ഹന്നയുടെ ദുരിതം – 3 1അടിപൊളി  

പപ്പയുമായി ഹന്ന ഒരുപാട് അടുത്തു. എല്ലാ ദിവസവും ഓഫീസിലേക്ക് പോകുന്നതും വരുന്നതും എല്ലാം അവർ രണ്ട് പേരും ഒരുമിച്ചായിരുന്നു. പപ്പയ്ക്കു അവളെ വലിയ ഇഷ്ടമാണെങ്കിലും, ഉള്ളിൽ ഉറങ്ങി കിടക്കുന്ന കോഴി ഇടക്കിടക്ക് തല പൊക്കി അവളുടെ വസ്ത്രങ്ങളുടെ വിടവിലൂടെ കാണുന്ന

ശരീരവും, അവളുടെ ആകരവടിവും എല്ലാം ആസ്വദിച്ച് പോകും ഫിലിപ്പ്.

സാറാമ്മയ്ക്കും ഇപ്പൊ നന്നായി അറിയാം, ഹന്ന അല്പം transparent ടൈപ്പ് സാരി ഉടുക്കുന്ന ദിവസങ്ങളിലും, അല്ലെങ്കിൽ വയറു കാണുന്ന രീതിയിൽ ഇറക്കി സാരി ഉടുക്കുന്ന ദിവസങ്ങളിലും തൻ്റെ പൂറിന് പണി ആണെന്ന്. സാറാമ്മയെ ഹന്നയായി കണ്ട് പണിയുന്നത്, രണ്ട് പേർക്കും ശീലമായി.

പക്ഷേ ഹന്നയ്ക്ക് ഫിലിപ്പ് സ്വന്തം അപ്പനെ പോലെ തന്നെയാണ്. പക്ഷേ സാറാമ്മയുടെ ഹന്നയോടുള്ള പെരുമാറ്റത്തിൽ ഒരു അയവും ഉണ്ടായില്ല. ഉള്ളിൽ സ്നേഹം ഉണ്ടെന്ന് ഹന്നയ്ക്കും അറിയാമായിരുന്നു. പക്ഷേ അവളെ കുത്താൻ കിട്ടുന്ന ഒരു അവസരവും സാറാമ്മ പാഴാക്കാറില്ലായിരുന്നു. പലപ്പോഴും സാറാമ്മയുടെ കുത്തൽ കേട്ട് കരയുന്നത് ഹന്നയ്ക്കും ഒരു ശീലമായി തുടങ്ങി.

അങ്ങനെ ഒരു ദിവസം ഉച്ചക്ക് ഊണിന് വന്നപ്പോൾ സാറാമ്മ ഫിലിപ്പിനെ വിളിച്ചു, “ദേ ഇത് നോക്കിക്കേ” എന്ന് പറഞ്ഞ്.

ഫിലിപ്പിനെ എന്തോ മൊബൈലിൽ കാണിച്ച് കൊണ്ട്, ഹന്നയെ ഒന്ന് പുച്ഛത്തിൽ നോക്കി കൊണ്ട് ഫിലിപ്പിനോട് പറഞ്ഞു “കണ്ടാ, ഇങ്ങനെ ഇരിക്കണം തറവാട്ടിൽ പിറന്ന തൻ്റേടമുള്ള പെണ്ണുങ്ങൾ. അല്ലാതെ…” എന്ന് പറഞ്ഞ് സാറാമ്മ ഹന്നയെ ഒന്ന് പുച്ഛത്തോടെ അടിമുടി നോക്കി. ഹന്ന തല കുനിച്ച് ഉള്ളിലേക്ക് കയറി പോയി.

അന്ന് വൈകുന്നേരം ദിയയും മിയയും സന്തോഷത്തോടെ ഓടി വന്ന് അവളെ കെട്ടി പിടിച്ചു.

ഹന്ന:”എന്താ, ഇന്ന് ഒരു പ്രത്യേക സ്നേഹം?”

ദിയ:”അയ്യോ അപ്പൊ ചേച്ചി ഒന്നും അറിഞ്ഞില്ലേ?”

കാര്യം മനസ്സിലാവാതെ അവരെ നോക്കി നിന്ന ഹന്നയോട്

മിയ:”ചേച്ചി, ചേച്ചിയാണ് ഇപ്പൊൾ ഓൺലൈൻ സെൻസേഷൻ. ദാ ഇത് നോക്ക്”

മിയ ജോ മേടിച്ച് കൊടുത്ത അവളുടെ

പുതിയ ഐഫോൺ duo എടുത്ത് അവളെ ഒരു യൂട്യൂബ് വീഡിയോ കാണിച്ചു. കുറച്ച് ദിവസം മുൻപ് ആ മാളിൽ നടന്ന സംഭവങ്ങളുടെ സിസിടിവി ഫൂട്ടേജുകൾ ആയിരുന്നു ആ വീഡിയോ. അവള് ആ മാളിലൂടെ നടക്കുമ്പോൾ ആ ചെറുക്കന്മാർ അവളെ പിന്തുടർന്ന് ശല്യം ചെയ്യുന്നതും, പാർക്കിംഗ് ലോട്ടിൽ വെച്ച് വീണ്ടും അവളെ ശല്യം ചെയ്തപ്പോൾ അവൾ അവരെ രണ്ട് പേരെയും ചാടി തൊഴിച്ച് നിലത്തിടുന്നതും എല്ലാം അതിലുണ്ട്. അവളുടെ മുഖം അവർ ബ്ലർ ചെയ്തിരുന്നെങ്കിലും അവസാനം ജോവിൻ്റെ മുഖം സൂക്ഷിച്ച് നോക്കിയാൽ ചെറുതായി മനസ്സിലാക്കാം.

ഹന്ന തളർന്ന് കട്ടിലിലേക്ക് ഇരുന്ന് പോയി.

ദിയ:”എന്താ ചേച്ചീ ഒരു സന്തോഷമില്ലാത്തത്?”

ഹന്ന:”ഇത് മമ്മി എല്ലാം കണ്ട് കാണുമോ?”

മിയ:”പിന്നേ, ഞങ്ങൾ തന്നെയാ വല്ല്യമമ്മിക്ക് അയച്ച് കൊടുത്തത്”.

ഹന്ന:”നന്നായി. വലിയുപകാരം”.

അവൾ തലക്ക് കൈ കൊടുത്തിരുന്ന് ആലോചിച്ചു. ‘അപ്പൊ ഇതാകും മമ്മി ഉച്ചക്ക് പപ്പയെ കാണിച്ച് കൊടുത്തത്. മമ്മിക്ക് എന്തായാലും ഞാനാണെന്ന് മനസ്സിലായിട്ടുണ്ട്, അതായിരിക്കും മമ്മി എനിക്ക് തറവാട്ടിൽ പിറന്നവളുടെ ഗുണമില്ല എന്ന അർത്ഥത്തിൽ പറഞ്ഞത്. ഇനി ഞാൻ എന്ത് ചെയ്യും കർത്താവേ?’

മിയ:”ചേച്ചി എന്താ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത്? ചേച്ചിക്ക് എല്ലാവരും കൂടെ ഇട്ട പേരെന്താണെന്ന് അറിയുമോ ‘പെൺപുലി.’

ദിയ:”സിനിമാ താരങ്ങള്, വനിതാ കമ്മീഷൻ ചെയർവുമൺ, എന്തിന് ചീഫ് മിനിസ്റ്റർ പോലും ചേച്ചിയുടെ വീഡിയോ #പെൺപുലി എന്ന് പറഞ്ഞ് എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്”.

മിയ:”അതേ ചേച്ചീ. ചേച്ചി ശരിക്കും ആരാണെന്ന് കണ്ട് പിടിക്കാൻ ഒരു ഓൺലൈൻ മത്സരം വരെ നടക്കുന്നുണ്ട്. ഞങ്ങൾ പറയട്ടെ, ഞങ്ങളുടെ ചേച്ചി ആണെന്ന്?”

ദിയ:”അതേ ചേച്ചീ.. പ്ലീസ്.

കോളേജിൽ ഞങ്ങൾ ഒന്ന് ഷൈൻ ചെയ്യും”.

ഹന്ന അല്പം ദേഷ്യത്തോടെ:”ദേ പിള്ളേരെ, ആവശ്യമില്ലാത്ത പരിപാടിക്ക് ഒന്നും പോകരുത്. അല്ലെങ്കിൽ തന്നെ ആകെ പ്രശ്നമായിട്ട് ഇരിക്കുവാ. അതിൻ്റെ ഇടയിലാണ് ഇനി ഒരു പെൺപുലി. നിങ്ങളായിട്ട് എൻ്റെ ജീവിതം നശിപ്പിക്കരുത്.”

Leave a Reply

Your email address will not be published. Required fields are marked *