ഫിദ 7അടിപൊളി  

കസേരയുടെ ബാക്ക് റെസ്റ്റിൽ തലചായ്ച്ചു  പിന്നോട്ടാക്കി കണ്ണടച്ചിരിക്കുന്നവളുടെ പിന്നിലൂടെ നിന്നവൻ മുഖത്തേക്ക് മുഖം ചായ്ച്ചു,ആ നനഞ്ഞു മലർന്നിരിക്കുന്ന കീഴ്ച്ചുണ്ടോന്ന് നുണഞ്ഞു വിട്ടു…മീശ തുമ്പവളുടെ താടിയിൽ ഉരുമ്മി…അവളൊന്നു ഞെട്ടിവിറച്ചെണീറ്റതും അവൻ കാറ്റുപോലകത്തേക്ക് പോയിരുന്നു…

ചെവിയിൽ നിന്നും ബഡ്‌സ് ഊരി അവൾ തന്റെ ചുണ്ടിൽ ഒന്ന് വിരൽ വച്ചുനോക്കി…താൻ സ്വപ്നം കണ്ടതാണോ…ഒരുവനെ ആലോചിച് ഇരിക്കുവായിരുന്നല്ലോ…അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കിപോകുന്ന സൗണ്ട് കേട്ടതും മനസിലായി ഒന്നും സ്വപ്നം ആയിരുന്നില്ലെന്ന്..തന്നിൽ ചേർന്നതും നുണഞ്ഞതും താനേറെ കൊതിച്ച അവന്റെ ചുണ്ടുകളായിരുന്നെന്ന്…

അവളാ കീഴ്ച്ചുണ്ടോന്നു നുണഞ്ഞുനോക്കി..അവന്റെ രുചി കിട്ടുന്നുണ്ടോ….ചുണ്ടിലൊരു ചിരി വിടർന്നു…സ്വതവേ ചുമന്ന കവിളും മൂക്കിന്റെ തുമ്പും ഒന്നു കൂടെ ചുവന്നു കയറി…

എന്നുമുതലാണ് അവനെ ഇഷ്ടപെട്ടുതുടങ്ങിയത്??

ഇഷ്ടം….അദ്യ ദിവസം മുതലേ ഉണ്ടായിരുന്നില്ലേതനിക്കത് ..പിന്നെയത് പ്രണയമായതെന്നാണ്….തന്നെ  കുഞ്ഞിനെയെന്നപോലെ അല്ലെ അവൻ   നോക്കിയിരുന്നത്……

അറിയാതെ മൂത്രം പോകുമ്പോൾ അഡൾട് ഡയപ്പർ ഇടാം എന്ന് പറഞ്ഞപ്പോൾ ഇൻഫെക്ഷൻ ആവുമെന്ന് പറഞ്ഞു സമ്മതിക്കാതെ തന്റെ മൂത്രം നനഞ്ഞ തുണികൾ വരെ കഴുകിയിടുന്നവനെ കാണുമ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ട്…

രാത്രികളിൽ  കാലിൽ  മസിൽകയറി  വേദനിച്ചു  കരയുമ്പോൾ ഉറങ്ങാതെയിരുന്നു  കാലു തിരുമ്മിതരുമ്പോൾ അവനറിയാതെ കള്ളത്തരം കാട്ടുന്ന മനസോടെ  അവനെ തന്നെ  നോക്കിയിരുന്നിട്ടില്ലേ…വെള്ളം ഇറ്റിറ്റു വീഴുന്ന മുടികാണെ ശകാരിച്ചുകൊണ്ട് കൈയിൽ നിന്നും ടവൽ വാങ്ങി തല തൂവർത്തി തരുമ്പോൾ അവന്റെ വിരൽത്തുമ്പുകൾ കഴുത്തിലിഴയുമ്പോളൊക്കെ താൻ കോരിത്തരിച്ചിട്ടുണ്ട്….

ക്ഷീണം കൊണ്ട്  ആഹാരം കഴിക്കാൻ മടികാണിക്കുന്ന ദിവസങ്ങളിൽ വാരിയൂട്ടുമ്പോൾ ചുണ്ടിലുരസി പോകുന്ന അവന്റെ വിരൽ തുമ്പു നുണയാൻ താനേറെ കൊതിച്ചിട്ടില്ലേ…

അപ്പോളൊക്കെയും അവന്റെ കണ്ണിൽ വാത്സല്യമാണെന്ന് കണ്ടു ഒരു നിരാശ തോന്നിയിട്ടുണ്ട് തനിക്ക്……

എന്നിട്ടോടുവിൽ……അവൻ തന്നെയും ആഗ്രഹിക്കുന്നുണ്ടോ…അതാണോ ഇന്നങ്ങനെയൊക്കെ…..പടച്ചോനെ വെറുതെ പോലും  മോഹിപ്പിക്കല്ലേ….തനിക്ക് നേടാവുന്നതിനേക്കാൾ ഏറെ മുകളിലാണവൻ…

പക്ഷെ ആ ഒരുവൻ അവളെയോർത്തു നെയ്തുകൂട്ടിയ സ്വപ്നങ്ങൾ അതിലും മുകളിലാണെന്ന് അവൾക്കറിയില്ലലോ….

“കൊച്ചെ”…മേരിച്ചേച്ചി വിളിക്കുമ്പോളാണ് ആലോചനയിൽ നിന്നെണീക്കുന്നത്…..അപ്പോളാണ് തന്റെ നില്പിനെക്കുറിച്ചും വേഷത്തെക്കുറിച്ചും അവൾ ബോധവതിയാകുന്നത്…

“യാ റബ്ബേ…..ഇങ്ങനാണോ അയാളെന്നെ കണ്ടേ…” ഞെട്ടുകളടക്കം തെളിഞ്ഞുകാണുന്ന കുഴമ്പും താളിയും കൊണ്ട് നനഞ്ഞോട്ടിയ ഒറ്റമുണ്ടിലേക്കവൾ നോക്കി കണ്ണ് മിഴിച്ചു…പിന്നെ വിരൽ തുമ്പു കടിച്ചു….

ശോ……എല്ലാം കണ്ടിട്ടുണ്ടാകും….ഇനി അതാകുവോ ഉമ്മ വച്ചത്….ഇനിയെങ്ങനെ ആളുടെ മുഖത്തു നോക്കും….

“കൊച്ചേ…ഞാനൊന്നു പറയട്ടെ ഡേറ്റ് ഇങ്ങടുകാറായില്ലേ….ഇനി ബാഗൊക്കെ തയ്യാറാക്കിവെക്കണം…ആശുപത്രീലൊക്കെ നിക്കാൻ ഞാൻ മതിയാകും എന്നാലും നിങ്ങടെ രണ്ടിന്റേം വീട്ടിലൊന്ന് പറയണ്ടേ…അതല്ലേ അതിന്റെയൊരു രീതി…”

അവൾ മുഖം താഴ്ത്തിനിന്നു

മുഖമുയർത്തിയതും അവളുടെ നിറഞ്ഞകണ്ണുകൾ കണ്ടവർക്ക് വെപ്രാളമായി..

“ഞങ്ങൾക്ക് രണ്ടിനും ആരൂല്ലമ്മച്ചി”

“മരിച്ചുപോയതാ” അവൻ അനാഥനാണെന്ന് മനപൂർവം അവൾ പറഞ്ഞില്ല…അങ്ങനൊരു സഹതാപം ശബരി ഇഷ്ടപ്പെടുന്നില്ല അതുകൊണ്ട്…

ചേട്ടത്തിയത് കേട്ടതും വല്ലാതെയായി..പറയേണ്ടിയിരുന്നില്ല..

അവരവളെ ചേർത്തു പിടിച്ചു…

“കരയാതെ കൊച്ചെ നിനക്കമ്മചിയില്ലേ എനിക്കീ വയസാംകാലത്തൊരു കൊച്ചിനെ കൂടെ കിട്ടി അത്രേള്ളൂ”

“പിന്നാമ്മച്ചിയൊരു കാര്യം പറയാം..ഡോക്ടറു പറഞ്ഞു കാണുല്ലോ അല്ലെ. …ഇനിയിപ്പോ  ബന്ധപ്പെടുയൊക്കെ വേണം എന്നാലേ അയഞ്ഞുകിട്ടു…പ്രസവം വേഗം നടക്കൂ…പിന്നാണുങ്ങളല്ലേ…പേറൊക്കെ കഴിഞ്ഞാലൊരു 3 മാസം കഴിയണം പിന്നവരെ അടുപ്പിക്കണേൽ..അതുവരെ പിടിച്ചുനിൽക്കാൻ അവർക്കെന്തേലുമൊക്കെ കൊടുക്കുവേം വേണ്ടേ….“

Leave a Reply

Your email address will not be published. Required fields are marked *