ഹന്നയുടെ ദുരിതം – 3 1അടിപൊളി  

ഫിലിപ്പ്:”അതേ മോളെ. മറ്റാരെക്കാളും ഞങ്ങൾക്ക് ഈ ചുമതല വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റുന്നത് മോളെയാണ്. അത് നീ ഞങ്ങളുടെ മോളായതുകൊണ്ട് അല്ല. നിൻ്റെ കഴിവിലും, സ്വഭാവത്തിലും ഉള്ള വിശ്വാസം കൊണ്ടാ”.

സാറാമ്മ:”നീ എന്താടാ മിണ്ടാതെ ഇരിക്കുന്നത്? നിൻ്റെ അഭിപ്രായം എന്താ?”

ജോ അല്പം വിഷാദം കലർന്ന മുഖത്തോടെ “അത് മമ്മി. എനിക്ക് എൻ്റെ ആദ്യത്തെ പോസ്റ്റിംഗ് കിട്ടിയിട്ടുണ്ട്. വിരാജപേട്ട് ആണ് സ്ഥലം. അവിടത്തെ ASP ആയിട്ടാണ് posting. അത് കൊണ്ട്…. അത് കൊണ്ട്…”

സാറാമ്മ:”അത്കൊണ്ട്?”

ജോ:”അത്കൊണ്ട് ഞാനും ഹന്നയും അങ്ങോട്ട് പോകും ഒരാഴ്ച്ച കഴിഞ്ഞാൽ”.

ഫിലിപ്പിൻ്റെയും സാറാമ്മയുടെയും മുഖം വാടി.

സാറാമ്മ:”നടക്കില്ല.. ഇവളെ കൊണ്ടുപോവാൻ ഞാൻ സമ്മതിക്കില്ല. ഇവളെ ഇന്ന് സ്നേഹിച്ച് തുടങ്ങിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. അപ്പോഴേക്കും അവളെയും കൊണ്ട് പോവുകയാണെന്ന് പറഞ്ഞാൽ? നടക്കില്ല അത്”.

സാറാമ്മ കഴിക്കുന്നത് നിർത്തി കണ്ണീരും ആയി ഉള്ളിലേക്ക് കയറി പോയി.

ഹന്നയും കഴിക്കുന്നത് നിർത്തിയിട്ട് “മമ്മി” എന്ന് പറഞ്ഞ് പുറകെ പോയി. കുറച്ച് നേരം ജോവും ഫിലിപ്പും ഒന്നും മിണ്ടിയില്ല.

ജോ:”പപ്പാ. അവിടെ ഡിപ്പാർട്ട്മെൻ്റ് നമുക്ക് ക്വാർട്ടേഴ്സ് തരും. പിന്നെ നല്ല മനോഹരമായ സ്ഥലവും ആണ്. ഇവൾക്കും ഇഷ്ടമാകും, ഉറപ്പാ”.

ഫിലിപ്പ്:”അതെല്ലാം നല്ല കാര്യമാ മോനെ. ഭർത്താവും ഭാര്യയും ഒരുമിച്ച് നിൽക്കുന്നത് തന്നെയാ നല്ലതും. നിന്നെ കുറെ വർഷങ്ങൾ ആയി പിരിഞ്ഞിരുന്ന് ശീലമായി.

അവളെ ഞങ്ങൾക്ക് ഇപ്പൊൾ അങ്ങ് കിട്ടിയതല്ലേ ഉള്ളൂ. അപ്പോഴേക്കും കൊണ്ടുപോവുകയാണെന്ന് പറയുമ്പോൾ ഒരു വിഷമം”.

ഫിലിപ്പ് അത് പറഞ്ഞത് ആത്മാർഥമായിട്ട് തന്നെയാണ്. ഹന്നയുടെ കുടുംബത്തോടുള്ള സ്നേഹവും ആത്മാർഥതയും മനസ്സിലാക്കിയ അന്ന് മുതൽ ഫിലിപ്പിൻ്റെ ഉള്ളിലും ഹന്നയോട് സ്വന്തം മകളോട് തോന്നുന്ന സ്നേഹം മാത്രമേ തോന്നിയിട്ടുള്ളൂ. അന്ന് വർഗീസ് വന്ന് പോയതിന് ശേഷം ഒരിക്കൽ പോലും ഫിലിപ്പ് ഹന്നയെ പറ്റി മോശമായി ചിന്തിച്ചിട്ടില്ല.

ജോ:”അത് എനിക്ക് മനസ്സിലായി പപ്പാ. ഞാൻ ഇപ്പൊ എന്താ ചെയ്യുക?”

ഫിലിപ്പ്:”അത് സാരമില്ലട. ഞാൻ അവളെ പറഞ്ഞ് മനസ്സിലാക്കിച്ചോളാം. നീ പേടിക്കണ്ട”.

ഫിലിപ്പും കഴിപ്പ് മതിയാക്കി കൈ കഴുകി ഉള്ളിലേക്ക് നടന്നു. കിടപ്പ് മുറിയുടെ ഉള്ളിലേക്ക് കയറിയപ്പോൾ കാണുന്നത് കട്ടിലിൽ ഇരിക്കുന്ന സാറാമ്മയും, നിലത്ത് ഇരുന്ന് സാറാമ്മയുടെ മടിയിൽ തല വെച്ചു കിടക്കുന്ന ഹന്നയെയും ആണ്. സാറാമ്മ ഹന്നയുടെ തലയിലൂടെ തലോടി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. രണ്ട് പേരും കരയുകയായിരുന്നു.

ഫിലിപ്പ് വേദന കലർന്ന ഒരു പുഞ്ചിരിയോടെ അവരെ നോക്കി നിന്നു കുറച്ച് നിമിഷങ്ങൾ.

ഫിലിപ്പ്:”മോളെ സാറെ..”

സാറാമ്മ ദേഷ്യത്തോടെ “എനിക്കറിയാം ഇച്ചായൻ എന്ത് പറയാനാണ് വന്നതെന്ന്. ഇവള് പൊക്കോട്ടെ എന്ന് പറയാൻ അല്ലേ? എനിക്ക് അറിയാം. അത് പറഞ്ഞ് തരാൻ എനിക്ക് നിങ്ങള് വേണ്ട. കഴിഞ്ഞ തവണ കുറച്ച് ദിവസത്തേക്ക് അവൻ പോയപ്പോൾ ഇവളുടെ ചങ്ക് കിടന്ന് പിടക്കുന്നത് ഞാൻ കണ്ടതാ. ഞാനായിട്ട് എൻ്റെ മോൾക്ക് ആ വേദന കൊടുക്കില്ല. അവൻ പോയാൽ, ഇവളും പോണം. അല്ലാതെ ഞാൻ സമ്മതിക്കില്ല. എന്നാലും .. (സാറാമ്മ ഹന്നയുടെ മുഖം ഉയർത്തി നെറ്റിയിൽ ചുംബിച്ച് കൊണ്ട്) നീ പോകുന്ന

കാര്യമോർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല മോളെ എനിക്ക്”.

ഹന്നയും സാറാമ്മയും കെട്ടി പിടിച്ച് ഇരുന്ന് കരഞ്ഞു. ഇതെല്ലാം കണ്ടും കേട്ടും കട്ടിലിൻ്റെ അടുത്ത് ഫിലിപ്പും, വാതിൽക്കൽ ജോവും നിന്നു.

വൈകുന്നേരം ആയപ്പോൾ ആണ് സാറാമ്മ ഒന്ന് ഒക്കെ ആയത്. മുഖത്ത് ഒരു ഗൗരവ ഭാവം ഉണ്ടായിരുന്നെങ്കിലും ശാന്തമായിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ മുതൽ മുഴുവൻ സമയവും ഹന്ന ഒന്നുകിൽ സാറാമ്മയുടെ കൂടെ മുറിയിലോ അല്ലെങ്കിൽ അടുക്കളയിലോ ആയിരുന്നു. വന്ന് കഴിഞ്ഞിട്ട് ഇത് വരെ ജോവിന് അവളെ മര്യാദയ്ക്ക് ഒന്ന് കിട്ടിയിട്ടില്ല. രാത്രി ആവാൻ വേണ്ടി അവൻ കൊതിയോടെ കാത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *