്ടി മുന്നോട്ടു പോയതും അവന് ഒരാപത്ശങ്ക തോന്നി…

“ ഇവിടെ എന്ത് വാങ്ങാനാ…….?”

സഞ്ജു ദേഷ്യപ്പെട്ടു ചോദിച്ചു…

“വാങ്ങാനല്ല… ഒരാളെ കാണാനാ…”

അഞ്ജുവിന്റെ സ്വരം ദൃഡമായിരുന്നു…

“ആരെ……..? “

ബുള്ളറ്റിന്റെ വേഗത കുറഞ്ഞു…

“ഏട്ടത്തിയെ……… !!! “

സഞ്ജുവിന്റെ കയ്യിൽ നിന്ന് വണ്ടിയൊന്നു പാളി…

അവൻ റോഡരിക് ചേർന്ന് വണ്ടി നിർത്തി…

പിന്നിലെ വണ്ടി കടന്നുപോയതും അവൻ വണ്ടി തിരിക്കാൻ ശ്രമിച്ചു…

“ചഞ്ചു വണ്ടി തിരിച്ചാൽ ഞാൻ ചാടും…….”

അതൊരു മുന്നറിയിപ്പായിരുന്നു…

നിർവ്വാഹമില്ലാതെ അവൻ വണ്ടി നിർത്തി..

പറഞ്ഞാൽ അവൾ ചെയ്യുമെന്ന് അവന് ഉറപ്പായിരുന്നു..

“നീ എന്തറിഞ്ഞിട്ടാ… ….?”

അവൻ പിന്നിലേക്കു കഴുത്തു തിരിച്ച് തിമിട്ടി…

“അതെ… ഞാനൊന്നുമറിഞ്ഞില്ല… അതുകൊണ്ടാണല്ലോ… എനിക്ക് എട്ടത്തിയെ കണ്ട് മാപ്പു പറയണം… അവരെ വീട്ടിലേക്കു വിളിക്കണം… എന്നിട്ടേ ഞാൻ തിരിച്ചു പോരൂ… ….”

അഞ്ജു പതിയെയാണ് പറഞ്ഞതെങ്കിലും ശബ്ദത്തിന് മൂർച്ചയുണ്ടായിരുന്നു…

“ അവൾ ഇന്നലെ വീട്ടിൽ പോയി… എന്നെ വിളിച്ചിരുന്നു…….”

ശാന്തത കൈവിടാതെ അവൻ പറഞ്ഞു…

“ കുഴപ്പമില്ല… വീട് കാണാമല്ലോ…”

അഞ്ജു വിട്ടു കൊടുത്തില്ല…

“ ഞാൻ ചാവിയെടുത്തിട്ടില്ല…”

“ ഞാൻ എടുത്തിട്ടുണ്ട്….”

അവൾ മണി പേഴ്സ് ഉയർത്തിക്കാണിച്ചു..

പ്രതിരോധത്തിനുള്ള എല്ലാ വഴികളും അഞ്ജു അടച്ചുവെന്ന് അവന് മനസ്സിലായി…

മാത്രമല്ല, അവൾ വളരെ ബുദ്ധിപരമായിട്ടാണ് തന്നെ ഇവിടെ എത്തിച്ചത്…

“വണ്ടി വിട് മാഷേ……..”

അവൾ പിന്നിൽ

നിന്ന് കുത്തിയതും റോഡിൽ തന്നെയിട്ട് വട്ടം കറക്കി, അവൻ ബുള്ളറ്റ് മുന്നോട്ടെടുത്തു…

വണ്ടി പോർച്ചിലെത്തിയതും അവൾ ഇറങ്ങി…

ഇന്റർലോക്ക് വിരിച്ച മുറ്റത്ത് കരിയിലകൾ പടർന്നു കിടക്കുന്നു…

അവൾ തന്നെയാണ് വാതിൽ തുറന്നത്.

മേടിച്ച സാധനങ്ങൾ, അഞ്ജു അകത്തു കയറ്റിവെച്ചു…

“ കയറി വാ… “

വീട്ടുകാരിയേപ്പോലെ അവൾ ക്ഷണിച്ചു..

“നീ വീട് കണ്ടിട്ട് വേഗം വാ…….’’

അവൻ തിരക്കു കൂട്ടി…

“ രച്ചുമോളിപ്പോൾ എന്നേക്കാൾ വലിയ കമ്പനി ദേവിചേച്ചിയുമായിട്ടാ… അതുകൊണ്ട് എനിക്കു വലിയ തിരക്കില്ല……”

അവൾ പറഞ്ഞു…

“എനിക്കു തിരക്കുണ്ട്….”

“ അവിടെ ചെന്നിട്ട് കോലായിൽ മോന്തായം നോക്കിക്കിടക്കാനല്ലേ:… വേറെ തിരക്കൊന്നുമല്ലല്ലോ… ….”

അവൾ ചുരിദാർ ഷാൾ അരയിൽ ചുറ്റി, ഒരു യുദ്ധത്തിനെന്ന പോലെ തയ്യാറെടുത്തു.

അവളെ അനുസരിക്കാതിരിക്കാൻ ആവുമായിരുന്നില്ല അവന്…

അവൻ വീടിനകത്തേക്ക് കയറി..

അഞ്ജു അടുക്കളയിലേക്കാണ് ആദ്യം കയറിയത്…

മാസങ്ങളായി ആ അടുക്കള ആരും ഉപയോഗിച്ചിട്ടില്ലെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകുമായിരുന്നു..

തന്റെ കള്ളങ്ങളെല്ലാം പൊളിഞ്ഞുവെന്ന് സഞ്ജുവിന് മനസ്സിലായി…

ഇനി രക്ഷയൊന്നുമില്ല…

അവൻ അസ്വസ്ഥതയോടെ ഹാളിൽ വെരുകിനേപ്പോലെ നടന്നു.

അഞ്ജു കിച്ചണിൽ നിന്നിറങ്ങി റൂമുകളിലും കയറി നോക്കുന്നത് അവൻ ശ്രദ്ധിച്ചു…

മിനിറ്റുകൾക്കകം അവൾ യാതൊരു ഭാവ വ്യത്യാസവും പ്രകടമാക്കാതെ ഹാളിലേക്കു വന്നു…….

“ പോകാം…….”

അവൾ പറഞ്ഞു…

സഞ്ജു അമ്പരപ്പോടെ മുഖമുയർത്തി…

“ പോകാന്ന്… തിരക്ക് ചഞ്ചുനല്ലായിരുന്നോ… ?”

അവളുടെ സ്വരത്തിലെ മാറ്റം അവൻ തൊട്ടറിഞ്ഞിരുന്നു…

ഒന്നുകിൽ അവൾ പൊട്ടിത്തെറിച്ചേക്കാം…

അല്ലെങ്കിൽ പൊട്ടിക്കരഞ്ഞേക്കാം…

സഞ്ജു രണ്ടും പ്രതീക്ഷിച്ചു നിന്നു…

അരയിൽ കെട്ടിയ ഷാൾ അഴിച്ച്, അവൾ മാറിനു കുറുകെയിടുന്നതവൻ കണ്ടു.

അവളോടൊന്നും പറയുക വയ്യ…

എന്ത് പറയാൻ……. ?

സഞ്ജുവിന്റെ ഹൃദയവും നിലച്ചു പോകുന്ന അവസ്ഥയിലായിരുന്നു…

“ വരുന്നില്ലേ…….?”

അവൾ ഉച്ചത്തിലാണ് സംസാരിച്ചതെങ്കിലും ശബ്ദം പതറിയിരുന്നു….

“അഞ്ജൂ… “

പോകാൻ തിരക്കുകൂട്ടിയ സഞ്ജു അവളെ വിളിച്ചു കൊണ്ട് സെറ്റിയിലേക്കിരിക്കുകയാണ് ചെയ്തത്….

അവൾ അവനെ ശ്രദ്ധിക്കാത്ത മട്ടിൽ നിന്നു…

Leave a Reply

Your email address will not be published. Required fields are marked *