വിഷമം മാത്രമേ തന്നിട്ടുള്ളൂ. മോളെന്നോട് ക്ഷമിക്കണം”.
ഹന്ന കരഞ്ഞ് കൊണ്ട് “മമ്മി, ഇങ്ങനെ എല്ലാം പറയാതെ”.
ഫിലിപ്പ് കണ്ണീരിൽ കലർന്ന ഒരു ചിരി ചിരിച്ച് കൊണ്ട് “ഇത് ഇന്നലെ വൈകുന്നേരം തൊട്ട് തുടങ്ങിയ മാപ്പ് പറച്ചിൽ ആണല്ലോ. ഇതിനൊരു അവസാനമില്ലേ?”
ദിയയും മിയയും ഫിലിപ്പിൻ്റെ അടുത്തേക്ക് വന്നിട്ട്, ഫിലിപ്പിൻ്റെ വയറ്റിൽ മെല്ലെ ഒന്നിടിച്ചു.
ദിയ:”അതേ, ഇതിൻ്റെ ഇടക്ക് കൂടെ മൂന്ന് പ്രാവശ്യമ വല്യപ്പപ്പ ഞങ്ങളെ കുരുത്തംകെട്ടവർ എന്ന് വിളിച്ചത്. Situation അതായത് കൊണ്ട് അന്നേരം ഞങ്ങൾ ഒന്നും പറഞ്ഞില്ലന്നേ ഉള്ളൂ. Beware. ഇത് ലാസ്റ്റ് വാണിങ് ആണ്. ഇല്ലെങ്കിൽ പണ്ട് പേരപ്പന് സമ്മാനമായി കൊടുത്ത പടക്കം ഇനിയും ഉണ്ട് ഞങ്ങളുടെ കയ്യിൽ. സൂക്ഷിച്ചോ”.
ഫിലിപ്പ് ചിരിച്ച് കൊണ്ട് അവരെ കെട്ടി പിടിച്ചു.
സാറാമ്മ ഹന്നയെ അപ്പോഴും ചേർത്ത് പിടിച്ച് കൊണ്ട് തന്നെ “എന്നാലും ഇത്ര ഒക്കെ നടന്നിട്ടും ജോ എന്താ ഒന്നും നമുടെ അടുത്ത് പോലും പറയാതെ ഇരുന്നത്?”
മിയ:”അല്ലേലും ആ പഴംവിഴുങ്ങിയെ കൊണ്ട് എന്താ പ്രയോജനം”
സാറാമ്മ:”ഡീ പെണ്ണെ, എൻ്റെ മോനെയാണോ നീ പഴം വിഴുങ്ങി എന്ന് വിളിച്ചത്? അവനിങ്ങ് വരട്ടെ. നിനക്കിട്ട് കിട്ടും”.
മിയ:”അതിന് ചേട്ടനെ പഴം വിഴുങ്ങി എന്ന് വിളിച്ചത് ഞാനല്ല വല്യമമ്മി തന്നെയാണ്. ഞാൻ സ്വന്തം മമ്മി ചേട്ടനെ വിളിച്ച പേര് വീണ്ടും വിളിച്ചു എന്നെ ഉള്ളു”.
സാറാമ്മ:”ഞാൻ എന്നാടീ എൻ്റെ മോനെ പഴം വിഴുങ്ങി എന്ന് വിളിച്ചത്?”
മിയ:”അന്ന് ഞാൻ ഒരു YouTube വീഡിയോ അയച്ച് തന്നില്ലായിരുന്നോ? മാളിൽ വെച്ച് ശല്യം ചെയ്ത പൂവാലന്മാരെ പറന്ന് തൊഴിക്കുന്ന ഒരു പെണ്ണിൻ്റെ.
അത് കണ്ടിട്ട് എന്താ പറഞ്ഞത് നല്ല ചുണക്കുട്ടി പെണ്ണും, പഴംവിഴുങ്ങി ഭർത്താവും എന്നല്ലേ? ദേ നിങ്ങള് ചുറ്റി പിടിച്ചിരിക്കുന്ന ആ മൊതലാണ് ആ ചുണക്കുട്ടി പെണ്ണ്. നിങ്ങളുടെ മോൻ ആ ഐപിഎസ് ആണ് ആ പഴംവിഴുങ്ങി ഭർത്താവ്”.
സാറാമ്മ അത്ഭുതത്തോടെ ഹന്നയെ നോക്കി. ഹന്ന ചമ്മി തല കുനിച്ചു.. സാറാമ്മ അവളെ സ്നേഹത്തോടെ കെട്ടി പിടിച്ച് നെറ്റിയിൽ ചുംബിച്ചു.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
മൂന്നാഴ്ചത്തെ BSF ഡ്യൂട്ടിയും കഴിഞ്ഞ് തിരിച്ച് വരാൻ നേരത്ത് ഒരു സർപ്രൈസ് ആകട്ടെ എന്ന് വിചാരിച്ച് ജോ ആരോടും പറഞ്ഞില്ല. ടൗണിൽ നിന്ന് ഒരു യൂബർ ബുക്ക് ചെയ്ത് വീട്ടിലേക്ക് എത്തി. വീടിൻ്റെ വാതിൽ തുറന്ന ജോ കാണുന്നത് സാറാമ്മയുടെ കാൽക്കൽ നിലത്തിരിക്കുന്ന ഹന്നയെ ആണ്. ജോവിൻ്റെ ഉള്ളിൽ ദേഷ്യം ഇരച്ച് കയറി. ഹന്നയ്ക്ക് സീറ്റിൽ ഇരിക്കാൻ പോലും അനുവാദം മമ്മി കൊടുക്കുന്നില്ലേ എന്ന് ചിന്തിച്ച് അവൻ അകത്തേക്ക് കയറി. എന്നാൽ പിന്നെ നടന്നത് കണ്ട് അവൻ ഞെട്ടി അവിടെ നിന്ന് പോയി. സാറാമ്മ അവളുടെ തലയിൽ എണ്ണ തേച്ച് കൊടുക്കുകയാണ്. ഒപ്പം അവൾക്ക് തലയിൽ മസാജും ചെയ്ത് കൊടുക്കുന്നു. ദേഷ്യം മാറി സന്തോഷം കൊണ്ടവൻ്റെ കണ്ണ് നിറഞ്ഞു.
സാറാമ്മ:”മോൾക്ക് അറിയുമോ എനിക്ക് ഒരു മോള് വേണമെന്നായിരുന്നു ആഗ്രഹം. പക്ഷേ കിട്ടിയത് ഒരു പേട്ട്തേങ്ങ പോലത്തെ ഒരു മകനെ. അവൻ എന്നെ തലയിൽ എണ്ണ തേച്ച് കൊടുക്കാനോ, കൊഞ്ചിക്കാനോ ഒന്നിനും സമ്മതിക്കില്ല. ഒരു മൊരടനാ. അത് കൊണ്ടാ എനിക്കും ഭയങ്കര മൊരട്ട് സ്വഭാവം ആയി പോയത്. ഇനി എനിക്ക് മോളുണ്ടല്ലോ”. സാറാമ്മ ഹന്നയുടെ മുഖം ഉയർത്തി
അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു.
ജോ:”പേട്ട്തേങ്ങ, മൊരടൻ ഇനി വേറെ എന്തെങ്കിലും കുറ്റം ഉണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞോ അറിഞ്ഞ് ഇരിക്കാമല്ലോ”.
ഹന്നയും സാറാമ്മയും ഒരുമിച്ച് ഞെട്ടി കൂവി പോയി. ഹന്ന തിരിഞ്ഞ് നോക്കി ജോവിനെ കണ്ടതും രണ്ട് നിമിഷം സ്വപ്നമാണെന്ന് കരുതി കണ്ണും തള്ളി ഇരുന്നു, പിന്നെ ഉച്ചത്തിൽ “ഇച്ഛാ” എന്ന് വിളിച്ച് കൂവി കൊണ്ട് ഓടി അവൻ്റെ നെഞ്ചിലേക്ക് വീണ് അവനെ മുറുക്കെ കെട്ടി പിടിച്ചു.
ജോ കയ്യിൽ ഉണ്ടായിരുന്ന ബാഗെല്ലാം താഴെ ഇട്ട് ഹന്നയെ കൈകളിൽ കോരി എടുത്തു.
