ഹന്നയുടെ ദുരിതം – 3 1അടിപൊളി  

ഹന്നയുടെ കയ്യും കാലും എല്ലാം വിറക്കുന്നുണ്ടായിരുന്നു. മമ്മിയെ ഇനി എങ്ങനെ ഫേസ് ചെയ്യുമെന്ന് അവൾക്ക് ഒരു ധാരണയുമില്ലായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞ് വരാൻ തുടങ്ങിയപ്പോൾ അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു.

ദിയ:”ചേച്ചി പക്ഷേ… ”

ഹന്ന:”ഇന്നെനിക്ക് ക്ലാസ് എടുക്കാൻ പറ്റില്ല. നമുക്ക് നാളെ continue ചെയ്യാം. ഇപ്പൊ നിങ്ങള് പൊയ്ക്കോ. പിന്നെ ഇത് ആരോടും നിങ്ങള് പറയരുത്, ഈ ചേച്ചിയോട് നിങ്ങൾക്ക് സ്നേഹം ഉണ്ടെങ്കിൽ”.

അതും പറഞ്ഞ് നിറ കണ്ണുകളോടെ അവൾ മുറിയിൽ നിന്ന് ഇറങ്ങി വേറൊരു ബെഡ്റൂമിൽ കയറി വാതിൽ അടച്ചിരുന്നു കരയാൻ തുടങ്ങി.

ദിയയും മിയയും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കിയിരുന്നു. അവർ കരുതിയത് ഇത് കേൾക്കുമ്പോൾ ചേച്ചിക്ക് സന്തോഷം ആകുമെന്നാണ്. ചേച്ചി എന്തിനാ വിഷമിച്ച് കരഞ്ഞ് കൊണ്ട് പോയതെന്ന് അവർക്ക് ഒരു പിടിയും കിട്ടിയില്ല.

ഒടുവിൽ ദിയ പറഞ്ഞു “ചിലപ്പോൾ നമ്മളോട് പറയാൻ പറ്റാത്ത എന്തെങ്കിലും കാരണം ഉണ്ടാകും. അതായിരിക്കും”.

മിയ:”ചിലപ്പോൾ ചേച്ചി സീക്രട്ട് ഏജൻ്റ് ആയിരിക്കും. ഈ വീഡിയോ വെളിയിൽ വന്നപ്പോൾ ചേച്ചിയുടെ ഐഡൻ്റിറ്റി പരസ്യമായാലോ എന്ന് പേടിച്ചിട്ടായിരിക്കും”.

അവർ ചിരിച്ച് കൊണ്ട് പോയി.

ഹന്ന ജോവിനെ വിളിച്ച് കാര്യമെല്ലാം പറഞ്ഞു. ജോ ചിരിച്ചു.

ഹന്ന:”ചിരിക്കല്ലേ ഇച്ഛാ. മമ്മിക്ക് ശരിക്കും ദേഷ്യം വന്നിട്ടുണ്ട് അത് കണ്ടിട്ട്. എനിക്ക് ആകെ പേടിയാകുവ”.

ജോ ചിരിച്ച്

കൊണ്ട് തന്നെ “നീ എന്തിനാ അതിന് പേടിക്കുന്നത്? മമ്മി ഒന്നും പറയില്ല. എനിക്ക് അറിയില്ലേ മമ്മിയെ. മമ്മിക്ക് തൻ്റേടം ഉള്ള പെണ്ണുങ്ങളെ ഭയങ്കര ഇഷ്ടമാ. ഝാൻസി റാണി ആണ് മമ്മിയുടെ കൺകണ്ട ദൈവം, അറിയുമോമോ? ഇതിപ്പം അന്നേരത്തെ ഒരു ദേഷ്യത്തിൽ ആയിരിക്കും നിന്നെ കുടുംബത്തിൽ പിറക്കാത്തവൾ എന്നെല്ലാം പറഞ്ഞത്. നീ പേടിക്കണ്ട. ഒരു കുഴപ്പവുമില്ല. ഞാൻ ഏതായാലും ആ വീഡിയോ ഒന്ന് കണ്ട് നോക്കട്ടെ. ആ പിള്ളേർ എനിക്ക് അയച്ച് തന്നിരുന്നു. സമയമില്ലാതിരുന്നത് കൊണ്ട് നോക്കിയില്ല”.

ജോ കോൾ കട്ട് ചെയ്തിട്ട് കുറച്ച് മിനിറ്റുകൾ കഴിഞ്ഞ് വീണ്ടും വിളിച്ചു.

ജോ:”അടിപൊളി വീഡിയോ. നീ പൊളിച്ചു മോളെ. സിസിടിവി ആണെങ്കിലും നല്ല അസ്സലായിട്ട് കാണാം നിൻ്റെ ആ പറന്നുള്ള തൊഴി”.

ഹന്ന ദേഷ്യത്തോടെ “ഒന്ന് പോ ഇച്ഛാ”

ജോ ചിരിച്ച് കൊണ്ട് “എടി നീ എന്തിനാ വിഷമിക്കുന്നത്? ഞാനല്ലേ ശരിക്കും വിഷമിക്കേണ്ടത്?”

ഹന്ന:”ഇച്ഛ എന്തിനാ വിഷമിക്കുന്നത്?”

ജോ:”നീ അപ്പൊൾ അതിൻ്റെ കമൻ്റ്സ് ഒന്നും എടുത്ത് നോക്കിയില്ലേ? നീ പെൺപുലി. ഞാൻ പോങ്ങൻ, കിഴങ്ങാൻ, ആൺ വർഗ്ഗത്തിന് അപമാനം. എന്തൊക്കെയോ എല്ലാം എഴുതി വിട്ടിട്ടുണ്ട് ആളുകൾ. ഭാര്യയെ ശല്യം ചെയ്യുന്നത് കണ്ടിട്ട് ഞാൻ പ്രതികരിക്കാതെ, ഭാര്യ തന്നെ പ്രതികരിക്കേണ്ടി വന്നു. എന്നെല്ലാമാണ് ആളുകൾ പറയുന്നത്”.

ഹന്ന “അയ്യോ” എന്ന് പറഞ്ഞിട്ട് യൂട്യൂബിൽ കയറി ആ വീഡിയോ കണ്ട് പിടിച്ചു. കമൻ്റ്സ് കണ്ട് അവൾക്ക് ഇനിയും വിഷമം ആയി.

ഹന്ന:”സോറി ഇച്ഛാ.. ഇനി ഞാൻ ഇച്ഛ കൂടെ ഉള്ളപ്പോൾ ആരെയും തല്ലില്ല. ഇച്ഛ തല്ലിയാൽ മതി. ചെറുപ്പം മുതലേ പ്രതികരിച്ച് ശീലിച്ചു

പോയത് കൊണ്ട് അന്ന് അറിയാതെ പറ്റി പോയതാ. സോറി ഇച്ഛാ”.

ജോ ഉറക്കെ ചിരിച്ചു “നീ എന്തൊക്കെയാ പറയുന്നതെൻ്റെ അന്നക്കുട്ടി? എനിക്ക് എൻ്റെ പൗരുഷവും ധൈര്യവും അറിയാൻ ഇൻ്റർനെറ്റിലെ കോമാളികളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഞാൻ ആരാണെന്നും, എന്താണെന്നും എനിക്ക് നല്ല ബോധ്യമുണ്ട്. അത് കൊണ്ട് നീ അതൊന്നും ഓർത്ത് വിഷമിക്കണ്ട. ഇനിയും നിൻ്റടുത്ത് ആരെങ്കിലും മോശമായി പെരുമാറിയാൽ ഒന്നും നോക്കണ്ട, എടുത്തിട്ട് പൊട്ടിച്ചോ. ഞാൻ ഉണ്ട് നിൻ്റെ കൂടെ, എന്നും എപ്പോഴും”.

ഹന്ന:”love you ഇച്ഛാ.”

ജോ:”love you too baby”.

ഹന്ന:”എനിക്ക് ഇച്ചയെ കാണാൻ തോന്നുവ”

ജോ:”ഇനി ഒരു 32 ദിവസവും കൂടെ. അത് കഴിഞ്ഞാൽ ഞാൻ പറന്നു വരില്ലേ”.

Leave a Reply

Your email address will not be published. Required fields are marked *