32 വർഷത്തെ അനാഥത്വത്തിനൊടുവിൽ അവനു കിട്ടിയ നിധികൾ…..
തന്നെ നോക്കികിടക്കുന്നവളുടെ നെറ്റിയിലേക്ക് വീണ്ടുമവൻ ചുണ്ടുചേർത്തു…..അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി അടർന്നു വീണു…കുഞ്ഞിന്റെ ചുരുട്ടിപിടിച്ച കയ്യിലുമൊന്നു മുത്തിയവൻ മാറി….
“ഞാൻ പോയി ഫുഡ് വാങ്ങീട്ട് വരാം…പറഞ്ഞവൻ പുറത്തേക്കിറങ്ങി നടന്നു…
”കൊച്ചിനോട് വല്യ സ്നേഹാല്ലേ“
അവളതിനൊന്നു പുഞ്ചിരിചതേയുള്ളു…
നേരം വെളുപ്പിനെ ആയതിനാൽ ഫുഡ് ആവുന്നതേ ഉണ്ടായിരുന്നുള്ളു…ടോക്കണും വാങ്ങി തിരികെ വന്നപ്പോൾ തോമാച്ചായൻ പുറത്ത് നിൽപ്പുണ്ട്… അയാളെ നോക്കിയതും സിസ്റ്റർ വന്നിട്ടുണ്ട് കൊച്ചിനെ കുടിപ്പിക്കുവാ..മോനിവിടെ നിൽക്ക് എന്നും പറഞ്ഞു അവന്റെ കയ്യിലെ ടോക്കനും വാങ്ങി താഴേക്ക് നടന്നു….
ഉള്ളിൽ നിന്നും സംസാരം കേൾകാം…അവളൊന്നും മിണ്ടുന്നില്ല….
“നിപ്പിൾ ഉള്ളിലേക്കാണ് ഫിദയുടെ…കുഞ്ഞ് latch ചെയ്യാൻ ബുദ്ധിമുട്ടാകും..താനൊരു നഴ്സിംഗ് സ്റ്റുഡന്റ് അല്ലായിരുന്നോ ഇതൊക്കെ ശ്രദ്ധിക്കണ്ടേ…സാരമില്ല…ക്രീമോ
ഓയിലോ മറ്റോ തേച്ചോന്ന് ഉഴിഞ്ഞെടുക്ക് ഇടക്കിടക്ക്…അപ്പോൾ ശെരിയാകും..”
അവർ പറയുന്നത് കേട്ടതും മേരിയമ്മച്ചി അവളെയൊന്നു കൂർപ്പിച്ചുനോക്കി…
“എന്റെ കൊച്ചേ…കെട്ടിയോന്മാര് കൂടെയുള്ള പെണ്ണുങ്ങൾക് ഇങ്ങനൊന്നും വരാറില്ല…ഇതുകൊണ്ടൊക്കെയാ അമ്മച്ചി പറഞ്ഞെ ബന്ധപ്പെടണോന്ന്…അപ്പോ പ്രസവമടുക്കുമ്പോളേക്ക് ഞെട്ടൊക്കെ തെറിച്ചു വന്നേനെ….ഇതിപ്പോ ഇങ്ങനെയിരുന്നാൽ പാല് കിട്ടത്തില്ല കുഞ്ഞിന്….” സിസ്റ്റർ ഇറങ്ങിയതും അവർ പറഞ്ഞു….
അതുകേട്ട് പുറത്തിരുന്നവന്റെ മുഖത്തൊരു കള്ളച്ചിരി വിടർന്നു….മീശയുഴിഞ്ഞവനാ ചിരിയൊതുക്കി…..
“അതിനാരെങ്കിലും തൊട്ടിട്ടു വേണ്ടേ അതൊന്നു വിടരാനെങ്കിലും…പിന്നെയാ തെറിക്കുന്നത്…” ആ ചിരിയോടെ തന്നെ ഉള്ളിലോർത്തു…..
തോമാച്ചായൻ കയ്യിലൊരു കവറുമായി വന്നു. …അവൻ ഡോറിൽ മുട്ടി…മേരിയമ്മച്ചി ഡോർ തുറന്നതും അവർ അകത്തേക്ക് കയറി….
“പ്രസവ രക്ഷ ചെയ്യുന്ന ഒരു സ്ത്രീയുടെ നമ്പർ കിട്ടീട്ടുണ്ട് ഞാൻ അവരെ വിളിച്ചു വരാൻ പറയാം…പെട്ടെന്നായൊണ്ട് ഒന്നും പറയാൻ പറ്റീല”
അവൻ മൂന്നു പേരോടുമായി പറഞ്ഞു….
“പിന്നെന്തിനാടാ ചെറുക്കാ ഞാൻ…എന്റെ മോളെ ഞാൻ നോക്കിക്കോളാം…
അവരൊരു ഫ്ലോയിൽ പറഞ്ഞു പോയതാണേലും ഒന്നു പേടിച്ചവനെ നോക്കി…അത്ര സ്വാതന്ത്ര്യം ഒക്കെ എടുത്താൽ അവനെന്തോർക്കുമെന്നോർത്ത്….അവന്റെ മുഖത്തെ ചിരി കണ്ടവർക്കാശ്വാസമായി….
”ഹേയ് വേണ്ടമ്മച്ചി….അതൊരു ബുദ്ധിമുട്ടാകും…രണ്ടു വീട്ടിലും മാറിമാറിയോടണ്ടേ“
” എന്റെ ബുദ്ധിമുട്ടൊന്നും മോൻ നോക്കണ്ട…എനിക്കു രണ്ടാണ്മക്കളാ…കാനഡയിലാ രണ്ടും…അഞ്ചോ ആറോ കൊല്ലം കൂടുമ്പോൾ വരുന്ന മക്കളേം കൊച്ചുമക്കളേം കണ്ണ് നിറച്ചൊന്ന് കാണാൻ പോലും കിട്ടാറില്ല…അവരുണ്ടായതും വളർന്നതുമൊന്നും കണ്ടിട്ടുപോലുമില്ല…മക്കടെ പ്രസവം നോക്കാൻ എല്ലാ തള്ളമാർക്കും കൊതിയുണ്ടാകും…എന്റെ സങ്കടം കണ്ടു മാതാവ് തന്നതാ എനിക്കി കൊച്ചിനെ….അതിനേം കുഞ്ഞിനേം ഞാൻ നോക്കിക്കോളാം…വേറാരും വേണ്ട“
ഇടയ്ക്കവരുടെ കണ്ണൊന്നു നിറഞ്ഞത് അവൻ കണ്ടു….
”ചാച്ചനോ…“
”ആ…കണക്കായി….ഞാനില്ലേലിങ്ങേർക്ക് സുഖമല്ലേ…വീട്ടിനകത്തു വച്ചുവരെ
വാറ്റിക്കോളും….കെട്ടികൊണ്ട് വന്ന കാലത്ത് ഒടുക്കത്തെ കുടിയാരുന്ന്…പിന്നെന്റാങ്ങളമാർ എടുത്തിട്ട് കുടഞ്ഞപ്പോളാ നിർത്തിയെ…ആ അങ്ങേരോടാ…..“
അതു കേട്ടതും കുതിരവട്ടം പപ്പുവിനെപോലെ ഇരിക്കുന്ന തോമാച്ചായൻ കൈ പിന്നിൽ കെട്ടിയോന്നിളിച്ചു കാട്ടി…….
ആ സംസാരമവിടെ തീർന്നു…മരുന്നിന്റെയാകാം അവളപ്പോളേക്ക് മയങ്ങിയിരുന്നു….ശാന്തമായുറങ്ങുന്നവളുടെ മുഖത്തേക്ക് അവൻ നോക്കിയിരുന്നു….കണ്ണീരുണങ്ങി പിടിച്ച കവിളുകൾ…നീരുവന്ന മുഖവും ചുണ്ടും…
ചുണ്ടുകൾ വരണ്ടിരിക്കുന്നു….ആ അവസ്ഥയിലും അതിലൊന്ന് നുണയാനും ഉമിനീരുകൊണ്ടതൊന്ന് നനച്ചു കൊടുക്കാനും അവനു മോഹം തോന്നി…ആ പെണ്ണവന്റെ ചങ്കിൽ അത്രമേൽ കയറിയിട്ടുണ്ടായിരുന്നു..
