ഫിലിപ്പ്:”പക്ഷേ വർഗീസേ ഈ ദിയയും മിയയും ഉണ്ടല്ലോ. ഇത് പോലെ രണ്ട് കുരുത്തംകെട്ടവരെ ഞാൻ കണ്ടിട്ടില്ല. അല്ലപ്പിന്നെ.. ഈ സാറാമ്മ അവരോട് ഇറങ്ങി പോകാൻ പറഞ്ഞതല്ലേ, എന്നിട്ട് അവരെന്താ ചെയ്തതെന്ന് അറിയുമോ, ദേ അവിടെ ആ ജനലിൻ്റെ പുറകിൽ ഒളിച്ചിരുന്നു സാറാമ്മ എന്നോട് പറഞ്ഞതെല്ലാം ഒളിച്ചിരുന്നു കേട്ടു. എന്നിട്ട് അവർ കരഞ്ഞ് കൊണ്ട് തിരിച്ച് കയറി വന്ന് വേറൊരു കഥ ഞങ്ങളോട് പറഞ്ഞു”.
വർഗീസിൻ്റെ ഉള്ളിൽ ഭയം നിറഞ്ഞു.
അയാള് വിക്കി വിക്കി പറഞ്ഞു “ചേട്ടാ.. റെജിസ്ട്രാർ എത്താറായോന്ന് ഒന്ന് വിളിച്ച് ചോദിച്ചേ. ഇല്ലെങ്കിൽ ഞാൻ പോയിട്ട് പിന്നെ വരാം. കുറച്ച് തിരക്കുണ്ടായിരുന്നേ”.
ഫിലിപ്പ്:”ഹ. അവിടെ ഇരിക്കെൻ്റെ വർഗീസെ. അവർ എപ്പോൾ എത്തും. എന്നാലും എൻ്റെ സാറമ്മേ, ഒരു മര്യാദ എല്ലാം വേണ്ടേ. വർഗീസ് വന്നിട്ട് ഇത് വരെ വെള്ളം പോലും കൊടുത്തില്ലല്ലോ? കണ്ടില്ലേ പാവത്തിൻ്റെ തൊണ്ട എല്ലാം വരളുന്നു”.
വർഗീസ് തിരിഞ്ഞ് സാറാമ്മയേയും അടുത്ത് ഇരിക്കുന്ന ലീലാമ്മയേയും നോക്കി. അവരുടെ മുഖത്ത് പുഞ്ചിരി ഇല്ലായിരുന്നു. കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നെങ്കിലും ആ കണ്ണുകളിൽ തീ എരിയുന്നത് വർഗീസിന് വ്യക്തമായി മനസ്സിലായി.
ഫിലിപ്പ് ഉള്ളിലേക്ക് നോക്കി “മോളെ.. ഒരു ഗ്ലാസ് വെള്ളം ഇങ്ങെടുത്തോ”.
സെക്കൻഡുകൾക്ക് ഉള്ളിൽ അകത്ത് നിന്ന് ഒരു ഗ്ലാസ് വെള്ളവുമായി ഹന്നയും പുറകെ ദിയയും മിയയും വന്നു. മനോഹരമായി പുഞ്ചിരിച്ച് കൊണ്ട് ഹന്ന അയാളുടെ നേരെ ആ ഗ്ലാസ് വെള്ളം നീട്ടി. അയാള് വിറക്കുന്ന കൈകളോടെ അവളുടെ കയ്യിൽ നിന്ന് ഗ്ലാസ് മേടിക്കാൻ കൈ നീട്ടി. എന്നാൽ ഹന്ന ആ ഗ്ലാസ് വെള്ളം അയാളുടെ തലയിലൂടെ കമത്തുകയാണ് ചെയ്തത്.
ഫിലിപ്പ് ദേഷ്യത്തോടെ “ഞാൻ ഇപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു ഈ ദിയയും മിയയും എന്താ ഇങ്ങനെ കുരുത്തംകെട്ട പിള്ളേര് ആയി പോയതെന്ന്. ഇന്നലെയാ എനിക്ക് അതിനുള്ള ഉത്തരം കിട്ടിയത്. അവർ കുരുത്തം കെട്ടവർ അല്ലായിരുന്നെങ്കിൽ, അവർ നേരെ വീട്ടിലേക്ക് തിരിച്ച് പോയിരുന്നെങ്കിൽ, ഞങ്ങളുടെ ഹന്ന മോള് ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ല. പക്ഷേ കർത്താവിൻ്റെ അനുഗ്രഹം ഞങ്ങളുടെ കൂടെ ഉണ്ടടാ”.
വർഗീസ്:”ചേട്ടാ. ഇവർ പറഞ്ഞതെല്ലാം കള്ളമാ. ഇവരാണ് എൻ്റെ
കാശ് മുഴുവൻ കൊണ്ടുപോയത്”.
സാറാമ്മ എഴുന്നേറ്റ് വന്ന് അവൻ്റെ കരണ കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു. പുറകെ ലീലാമ്മയും. വർഗീസ് അവരുടെ കയ്യിൽ നിന്ന് രക്ഷപെടാൻ കുതറി മാറി സോഫയുടെ പുറകിൽ പോയി ഒളിച്ചു.
ഫിലിപ്പ്:”എടാ വർഗീസെ, ഈ ദിയയും മിയയും ഇന്നലെ ഭയങ്കര പുളു തന്നെ ഇറക്കി വിടുവായിരുന്നു. ഈ പാവം ഹന്ന കൊച്ചെന്തോ കരാട്ടെ ചാമ്പ്യൻ ആണെന്നോ, കളരി പഠിച്ചിട്ടുണ്ടെന്നോ അങ്ങനെ എന്തെല്ലാമോ. എന്നാൽ പിന്നെ അതൊന്ന് കാണണമെന്ന് ഞാനും തീരുമാനിച്ചു”.
ഫിലിപ്പ് ഹന്നയെ നോക്കി “മോളെ കാണിച്ചേടീ നിൻ്റെ കരാട്ടെ. ഞങ്ങളും കൂടെ ഒന്ന് കാണട്ടെ”.
ഫിലിപ്പ് കസേരയിലേക്ക് ചാരി ഇരുന്ന് കൈകൾ രണ്ടും തലയുടെ പുറകിൽ വെച്ച് ഇരുന്നു. ഹന്ന പപ്പയെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് സോഫയുടെ പുറകിൽ ഒളിച്ചിരിക്കുന്ന വർഗീസിൻ്റെ അടുത്തേക്ക് നടന്നു. കണ്ണിൽ എരിയുന്ന തീയും ആയി നടന്നടുക്കുന്ന ഹന്നയെ കണ്ട് വർഗീസ് കൈ കൂപ്പി.
ഒരു പത്ത് മിനിറ്റോളം കഴിഞ്ഞ്, വർഗീസ് വീണ്ടും ഇഞ്ച പരുവം ആകുന്നത് വരെ ഹന്നയും, ദിയയും, മിയയും മാറി മാറി അയാളെ പെരുമാറി. ഇടക്ക് ഓരോ ഗസ്റ്റ് അപ്പിയറൻസ് പോലെ ഫിലിപ്പും, സാറാമ്മയും, ലീലാമ്മയും മാറി മാറി വന്ന് അവനിട്ടു പൊട്ടിച്ചു.
എല്ലാം കഴിഞ്ഞ് അവനെ കോരി എടുത്ത് അവൻ്റെ തന്നെ കാറിൽ ഇട്ടിട്ട് സ്വന്തം ഡ്രൈവറോട് അവനെ അവൻ്റെ വീട്ടിൽ കൊണ്ട് പോയി ആക്കാൻ ഫിലിപ്പ് പറഞ്ഞു.
തിരിച്ച് ഉള്ളിൽ വന്നപ്പോൾ സാറാമ്മ ഹന്നയെ കെട്ടി പിടിച്ച് നിൽക്കുകയാണ്. രണ്ട് പേരും കരയുന്നുണ്ട്.
സാറാമ്മ:”മോള് വന്നപ്പോൾ മുതൽ മോൾക്ക് ഞാൻ
