എന്ത് വന്നാലും ദിയയ്ക്കും മിയയ്ക്കും ഒരു നാണക്കേട് ഉണ്ടാവാൻ പാടില്ല എന്ന് അവളും ജോവും കൂടെ എടുത്ത തീരുമാനം ആണ്. നാളെ അവന് എന്ത് വന്നാലും ആ എസ്റ്റേറ്റ് കിട്ടാൻ പാടില്ല.
അവൾ മെല്ലെ കൈ കുത്തി എഴുന്നേറ്റു. വെച്ച് വെച്ച് അവൾ ഉള്ളിലേക്ക് നടന്നു. അവളുടെ വയറിൽ അയാള് തൊഴിച്ച ഭാഗത്തും, സാറാമ്മ അടിച്ച കവിളിലും നല്ല വേദനയുണ്ടായിരുന്നു. പക്ഷേ അതവൾ കാര്യമാക്കിയില്ല. അകത്ത് കയറിയ അവൾ ഹാളിൽ തലയ്ക്ക് കൈ കൊടുത്ത് ഇരിക്കുന്ന സാറാമ്മയെ കണ്ടു. പക്ഷേ ഇനി മമ്മിയുടെ മുൻപിൽ പോയി നോക്കാൻ ഉള്ള ധൈര്യം അവൾക്കില്ല. അല്ലെങ്കിൽ തന്നെ ഇനി എന്ത് പറയാൻ ആണ്. എന്ത് പറഞ്ഞാലും മമ്മിയും പപ്പയും തന്നെ വിശ്വസിക്കില്ല. അവൾ ഭിത്തിയിൽ പിടിച്ച് പിടിച്ച് മെല്ലെ മുകളിലേക്ക് കയറി പോയി. എന്നിട്ട് ആദ്യം അവൾ അവളുടെ ബാഗ് എടുത്ത് അതിൽ ഓരോന്നായി എടുത്ത് പാക്ക് ചെയ്യാൻ ആരംഭിച്ചു. പാക്ക് ചെയ്ത് കൊണ്ടിരിക്കുമ്പോൾ അവൾക്ക് ആ പച്ച
ഗൗൺ കൈയ്യിൽ കിട്ടി, അവളുടെ നാശത്തിൻ്റെ ഓർമ്മയായ ഗൗൺ. അവൾ ഒരു നിമിഷം അതിൽ നോക്കി നിന്നിട്ട് അലറി കൊണ്ട് അത് പിച്ചി ചീന്താൻ തുടങ്ങി. അവളുടെ ദേഷ്യവും സങ്കടവുമെല്ലാം അവൾ ആ ഗൗണിനോട് കാണിച്ചു. കഷ്ണം കഷ്ണം ആയി അത് വലിച്ച് കീറിയിട്ടും ദേഷ്യം മാറാതെ അവൾ അതെല്ലാം എടുത്ത് കൊണ്ടുപോയി ബാത്ത്ടബിൽ കൊണ്ടുപോയിട്ട് candle lighter എടുത്ത് അതിന് തീ ഇട്ടു.
താഴെന്ന് എന്തോ ശബ്ദം കേട്ടവൾ ചെവി കൂർപ്പിച്ചു. അതെ പപ്പയുടെ ശബ്ദം ആണ്. പപ്പയും തന്നെ വെറുക്കും ഇപ്പൊൾ. അവൾ ബാത്രൂമിൽ തന്നെ നിലത്തിരുന്ന് കരഞ്ഞു.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
അടുത്ത ദിവസം വർഗീസ് സാറാമ്മ പറഞ്ഞതനുസരിച്ച് ഉച്ചക്ക് തന്നെ എസ്റ്റേറ്റിൻ്റെ കൈമാറ്റം ചെയ്യുന്നതിൻ്റെ ധാരണയിൽ ഒപ്പിടാൻ ആയിട്ട് സന്തോഷത്തോടെ അവരുടെ വീട്ടിൽ എത്തി.
അയാളെ പുഞ്ചിരിച്ച് കൊണ്ട് ഫിലിപ്പ് ഉള്ളിലേക്ക് ക്ഷണിച്ചു. ഉള്ളിൽ സാറാമ്മയും, അനിയത്തി ലീലാമ്മയും(ദിയയുടെയും മിയയുടെയും മമ്മി)ഉണ്ടായിരുന്നു. അവരും വർഗീസിനെ പുഞ്ചിരിച്ച് കാണിച്ചു.
ഫിലിപ്പ് ഫോണെടുത്ത് ഡയൽ ചെയ്തിട്ട് “ഹലോ.. എത്തിയോ? ഓ ശരി. എങ്കിൽ ഞങ്ങൾ വെയിറ്റ് ചെയ്യാം”.
ഫിലിപ്പ് വർഗീസിനോട് “രജിസ്ട്രാറെയും കൂട്ടി വക്കീൽ ഒരു അര മണിക്കൂറിനുള്ളിൽ എത്തും. അത് വരെ കാത്ത് ഇരിക്കാൻ ബുദ്ധിമുട്ടില്ലല്ലോ”.
വർഗീസ്:”ഏയ് എന്ത് കുഴപ്പം. നമ്മള് കുടുംബക്കാരല്ലേ, അല്ലേ വല്യേച്ചി”.
സാറാമ്മ ഒന്ന് പുഞ്ചിരിച്ചു. വർഗീസിന് എന്തോ ഒരു പന്തി കേടു തോന്നി, സാധാരണ വല്യേച്ചിക്ക് തന്നെ കണ്ണെടുത്താൽ കണ്ട് കൂടാത്തതാണ്. ഇന്നെന്താ പിന്നെ പുഞ്ചിരിക്കുന്നത്? ഒരു പക്ഷെ എൻ്റെ കാശ് മുഴുവൻ അവര് കാരണം നഷ്ടപ്പെട്ടത് കൊണ്ടുള്ള വിഷമം
കൊണ്ടായിരിക്കും.
ഫിലിപ്പ്:”കേട്ടോ വർഗീസെ, ഇന്നലെ ഞാൻ ഓഫീസിൽ നിന്ന് വന്ന് കയറിയപ്പോൾ കാണുന്നത് സാറാമ്മ ദിയയേയും മിയയെയും നിർത്തി പൊരിക്കുന്നതാണ്. അവർ എല്ലാ ദിവസവും ഹന്നയുടെ അടുത്ത് ഡാൻസോ എന്തോ പഠിക്കാൻ വരാറുണ്ടേ. അവരോട് ഇവള് ഇനി തൊട്ട് ഡാൻസെന്ന് വല്ലതും പറഞ്ഞ് ഈ പരിസരത്തേക്ക് വന്നാൽ മുട്ടുകാല് തല്ലി ഒടിക്കുമെന്ന് പറഞ്ഞ് അവരെ ഇറക്കി വിട്ടു”.
വർഗീസ്:”അത് നന്നായി വല്യേച്ചി. ഹന്നയെ പോലൊരു പെണ്ണിൻ്റെ കൂടെ കൂട്ട് കൂടിയാൽ നമ്മുടെ പാവം മക്കളും വഴി തെറ്റി പോകും”.
ഫിലിപ്പ്:”അതേന്നെ. അങ്ങനെ അവരെ പറഞ്ഞ് വിട്ടതിന് ശേഷമാണ്, ഇവൾ എന്നോട് സംഭവിച്ച കാര്യങ്ങള് എല്ലാം പറയുന്നത്. സത്യം പറയാലോ വർഗീസെ, ഞാൻ തളർന്ന് ദാ അവിടെ ഇരുന്നു പോയി. എൻ്റെ കണ്ണിൽ എല്ലാം ഉണ്ടല്ലോ ഇരുട്ട് കയറുന്നത് പോലെ തോന്നി പോയി. അത്രയും ഞാൻ ആ ഹന്ന കൊച്ചിനെ ഇഷ്ടപ്പെട്ടിരുന്നു”.
വർഗീസ് ഫിലിപ്പിനെ ആശ്വസിപ്പിക്കാൻ വേണ്ടി തോളിൽ തട്ടി കൊണ്ട് “സാരമില്ല പോട്ടെ, ഇപ്പോഴെങ്കിലും അവളുടെ തനി കൊണം നമ്മള് അറിഞ്ഞല്ലോ. അത് തന്നെ കർത്താവിൻ്റെ അനുഗ്രഹം”.
