കാര്യം അവർ അവളുടെ സങ്കടം മാറ്റാൻ കൂടെ പറഞ്ഞതാണേലും അവളൊന്നു നാണിച്ചു പോയി…..
അവർക്കവളുടെയാ നിൽപ് കണ്ടതും ചിരിപൊട്ടി…
“ഇതൊക്കെ കൂട്ടുകാരോ വീട്ടുകാരോ പറഞ്ഞുതരേണ്ടതാ അമ്മച്ചി പറഞ്ഞുന്നെ ഉള്ളൂ…”
അതെ സമയം ശബരി ആദ്യമായറിഞ്ഞ മധുരം പിന്നെയും പിന്നെയും ഉള്ളിലിട്ട് നുണയുകയായിരുന്നു…ആറ്റുനോറ്റ് കിട്ടിയിട്ട് ഒന്നിനൊന്നു തികയാതെ കൊതിപിടിച്ചു പോയവന്…സ്റ്റേഷനിലെത്തിയതും ചിന്തകൾ മാറി ഓരോ കേസ് ഇന്റെ പിന്നാലെയായി..
വൈകിട്ട് വീട്ടിലേക്ക് വരും വഴി ചിന്ത മുഴുവൻ അവളെ കുറിച്ചായിരുന്നു…ഒരാവേശത്തിൽ ചെയ്‌തു പോയി ഇനിയവൾ എങ്ങനെ പ്രതികരിക്കുമോ…തനിക്കുള്ള പോലെയൊന്നും അവൾക് തന്നോടില്ലെങ്കിൽ……..
വന്നു കയറിയതും കണ്ടു എന്നും സിറ്റൗട്ടിൽ നിൽക്കാറുള്ളവൾ ഇന്നില്ല…
“ഈശ്വരാ…ഉള്ള കഞ്ഞിയിൽ പാറ്റ വീണോ…ഒന്നു സ്പർശിച്ചതാ ഉള്ള ദർശന സുഖോം പോയികിട്ടിയോ….”
വാതിൽ തുറന്നകത്തും അവളെ തിരഞ്ഞു എവിടെയുമില്ല…കയ്യിലെ പലഹാരം നോക്കാനായി ഓടിവരേണ്ടതാണ്…മുറിയിലേക്ക് കയറിയതും കണ്ടു കട്ടിലിൽ പുറം ചെരിഞ്ഞു കിടക്കുന്നവളെ…
പിടച്ചിൽ കാണുമ്പോൾ അറിയാം കള്ളയുറക്കം ആണെന്നും തനിക്ക് മുഖം തരാത്തതാണെന്നും…
അടുത്തു നിന്നും ശബ്ദമൊന്നും കേൾക്കാതെയായപ്പോൾ അവൻ പോയെന്നു കരുതി അവളൊന്നു പയ്യെ തിരിഞ്ഞു..നോക്കുമ്പോൾ കണ്ണാടിക്കു മുന്നിൽ നിന്ന് ഇന്നർ ബനിയൻ വലിച്ചൂരുകയാണെവാൻ…ഷർട്ട് ഊരി ബാസ്കറ്റിൽ ഇട്ടിരിക്കുന്നു…
കണ്ണ് മിഴിച്ചു നോക്കി ഫിദ….ഷർട്ടില്ലാതെ ഇത്രനാളും അവനെ കണ്ടിട്ടില്ലായിരുന്നു അവൾ…എപ്പോളും ടീഷർട്ടോ അല്ലാത്തപ്പോൾ യൂണിഫോമോ മറ്റോ
ഇട്ടിട്ടുണ്ടാകും…അവന്റെ നെഞ്ചിലെ മസിലുകളിലേക്കും കറുത്ത രോമകാടിലേക്കും ഉമിനീരിറക്കിയവൾ നോക്കി…ആ നെഞ്ചിലേക്ക് ചേരാനും ആ രോമകടിനുള്ളിൽ മുഖം വച്ചുരസാനും കൊതി തോന്നി…രണ്ടുകയ്യും ഉയർത്തി
മുടിയൊതുക്കിയപ്പോൾ കണ്ട ബൈസെപ്സ് ലേക്കും നോട്ടം പോയി…
അവളുടെ ഭാവമെല്ലാം ഇടങ്കണ്ണിട്ടു നോക്കിയവന് ചിരി വന്നു…പെണ്ണ് കാണാനായി തന്നെ കുറച്ചു ഷോ ഇറക്കിയതാണ്…
“ഇങ്ങനെ ചോരയൂറ്റാതെടി….ഒരു മയത്തിലൊക്കെ നോക്ക്”
ഒരാക്കിചിരിയോടെ പറഞ്ഞുകൊണ്ടവൻ മുറിക്കു പുറത്തേക്കിറങ്ങി…
നാവിൻ തുമ്പ് കടിച്ചു ചമ്മിയ ചിരി ചിരിച്ചു ഫിദ…
“വാ…വന്നേ ചായ കുടിക്കാം..എനിക്ക് തലവേദനിക്കും ഇല്ലെങ്കിൽ” അവളെ പുറത്തേക്കിറക്കാനായാവാൻ പറഞ്ഞു…ഇല്ലേലിനിയവൾ ഇന്ന് മുഴുവൻ അകത്തു അടയിരിന്നാലോ…ഒത്താലൊരു ദർശനം…ആ ഇളകിയാടുന്ന മുയൽകുഞ്ഞുങ്ങളോ പരസ്പരം തെന്നിക്കളിക്കുന്നയാ വീണക്കുടങ്ങളോ…
അവനെ നോക്കാതെ മുറിവിട്ടിറങ്ങി അടുക്കളയിലേക്ക് നടന്നു ഫിദ….
ഇൻഡക്ഷൻടോപിലിരുന്ന ചായപാത്രം എടുത്തു കപ്പിലേക്ക് പകർത്തവെ പിന്നിലവന്റെ സാമീപ്യം അറിഞ്ഞു…അരികെ വന്നു നിന്ന് റാക്കിൽ നിന്നും ശബരി പ്ലേറ്റ് എടുക്കുമ്പോൾ കണ്ടു ഷർട്ട് ഇല്ലാതെ മുണ്ടുമാത്രം ഉടുത്തു നിക്കുന്നവനെ…
അവൾ നോക്കുന്നത് കണ്ടതും അവൻ കുറച്ചുകൂടെ അടുത്തേക്ക് വന്നു…ചായ പാത്രം പിടിച്ച കൈ വിറക്കുന്നത് കണ്ട് അവളുടെ കൈക്കു മുകളിൽ അവന്റെ കൈ വച്ചു പിന്നിലായി ചേർന്ന് നിന്നു…പുറകിൽ നിന്ന് നോക്കിയാൽ അങ്ങനൊരാൾ മുന്നിലുണ്ടെന്നറിയാത്തവണ്ണം അവളെ പൊതിഞ്ഞു നിൽക്കുകയാണ് അവന്റെ ഉടൽ..
“ഞ..ഞാൻ പിടിച്ചോളാം..പോയി ഷർട്ട് ഇട്”
“നിനക്കെപ്പോ തുടങ്ങി ഇത്” അവളിലേക്കൊന്നുകൂടി ചേർന്നവൻ ചുവന്നുകയറുന്നെയാ മുഖത്തേക്ക് നോക്കി ചോദിച്ചു…തന്റെ സാമീപ്യം അവളിൽ വരുത്തുന്ന മാറ്റങ്ങൾ കണ്ടു തുടി കൊട്ടുന്നുണ്ടായിരുന്നു അവനുള്ളം….
“എന്ത്” തന്റെ ഉള്ളിലിരുപ്പവൻ അറിഞ്ഞോ എന്നാ ആന്തലോടെ അവൾ ചോദിച്ചു…
“വിക്ക് ”
“എനിക്ക് വിക്കൊന്നുമില്ല…പോയി ഷർട്ട് എടുത്തിട് ഒട്ടിനിക്കാതെ” നിമിഷനേരം കൊണ്ടാണ് ഭാവം മാറിമറിഞ്ഞത്…
“ ഹോ എന്തിനു..ഇതാ സുഖം..വല്ലാത്ത ചൂട്” പറഞ്ഞും കൊണ്ടവൻ രണ്ടു ചായ കപ്പുമെടുത്തു ഹാളിലേക്ക് നടന്നു…
