ഉരുണ്ട് മാറിയത് കൊണ്ട് അയാളുടെ നെഞ്ചില് പതിക്കേണ്ട അവളുടെ മുട്ടുകാല് നിലത്ത് വന്ന് പതിച്ചു.
വർഗീസ് വെപ്രാളത്തോടെ പിടഞ്ഞ് എഴുന്നേറ്റു. എന്നാൽ ഹന്ന നിലത്ത് ഇരുന്ന് തന്നെ കറങ്ങി അയാളുടെ രണ്ട് കണംങ്കലിലും ആയി തൊഴിച്ചു. അടി തെറ്റിയ അയാള് വീണ്ടും നിലത്തേക്ക് മലർന്നടിച്ച് വീണു. അയാൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുൻപ് ഹന്ന ചാടി അയാളുടെ വയറിൽ മുട്ടുകാല് കുത്തി നിന്നിട്ട് നെഞ്ചിലേക്ക് കൈ മുട്ടു കൊണ്ട് ഒരു ഇടി കൂടെ കൊടുത്തു.
ശ്വാസം കിട്ടാതെ വർഗീസ് നിലത്ത് കിടന്ന് പിടഞ്ഞു. കുറച്ച് നേരം കൂടെ അയാളെ വയറിൽ മുട്ട് അമർത്തി നിന്നിട്ടാണ് ഹന്ന എഴുന്നേറ്റത്. അയാള് വെപ്രാളപ്പെട്ട് നിലത്ത് കിടന്ന് ശ്വാസം എടുത്ത് വിട്ടുകൊണ്ടിരുന്നു.
ഹന്ന:”തന്നോട് ജോ മര്യാദയ്ക്ക് പറഞ്ഞതാ, ഞങ്ങളുടെ മുൻപിൽ വരരുത് എന്ന്. എന്നിട്ടും താൻ വന്നു. ഇത് തനിക്കുള്ള ഒടുക്കത്തെ താക്കീത് ആണ്. ഇനി എൻ്റെയോ പിള്ളേരുടെയോ മുൻപിലേക്ക് എങ്ങാനും താൻ വന്നാൽ. തന്നെ ഞാൻ ബാക്കി വെച്ചേക്കില്ല”.
അതും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ പോയ ഹന്നയുടെ കാലിൽ അയാള് കയറി ചുറ്റി പിടിച്ചു.
ഹന്ന “വിടടാ” എന്ന് അലറി.
എന്നാൽ അപ്പോഴാണ് വീടിൻ്റെ മുൻവാതിൽ തുറന്ന് സാറാമ്മ വെളിയിലേക്ക് വന്നത് “എന്താ ഇവിടെ ഒരു ബഹളം” എന്നും ചോദിച്ച് ചുറ്റും നോക്കിയ സാറാമ്മ കാണുന്നത് ഹന്നയുടെ കാലിൽ പിടിച്ച് നിലത്ത് കിടക്കുന്ന വർഗീസിനെ ആണ്.
സാറാമ്മ:”എന്താ ഇവിടെ നടക്കുന്നത്?”
കുറച്ച് നിമിഷങ്ങൾ ആരും ഒന്നും മിണ്ടിയില്ല. ഹന്ന പേടിച്ച് വിറച്ച് അവിടെ നിന്നു.
പെട്ടെന്ന് വർഗീസ് തല ഉയർത്തി
പറഞ്ഞു “ഞാൻ പറയാം വല്യേച്ചി. ഇനി വല്യേചിക്കേ എന്നെ ഈ താടകയിൽ നിന്ന് രക്ഷിക്കാൻ സാധിക്കു”. എന്നും പറഞ്ഞ് അയാള് മെല്ലെ നെഞ്ചും തടവി എഴുന്നേറ്റു.
വർഗീസ്:”വല്യേച്ചി അറിയണം ഇവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന്”.
സാറാമ്മ:”നീ പറയട”.
വർഗീസ്:”ഇവരുടെ കല്യാണം കഴിഞ്ഞ് അടുത്ത ദിവസം ഒരു പാർട്ടി നടന്നത് ഓർമ്മയില്ലേ? അവിടെ നിന്നാണ് എല്ലാത്തിൻ്റെയും തുടക്കം. അന്ന് ഡാൻസ് ഫ്ലോറിൻ്റെ അടുത്ത് കള്ളും കുടിച്ച് പാതി ബോധത്തിൽ നിൽക്കുന്ന ഇവളുടെ അടുത്ത് എൻ്റെ ഭാഗ്യദോഷം കൊണ്ട് അറിയാതെ ഒന്ന് പോയി മിണ്ടി പോയി”.
ഹന്ന ഭയത്തോടെ സാറാമ്മയേയും അയാളെയും മാറി മാറി നോക്കി നിന്നു. അവൾക്ക് അവളുടെ കാര്യങ്ങള് പറയുമോ എന്നോർത്തല്ലായിരുന്നു പേടി, പാവം ദിയയുടെയും മിയയുടെയും കാര്യം പറയുമോ എന്നായിരുന്നു പേടി.
വർഗീസ്:”ഇവള് പാവം ഒറ്റക്ക് നിന്ന് ബോറടിക്കുകയായിരിക്കും എന്ന് വിചാരിച്ച് ഞാൻ ഇവളോട് എൻ്റെ കൂടെ ഡാൻസ് കളിക്കാൻ കൂടുന്നോ എന്ന് ചോദിച്ചു. ഇവള് എന്നെയും വലിച്ചോണ്ട് ഡാൻസ് ഫ്ലോറിലേക്ക് കൊണ്ട് പോയി. പിന്നെ എൻ്റെ വല്യേച്ചി, ഈ തായ്‌ലൻഡിൽ സ്ട്രിപ്പ് ക്ലബുകളിൽ കളിക്കുന്ന പോലെയുള്ള വൃത്തികെട്ട രീതിയിലാണ് ഇവള് കിടന്ന് ശരീരം ഇട്ട് കുലുക്കാൻ തുടങ്ങിയത്. ജോ എൻ്റെം കൂടെ മോൻ അല്ലെ? അപ്പൊൾ ഇവൾ എനിക്ക് മോളെ പോലെ അല്ലെ? എനിക്ക് എന്തോ വല്ലാത്ത അസ്വസ്ഥ തോന്നി മാറാൻ നോക്കി. പക്ഷേ ഇവള് വിടണ്ടേ. എന്നെ കെട്ടി പിടിച്ച് കൊണ്ട് ഒരുമാതിരി കിടന്ന് അങ്ങ് അഴിഞ്ഞാടുകയായിരുന്നു ഇവള്. പിന്നെ അവസാനം ആ പാവം ദിയയും മിയയും വന്നിട്ടാണ് ഇവളെ വലിച്ച് കൊണ്ട് പോയത്”.
ഹന്ന അയാളെ വാ പൊളിച്ച് അന്തം വിട്ട് നോക്കി നിന്നു. സാറാമ്മയുടെ കണ്ണുകളിൽ തീ പടരുന്നത് കണ്ട് ഹന്ന കൂടുതൽ ഭയന്നു.
ഹന്ന വിറക്കുന്ന ശബ്ദത്തോടെ “മമ്മി.. അങ്ങനെ ഒന്നുമല്ല….”
എന്നൽ വർഗീസ് അവളെ സംസാരിക്കാൻ വിടാതെ ഇടക്ക് കയറി പറഞ്ഞു “അത് കഴിഞ്ഞ് അടുത്ത ദിവസം തന്നെ ആ പാവം ജോക്കുട്ടനെയും നിർബന്ധിച്ച് വലിച്ച് കൊണ്ട് ഇവൾ വീണ്ടും എൻ്റെ വീട്ടിലേക്ക് വന്നു. ജോവിനെ മുൻപിലിരുത്തിയിട്ട് ചായ ഇടാൻ എന്നെ സഹായിക്കാം എന്ന് പറഞ്ഞ് ഇവൾ എൻ്റെ കൂടെ അടുക്കളയിലേക്ക് വന്നു. എന്നിട്ട് അവിടെ വെച്ച് എന്നെ കയറി കെട്ടി പിടിച്ചിട്ട് ഉമ്മ വെക്കാനൊക്കെ തുടങ്ങിയെന്നെ. ഞാൻ വേണ്ട ഇതൊന്നും ശരിയല്ല എന്നൊക്കെ പറഞ്ഞ് നോക്കി, പക്ഷേ ഇവള് പറയുവാ ജീവിതം ഒന്നേ ഉള്ളെന്ന്, അതും പറഞ്ഞിട്ട് ഇവള് തന്നെ എൻ്റെ കൈ എടുത്ത് ഇവളുടെ ബ്ലൗസിൻ്റെ ഉള്ളിലേക്ക് കയറ്റി വെച്ചിരിക്കുന്നു.”
