ഹന്നയുടെ ദുരിതം – 3 1അടിപൊളി  

ജോ ചിരിച്ച് കൊണ്ട് സാറാമ്മയെ കെട്ടിപ്പിടിച്ച് രണ്ട് കവിളിലും ഉമ്മ കൊടുത്തു.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ഏകദേശം പത്ത് മണിക്കൂറോളം ആയി അവർ കാറിൽ. ഹന്നയും ജോവും മാറി മാറി ആണ് വണ്ടി ഓടിച്ച് കൊണ്ടിരുന്നത്. ഇപ്പൊൾ ജോ ഓടിച്ച് കൊണ്ടിരിക്കുന്നു. മൊബൈലിൽ എന്തോ മെസ്സേജ് വന്നത് ശ്രദ്ധിച്ച ഹന്ന മൊബൈൽ എടുത്ത് നോക്കി.

ഹന്ന:”ഇച്ഛാ.. അയ്യോ. ദേ പപ്പക്ക് എന്തോ തെറ്റ് പറ്റിയെന്നാ തോന്നുന്നത്. ഇത് കണ്ടില്ലേ, എനിക്ക് സാലറി വന്നത് രണ്ട് ലക്ഷത്തി അറുപത്തിയെണ്ണായിരം ആണ്. ഇത്ര എങ്ങനെ?”

ജോ:”പപ്പാ പറഞ്ഞിരുന്നു, നീ കഴിഞ്ഞ മാസം ഇടക്ക് വച്ചല്ലേ ജോയിൻ ചെയ്തത്, അത് കൊണ്ടാ കുറഞ്ഞത്. അടുത്ത മാസം തൊട്ട് മൂന്നര ലക്ഷവും നിനക്ക് കിട്ടും”.

ഹന്ന:”അയ്യോ ഞാൻ അതല്ല പറഞ്ഞത്. ഇത്ര ശമ്പളം

എല്ലാം എന്തിനാ? എനിക്ക് മുൻപ് കിട്ടി കൊണ്ടിരുന്നത് നാൽപ്പതിനായിരമാ. എനിക്ക് അത്ര തന്നെ മതി”.

ജോ:”എടി നീ ഇപ്പൊൾ കമ്പനിയുടെ CFO അല്ലേ. അപ്പൊൾ പിന്നെ അതിനനുസരിച്ചുള്ള സാലറി ഉണ്ടാവില്ലേ. നീ ചെയ്യുന്ന ജോലിക്കുള്ള സാലറി ആണ് അത്. നീ അതിൽ കൂടുതൽ ഒന്നും ചിന്തിക്കേണ്ട”.

ഹന്ന കുറേ നേരം ഒന്നും മിണ്ടിയില്ല.അവൾക്ക് എന്തോ അത്ര അധികം സാലറി തനിക്ക് തരുന്നതിൽ ബുദ്ധിമുട്ട് തോന്നി.

കുറച്ച് കഴിഞ്ഞ് ഹന്ന ചോദിച്ചു “ഇച്ഛാ. ഇത്ര നാളും എൻ്റെ സാലറിയുടെ പകുതി ഞാൻ, ഞങ്ങളുടെ പള്ളി വക അനാഥാലയത്തിൽ കൊടുക്കാറുണ്ടായിരുന്നു. അത് ഞാൻ ഇനിയും കൊടുത്തോട്ടെ?”.

ജോ ചിരിച്ച് കൊണ്ട് “അതെല്ലാം നീ ചോദിക്കേണ്ട കാര്യമില്ലല്ലോ അന്നക്കുട്ടി. നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്തോ”

ഹന്ന:”കുറച്ച് കാശ് ഞാൻ വീട്ടിലേക്കും അയച്ചോട്ടെ?”

ജോ:”നിന്നോടല്ലേ പറഞ്ഞത് ഇഷ്ടമുള്ളത് പോലെ ചെയ്തോളാൻ”

ഹന്ന:”പിന്നെ നമ്മുടെ സാറക്ക് അണിഞ്ഞ് ഒരുങ്ങി നടക്കാനും, കോളേജിൽ ഷൈൻ ചെയ്യാനും ഒക്കെ ഒരുപാട് ഇഷ്ട്ട. എങ്കിൽ ഞാൻ കുറച്ച് കാശ് അവൾക്കും, പിന്നെ നമ്മുടെ ദിയയ്ക്കും മിയയ്ക്കും കൂടെ കൊടുത്തോട്ടെ?”

ജോ:”നീ സാറക്ക് കൊടുത്തോ. ആ ദിയയ്ക്കും മിയയ്ക്കും അല്ലെങ്കിൽ തന്നെ ഒടുക്കത്തെ ധൂർത്ത് ആണ്. അതിൻ്റെ കൂടെ നീയും കൂടെ കൊടുക്കണ്ട”.

ഹന്ന ചിരിച്ച് കൊണ്ട് “അതൊന്നും കുഴപ്പമില്ല ഇച്ഛാ. ഞാൻ അവരുടെ ചേച്ചിയല്ലേ. ഇതൊക്കെ എൻ്റെ കടമയാണ്. പിന്നെ, അവർ എത്ര ധൂർത്ത് അടിച്ചാലും, നമ്മുടെ കുട്ടികൾ അല്ലേ, അവര് ഒരിക്കലും മോശമാവില്ല”

ജോ ചിരിച്ച് കൊണ്ട് അവളെ നോക്കി.

ഹന്ന:”അത് കഴിഞ്ഞ് ബാക്കി ഉള്ളത് ഞാൻ

ഇച്ചയുടെ അക്കൗണ്ടിലേക്ക് ഇട്ടോളാം”.

ജോ:”എൻ്റെ അക്കൗണ്ടിലേക്കോ? ഏയ്, അതൊന്നും വേണ്ട. ഒന്നാമത് അത് നിൻ്റെ അക്കൗണ്ടിൽ കിടന്നാലും എൻ്റെ അക്കൗണ്ടിൽ കിടന്നാലും നമ്മുടെ കാശ് തന്നെയല്ലേ? രണ്ടാമത്, ഞാൻ ഒരു പോലീസ് ഓഫീസർ ആണ്. അക്കൗണ്ടിൽ കണക്കിൽ പെടാത്ത കാശേല്ലാം ഒരുപാട് വന്ന് കഴിഞ്ഞാൽ അന്വേഷണം എല്ലാം വരും. കുഴപ്പമൊന്നും ഉണ്ടാകില്ല. എന്നാലും അതിൻ്റെ ആവശ്യമില്ല”.

ഹന്ന പിന്നെ ഒന്നും പറഞ്ഞില്ല. വൈകുന്നേരം ഒക്കെ ആയപ്പോൾ ഇടയ്ക്കൊരു ഹോട്ടലിൽ കയറി ഓരോ കാപ്പി എല്ലാം കുടിച്ചിട്ട്, ഹന്ന വണ്ടി എടുത്തു. അധികം കഴിയാതെ അവർ കർണാടക ബോർഡിൻ്റെ അടുത്ത് എത്തി. അവർ കുത്തനെയുള്ള കാട്ട് വഴിയിലൂടെ ആയി യാത്ര.

ചെറുതായി ഇരുട്ട് വീണു തുടങ്ങിയ സമയത്ത് തന്നെ ചെറിയൊരു ചാറ്റൽ മഴ പെയ്ത് തുടങ്ങി. ജോ വിൻഡോ കുറച്ച് താഴ്ത്തി. നല്ല തണുപ്പുണ്ടായിരുന്നു പുറത്ത്.

ഹന്ന:”ഇതെന്താ പെട്ടെന്ന് ഇത്ര തണുപ്പ്?”

ജോ:”പിന്നേ,നമ്മൾ ഇപ്പൊൾ കുടകിൻ്റെ അടുത്തേക്ക് അല്ലെ പോകുന്നത്? അപ്പൊൾ പിന്നെ തണുപ്പ് ഉണ്ടാവില്ലേ?”.

ഹന്ന:”എന്നാലും എന്തൊരു തണുപ്പാ ഇത്. ദേഹം എല്ലാം കുളിര് കോരി പോയി”.

ജോ അവളെ ഒന്ന് നോക്കി. അവള് ഇട്ടിരുന്ന കുട്ടി ഉടുപ്പിൽ മറയാതെ ഇരുന്ന അവളുടെ തുടകൾ രണ്ടും അവൾ പറഞ്ഞത് പോലെ തന്നെ കുളിര് കോരി ആണ് ഇരിക്കുന്നത്. അവളുടെ ആ തുടകളുടെ ഭംഗി കണ്ട് അവൻ്റെ ഉള്ളിൽ കൊതി തോന്നി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *