‘തള്ള് തീർന്നല്ലോ. ഞാൻ ഇവിടെയും തോൽപ്പിച്ചില്ലേ..?
ഞാൻ ചേച്ചിയെ കളിയാക്കി
‘പൊന്ന് മോനെ. ഞാൻ എത്ര നാൾ കൂടി ആണ് നീന്തുന്നത് എന്നറിയാമോ..? പിന്നെ ഈ ചുരിദാർ ഇട്ടു നീന്തുമ്പോ സ്പീടും കിട്ടില്ല.. എന്നിട്ടും നമ്മൾ ഒപ്പത്തിന് ഒപ്പം ആയിരുന്നു..’
അത് ചേച്ചി പറഞ്ഞത് കാര്യമാണ്. പക്ഷെ ഞാൻ അങ്ങോട്ട് സമ്മതിച്ചു കൊടുത്തില്ല
‘എന്നാൽ ചുരിദാർ ഊരി കള. ഒന്ന് കൂടി നീന്തി നോക്കാം..’
ഞാൻ ഒരു നമ്പർ ഇറക്കി. എങ്ങാനും കോളടിച്ചാലോ
‘പോടാ ചുക്കാമണി..’
ചേച്ചി എന്റെ തല വെള്ളത്തിൽ മുക്കി. ഞാൻ കുതറി മാറി പൊങ്ങി
‘ഇനി അത് വിളിക്കാൻ പറ്റില്ല. ചേച്ചി തോറ്റു. ഞാൻ ഇനി എനിക്ക് ഇഷ്ടം ഉള്ളത് വിളിക്കും..’
ഞാൻ പറഞ്ഞു
‘ഞാൻ തോറ്റില്ല. ഒരു പോലെ ആയിരുന്നു..’
ചേച്ചി പറഞ്ഞു
‘തോറ്റു. തോറ്റു. തോറ്റു..’
ഞാൻ പറഞ്ഞു
‘ശരി തോറ്റു. അത് ഞാൻ ചുരിദാർ ആയോണ്ട്..’
ചേച്ചി പറഞ്ഞു
‘ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം..’
ഞാൻ കളിയാക്കി
‘നിനക്ക് ധൈര്യം ഉണ്ടേൽ എന്നെ വെള്ളത്തിന് അടിയിൽ ശ്വാസം പിടിച്ചു തോൽപ്പിക്ക്..’
ചേച്ചി പിന്നെയും ഒരു വെല്ലുവിളി ആയി വന്നു. എന്റെ മുന്നിൽ ഏത് വിധേനയും ജയിക്കേണ്ടത് ചേച്ചിക്ക് ഒരു ബാധ്യത ആയി മാറിയിട്ടുണ്ട്.
‘അതിനും തോറ്റാൽ…?
ഞാൻ ചോദിച്ചു
‘പിന്നെ നീയെന്നെ ഇഷ്ടം ഉള്ളത് വിളിച്ചോ..’
എന്റെ ആദ്യത്തെ ആവശ്യം ചേച്ചി അംഗീകരിച്ചു
ചേച്ചിക്ക് വളരെ ആത്മവിശ്വാസം ഉണ്ടായിരുന്നു. എനിക്കും. നീന്തി ചേച്ചിയെ തൊപ്പിച്ചെങ്കിൽ മുങ്ങി കിടന്നും തോൽപ്പിക്കാമെന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ വാശി പുറത്ത് ഞങ്ങൾ രണ്ടും കടവിൽ മൂക്ക് പൊത്തിക്കൊണ്ട് വെള്ളത്തിലേക്ക് ഊളയിട്ടു
ഞാൻ മുങ്ങിയിടത്തു നിന്ന് കുറച്ചു നീങ്ങി ആണ് ചേച്ചി മുങ്ങിയത്. വ്യക്തമായി അല്ലെങ്കിലും എനിക്ക് ചേച്ചി മുങ്ങി കിടക്കുന്നത് കാണാം. ഞാൻ പതിയെ താഴ്ന്നു വെള്ളത്തിനടിയിലെ പാറകളിൽ ഒന്നിൽ പിടിച്ചിരുന്നു. കാരണം അങ്ങനെ പിടിച്ചില്ല എങ്കിൽ കുറച്ചു കഴിയുമ്പോ നമ്മൾ തന്നെ പൊങ്ങി വരും. അപ്പോൾ ശരീരം പിന്നെയും താഴേക്ക് പോകാൻ ഊർജം കൊടുക്കണം. അങ്ങനെ വരുമ്പോൾ ശ്വാസം എടുക്കുന്നത് കൂടും. അനങ്ങാതെ ഇരുന്നാൽ ഓക്സിജൻ അത്ര പെട്ടന്ന് തീരില്ല. എന്റെ അതേ പ്ലാൻ തന്നെ ആയിരിക്കണം ചേച്ചിക്കും. ചേച്ചിയും അനങ്ങുന്നില്ല..
ആദ്യമൊന്നും ശ്വാസത്തിന്റെ പ്രശ്നമേ ഉണ്ടായിരുന്നില്ല. കരയിൽ ഇരിക്കുന്നത് പോലെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ കുറച്ചു നേരം ഞാൻ വെള്ളത്തിനടിയിൽ ചിലവഴിച്ചു. പക്ഷെ നിമിഷം മുന്നോട്ടു പോകുന്തോറും എന്റെ ഉള്ളിൽ ഓക്സിജൻ കുറയുന്നത് എനിക്ക് അറിയാൻ സാധിച്ചു. പതിയെ പതിയെ നെഞ്ചിൽ ഒരു കനം വരുന്നത് ഞാൻ അറിഞ്ഞു. എന്നാലും ഞാൻ പിടിച്ചു നിന്നു. കാരണം ചേച്ചി പൊങ്ങിയിട്ടില്ല. ചേച്ചിക്ക് മുന്നേ ഞാൻ പൊങ്ങിയാൽ തോൽവി ആണ്
വെള്ളത്തിനടിയിലും മേലെ നിന്ന് എണ്ണുന്ന ശബ്ദം കേൾക്കാം. അറുപതു ഒക്കെ ആയപ്പോൾ ഞാൻ ആകെ ശ്വാസം മുട്ടി കുഴഞ്ഞിരുന്നു. ഒരു മിനിറ്റ് ആയത്രേ. ഒരു മിനിറ്റ് ഞാൻ വെള്ളത്തിന് അടിയിൽ ആണ്. ഇതിന് മുന്നേ ഇത്രയും നേരം ഞാൻ മുങ്ങിക്കിടന്നിട്ടില്ല. അത് കൊണ്ട് തന്നെ ഇത്രയും നാൾ അനുഭവിക്കാത്ത അസ്വസ്ഥത എനിക്ക് ഇപ്പോ അനുഭവപ്പെട്ടു തുടങ്ങി.
എന്റെ കണ്ണ് പുറത്തേക്ക് തള്ളി വരുന്നത് പോലെ എനിക്ക് തോന്നി. കയ്യും കാലുമെല്ലാം വലിഞ്ഞു മുറുകുന്നത് പോലെ. പാറക്കല്ലിൽ പിടിച്ച പിടുത്തം വിടാൻ എന്റെ മനസ്സ് പറഞ്ഞു. പക്ഷെ ചേച്ചി അപ്പോളും പൊങ്ങിയിട്ടില്ല. അത് കൊണ്ട് തന്നെ തോൽക്കാൻ എനിക്ക് തോന്നിയില്ല. പക്ഷെ ഈ ശ്വാസം മുട്ടൽ എന്നെ കൊണ്ട് പിടിച്ചു വയ്ക്കാൻ പറ്റില്ല. ഇനി കുറച്ചു സെക്കന്റ് കൂടി ഇങ്ങനെ ഇരുന്നാൽ ഞാൻ മരിച്ചു പോകുമെന്ന് വരെ എനിക്ക് തോന്നി. മുകളിൽ പറയുന്ന സംഖ്യ എത്ര ആണെന്ന് പോലും എനിക്ക് കേൾക്കാൻ പറ്റുന്നില്ല.. ഞാൻ മൊത്തത്തിൽ വിവശനായി
