ഫിദ 8അടിപൊളി  

വട്ടം കെട്ടിപിടിച്ചു….

”എന്ത് തണുപ്പാ കൊച്ചേ…നീയെങ്ങനെ എന്നും രാത്രി കുളിക്കണേ……..“

”ശീലമായ മതി…അപ്പൊ കുഴപ്പമില്ല…..“

”അപ്പോ ഇപ്പോളത്തെ കുഴപ്പത്തിനോ….“

”മ്മ്മ്…..പറയ്

ഈ തണുപ്പിനെന്താ ചെയ്യണ്ടേ…..“

ഫിദയാ അടുക്കളപ്പുറത്തെ ചുമരിലേക്ക് ചാരി…..ശബരി പിന്നാലെ ഒട്ടി നിന്നു……അവളുടെ കയ്യിലെ തുണി ഇരുവർക്കുമിടയിൽ നിന്നു…..അവനാ തുടുത്ത മുഖം കൈകുമ്പിളിൽ എടുത്തൊന്നും മുത്തി……നെഞ്ചോടടുക്കിപിടിച്ചു………

”താങ്ക്സ്……“

”എന്തിനു….“

”ഇന്നത്തെ ദിവസത്തിന്….കണ്ടുമുട്ടിയ അന്നുമുതൽ ഇന്നുവരെയുള്ള എല്ലാ ദിവസത്തിനും…..“ അവളൊന്ന് നനുത്തു പുഞ്ചിരിച്ചു………അവന്റെ നെഞ്ചിലേക്കു ചുണ്ടു ചേർത്തു വച്ചു……

” പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ

പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്…

പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ

പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്…

നോവുകൾ മാറാല മൂടും മനസ്സിന്റെ…

നോവുകൾ മാറാല മൂടും മനസ്സിന്റെ…

മച്ചിലെ ശ്രീദേവിയായി..

മംഗലപ്പാലയിൽ മലർക്കുടമായ്

മണിനാഗക്കാവിലെ മൺ‌വിള‍ക്കായ്…

രാത്തിങ്കൾ പൂത്താലി ചാർത്തി

കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി…

നാലില്ലക്കോലായിൽ പൂവേളിപുൽ‌പ്പായിൽ

നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ ‍

നറുജപതീർത്ഥമായ് നീ നിറഞ്ഞു..

അവൾക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിലവൻ മൂളി………പാടിതീരുമ്പോൾ അവന്റെയുള്ളിൽ അവളുടെ മുഖമായിരുന്നു……..തന്റെ മച്ചിലെ ശ്രീദേവി……തട്ടമിട്ട ദേവി…….

ഒരു മാസംകൂടെ കടന്നുപോയി…..കാലം തെറ്റി തുലാമഴ പെയ്ത്തിപ്പോ നേരത്തെയാണ്……..തുള്ളിക്കൊരു കുടം തോരാതെ ഇരച്ചു പെയ്യുന്ന മഴയും അതിനൊപ്പമിറങ്ങുന്ന കോടയും…..തണുത്തു മരവിപ്പിച്ചു കളയും അവളിപ്പോ വീട്ടിൽ സ്വെറ്ററും ഇട്ടാണ് നടപ്പ്……..

മണി 6 കഴിഞ്ഞതേ ഉള്ളൂ….പക്ഷെ രാത്രി പോലിരുട്ടികിടക്കുന്നു…..കോടമഞ്ഞു പുത്തഞ്ഞിറങ്ങിതുടങ്ങി…..അമ്മച്ചി ആടിനെ കൂടിലാക്കാനും പുല്ലിട്ടുകൊടുക്കാനുമായി പോയതാണ്……കുഞ്ഞില അവളുടെ കയ്യിൽ ചൂടുമടിച്ചു പതുങ്ങിയിരിപ്പുണ്ട്……കുളിക്കാനായി വെള്ളം ചൂടാക്കാൻ കലം അടുപ്പിലേക്കു വച്ചു….ചോറു വാർത്തതെ ഉള്ളൂ തീയുണ്ട് നല്ലതുപോലെ……

കയ്യിലിരുന്നു കണ്ണടഞ്ഞു പോകുന്നുണ്ട് കുഞ്ഞിപ്പെണ്ണിന്റെ……തന്റെയതേ ഉറക്കപ്രാന്ത് കിട്ടിയിട്ടുണ്ട് ഈ പ്രായത്തിലുള്ള മറ്റു കുഞ്ഞുങ്ങളെ പോലെ അല്ല…….

ജനലും വാതിലുമെല്ലാം അടച്ചാലും മുറിക്കുള്ളിൽ വല്ലാത്ത തണുപ്പാണ്…ഓടിന്റെയാകും….തൊട്ടിൽ തുണി മാറ്റി കട്ടി പുതപ്പിന്റെയൊരു തുണി എടുത്ത് കെട്ടി അവൾ……കുഞ്ഞിനെ എടുത്ത് മാറോടു ചേർത്തു നൈറ്റിയുടെ സിബ്ബഴിച്ചു കൊടുത്തു…….ഞെട്ട് വായിലേക്ക് കിട്ടിയതും കുഞ്ഞു ആവേശത്തോടെ വലിച്ചുകുടിക്കാൻ തുടങ്ങി…..അൽപനേരം കഴിഞ്ഞു ഞെട്ടിൽ നിന്നും വാ വിട്ടതും മനസിലായി ഉറങ്ങിയെന്നു…..എടുത്തു തൊട്ടിലിലേക്ക് കിടത്തി…..നാലായി കട്ട്‌ ചെയ്‌ത ഒരു ac കമ്പിളിയുടെ കഷ്ണം കൊണ്ട് പുതപ്പിച്ചു……. ഇനിയവൾ സുഖമായി ഉറങ്ങിക്കോളും…..

അടുക്കളയിലെത്തി നോക്കുമ്പോൾ വെള്ളം തിളച്ചിട്ടുണ്ട്…..ശബരിയെ വിളിച്ചുനോക്കി…..കാൾ പോകുന്നില്ല…അതു പിന്നെ മഴക്കാറ് കണ്ടാൽ റേഞ്ച് ഏത് വഴിക്കു പോകുമെന്നറിയില്ല…..

പെരുമഴ കുത്തിപ്പെയ്യുന്നു……തോട്ടിൽ വെള്ളം കയറിയിട്ടുണ്ട്…പാലം കവിഞ്ഞതിനാൽ അമ്മച്ചിയിനി വെള്ളം ഇറങ്ങണം വരണേൽ….അല്ലേൽ പിന്നെ ചുറ്റി വളഞ്ഞു റോഡ് കൂടി വരണം……

ഏട്ടനെപ്പോ എത്തുവോ എന്തോ……ഇടിയും മിന്നലുമൊക്കെ കാണുമ്പോ ഒരു പേടി പോരാത്തേന് മലവെള്ള പാച്ചിലും……

7 മണി ആകാറായപ്പോ ശബരി ഇറങ്ങി….എന്തേലുമുണ്ടേൽ വിളിക്കാൻ പറഞ്ഞെല്പിച്ചു…..കനത്ത മഴയാണ് കോടയും ഇനിയിപ്പോ നിന്നിട്ടും കാര്യമൊന്നുമില്ല കോട കനക്കുകയെ ഉള്ളൂ……

വീട്ടിലെത്തുമ്പോൾ റെയിൻ കൊട്ടുണ്ടായിട്ടും അത്യാവശ്യം നനഞ്ഞിരുന്നു തണുത്തു മരച്ചിരിക്കുന്നു കയ്യും കാലുമൊക്കെ…….കറന്റ്‌ ഇല്ല….കുഞ്ഞിപ്പെണ്ണിന്റെ മുറിയിൽ മൊബൈൽ ഫ്ലാഷ് ഓൺ ചെയ്‌തു വച്ചിട്ടുണ്ട്……മുറിയിൽ കയറി നനഞ്ഞത് മാറ്റി ഒരു മുണ്ടുടുത്തു…..തല തൂവർത്തികൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *