ഫിദ 7അടിപൊളി  

“അങ്ങനെ വലിയ കഥ ഒന്നുമില്ല….ഇവളുടെ വീടിനടുത്തൊരു കേസുമായി ബന്ധപെട്ടു പോയതാ….അപ്പോളാണ് കാണുന്നത്….”

ഇതൊക്കെയെപ്പോ എന്നാ മട്ടിൽ ഫിദയവനെ നോക്കി…..

“എന്നാലുമെന്റെ കൊച്ചേ….ഈ മുരട്ട് പിടിച്ച കടുവയെ നിനക്ക് പ്രേമിക്കാൻ കിട്ടിയോളോ….”

ci ഇല്ലാതിരുന്നതിനാൽ കുറച്ച് ഫോർമാലിറ്റീസ് തീർത്തു അവർ ഇറങ്ങി…….

“അതേ…..വച്ചുകാച്ചുന്നുണ്ടാർന്നല്ലോ പ്രേമമാന്നൊക്കെ….മുമ്പ് ഞാൻ അമ്മച്ചിയോടൊന്ന് പ്രേമിച്ച കെട്ടിയെന്ന് പറഞ്ഞെന് രണ്ട് ദിവസം കളിയാക്കിയമുതലാ…….എന്തൊരു നുണ ആടോ സ്പോട്ടിൽ പറഞ്ഞുവച്ചേ……”

ഡ്രൈവിനിടയിൽ അവൻ അവളെ നോക്കിയൊന്ന് ചിരിച്ചു…..

”നിനക്കൊരു പിങ്കിൽ വെള്ളപ്പൂക്കൾ ഉള്ളൊരു ചുരിദാർ ഇല്ലായിരുന്നോ പണ്ട്…..“

”അതേത് ചുരിദാർ……ആഹ്ഹ് ഉണ്ടായിരുന്നു…. അഴേൽ വിരിച്ചിട്ടതാ വൽസേച്ചിടെ പശു കടിച്ചു വലിച്ചുകീറി…..എന്റെ ഫെവെറൈറ്റ് ആയിരുന്നത്…..അല്ലാ അതെങ്ങനെ ഏട്ടനറിയാം…..“

”ഈ വത്സയുടെ മരുമകളുമായിട്ട് അവർ ഇഷ്യൂ ഉണ്ടാക്കിയപ്പോൾ ഞങ്ങൾ അവിടെ വന്നിരുന്നു….അന്നാ ചുരിദാറും കയ്യിൽ പിടിച്ചു അവരുടെ പശുനോട്‌ വഴക്കുണ്ടാക്കുന്നുണ്ടായിരുന്നു നീ….ഒരു ബ്ലൂ സ്കൂൾ യൂണിഫോമും വൈറ്റ് തട്ടവുമൊക്കെ ഇട്ട്……പ്ലസ് ടു വിനാണെന്ന് തോന്നുന്നു അന്ന്. ….“

”എന്നിട്ടെന്നാ എന്നോടിത്രേം

നാളും പറയാതിരുന്നേ….“

”ഞാനതു മറന്നായിരുന്നു……പിന്നിന്നു നിന്റെ വീട് കണ്ടപ്പോൾ ഓർമ വന്നതാ…..“

വീട്ടിലെത്തി സെറിലാക് കലക്കി കൊടുക്കാൻ നോക്കുമ്പോ അവൾക് പരിചയമില്ലാത്ത ഫ്ലെവർ ആയതിനാൽ അമ്പിനും വില്ലിനും അടുക്കുന്നില്ല കുഞ്ഞില…….കറന്റ്‌ ബില്ല് അടച്ചപ്പോൾ ഫ്യൂസ് കുത്തിയിരുന്നു…….പക്ഷെ ഗ്യാസ് ഇല്ലാത്തതിനാൽ  കുറുക്കുണ്ടാകാൻ പറ്റില്ല…..അവസാനം ശബരി വേറെ വാങ്ങാനായി കാറുമെടുത്തിറങ്ങി……

അൽപ സമയം കഴിഞ്ഞ് ഡോറിൽ മുട്ട് കേട്ടതും തട്ടം തലയിൽ വലിച്ചിട്ടു ഫിദ വാതിൽ തുറന്നു…..

നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു…..അയാളാണ് സഹീർ…..

വൃത്തികെട്ട ചിരിയോടെ മുന്നിൽ നിൽക്കുന്നു…..

“എന്താ ഫിദമോളെ സുഖമാണോ…..”

“നിങ്ങളെന്തിനാ ഇവിടെകയറിയത്…..ഇറങ്ങിപ്പോ……”

അവൾ വാതിൽ അടക്കാൻ ആഞ്ഞതും അയാൾ അതിൽ കൈ വച്ചു തടഞ്ഞു……..

“ആ പോലീസ് കാരന്റെ കൂടെ കിടന്നു ഉണ്ടാക്കിയതാരുന്നല്ലെടി…..വെറുതെ അല്ല അവനന്ന് അവിടെ കിടന്നു നിനക്കുവേണ്ടി വാദിച്ചത്…..”

“ആണെങ്കിലെന്താ…..നിന്നെപ്പോലെ ഭാര്യയുണ്ടായിട്ടും പാതിരാത്രിക്ക് അനിയത്തിയായി കാണണ്ടവളുടെ മാനത്തിന് വില പറഞ്ഞിട്ടില്ല അയാൾ……….”

“അറ്റം ചെത്താത്തവന്റെ കേറുന്നതിന്റെ മെണപ്പാണോടി…….അവനങ്ങ് കയറിമേയുന്ന ലക്ഷണം ഉണ്ടല്ലോ…..കൊഴുത്തുമെഴുതിട്ടുണ്ട് നീ……..” ചുണ്ട് നനച്ച് അവളെ അടിമുടിയുഴിഞ്ഞുകൊണ്ടുള്ള പറച്ചിൽ കേട്ടതും ഫിദയ്ക്ക് പെരുത്തുകയറി….

“ഇറങ്ങിപ്പോടാ നായെ…….ഇല്ലെങ്കിൽ ഞാനിവിടെ കിടന്ന് വിളിച്ചുകൂവും….ഇത്താതേം മക്കളും എല്ലാരും അറിയട്ടെ…..”

“ഡീ…..” ആക്രോഷിച്ചു കൊണ്ടയാൾ അകത്തേക്ക് കയറാൻ ആഞ്ഞതും ശബരിയുടെ കാറിന്റെ വെളിച്ചം കണ്ടു……

പെട്ടെന്ന് വെട്ടിത്തിരിഞ്ഞു മുറ്റത്തേക്കിറങ്ങി…അവൻ കാറിൽ നിന്നിറങ്ങും മുമ്പ് മുറ്റം കടന്ന് റോഡിലേക്കിറങ്ങിപോയി……..

“ആരാ കുഞ്ഞേ……”

അവളൊന്നും മിണ്ടിയില്ല പകരം അവനെ ആഞ്ഞു പുണർന്നു……നെഞ്ചിലേക്ക് മുഖം അമർത്തികടിച്ചു………

“എന്താടി……”

ഒന്നുമില്ലെന്ന് മുഖമിട്ടുരുട്ടി…….

കുഞ്ഞിനെ കഴിപ്പിച്ചു അവരും കഴിച്ചു കിടന്നു……

ശബരിയുടെ നെഞ്ചിൽ കിടന്നുറങ്ങിയ കുഞ്ഞിനെ ബെഡിലേക്ക്‌ കിടത്തി അവൾ കയറികിടന്നു….അവൻ നിലക്കുഞ്ഞിനെപോലെ അവളെയും ചേർത്തു പിടിച്ചു…..അവളവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി……

“തിരിച്ചു പോകാം…..നമ്മുടെ സ്വർഗത്തിലേക്ക്….ഇവിടെ നിക്കണ്ട ഏട്ടാ…..”

“മ്മ്മ്….പോകാം…നാളെ കഴിഞ്ഞൊന്ന് കൂടെ സ്റ്റേഷനിൽ പോണം…..പിന്നെ നേരെ അവിടുന്ന് ഇടുക്കിയിലേക്ക്……”

എന്തോ അലട്ടുന്നുണ്ട് അവളെയെന്ന് അവൻ ഉറപ്പിച്ചു……

Leave a Reply

Your email address will not be published. Required fields are marked *