ഫിദ 7അടിപൊളി  

അമ്മച്ചി അവൾക് വൃത്തിയായി സാരി ഉടുപ്പിച്ചു കൊടുത്തു…..കുഞ്ഞിപ്പെണ്ണിനെയുമെടുത്തു ഒരുക്കാനായി പുറത്തേക്കിറങ്ങി….

കണ്ണാടിക്കു മുന്നിൽ നിന്നു മുടി കുളിപ്പിന്നൽ ഇടുകയായിരുന്നു അവൾ….കണ്ണിൽ ഒരു തരി കണ്മഷിയില്ലെങ്കിലും കട്ടിയുള്ള പീലികൊണ്ട് നിറഞ്ഞു നില്കുന്നതിനാൽ കണ്ണെഴുതിയ പോലെ തന്നെ…..തുടുത്തു നിൽക്കുന്ന കവിളിനു കണ്ണ് തട്ടാതിരിക്കാനെന്ന വണ്ണം 2,3 ചുവന്ന കുരുക്കൾ……ഒപ്പത്തിനൊപ്പം വിടർന്നു നിൽക്കുന്ന മേൽചുണ്ടും കീഴ്ച്ചുണ്ടും……ആഭരണങ്ങൾ ഒന്നും തന്നെ ഇട്ടിട്ടില്ല…..വാതിൽ തുറന്നടഞ്ഞതും അമ്മച്ചിയാവുമെന്ന് കരുതി പിന്നലിൽ ശ്രദ്ധിച്ചു നിന്നു…..

അരയിലൂടെ അവന്റെ കൈ വന്നു ചുറ്റി…….അവളിലേക്ക് ഒന്ന് കുനിഞ്ഞു തോളിൽ താടികുത്തി നിന്നു…..കണ്ണാടിയിലൂടെ ഫിദയവന്റെ മുഖത്തെക്ക് നോക്കി….അവളുടെ ബ്ലൗസ്സിന്റെയതേ നിറമുള്ള ഷർട്ടും അതേ കരയുള്ള മുണ്ടും  വേഷം….നീട്ടിപിടിച്ച കയ്യിലേക്ക് അവൻ കണ്ണാടിയിലൂടെ കണ്ണ് കാണിച്ചു………നോക്കിയതും ചുരുട്ടിപിടിച്ച കൈവിടർത്തി…..അതിനുള്ളിൽ റോസ് നിറത്തിലുള്ള പേപ്പർ…..അവളത് വിടർത്തി…….

“നിനക്കുള്ള മഹറാ……” കാതിലൊന്നുമ്മവച്ചവൻ പറഞ്ഞു…….

അവൾ വിശ്വാസംവരാതെ നോക്കി…..കണ്ണ് നിറഞ്ഞു കാഴ്ചമറയുന്നു. ……പിന്നെ വെട്ടിതിരിഞ്ഞവനെ കെട്ടിപിടിച്ചു  ഉറക്കെകരഞ്ഞു……..

“ഇതില്ലാതെയും നീയെന്റേതാരുന്നു പെണ്ണേ……ഈ ശബരീനാഥിന്റെ പാതി……ഇതിനൊരാൾക്കെ അർഹതയുള്ളൂ….. അവകാശമുള്ളൂ….. അത് നിനക്കാ…..” അവളെ പൊതിഞ്ഞു പിടിച്ചു ആ മുഖം നെഞ്ചിലേക്കമർത്തി അവൻ പറഞ്ഞു……

നെറുകിൽ ചുംബിച്ചു വിട്ടു…..

“പെണ്ണ് ചോദിക്കാനൊപ്പം വരാനും  കൈ പിടിച്ചു തരാനുമൊന്നും ആരുമില്ല നമുക്ക്…..അതുകൊണ്ട് ചോദിക്കുകേം പറയുകേം ഒന്നും ചെയ്യുന്നില്ല…..” ആ പേപ്പർ മാറ്റി അവനത് അവളുടെ വലതുകയ്യിലേക്ക് വച്ചുകൊടുത്തു…..

3 പവനോളം തോന്നിക്കുന്ന ഒരു മാലയും അതേ തൂക്കത്തിൽ വീതിയുള്ളൊരു പാദസരവും………

മാല കയ്യിലെടുത്തു കണ്ണടച്ച് പ്രാർത്ഥിച്ചു അവളുടെ കഴുത്തിലേക്ക് ഇട്ടുകൊടുത്തു……

“ലോക്കറ്റ് പേരെഴുതികിട്ടാൻ ഒരാഴ്ചയെടുക്കും അത് കിട്ടുമ്പോൾ ഇതിലേക്കിടാം…..”

പാദസരം കയ്യിലെടുത്തതും അവൾ തടഞ്ഞു…

“നൂലുകെട്ടുമ്പോ അമ്മ അരക്കു താഴെ പൊന്നിടാൻ പാടില്ലെന്ന…..”

അതു പൊതിഞ്ഞ് അലമാരയിലേക്ക് വച്ചു….

തിരിഞ്ഞതുമവളുടെ നെറ്റിയിൽ ഒന്നുമ്മ വച്ചു….

“അന്ന് കൂടെ കൂട്ടിയത് എന്റെ ജീവിതത്തിലേക്കാ…നമ്മളത് പയ്യെയാ

തിരിച്ചറിഞ്ഞത്…..നീയെന്താ പറഞ്ഞേ അർഹതയില്ലെന്നോ…..അങ്ങിനെ ആയിരുന്നെങ്കിൽ നിന്റെ വിരൽത്തുമ്പിൽ പോലും തൊട്ടശുദ്ധമാകില്ലായിരുന്നു ഞാൻ…..എന്റെയായി തന്നെയാ കണ്ടത്….എന്റെ താലി അതിനുള്ള യോഗ്യത നിനക്കല്ലാതെ മറ്റാർക്കുമില്ലെടി……” അവളുടെ മുഖം കൈകുമ്പിളിൽ എടുത്തവൻ പറഞ്ഞു……അവളുടെ കണ്ണ് നിറഞ്ഞുതുളുമ്പി സന്തോഷം കൊണ്ട്……

“സുന്ദരിയായിട്ടുണ്ട്….ഇപ്പോ കണ്ടാൽ കടിച്ചു തിന്നാൻ തോന്നും……” അവളെ പിന്നിൽ നിന്നും പുണർന്നു തോളിൽ താട കുത്തി നിൽക്കുവാണ് ശബരി….

അവൾ കാതിലെ കമ്മലിന്റെ പിരി മുറുക്കികൊണ്ട് അവനെ നോക്കി ചിരിച്ചു……

അവന്റെ നോട്ടം സാരി മാറിക്കിടക്കുന്ന ഇടുപ്പിലേക്കാണെന്ന് കണ്ടതും അതൊന്ന് പിടിച്ചു നേരെയിട്ടു……

“എന്തിനാടി കെട്ടിപൊതിഞ്ഞു വച്ചേക്കുന്നെ….ഞാനല്ലേ…….”

അവനവൾക് മുന്നിലായി മുട്ടുകുത്തിനിന്നു….ഇടുപ്പിൽ പിടിച്ചു സാരി അല്പം താഴേക്ക് നീക്കാൻ തുടങ്ങി……

മേരിയമ്മച്ചി കതകുതുറന്ന്കയറിവന്നു…

ഫിദ ഞെട്ടി അവനെ നോക്കുമ്പോൾ അവിടെ ഭാവ വ്യത്യാസമൊന്നുമില്ല…

“ഞാനീ പ്ലീറ്റൊന്ന് പിടിക്കുവരുന്നു….അമ്മച്ചിയിതൊന്ന് ശെരിയാക്കിക്കെ…”

അവൻ പുറത്തേക്കിറങ്ങി…..

അവളുടെ മുഖത്തെ തെളിച്ചം കണ്ടതും  അമ്മച്ചിക്കാശ്വാസമായി….പിണക്കമൊക്കെ തീർന്നല്ലോ….അങ്ങനാണവർ കരുതിയത്……

ഹാളിൽ നിലത്തായി വിരിച്ച പായയിൽ ശബരി ഇരുന്നു അടുത്തായി അവളും….മടിയിലേക്ക് കുഞ്ഞിമണിയെ വച്ചു കൊടുത്തു അമ്മച്ചി….തോമാചായനൊപ്പം അവർക്കടുത്തു നിന്നു……

Leave a Reply

Your email address will not be published. Required fields are marked *