എൽ ഡൊറാഡോ – 6 11അടിപൊളി 

 

‘അവൻ അമ്പലം ടീം ആണ്…’

അമ്പലം ടീം എന്ന് പറഞ്ഞാൽ ശരിക്കും ഉദ്ദേശിച്ചത് ഞങ്ങളുടെ ക്രിക്കറ്റ്‌ ടീമിനെ ആണ്. അല്ല ക്രിക്കറ്റ്‌ ടീമും അതിന്റെ ഒരു ഭാഗം ആണെന്ന് പറയുന്നത് ആകും ശരി. കണ്ണൻ ചേട്ടനും കിച്ചു ചേട്ടനും ആരോമൽ ചേട്ടനും ഒക്കെ അടങ്ങുന്ന പിള്ളേർ സെറ്റിനെ ആണ് അമ്പലം ടീം എന്ന് പറയുന്നത്. അവരുടെ മിക്കവരുടെയും വീട് അമ്പലം ഭാഗത്ത്‌ ആണ്. പിന്നെ ഇവിടുത്തെ പള്ളിയിൽ ക്രിക്കറ്റ്‌ മത്സരം നടക്കുന്ന സമയം പള്ളിയുടെ ടീമും ഇവരുടെ ടീമും മിക്കപ്പോഴും വാശിയെറിയ മത്സരം ഉണ്ടാകാറുണ്ട്. പള്ളിയുടെ ഇടവക പിള്ളേർ ഉള്ള ടീം പള്ളി ടീം ആയത് കൊണ്ട് അവർക്ക് എതിരെ കളിക്കുന്ന ഹിന്ദുക്കൾ ഭൂരിഭാഗം ഉള്ള ടീം അമ്പലം ടീമായി. മാത്രം അല്ല ഞങ്ങൾ കളിക്കുന്ന ഗ്രൗണ്ട് അമ്പലം വകയുമാണ്. അങ്ങനെ ആ പേര് പല രീതിയിൽ വരാം.

പക്ഷെ രസം എന്തെന്നാൽ ഇവരുടെ ഒപ്പം ക്രിക്കറ്റ്‌ കളിക്കുന്നു എന്നല്ലാതെ ഞാൻ അവരുടെ ഒന്നും വീടിന്റെ അടുത്തല്ല, അമ്പലം വാർഡുമല്ല. ചേട്ടന്മാരുടെ ടീമിൽ എന്നെ ഇവന്മാർ ആരോ കണ്ടിട്ടുണ്ട്. അപ്പോൾ ഞാനും ആ സെറ്റിൽ ഉള്ളത് ആണെന്ന് ഇവൻ കരുതി. അത് ഒരു കണക്കിന് അനുഗ്രഹമായി

 

എന്തെന്നാൽ ഇവിടെ ആരും ഹ്യുമാനിറ്റീസ്കാരോട് അടി ഉണ്ടാക്കാൻ പോകാറില്ല. അവന്മാർ ആണ് ഒന്നാമത് ആളെണ്ണം കൂടുതൽ. പിന്നെ അടി ഉണ്ടാക്കിയാൽ അണ്ടർടേക്കർ ആകുമെന്ന് കരുതുന്ന വിവരം ഇല്ലാത്ത കുറേ കച്ചറകളും ഇവന്മാരുടെ ക്ലാസ്സിൽ ഉണ്ട്. അത് കൊണ്ട് അവന്മാരോട് അടി ഉണ്ടാക്കാൻ പോകുന്നത് ബുദ്ധി അല്ല. പിന്നെ ഒരു കാര്യം ഉള്ളത് അയ്യപ്പന്റെ ക്ലാസ്സിൽ ഒരാളായി വഴക്ക് ഉണ്ടാക്കിയാൽ അത് പറഞ്ഞു തീർക്കാനോ തല്ലി തീർക്കാനോ അയ്യപ്പൻ വരും എന്നതാണ്

 

അയ്യപ്പൻ ആരെന്ന് ചോദിച്ചാൽ അവനാണ് ഇവിടുത്തെ മെയിൻ. സ്കൂളിലെ പ്രമുഖ ഗുണ്ട എന്ന് പറയാം. മൂന്നാല് കൊല്ലം തോറ്റു പഠിച്ചു വന്നതിന്റെ ഒക്കെ മൂപ്പും നല്ല ഉയരവും ഇറുക്കി അടിച്ച ഷർട്ടിൽ തെറിച്ചു നിൽക്കുന്ന മസിലുകളും ഒക്കെ ഉള്ള കറുത്ത കരുത്തനായ ഒരു മൈരൻ. അജി എന്നാണ് അവന്റെ പേര്. അജി അയ്യപ്പൻ. അപ്പന്റെ പേരിലാണ് പക്ഷെ എല്ലാവരും വിളിക്കുന്നത്. ഞാൻ ഇന്ന് ഉടക്കിയ മനു അവന്റെ കൂട്ടുകാരൻ ആണ്. അയ്യപ്പൻ ഉറപ്പായും ഇത് ചോദിക്കാൻ വരും.. എനിക്ക് ഇടി കിട്ടാതെ ഇരിക്കാനുള്ള ഏക സാധ്യത ഞാൻ അമ്പലം ടീം ആണെന്ന് ഇവന്മാർ വിശ്വസിച്ചത് ആണ്. പൊന്മല ഓരോ ഏരിയ ഓരോ വാർഡ് പോലെ ആക്കി തിരിച്ചാൽ ചുറുചുറുക്കുള്ള പിള്ളേർ ഏറ്റവും കൂടുതൽ ഉള്ളത് അമ്പലം വാർഡ് ആണ്. അത് കൊണ്ട് തന്നെ അവരെ വെറുതെ ആരും വന്നു ചൊറിയില്ല. നല്ല ഇടി കിട്ടും. അത് കൊണ്ട് ഞങ്ങളുടെ അമ്പലത്തിലെ ഉത്സവത്തിന് ഒന്നും വെറുതെ ആരും വന്നു പ്രശ്നം ഉണ്ടാക്കാറില്ല. നല്ല ഇടി കിട്ടുമത്രേ അമ്പലം ടീമിന്റെ കയ്യിൽ നിന്ന്..

 

അങ്ങനെ അമ്പലം ടീമിൽ വിശ്വാസം അർപ്പിച്ചു ഞാൻ ഇരുന്നു. സ്കൂൾ വിട്ടു കഴിഞ്ഞു ഗേറ്റിന് പുറത്തേക്ക് ഇറങ്ങിയപ്പോ ഒരു കൂട്ടം ആളുകൾ എന്നെ കാത്തു നിൽക്കുന്നത് പോലെ എനിക്ക് തോന്നി. ഹ്യുമാനിറ്റീസ് ഗ്രൂപ്പ്‌ മൊത്തം ഉണ്ട്. എന്റെ ക്ലാസ്സിലെ മൈരൻമാർ ഒക്കെ എവിടെ ആണോ ആവൊ.. ചെറിയ പേടി തോന്നിയെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതെ മുന്നോട്ടു നടന്നു. എന്റെ കൂടെ രേഷ്മ ഉണ്ടായിരുന്നു. അവളും അയ്യപ്പനും ഒരെ ക്ലാസ്സ്‌ ആണ്

 

‘ഒന്ന് നിന്നേ..’

അയ്യപ്പൻ കൈ തടഞ്ഞു ഞങ്ങളെ നിർത്തി

 

‘എന്താടാ…?

രേഷ്മ അയ്യപ്പനോട് ചോദിച്ചു. അവൾ കരുതി അവൻ അവളോട് ആണ് സംസാരിക്കുന്നത് എന്നാണ്

 

‘ഒന്നുമില്ല. നീ പൊക്കോ..’

അയ്യപ്പൻ എന്നെ തടഞ്ഞു നിർത്തിയിട്ടു അവളോട് പോകാൻ പറഞ്ഞു

 

‘എന്നാടാ..?

രേഷ്മ ഇത്തവണ എന്നോടാണ് ചോദിച്ചത്

 

‘ഒന്നുമില്ല.. നീ നടന്നോ. ഞാൻ വന്നോളാം..’

ഞാൻ പറഞ്ഞു. ഒന്ന് സംശയിച്ചു നിന്നിട്ട് പിന്നെ രേഷ്മ മെല്ലെ മുന്നോട്ട് നടന്നു. അവൾ കുറച്ചു നീങ്ങി കഴിഞ്ഞു അവന്മാർ എന്നെ ചോദ്യം ചെയ്തു

Updated: October 9, 2025 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *