ഹന്നയുടെ ദുരിതം – 3 1അടിപൊളി  

ഹന്ന:”തൽക്കാലം ഇത്ര മതി. ബാക്കി എല്ലാം രാത്രി”.

ജോ കള്ള പിണക്കത്തോടെ “ഇങ്ങനെ ക്രൂരത കാണിക്കല്ലേ എൻ്റെ പൊന്ന് അന്നേ. കുറച്ച് നേരം കൂടെ”.

ഹന്ന ഒരു flying kiss കൊടുത്തു കൊണ്ട് “നല്ല കുട്ടിയായി വൈകുന്നേരം വരെ കാത്തിരുന്നാൽ ഞാൻ ഒരു സ്പെഷ്യൽ സർപ്രൈസ് ഗിഫ്റ്റ് തരും”.

ജോ സന്തോഷത്തോടെ “എന്ത് ഗിഫ്റ്റ്”.

ഹന്ന:”മൊബൈൽ എടുത്തിട്ട് സർപ്രൈസ് ഗിഫ്റ്റിൻ്റെ അർത്ഥം എന്താണെന്ന് ഒന്ന്

ഗൂഗിളിൽ അടിച്ച് നോക്ക്”.

ജോ ചിരിച്ച് കൊണ്ട് “എന്നാലും ഒരു ക്ലൂ എങ്കിലും തരാമല്ലോ”.

ഹന്ന:”no clues. വൈകുന്നേരം വരെ നല്ല കുട്ടിയായി ഇരുന്നാൽ ഗിഫ്റ്റ് തരും. ഇല്ലെങ്കിൽ ഒന്നും തരില്ല”

എന്നിട്ട് തിരിഞ്ഞ് നടന്ന ഹന്നയുടെ കുണ്ടിയിലേക്ക് ജോ ഒരു തലയിണ എടുത്തെറിഞ്ഞു. ഹന്ന തിരിഞ്ഞ് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ആ തലയിണ എടുത്ത് തിരിച്ച് അവനിട്ട് എറിഞ്ഞിട്ടു പുറത്തേക്ക് ഇറങ്ങി പോയി.

അടുക്കളയിൽ എത്തിയ അവളെ അടിമുടി ഒന്ന് നോക്കിയിട്ട് സാറാമ്മ ഒരു കള്ള പുഞ്ചിരിയോടെ ചോദിച്ചു “ഇത്ര വേഗം എങ്ങനെ അവൻ നിന്നെ വിട്ടു? അവൻ ഫിലിപ്പിൻ്റെ മോൻ തന്നെയല്ലേ?”

ഹന്ന ചമ്മലോടെ “പോ മമ്മി” എന്ന് പറഞ്ഞ് സാറാമ്മയെ കെട്ടി പിടിച്ച് തോളിൽ ചെറുതായി ഒന്ന് കടിച്ചു. സാറാമ്മ “ഔച്ച്” എന്ന് പറഞ്ഞ് അവളെ കൈയ്യിൽ ഉണ്ടായിരുന്ന ചട്ടുകം കൊണ്ട് അടിക്കാൻ ഓങ്ങി. ഹന്ന ചിരിച്ച് കൊണ്ട് സാറാമ്മക്ക് ഒരു ഉമ്മ കൊടുത്തിട്ട് കറിയും ആയി പുറത്തേക്ക് ഓടി.

കുറച്ച് കഴിഞ്ഞ് ഫിലിപ്പ് വന്ന് കഴിഞ്ഞ് ഒരുമിച്ച് ഇരുന്ന് ഉച്ചയൂണ് കഴിച്ച് കൊണ്ടിരുന്നപ്പോൾ ആണ് അവിടെ നടന്ന കാര്യങ്ങൾ എല്ലാം ഫിലിപ്പ് ജോവിനോട് പറയുന്നത്.

ജോ ദേഷ്യത്തോടെ “അവനെ വെറുതെ വിട്ടതാണ് ഞാൻ ചെയ്ത തെറ്റ്”.

സാറാമ്മ:”നിന്നെ വേണം ആദ്യം അടിക്കാൻ. നീ എന്തും വിചാരിച്ചാണ് ഈ പാവം മോളെ, അയാളുടെ അടുത്തേക്ക് ഒറ്റക്ക് അയച്ചത്?”

ജോ അല്പം കുറ്റബോധത്തോടെ ഹന്നയുടെ തോളിൽ ഒന്ന് പിടിച്ചിട്ട് “സോറി മമ്മി. എനിക്ക് പക്ഷേ ഹന്നയുടെ കഴിവിലും ധൈര്യത്തിലും പൂർണ്ണ വിശ്വാസം ഉണ്ട്”

സാറാമ്മ:”അതെനിക്കും ഉണ്ട് ഇപ്പൊൾ. പക്ഷേ…”

ഫിലിപ്പ്:”എന്നാലും നമ്മുടെ ദിയയ്ക്കും മിയയ്ക്കും വേണ്ടി മോളെടുത്ത റിസ്കും, സഹിച്ച വേദനയും എത്ര പറഞ്ഞാലും കുറഞ്ഞ് പോകും”.

സാറാമ്മ:”അതേ. നിന്നെ കെട്ടിയതാണ് ജോവിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം”.

ഹന്ന നാണവും സന്തോഷവും കൊണ്ട് നിറഞ്ഞ കണ്ണുകളും ആയി ജോവിൻ്റെ കൈയ്യിൽ പിടിച്ച് കൊണ്ട് “ജോ ആണ് എൻ്റെ ഭാഗ്യം മമ്മി”. എന്ന് പറഞ്ഞു.

ജോ ചരിഞ്ഞ് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

ഫിലിപ്പ്:”നിനക്ക് പിന്നെ വേറൊരു കാര്യമറിയുമോ? കണക്കിൻ്റെ കാര്യത്തിൽ മോളൊരു പുലിയാണ്. നമ്മുടെ ആ പുതിയ അക്കൗണ്ടൻ്റ് പയ്യൻ ഉണ്ടായിരുന്നില്ലേ? അവൻ നടത്തി കൊണ്ടിരുന്ന എല്ലാ കള്ള പരിപാടികളും മോള് പുഷ്പം പോലെ കണ്ട് പിടിച്ചു. 38 ലക്ഷം രൂപയാണ് അവൻ മുക്കിയത്. അവനെ പിടിച്ച് പോലീസിന് കൊടുത്തു. പിന്നെ കമ്പനികളുടെ വരവ് ചിലവ് കണക്കുകൾ മോളൊന്നു ശരിയാക്കി എടുത്തപ്പോൾ അത് വഴിയും നല്ല ലാഭം ഉണ്ടായി. അതിൻ്റെ പുറകെ ടാക്സ് ഇനത്തിലും 1.6 കോടി രൂപ കഴിഞ്ഞ ഫിനാൻഷ്യൽ ഇയറിൽ നമ്മൾ ലാഭിച്ചു”.

ജോ സന്തോഷത്തോടെ ഫിലിപ്പിനെ നോക്കി എല്ലാം കേട്ടിരുന്നു.

ഫിലിപ്പ്:”അത് കൊണ്ട് നീയും കൂടെ വന്നിട്ട്, നിന്നോടും കൂടെ അഭിപ്രായം ചോദിച്ചിട്ട് ഒരു കാര്യം ചെയ്യാമെന്ന് ഞാനും സാറാമ്മയും കൂടെ തീരുമാനിച്ചിരുന്നു”.

ജോയും ഹന്നയും ചോദ്യഭാവത്തിൽ ഫിലിപ്പിനെ നോക്കി.

ഫിലിപ്പ്:”മോളെ ഒഫിഷ്യലി നമ്മുടെ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയിട്ട് നിയമിച്ചാലോ എന്നാണ് ഞങ്ങൾ ആലോചിക്കുന്നത്”.

ഹന്ന അത്ഭുതത്തോടെ “പപ്പാ, അത് വേണ്ട. എനിക്ക് അത്ര അനുഭവ പരിചയമൊന്നുമില്ല. CFO ആകാൻ കഴിവുള്ള ആരെയെങ്കിലും

വേണം, അതാ പപ്പാ കമ്പനിക്ക് നല്ലത്”.

സാറാമ്മ:”മോളെ, നിന്നേക്കാളും അനുഭവ പരിചയം ഉള്ള ഒരുപാട് പേരുണ്ടാകും, അവർക്ക് ഒരുപക്ഷേ നിന്നേക്കാളും കഴിവും ഉണ്ടാകും. പക്ഷേ നിന്നെക്കാളും ഞങ്ങൾക്ക് വിശ്വാസം ഉള്ള വേറൊരാള് ഈ ലോകത്തിൽ തന്നെ ഉണ്ടാകില്ല”.

Leave a Reply

Your email address will not be published. Required fields are marked *