“ഇതൊരു നടക്ക് പോവൂലാ…”
ചിന്തകൾ കാടുകയറിയതും അവൻ മോപ്പും ബക്കറ്റുമായി എഴുന്നേറ്റു..
ഡോറിൽ മുട്ട് കേട്ടു..കൂടെ ഒരു വിളിയും…ഡോർ തുറന്നതും തോമസ് ചേട്ടനാണ്..
“ഒന്നും കഴിച്ചു കാണത്തില്ലാരിക്കും അല്ലെ സാറെ..ഇവിടെ ഹോട്ടൽ ഒക്കെ ടൗണിൽ പോണം..സാറ് പറഞ്ഞപോലെല്ലാം വാങ്ങിവച്ചിട്ടുണ്ട് പക്ഷെ വച്ചുണ്ടാകാൻ സമയം എടുക്കില്ലേ..കൂടെയൊരു വയറ്റുകണ്ണി ഉള്ളതല്ലേ നേരത്തിനു എന്നതെലും കഴിക്കണ്ടേ..ഇത് വച്ചോ വീട്ടിൽനിന്നാ.. ഉച്ചത്തേക്കുള്ളതും കൂടെ ഉണ്ട്..“
വേണ്ടെന്നു പറയാൻ തുടങ്ങിയതും അവളെ ഓർത്തപ്പോൾ ചിരിയോടെ വാങ്ങിവെച്ചു…
”ഞാനെന്ന ഇറങ്ങട്ടെ സാറെ..റബ്ബർ പാലിന് ഉറ ഒഴിക്കാനുണ്ടെന്നും പറഞ്ഞയാൾ
ഇറങ്ങിനടന്നു..
കാസറോൾ തുറന്ന് നോക്കിയതും ഒരുത്തി അടുത്തുനിന്നും തലനീട്ടി…ഇതെപ്പോ വന്നുനിന്ന്….
“വിശക്കുന്നുണ്ടോ”
“മ്മ് ”
പാത്രത്തിലേക്ക് നോക്കിക്കൊണ്ടവൾ മൂളിയതും അവൻ അടുക്കളയിലേക്ക് നടന്നു പ്ലേറ്റുമായി തിരികെയെത്തി..അപ്പവും കടലക്കറിയും ഒരു പ്ലേറ്റ് ലേക്ക് വിളമ്പി..
“കഴിക്കുന്നില്ലേ”
“ആര് ”
“ഹ്മ്മ് ” അവൾ അവന്റെ മുഖത്തേക്ക് ചൂണ്ടി…
“പേരറിയില്ലേ ”
“മ്ച്ചും”
“പിന്നെന്താ വിളിക്കാ”
“ഇക്കാക്കാന്ന് വിളിക്കട്ടെ”
“ആ കൊക്കാ…ഒന്നുപൊയെടി…നീയെന്നെ ഒന്നും വിളിക്കണ്ട”
ഹാ ഇതെന്ത് കൂത്ത്..ഇങ്ങേരല്ലേ വിളിക്കാത്തതിന് ചോദിച്ചത് എന്നിട്ടിപ്പോ എന്റെ കുറ്റമായോ..അപ്പം മുറിച്ചെടുത്തുവായിൽ വച്ചു കൊണ്ടവൾ ഓർത്തു…ഉള്ളിൽ പറയാനുള്ള ധൈര്യമേ ഉള്ളു ഉറക്കെപ്പറയാൻ മുട്ടിടിക്കും പെണ്ണിന്…
“ശബരി”
ടേബിളിലേക്ക് വെള്ളം നിറച്ചൊരു ഗ്ലാസ് വച്ചു കൊണ്ടവൻ പറഞ്ഞു.
“എന്ത്”
“ശബരീനാഥ്…എന്റെ പേരാ…”
“അപ്പൊ ശബരിക്കാന്ന് വിളിക്കണോ” ഒരു ചിരിയൊളിപ്പിച്ചവൾ ചോദിച്ചു
“അല്ലേടി ലൗലോലിക്ക..നീയൊരു കോപ്പും വിളിക്കണ്ട…പോരെ”
ചിറഞ്ഞുകൊണ്ടവൻ സിറ്റൗട്ടിലേക്ക് വന്നിരുന്നു…
അവളോടടുത്തു തുടങ്ങിയോ മനസ്…അവൻ സ്വയം ചോദിച്ചു..ഹേയ്…ഇന്നലെ കണ്ട പെണ്ണിനോടോ…എവിടെയോ ബന്ധിക്കപ്പെട്ടതുപോലൊരു ഫീൽ അവനുള്ളിൽ നാമ്പിട്ടു…
കയ്യും വായും കഴുകി വന്നതും വല്ലാത്തൊരു ക്ഷീണം പോലെ..അവൻ സിറൗട്ടിൽ ഇരിക്കുന്നത് കണ്ടതും അവൾ
റൂമിലേക്ക് നടന്നു.. അവൻ ബാഗിൽ നിന്നും ബെഡ് ഷീറ്റെടുത്ത വിരിച്ചിരുന്നു..അവളതിലേക്ക് കിടന്നു..കണ്ണുകളടച്ചതും യാത്രക്ഷീണം കൊണ്ടാകും മയങ്ങിപ്പോയി..
ശബരി വന്നു നോക്കുമ്പോൾ ചെരിഞ്ഞു കിടന്നുറുങ്ങുണ്ടവൾ..കാൽപാദത്തിനടിയിൽ പിൽലോ വച്ചാണ് കിടപ്പ്..പാദം നീര് വച്ച വീർതിരിക്കുന്നു…നോവുന്നുണ്ടാകുമോ…അവനതിലൊന്നു തലോടാൻ തോന്നി…കണ്ണുകൾ മാറ്റി ബാഗിൽ നിന്നും ഒരു ടീഷർട്ടും മുണ്ടുമെടുത്തു പുറത്തേക്ക് നടന്നു…
അഴയിൽ അവൾ
വിരിച്ചിരുന്ന തോർത്തുമെടുത്തു കുളിക്കാനായി കയറുമ്പോൾ ബക്കറ്റിൽ നനച്ചു വച്ചിരുന്ന വസ്ത്രം കണ്ടു..വേറെ ബക്കറ്റ് ഇല്ലാത്തതിനാൽ അതെടുത്തു മാറ്റി വെള്ളം നിറച്ചവൻ കുളിച്ചിറങ്ങി..തോർത്താനായി മുഖത്തോടെടുപ്പിച്ചപ്പോൾ ഒരു നറുമണം…അവളുടേതാകും…ആഞ്ഞുശ്വസിച്ചു..ഉള്ളിലൂടെന്തോ തരിപ്പ് പായുന്നതവൻ അറിഞ്ഞു…
ഫിദ ഉറങ്ങി എണീക്കുമ്പോൾ അടുക്കളയിലെന്തോ തട്ടും മുട്ടും കേൾകാം..പതിയെ നടന്നു ചെന്ന് നോക്കുമ്പോൾ ചായ ഇടുവാണവൻ..താനിത്രനേരം ഉറങ്ങിപ്പോയോ…
“എഴുന്നേറ്റോ…പോയി മൂത്രമൊഴിച്ചിട്ട് വാ..പിടിവിട്ട് പോകണ്ട..എന്നിട്ടീ ചായ കുടിക്ക്”
അവനതു പറഞ്ഞതും ചമ്മലോടെ അവൾ ബാത്‌റൂമിലേക്ക് നടന്നു..
കഴിഞ്ഞ് വരുന്ന വഴി കണ്ടു അഴയിൽ കഴുകി വിരിച്ചിരുന്ന തന്റെയും അവന്റെയും വസ്ത്രങ്ങൾ…
അതിൽ തന്റെ ബ്രായും പാന്റിയും കൂടെ കണ്ടതും അവൾക് വല്ലാണ്ടായി..അവനതൊക്കെ കഴുകിയോ..
അവനു മുഖം കൊടുക്കാതെ അടുക്കളവശത്തു കൂടെ അകത്തു കയറാൻ തുടങ്ങിയതും ചായക്കപ്പു നീട്ടിയവൻ…
കയ്യിലുള്ളത് മൊത്തികൊണ്ട് ഹാളിലേക്ക് നടക്കും വഴി അവളെയും വിളിച്ചു..
“നിനക്ക് മെഡിസിൻ ഒന്നുല്ലേ..വിറ്റാമിനോ മറ്റോ..”
“ഉണ്ട് ”
