ഹന്ന ചിരിച്ച് കൊണ്ട് “പോടാ തെമ്മാടി, ഞാൻ നല്ല വൃത്തിക്ക് തന്നെയാ കുളിക്കുന്നത്. സംശയം ഉണ്ടെങ്കിൽ മോൻ ഇവിടെ തിരിച്ച് വന്ന് കഴിയുമ്പോൾ ഞാൻ കുളിക്കുമ്പോൾ ഒരു കസേരയിട്ട് അകത്ത് ഇരുന്ന് നോക്കിക്കോ”.
ജോ:”ശരിക്കും? ഞാൻ കസേരയിട്ട് ഇരുന്നാൽ എൻ്റെ മുൻപിൽ നിന്ന് കുളിക്കും?”
ഹന്ന:”അയ്യേ, പോ ഇച്ഛാ. ഞാൻ ചുമ്മാ പറഞ്ഞതാ. ഇനി അതിൽ പിടിച്ച് കയറല്ലേ. (വിഷയം മാറ്റാൻ വേണ്ടി)ഇനി ഇപ്പൊൾ അത്താഴത്തിന് എന്താ പരിപാടി?”
ജോ:”ആന കൊടുത്താലും ആശ കൊടുക്കരുതെന്ന് അറിയാമല്ലോ അല്ലേ. അത്താഴത്തിന് ഇനി വല്ല ചപ്പാത്തിയും കിഴങ്ങ് കറിയും വല്ലതും വെക്കാം എന്നാ വിചാരിക്കുന്നത്”.
ഹന്ന:”ഹേ, ജോ അവിടെ തനിയെ കുക്കിംഗ് എല്ലാം ചെയ്യുമോ?”
ജോ:”പിന്നേ, ഞാൻ ആരാണെന്നാ വിചാരം. എൻ്റെ പൊട്ടിത്തെറിച്ച ചിക്കൻ കഴിച്ച് നോക്കണം, ഷെഫ് പിള്ള മാറി നിൽക്കും”.
ഹന്ന ചിരിച്ച് കൊണ്ട് “കുക്കറിൽ വെച്ചിട്ട് ഓഫ് ചെയ്യാൻ മറന്നാണോ
ചിക്കൻ പൊട്ടിത്തെറിച്ചത്?”
ജോ:”കറക്റ്റ്, എങ്ങനെ മനസ്സിലായി?”
ഹന്ന:”കർത്താവേ ശരിക്കും? ഞാൻ തമാശയ്ക്ക് ചോദിച്ചതാ”.
ജോ:”ഒരു ദിവസം ചിക്കനും അടുപ്പത്ത് വെച്ചിട്ട് അപ്പുറത്ത് ഇരുന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു. സംസാരിച്ച് സംസാരിച്ച് വീടിൻ്റെ പുറത്തേക്ക് ഇറങ്ങി ആയി സംസാരം. കുറച്ച് കഴിഞ്ഞ് വലിയൊരു ശബ്ദം കേട്ടാണ് ഓടി ചെന്നത്. അപ്പോ ദേ ചിക്കൻ അടുക്കളയിൽ ആകെ പടർന്ന് തെറിച്ച് കിടക്കുന്നു. കുക്കറിൻ്റെ അടപ്പ് ഒരു മൂലക്ക് കിടക്കുന്നു”.
ഹന്ന:”എന്നിട്ടോ?
ജോ:”എന്നിട്ടെന്താ? കുറച്ച് ചിക്കൻ തെറിക്കാതെ ബാക്കി ആ കുക്കറിൽ തന്നെ ഉണ്ടായിരുന്നു. അത് വെച്ച് കറി ഉണ്ടാക്കി. അടിപൊളി ആയിരുന്നു. അതാണ് എൻ്റെ പൊട്ടിത്തെറിച്ച ചിക്കൻ”.
ഹന്ന ചിരിച്ച് കൊണ്ട് “അപ്പൊ ഇഛെനെ കുക്കിംഗ് ഏൽപ്പിച്ചാൽ, ഒരു ലൈഫ് ഇൻഷുറൻസ് എടുത്ത് വെക്കണമല്ലേ”.
ജോ ചിരിച്ച് കൊണ്ട് “അത് എൻ്റെ കുഴപ്പമല്ലെന്നേ. ഞാൻ പറഞ്ഞില്ലേ UPSC പരീക്ഷയുടെ സമയത്തെല്ലാം ഞാൻ പാർട്ട് ടൈം ജോലി ചെയ്താ കാശ് ഉണ്ടാക്കി കൊണ്ടിരുന്നത്. ആ സമയത്ത് ഹോസ്റ്റലിൽ കുക്ക് ചെയ്യാൻ വേണ്ടി ഉണ്ടായിരുന്ന കാശ് കൊണ്ട് മേടിച്ച ഒരു ചാത്തൻ കുക്കർ ആയിരുന്നു അത്. അത് കൊണ്ടാ പൊട്ടി തെറിച്ചത്”.
ഹന്ന:”ഉവ്വ ഉവ്വ. എന്തായാലും ഇഛ ഉള്ളിൽ ഉള്ളപ്പോൾ പൊട്ടി തെറിക്കാതെ ഇരുന്നത് നന്നായി. അല്ലെങ്കിലും കുക്കർ മേടിക്കുമ്പോൾ നല്ലത് നോക്കി മേടിക്കണം. ഇല്ലെങ്കിൽ അപകടമാ”.
ജോ:”മനസ്സിലായി. അതെനിക്ക് നന്നായി മനസ്സിലായി. അതൊക്കെ പോട്ടെ, എൻ്റെ അന്നക്കുട്ടിയുടെ കരച്ചിൽ എല്ലാം മാറിയല്ലോ. വിഷമം എല്ലാം മാറിയോ?”
ഹന്ന:”പിന്നേ, ഞാൻ എന്തിനാ വിഷമിക്കുന്നത്. കുറച്ച് ദിവസം കഴിഞ്ഞാൽ ഇഛ ഇങ്ങ് വരില്ലേ”.
ജോ ചിരിച്ച്
കൊണ്ട് “അത് തന്നെയല്ലേ ഞാനും രാവിലെ തൊട്ട് പറഞ്ഞ് കൊണ്ടിരുന്നത്. എന്നിട്ടും കിടന്ന് കരച്ചിൽ ആയിരുന്നല്ലോ”.
ഹന്ന:”അത് പിന്നെ, എനിക്ക് പീരിയഡ്സ് ആയി. അതിന് മുമ്പ്, പെണ്ണുങ്ങൾക്ക് ഇത്തിരി കരച്ചിൽ ഒക്കെ ഉണ്ടാവാറുള്ളതാ. അല്ലാതെ, അയ്യേ. ഒരാഴ്ച പരിചയം ഉള്ള ഒരു ചെക്കൻ യാത്ര പോകുന്നതിന് ഞാൻ എന്തിനാ കിടന്ന് കരയുന്നത്? അയ്യേ”
ജോ ചിരിച്ച് കൊണ്ട് “ഇനിയിപ്പോൾ അങ്ങനെ പറഞ്ഞാൽ മതിയല്ലോ. ആ, അതൊക്കെ വിട്, എന്തായാലും നിനക്ക് പിരിയഡ്സ് ആയ സ്ഥിതിക്കെ, ഞാൻ മറ്റേ മരുന്ന് ഓൺലൈൻ വഴി അയച്ചു തരാം. അടുത്ത പിരിയഡ്സിൻ്റെ മൂന്നാം ദിവസം മുതൽ കഴിച്ച് തുടങ്ങണം എന്നാ പറഞ്ഞിരിക്കുന്നത്”.
ഹന്ന:”ശരി ഇച്ഛാ”.
ജോ:”ഒരു ദിവസം പോലും മുടങ്ങല്ലേ. തിരിച്ച് വന്ന് കഴിഞ്ഞാൽ എനിക്ക് എല്ലാ ദിവസവും നിന്നെ എടുത്തിട്ട് കളിക്കാൻ ഉള്ളതാ. അപ്പൊ pregnant ആവാതെ ഇരിക്കണ്ടേ”.
ഹന്ന:”പോ ഇച്ഛാ.. ഞാൻ കഴിച്ചോളാം”.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
പിന്നീടുള്ള നാളുകൾ അവർ ഫോണിലൂടെ പ്രണയിച്ച് കൊണ്ട് കഴിച്ച് കൂട്ടി. എല്ലാ ദിവസവും വൈകുന്നേരം ആകുമ്പോൾ ദിയയും മിയയും വരും, കരാട്ടെ പഠിക്കാൻ. പക്ഷേ ഹന്ന അവരോട് ആവശ്യപ്പെട്ട പ്രകാരം അവർ എല്ലാവരോടും പറഞ്ഞത് ഡാൻസ് പഠിക്കാൻ വരുന്നു എന്നാണ്. മമ്മി അറിഞ്ഞാൽ വഴക്ക് പറയുമോ എന്നൊരു പേടി ഹന്നയ്ക്ക് ഉണ്ടായിരുന്നു.
