എൽ ഡൊറാഡോ – 6 11അടിപൊളി 

 

അപ്പോളത്തെ ടെൻഷനിൽ എനിക്ക് ചേച്ചി എന്റെ ദേഹത്ത് വീണത് അങ്ങോട്ട്‌ അനുഭവിക്കാൻ കഴിഞ്ഞില്ല. എന്നാലും അപ്രതീക്ഷിതമായി കിട്ടിയ ഒരു ഭാഗ്യം ആയിരുന്നു അത്. പെട്ടന്ന് തന്നെ ചാടി എഴുന്നേറ്റ് ശിവേച്ചി കുനിഞ്ഞു നിന്ന് അപ്പുറെ കടവിലേക്ക് നോക്കി. ചേച്ചിയുടെ ഒപ്പം ചേർന്നു ഇരുന്നു ഞാനും. ചേച്ചിയുടെ ദേഹത്തു നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം എന്റെ ദേഹത്തും നനവ് പകരുന്നുണ്ട്..

 

അപ്പുറെ ഓടി വന്നവരിൽ നയന ചേച്ചിയുടെ അച്ഛൻ അച്യുതൻ വാര്യരും ഉണ്ട്. മോളുടെ തല മടിയിൽ വച്ചു ആശങ്കയോടെ പുള്ളി മോളെ വിളിക്കുന്നുണ്ട്. ആരോ കുറച്ചു വെള്ളം കൈക്കുമ്പിളിൽ എടുത്തു നയന ചേച്ചിയുടെ മുഖത്ത് തളിച്ചു. പക്ഷെ ചേച്ചി അപ്പോളും പൂർണമായി ബോധത്തിലേക്ക് വന്നിട്ടില്ല..

 

‘തട്ടി പോയി കാണുമോ…?

ഞാൻ ശിവേച്ചിയോട് ചോദിച്ചു.

 

‘നാക്ക് വളയ്ക്കല്ലേ…’

ചേച്ചി എന്നോട് പറഞ്ഞു

 

ഇനി കൂടുതൽ നേരം ഇവിടെ ഇരിക്കുന്നത് പന്തി അല്ലാത്തത് കൊണ്ട് ഞങ്ങൾ രണ്ടും പെട്ടന്ന് തന്നെ അവിടുന്ന് മാറി. തിരിച്ചു വന്ന വഴി തന്നെ ഞങ്ങൾ വീട്ടിലേക്ക് പോയി. വരുന്ന വഴിയിൽ ഓലപ്പുരയിൽ കയറി ശിവേച്ചി സാരി അഴിച്ചു മാറ്റി. പാവാട നന്നായി പിഴിഞ്ഞ് വെള്ളം കളഞ്ഞു. മുടി പിഴിഞ്ഞ് മുടിയിലെ വെള്ളം കളഞ്ഞു. ഞാൻ ഓലപ്പുരയ്ക്ക് വെളിയിൽ നിൽക്കുക ആയിരുന്നു. എനിക്ക് അകത്തുള്ളത് ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല

 

ഇങ്ങോട്ട് വരുന്ന വഴിയിൽ മുഴുവൻ ശിവേച്ചി നയന ചേച്ചി പേടിച്ചു നിലവിളിച്ചതും അലറി ബോധം കേട്ടതും പറഞ്ഞു പൊട്ടിച്ചിരിച്ചാണ് വന്നത്. ചേച്ചി ഇത്രയും തുറന്നു ചിരിച്ചു ഞാൻ ഇത് വരെ കണ്ടിട്ടില്ല. വെട്ടം ഉണ്ടായിരുന്നു എങ്കിൽ ആ നുണക്കുഴികൾ എനിക്ക് അപ്പോൾ കാണാമായിരുന്നു..

 

‘നയന ചേച്ചിയുടെ സ്‌ഥാനത്തു ശിവേച്ചി ആയിരുന്നു എങ്കിൽ ഇത് പോലെ പേടിച്ചു നിലവിളിക്കുമായിരുന്നോ…?

വരുന്ന വഴിയിൽ ഞാൻ ചോദിച്ചു

 

‘പിന്നെ ഞാൻ ഒന്നും അങ്ങനെ നിലവിളിക്കില്ല. എനിക്ക് നല്ല ധൈര്യം ആണ്..’

ശിവേച്ചി പറഞ്ഞു

 

‘എന്നാൽ ഇത് എന്റെ കയ്യിൽ ഇരിക്കട്ടെ. ഇടയ്ക്ക് എപ്പോളെങ്കിലും ഞാൻ ചേച്ചിയുടെ ധൈര്യം ഒന്ന് അളക്കും. അപ്പൊ അറിയാം..’

ഞാൻ കയ്യിൽ ഇരുന്ന കവറിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ഭൂതത്തിന്റെ മുഖംമൂടി ആണ് അതിൽ. അമരിക്കാട് പട്ടണത്തിൽ എല്ലാ കടയിലും കയറി ഇറങ്ങി ശിവേച്ചി എങ്ങനെയോ ഒപ്പിച്ചു എടുത്തതാണ് ഈ മുഖംമൂടി.

 

‘അത് കള്ളക്കളി ആണേ… നമ്മൾ ഒരേ ടീം ആണ്…’

ശിവേച്ചി പറഞ്ഞു

 

ശരിയാണ്. ഇപ്പോ ഞാനും ശിവേച്ചിയും ഒരു ടീം ആണ്. ചേച്ചിയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ചേച്ചിയോട് മത്സരിക്കുക ആയിരുന്നു ഞാൻ ഇത് വരെ ചെയ്തിരുന്നത്. ക്രിക്കറ്റ്ലും നീന്തലിലും മുങ്ങാംകുഴി ഇടുന്നതിലും എല്ലാം ഞാൻ ചേച്ചിയോട് മത്സരിച്ചു. പക്ഷെ ഇനി അതിന്റെ ആവശ്യമില്ല. ശിവേച്ചി ഇനി എന്ത് കാര്യത്തിനും എന്നെ ആണ് ആദ്യം വിളിക്കുക. എന്ത് ഉണ്ടെങ്കിലും എന്നോട് ആണ് ആദ്യം പറയുക. എനിക്ക് മാത്രം സ്പെഷ്യൽ ആയി ആരും കാണാതെ മിട്ടായിയും സിപ്പപ്പും കൊണ്ട് വന്നു തരും.. ഞാൻ ഇവിടെ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കമ്പനി ശിവദ ചേച്ചി ആയിട്ടുള്ളത് ആയിരുന്നു. അത് ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ എനിക്ക് കിട്ടി

 

അതിന് നന്ദി പറയേണ്ടത് വേദുവിനോട് ആണ്. അവൾ പേടിച്ചു ഈ പ്ലാനിൽ നിന്ന് പുറത്ത് പോയത് കൊണ്ടാണ് എനിക്ക് ചേച്ചിയുടെ ബെസ്റ്റ് ഫ്രണ്ട് ആകാൻ പറ്റിയത്. ബെസ്റ്റ് ഫ്രണ്ട് ആയത് കൊണ്ട് എനിക്ക് പിന്നെയും ഒരുപാട് ഗുണങ്ങൾ ഉണ്ടായി. ഏത് നേരവും ചേച്ചിയുടെ കൂടെ ഇരിക്കാം എന്നതാണ് അതിലെ ഒരു പ്രധാന ഗുണം. നേരത്തെ ഒക്കെ ഞാൻ കൂടുതൽ നേരം പെണ്ണുങ്ങളുടെ കൂടെ ഇരിക്കുമ്പോ എന്നോട് ആണുങ്ങളുടെ കൂടെ ഗ്രൗണ്ടിൽ പോയി ക്രിക്കറ്റ്‌ കളിക്കെടാ എന്നൊക്കെ പറഞ്ഞു ചേച്ചി ഓടിച്ചു വിടുമായിരുന്നു. ഇപ്പൊ അങ്ങനെ ഓടിച്ചു വിടാറില്ല..

Updated: October 9, 2025 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *