‘നീ ഇവനേ തല്ലിയോ..?
അയ്യപ്പൻ മനുവിനെ നിർത്തി എന്നോട് ചോദിച്ചു.
‘എന്നെ തല്ലിയിട്ടാ..’
ഞാൻ പറഞ്ഞു
‘നീ ആരാ വഴക്കിനു ഇടയിൽ കയറാൻ..?
മനു ദേഷ്യപ്പെട്ടു എന്റെ അടുത്തേക്ക് കയറി വന്നു. പെട്ടന്ന് അയ്യപ്പൻ അവനെ തടഞ്ഞു
‘നെ എന്തിനാ ഇവനും വേറെ ഒരുത്തനും തമ്മിലുള്ള ഉടക്കിൽ കയറി ഇവനേ പിടിച്ചു തള്ളിയത്..?
അയ്യപ്പൻ ചോദിച്ചു
‘നീ പഠിക്കാൻ അല്ലേ വന്നത്. അതങ്ങു കൊണച്ചിട്ട് പോയാൽ മതി.. കേട്ടല്ലോ..?
അതിനിടയിൽ ഏതോ ഒരുത്തൻ എനിക്കിട്ട് കൊണച്ചു
‘നീ ഇവിടുത്തെ ഹെഡ്മാഷ് ഒന്നും അല്ലല്ലോ. നീയും പഠിക്കാൻ വന്നതല്ലേ. നീയും കൊണയ്ക്കണ്ട..’
സൗമ്യതയിൽ പോയ ചോദ്യം ചെയ്യൽ ആയിരുന്നു. പക്ഷെ ഇവന്റെ ചൊറിച്ചിൽ എനിക്കങ്ങു തീരെ പിടിച്ചില്ല. അത് പോലെ തന്നെ തിരിച്ചു കൊടുത്തു. ഇനി ഇപ്പോ കിട്ടുന്നത് വാങ്ങുക. ഇന്നത്തെ ദിവസം കൊള്ളാം. കണക്കിന് കിട്ടും. അവന്മാർ എല്ലാം കാടിളകി വരുന്നത് പോലെ എനിക്ക് ചുറ്റും വന്നു. പക്ഷെ ഇത്തവണയും അയ്യപ്പൻ അവരെ തടഞ്ഞു
‘നിക്ക്.. നിക്ക്..’
പിന്നെ എന്നോടായി ഒന്ന് കൂടെ ഉറച്ചു അവൻ ചോദിച്ചു
‘നീ എന്തിനാ വേറെ ഒരുത്തനും ആയുള്ള അടിയിൽ കയറി ഇവനെ തല്ലിയത്..?
‘എടാ അവൻ വയ്യാത്തത് ആണ്. അവനെ പിടിച്ചു അടിക്കുമ്പോ വേറെന്ത് ചെയ്യണം. ഇവനോട് ഞാൻ കുറേ വട്ടം പറഞ്ഞതാ വയ്യാത്തത് ആണ് വയ്യാത്തത് ആണെന്ന്. കേൾക്കണ്ടേ. അപ്പോൾ മാറാൻ പിടിച്ചു തള്ളി. അതാണ്..’
ഞാൻ പറഞ്ഞു
‘വയ്യാത്തതോ..?
അയ്യപ്പൻ ചോദിച്ചു
‘ആ.. ഞങ്ങളുടെ ക്ലാസ്സിൽ വയ്യാത്ത ഒരു പയ്യനുണ്ട്. റോഷൻ. അവൻ തുപ്പിയപ്പോ ഇവന്റെ കാലിൽ അറിയാതെ തെറിച്ചു. അതാണ് വിഷയം..’
ഞാൻ പറഞ്ഞു
‘ഏത്..? കണ്ണാടി വച്ച റോഷനോ…?
അയ്യപ്പനു അവനെ അറിയാമെന്നു തോന്നുന്നു
‘അതേ..’
ഞാൻ പറഞ്ഞു
‘അവനെ പോയാണോടാ അടിക്കുന്നത്..?
അയ്യപ്പൻ മനുവിനെ ഒറ്റ തേമ്പ് കൊടുത്തു
‘എനിക്ക് അറിയില്ലായിരുന്നു അവന് വയ്യാത്തത് ആണെന്ന്..’
മനു പറഞ്ഞു
‘ കണ്ടാൽ മനസ്സിലാവില്ലേ ..? നീ കണ്ണ് പൊട്ടൻ ആണോ..?
അയ്യപ്പൻ മനുവിന് നേരെ ചൂടായി
അതോടെ ആ വിഷയം ക്ലോസ് ആയി. എനിക്ക് പോകാൻ അനുവാദവും ആയി. ഞാൻ നടന്നു കുറച്ചു മുന്നോട്ടു ചെന്നപ്പോ അയ്യപ്പൻ പിന്നിൽ നിന്ന് ഓടി വന്നു. ഒരു സൗഹൃദ രൂപേണ അവൻ എന്റെ തോളിൽ കയ്യിട്ടു. അവന് നല്ല പൊക്കം ഉള്ളത് കൊണ്ട് അങ്ങനെ പിടിച്ചപ്പോ എനിക്ക് നല്ല ഭാരം അനുഭവപ്പെട്ടു.
‘ആ പയ്യനെ എനിക്ക് അറിയുന്നതാ. നമ്മുടെ വീടിന് കുറച്ചു അടുത്താ.. അവനായി ആണ് പ്രശ്നം എന്ന് അറിയില്ലായിരുന്നു..’
അയ്യപ്പൻ പറഞ്ഞു
‘അത് കുഴപ്പമില്ല. ഇപ്പൊ മനസിലായല്ലോ..’
‘നിങ്ങൾ കണ്ണൻ ചേട്ടന്റെ ഒക്കെ ടീം ആണല്ലേ ..?
അയ്യപ്പൻ ചോദിച്ചു. ഇവന് കൃഷ്ണദേവ് ചേട്ടനെ അറിയാമോ
‘ഓ. അതേ. കണ്ണൻ ചേട്ടനെ അറിയുമോ..?
ഞാൻ ചോദിച്ചു.
‘പിന്നെ.. അറിയുമോന്നു.. എന്റെ ചേട്ടന്റെ കൂട്ടുകാരൻ ആണ്. അനീഷിന്റെ അനിയനെ അറിയാമോന്ന് ചോദിച്ചാൽ മതി..’
അയ്യപ്പൻ പറഞ്ഞു. അവന്റെ സംസാരത്തിൽ കണ്ണൻ ചേട്ടനെ അവന് അധികം പരിചയം ഇല്ലെന്ന് തോന്നി. ഞാനുമായി ഉടക്കാതെ ഇരിക്കാനുള്ള ഒരു പ്രധാന കാരണം കണ്ണൻ ചേട്ടന്റെ ഒക്കെ പരിചയത്തിൽ ഞാൻ ഉള്ളത് കൊണ്ടുമാണ്.. എന്തായാലും ആ വള്ളിയിൽ നിന്ന് ഞാൻ തല്ക്കാലം രക്ഷപ്പെട്ടു..
വീട്ടിൽ വന്നപ്പോൾ രേഷ്മ ചോദിച്ചു അവരുടെ ക്ലാസ്സുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന്. ഞാൻ ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു. ഞാൻ ഇങ്ങനെ ഒരു അടിയുടെ ഇടയിൽ പെട്ടത് ഇവിടെ ആരും അറിയണ്ട എന്ന് ഞാൻ കരുതി. അത് പറയാൻ പറ്റിയ ആരും ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ശിവേച്ചിയോട് പറഞ്ഞാൽ എനിക്കൊരു ഇടിയൻ ഇമേജ് കിട്ടുമോ എന്ന് ഞാൻ ആലോചിച്ചു. പിന്നെ അത് വേണ്ടെന്ന് വച്ചു. ഇവിടെ ആരും അത് അറിയണ്ട… ഞാൻ നല്ല കുട്ടി ആയി ഇരിക്കുന്നത് ആകും ചേച്ചിക്കും ഇഷ്ടം. പക്ഷെ ചേച്ചി എന്നേക്കാൾ വലിയ വില്ലത്തി ആയിരുന്നു
