ഹന്നയുടെ ദുരിതം – 3 1അടിപൊളി  

അത്താഴ സമയത്തും ആരും ഒന്നും മിണ്ടിയില്ല.

ജോ:”ഇതെന്താ വല്ല മൗന നാടകവും ആണോ? എന്താണ് mrs. സാറാമ്മ? ഇത്ര ബലം പിടുത്തം എന്തിനാ?”

സാറാമ്മ ദേഷ്യത്തോടെ “ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്. ഞാൻ അപ്പോഴേ പറഞ്ഞതാ, ഈ ഐപിഎസും കോപ്പും ഒന്നും വേണ്ടെന്ന്. എന്നിട്ടിപ്പോൾ കണ്ടില്ലേ. അവൻ്റെ ഒരു രാജ്യ സ്നേഹം”.

ജോ ചിരിച്ച് കൊണ്ട് “രാജ്യ സ്നേഹം ഒരു തെറ്റാണോ മമ്മി?”

സാറാമ്മ:”ദേ, വളർന്ന് പോത്ത് പോലെയായി എന്നൊന്നും ഞാൻ നോക്കില്ല. പിടിച്ച് ഞാൻ പൊട്ടിക്കും. മിണ്ടാതെ ഇരുന്ന് കഴിച്ചിട്ട് പോകാൻ നോക്ക്”.

ജോവും ഫിലിപ്പും ചിരിച്ച് കൊണ്ട് കഴിച്ചു. ഹന്നയും ചെറുതായി ഒന്ന് പുഞ്ചിരിച്ചു.

സാറാമ്മ:”ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. അവിടെ ചെന്നിട്ട് മോൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്നെന്ന് ഞാൻ അറിഞ്ഞാൽ. നിർത്തിക്കും ഞാൻ നിൻ്റെ ഐപിഎസ് സേവനം. ഇവിടെ വന്ന് ഇവിടുത്തെ കാര്യങ്ങള് നോക്കി ജീവിച്ചാൽ മതി പിന്നെ”.

ജോ:”അന്നക്കുട്ടിയെ ഞാൻ രാജകുമാരിയെ പോലെ നോക്കിക്കോളാം”.

സാറാമ്മ:”എന്നെ കൊണ്ടൊന്നും പറയിപ്പകരുത്. പോലീസിൻ്റെ ക്വാർട്ടേഴ്സിൽ അല്ലെ രാജകുമാരി ജീവിക്കുന്നത്”.

ജോ ചിരിച്ച് കൊണ്ട് “അവിടുന്ന് കുറച്ച് മണിക്കൂറുകൾ പോയാൽ മൈസൂർ പാലസിൽ എത്താം. ഞാൻ ഡിപ്പാർട്ട്മെൻ്റിൽ ഒന്ന് ചോദിച്ച് നോക്കാം അന്നക്കുട്ടിക്ക് താമസിക്കാൻ വേണ്ടി അതൊന്ന് തുറന്ന് തരാമോ എന്ന്”.

സാറാമ്മ മേശപ്പുറത്ത് ഉണ്ടായിരുന്ന ഒരു ആപ്പിൾ എടുത്ത് ജോവിൻ്റെ തലയ്ക്കിട്ട് എറിഞ്ഞു. അത് എളുപ്പത്തിൽ കൈകൊണ്ട് പിടിച്ച് ജോ ചിരിച്ചു.

ഫിലിപ്പ്:”മോളെ കഴിച്ച് കഴിയുമ്പോൾ, മുൻപിലത്തെ മേശപ്പുറത്ത് ഒരു എൻവെലപ്പ് ഉണ്ട്. അത് മോളെ CFO ആയി നിയമിച്ച് കൊണ്ടുള്ള അപ്പോയിൻ്റ്മെൻ്റ് ഓർഡർ ആണ്. അതിൽ ഒരു ഒപ്പിടണേ”.

ഹന്ന ഞെട്ടി കൊണ്ട് “അയ്യോ പപ്പാ. ഞങ്ങൾ പോവുകയാണെങ്കിൽ എങ്ങനെയാ?”

ഫിലിപ്പ്:”അതൊന്നും കുഴപ്പമില്ല. കണക്കുകളും കാര്യങ്ങളും എല്ലാം നിനക്ക് കമ്പ്യൂട്ടറിൽ ചെയ്ത് തീർക്കാൻ കഴിയും. ഒപ്പിടാൻ ഉള്ളത്, നിനക്ക് ഒരു പ്രോക്സിയെ ഞാൻ വെച്ചോളാം. നിൻ്റെ ഡിജിറ്റൽ പെർമിഷനോടെ ആ പ്രോക്സി ഒപ്പിട്ടോളും. ഞാൻ എല്ലാം വർക്കൗട്ട് ചെയ്തിട്ടുണ്ട്. മാസത്തിൽ ഒന്ന് നീ ഒന്ന് വരണമെന്നെ ഉള്ളൂ. അതിനുള്ള വഴിയും ഞാൻ തന്നെ കണ്ടോളാം”.

ജോ:”അത് സാരമില്ല പപ്പാ. ഞാൻ കൊണ്ടുവന്നോളാം”.

സാറാമ്മ ദേഷ്യത്തോടെ “നീ മിണ്ടരുത്. നിൻ്റെ അഭിപ്രായം ഇവിടെ ആരും ചോദിച്ചില്ല”.

ജോ ചിരിച്ചു.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

പണി എല്ലാം കഴിഞ്ഞ് കുളിച്ചിട്ട് ഇറങ്ങിയപ്പോൾ, കട്ടിലിൽ അവളെ അക്ഷമനായി നോക്കി ഇരിക്കുന്ന ജോവിനെ ആണ്.

ജോ:”ഒന്ന് വേഗം വാ എൻ്റെ മോളെ. കൊതിയായിട്ട് വയ്യ”.

ഹന്ന:”ഇച്ഛ കുളിച്ചോ?”

ജോ:”ഇല്ല”

ഹന്ന:”എങ്കിൽ ആദ്യം പോയി കുളിക്ക്. അത് കഴിഞ്ഞേ ഉള്ളൂ എന്തും.”

ജോ:”എടി ഞാൻ

ഉച്ചക്കല്ലേ കുളിച്ചത്, പിന്നെ എന്തിനാ ഇനിയും കുളിക്കുന്നത്?”

ഹന്ന:”അതൊന്നും പറ്റില്ല. രാത്രി കുളിക്കാതെ എൻ്റെ കൂടെ കിടന്ന് ഉറങ്ങേണ്ട”.

ജോ:”അതിന് ആര് ഉറങ്ങാൻ പോണു? നീ ഇങ്ങ് വാ പെണ്ണെ. പരിപാടി എല്ലാം കഴിയുമ്പോൾ നമ്മൾ എന്തായാലും വിയർക്കും. അത് കഴിഞ്ഞ് നമുക്ക് ഒരുമിച്ച് കുളിക്കാം”.

ഹന്ന ഗൗരവംഭവത്തിൽ തന്നെ “ഇച്ചക്ക് എൻ്റെ സ്പെഷ്യൽ സർപ്രൈസ് ഗിഫ്റ്റ് വേണോ? വേണെങ്കിൽ കയറി കുളിക്ക്”.

ഒടുവിൽ മനസ്സില്ലാ മനസ്സോടെ ജോ കുളിക്കാൻ കയറി. ഒരു പതിനഞ്ച് മിനിറ്റോളം എടുത്ത് കുളിച്ച് കഴിഞ്ഞ് ഒരു ടവ്വലും ചുറ്റി അവൻ ബാത്റൂമിൻ്റെ വെളിയിലേക്ക് ഇറങ്ങിയതും തരിച്ചു വായും പൊളിച്ച് വാതിൽപ്പടിയിൽ തന്നെ നിന്ന് പോയി. തൻ്റെ മുൻപിൽ തീരെ ചെറിയ ഒരു ലോൻജെറീയും ഇട്ട് നാണം കൊണ്ട് ചുമന്ന കവിളുകളും ആയി നിൽക്കുന്ന തൻ്റെ പ്രിയപ്പെട്ട അന്നക്കുട്ടിയെ ആണ്.

ജോ “വാവ്” എന്ന് പറഞ്ഞു പോയി. ഹന്ന മെല്ലെ മുഖം ഉയർത്തി അവൻ്റെ കണ്ണുകളിലേക്ക് നോക്കി. താൻ ആദ്യമായി ആണ് ഇത് പോലുള്ള ഒരു ഉടുപ്പിടുന്നത്, അത് ജോവിന് ഇഷ്ടപ്പെടുമോ എന്ന് ഭയം നിറഞ്ഞ ഒരു ആകാംഷ അവളിൽ ഉണ്ടായിരുന്നു. എന്നാൽ ജോവിൻ്റെ കണ്ണുകളിൽ കാമവും ആവേശവും മാത്രമാണ് അവൾ കണ്ടത്. അവൾ സന്തോഷത്തോടെ വീണ്ടും മുഖം താഴ്ത്തിയിട്ട് അവനോട് നാണത്തോടെ ചോദിച്ചു “ഇച്ചക്ക് എൻ്റെ സ്പെഷ്യൽ സർപ്രൈസ് ഇഷ്ടപ്പെട്ടോ?”

Leave a Reply

Your email address will not be published. Required fields are marked *