ഫിദ 7അടിപൊളി  

“ഹ…ആ കപ്പ്‌ കളഞ്ഞിട്ട് വാ കൊച്ചെ..ബുക്ക്‌ ചെയ്‌തത് പോയി അടുത്തതിൽ ജനറൽ ഉള്ളു അതിനെങ്കിലും പോണം…” അവൻ പൈസ കൊടുത്തുകൊണ്ടായി പറഞ്ഞു..അവൾ ആയാസപ്പെട്ട് ബെഞ്ചിൽ നിന്നും എണീറ്റു..

റെയിൽവേ സ്റ്റേഷന് അടുത്തുള്ള കടയിൽ കയറി അവർ വസ്ത്രങ്ങൾ തിരഞ്ഞെടുത്ത ഇറങ്ങി..അവളെ എന്ത് ചെയ്യണമെന്ന് കൃത്യമായൊരൂഹം ഇല്ലത്തതിനാൽ അവൾ ഡ്രസ്സ്‌ തിരഞ്ഞെടുക്കുന്നതും നോക്കി ക്യാഷ് കൌണ്ടർ നടുത്തു ആലോചനയോടെ നിന്ന് അവൻ..

വെയ്റ്റിംഗ് റൂമിലെ  ബാത്‌റൂമിൽ കയറി വസ്ത്രം മാറി ഇറങ്ങി..ഒരു ഇളം മഞ്ഞ നിറത്തിലുള്ള അയഞ്ഞ കുർത്തയും അതെ നിറത്തിലുള്ള പലാസോ യും തട്ടവും ആയിരുന്നു വേഷം..

ട്രെയിൻ വന്നതും ജനറൽ കമ്പാർട്മെന്റിലേക്ക് കയറി പാതിരാത്രി ആയതിനാൽ സീറ്റുകളിൽ ചിലത് കാലിയായിരുന്നു..ബാഗ് അടിയിലേക്ക് ഒതുക്കി വച്ചവൻ ഇരുന്നു..അതിനു ഓപ്പോസിറ്റ് ആയി അവളും..അൽപനേരം കഴിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ  വിൻഡോലേക്ക് തലവച്ചു മയങ്ങിതുടങ്ങിയിരുന്നു..ഇടക്കെപ്പോളോ അവൾ സീറ്റിലേക്ക് കിടന്നു..

ഇടയ്ക്ക് ഫോണിൽ നിന്നും കണ്ണുയർത്തി നോക്കുമ്പോൾ ഇടതു വശം ചെരിഞ്ഞു കിടക്കുന്നവളുടെ മുഖത്തേക്കാണ് നോട്ടം പോയത്..ശാന്തമായി ഉറങ്ങുന്നവൾ..ഒരു കൊച്ചുകുഞ്ഞിനെപോലെ..അവിടെ നിന്നും നോട്ടം താഴേക്ക് നീങ്ങിയതും അവന്റെ ശ്വാസം ഒന്ന് നിലച്ചു..അയഞ്ഞ ചുരിദാർ കഴുത്തിറങ്ങി പാതിയും വെളിവായ മാറിടങ്ങൾ..അതിനിടയിലേക്ക് അവളുടെ നേർത്ത ചെയിൻ ഇറങ്ങികിടക്കുന്നു..നിശ്വാസം കനത്തതും അവൻ നോട്ടം മാറ്റി..അവളുടെ തട്ടം പിടിച്ചു കഴുത്തിനു നേരെ ഇട്ടു മറച്ചു..പുറത്തേക്ക് നോക്കി ശ്വാസം അയച്ചു വിട്ടു..

തന്നെക്കാൾ 13 വയസോളം ഇളയ ഒരു പെൺകുട്ടി..ഗർഭിണി പോലൊരു നിസ്സഹായ അവസ്ഥയിൽ മുന്നിൽ നില്കുന്നവൾ ആരിൽ നിന്നോ ജീവനും കയ്യിൽ പിടിച്ചു ഓടിയവൾ..അവളെ അങ്ങനെ താൻ നോക്കിയത് മോശമായിപ്പോയോ??  അവനുള്ളം ചോദിച്ചു..

അതിനു മനഃപൂർവം നോക്കിയതൊന്നും അല്ലാലോ അറിയാതെ കണ്ടുപോയതല്ലേ..അല്ലേൽ തന്നെ ആ പെണ്ണിന് ഇതൊക്കെ

ഒന്ന് ഒതുക്കി വച്ചാൽ എന്താ ഉറങ്ങുമ്പോൾ..സ്വയം ചോദിച്ച് ആശ്വസിച്ചു..

ഡോർ സൈഡ് ലേക്ക് ഇറങ്ങി  ഒരു സിഗരറ്റ് എടുത്തു കത്തിച്ചു…പഠിക്കാൻ പോയിടത്തു പറ്റിയതാണെന്നല്ലേ അവളുടെ കുടുംബക്കാർ പറഞ്ഞത്..വല്ല കാമുകനോ മറ്റോ ചതിച്ചതാകുമോ.. പുകയൂത്തിവിട്ടുകൊണ്ടവൻചിന്തിച്ചു…

ആലുവ എതാറായത് അറിഞ്ഞു അവളെ ചെന്നു വിളിച്ചുണർത്തി..കണ്ണും തുറന്ന് പിടപ്പോടെ തന്നെ നോക്കുന്നവളെ കണ്ടതും ഉള്ളിലൊരു വാത്സല്യം തോന്നിയോ….

ട്രെയിൻ നിർത്തിയതും അവൻ ബാഗുമെടുത്തു മുന്നേ ഇറങ്ങി അവൾക്കായി കൈ നീട്ടി..അവളാ കയ്യിൽ പിടിച്ചു മറുകൈ കൊണ്ട് വയറും താങ്ങിപിടിച്ചു പതിയെ ഇറങ്ങി..

അടുത്തുള്ള കടയിൽ കയറി ബ്രേക്ഫാസ്റ് കഴിക്കാൻ ഇരുന്നു..നേരംവെളുക്കാറായിരുന്നു…

നോക്കുമ്പോൾ ദോശ ചമ്മന്തിയിൽ മുക്കി കഴിക്കുന്നുണ്ടവൾ..നന്നായി വിശക്കുന്നുണ്ടെന്ന് തോന്നുന്നു വേഗത്തിലാണ് കഴിപ്പ്..അവൻ ഒരു ഗീ റോസ്റ്റ് കൂടെ ഓർഡർ ചെയ്‌തു..കാപ്പികപ്പെടുത്തു ചുണ്ടോട് ചേർത്തുകൊണ്ടവളെ നോക്കി..ദോശ വായിലേക്ക് വെക്കുമ്പോൾ ചെറുതായി തുറക്കുന്ന വിടർന്നു മലർന്ന ചുണ്ടുകൾ…ചുവന്നു തുടുത്തിരിക്കുന്നു..ഇവളെന്താ സായിപ്പിന്റെ കുഞ്ഞോ!!! കണ്ടാലൊരു മലയാളി ലുക്കില്ല…എന്താ നിറം…പണ്ട് കശ്മീർ ട്രിപ്പിൽ കണ്ട പെൺകുട്ടികളെ പോലെ..അവനോർത്തു..

ബില്ലും കൊടുത്തു അവിടെ നിന്നിറങ്ങി നേരെ ബസ് സ്റ്റാൻഡിലേക്ക് നടന്നു..ksrtc ബസിൽ ഇടുക്കിക്കും..

ഓട്ടോയിൽ അവർ ഒരു വീടിനു മുന്നിൽ ഇറങ്ങി..ഓടിട്ട അതിരിലായി മൈസൂർ മൈലാഞ്ചിയും ഹൈറേഞ്ച് റോസായും നട്ടുപിടിപ്പിച്ച മുറ്റമുള്ള മനോഹരമായ ഒരു കൊച്ചു വീട്…ചുറ്റിനും റബ്ബർ തോട്ടമാണ്‌…10 മണി ആയിട്ടും ചുറ്റും മഞ്ഞു പൊതിഞ്ഞു നില്കുന്നു…

“ആ സാറെതിയോ…ലേറ്റ് ആയപ്പോ ഫോണിൽ വിളിച്ചിരുന്നു കിട്ടിയില്ല…താക്കോൽ ആ ചെടിച്ചട്ടിയിൽ വച്ചിട്ടുണ്ട് സാറെ…” മുറ്റത്തേക്ക് കയറിവന്നുകൊണ്ടൊരാൾ പറഞ്ഞു..ഹൌസ് ഓണർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *