ശ്രീ : 🥺
ഞാൻ : സ്ത്രീ ശാപം വാങ്ങാൻ പാടില്ല എന്നാണ് എൻ്റെ അമ്മ എന്നേ ആദ്യം പഠിപ്പിച്ചിട്ടുള്ളത് ….
ശ്രീ : എൻ്റെ കൊച്ച് സൂപ്പർ…. ഉമ്മ …അല്ല എന്തിനാ നിനക്ക് കുറ്റബോധം
ഞാൻ ; അല്ല ബൈ ചാൻസ് നമ്മടെ കാര്യം നടന്നില്ലെങ്കിൽ നിൻ്റെ ജീവിതം നശിപ്പിച്ച ഒരു ശാപം എൻ്റെ തലയിൽ ഇരിക്കും അതാ
ശ്രീ : സൂര്യ മേലാൽ അങ്ങനെ പറയരുത്
ഞാൻ : അങ്ങനെ അല്ല ടാ നീ നിൻ്റെ വീട്ടുകാരെ വെറുപ്പിച്ച് എൻ്റെ കൂടെ വരുന്നത് എനിക്ക് താൽപ്പര്യം ഇല്ല
ശ്രീ : 🥺 …ശെരി അപ്പോ ഞാൻ ഇത് ഒരു എക്സ്പീരിയൻസ് ആയി കണ്ടോളാം….
ഞാൻ : ഡീ പുല്ലേ..നീ ആള് കൊള്ളാല്ലോ നിൻ്റെ അപ്പൻ രാംക്രി എങ്ങാനും തടസം നിന്നാ മര്യാദക്ക് എറങ്ങി വന്നോ അല്ലെങ്കിൽ
ശ്രീ : കണ്ടോ അപ്പോ നിനക്ക് ദേഷ്യം വരും ഇത് പറയുമ്പോ
ഞാൻ : ഡീ പോത്തെ …. ഞാൻ ആദ്യം കോളേജിൽ വന്നപ്പോ നിൻ്റെ കോവാലൻ എന്നെ റാഗ് ചെയ്തു അവനും മറ്റെ സൽമാനും ആണ് ഇണ്ടായിരുന്നത്
ശ്രീ : ഓക്കേ
ഞാൻ : അവൻ എന്നോട് പറഞ്ഞത് ദേ അവടെ നിക്കുന്ന പെണ്ണിനോട് പോയി ഐ ലവ് യൂ പറ എന്നാ …
ശ്രീ : ഞാൻ. ആണോ അത്
ഞാൻ : അതെ നീ തന്നെ… ആദ്യം കണ്ടത് നിൻ്റെ ബാക്ക് ആണ് എന്നാലും എനിക്ക് ഇഷ്ട്ടായി
ശ്രീ : എന്ത്
ഞാൻ : ബാക്ക്..അല്ല നിന്നെ പിന്നെ നീ എന്നെ അവരിൽ നിന്ന് രക്ഷിച്ചപ്പോ എല്ലാം …നന്ദൻ എന്നോട് കോളേജ് തൊടങ്ങി മൂന്നാമത്തെ ദീസം പറഞ്ഞ ഒരു കാര്യം ഒണ്ട് …
ശ്രീ : എന്താ അത്
ഞാൻ : വന്നത് മൂന്നും പോവുന്നത് മൂന്നും ഒന്നും നാലും ആയിട്ട് ആവും തോന്നുന്നു എന്ന്….
ശ്രീ എൻ്റെ മൂക്കില് പിടിച്ച് വലിച്ചു…
ശ്രീ : സൂര്യ …. ഞാൻ ഒരു കാര്യം പറയട്ടെ
ഞാൻ : പറ
ശ്രീ : നമ്മക്ക് അടിച്ച് പൊളിക്കാ ചക്കരെ
ഞാൻ : നീ വാ നമ്മക്ക് തകർക്കാം ഞാൻ ഒരു വാക്ക് തരാ വേറെ ആരെക്കാളും ഹാപ്പി ആയി നിന്നെ നോക്കാൻ എനിക്ക് പറ്റും …
ശ്രീ : അത് അറിഞ്ഞത് കൊണ്ടല്ലേ ഞാൻ കേറി തൂങ്ങിയത് നമ്മള് തമ്മില് ഇത് നടന്നത് കൊണ്ട് ഇനി നീ എന്നെ തേക്കില്ല…
ഞാൻ : അത് നിനക്ക് എങ്ങനെ പറയാൻ പറ്റും
ശ്രീ : അത് പിന്നെ പറയാം …you belongs to a group of wonderful hoomans….
ഞാൻ: അത് സത്യം …
ശ്രീ : സൂര്യ
ഞാൻ : എന്താ കുട്ടാ
ശ്രീ : നമ്മള് എപ്പോ കല്യാണം കഴിക്കും ….
നമ്മള് ഒടനെ ഞാൻ ഇനി പഠിക്കാൻ ഒന്നും പോണില്ല നീയോ ഞാൻ ഏസി ഓൺ ആക്കി കൊണ്ട് പറഞ്ഞു…
ശ്രീ : എനിക്ക് എംബിഎ എടുക്കണം എന്നുണ്ട് നോക്കാം …
ഞാൻ : പഠിക്കാൻ പോയാ കല്യാണം നടക്കില്ല ….
ശ്രീ : മെല്ലെ മതി …നമ്മക്ക് അതികം പ്രായം ഒന്നും. ആയില്ലല്ലോ അപ്പോ ഇപ്പൊ കളിച്ച് നടക്കാം 😌
ഞാൻ : കളിച്ച് നടന്നാ മതിയോ ഒരു കൊച്ചോക്കെ വേണ്ടെ
ശ്രീ : ഈ മീശയും താടിയും എടുത്ത് കളഞ്ഞാ നീയേ ഒരു കൊച്ചിനെ പോലെ ഉണ്ടാവൂ…
ഞാൻ : നാളെ മീശ ഒക്കെ എടുക്കണം
ശ്രീ : എടുത്തോ നല്ല കുത്തൽ അതിന്….
ഞാൻ : എന്താ😳
ശ്രീ : ഹാ നല്ല ചുളു ചുളൂന്ന് കുത്തൽ അതിനെന്ന്
ഞാൻ : എനിക്ക് ഒരു ഐഡിയ
ശ്രീ : എന്താ അത്
ഞാൻ : നമ്മക്ക് ഒരു ബേബി ഇൻസ്റ്റാൾ ആക്കാം അതാവുമ്പോ നിന്നെ എനിക്ക് തന്നെ കിട്ടും
ശ്രീ : അത് നല്ല ബുദ്ധി
ഞാൻ : ലേ എനിക്ക് വൈയ്യ
ശ്രീ : ഇതിലും നല്ലത് നമ്മക്ക് ഒരുമിച്ച് ചാവാ….
ഞാൻ : നീ എന്തിന് ഡീ ഞാൻ ഉള്ളപ്പോ മരിക്കുന്നത് എന്ത് സീൻ ആണെങ്കിലും ഒറ്റ ഫോൺ പപ്പ പറന്ന് വന്ന് നിന്നെ റാഞ്ചി കൊണ്ട് പൊവില്ലെ പുഷ്പക വിമാനത്തിൽ ….
ശ്രീ പൊട്ടി ചിരിച്ച് എന്നെ പൊത്തി പിടിച്ച് കവിളത്ത് ഉമ്മ വച്ചു….
ശ്രീ : സൂര്യ എനിക്ക് എന്തോ അറിയില്ല പേടി ആവുന്നു സൂര്യ
ഞാൻ : എന്തിന് ഡീ
ശ്രീ ; എനിക്ക് നിന്നെ മാത്രം ഇനി നഷ്ട്ടം ആവാൻ പറ്റില്ല സൂര്യ
ഞാൻ : ഓ പിന്നെ
ശ്രീ : നിനക്ക് ഞാൻ പറയുന്നത് തമാശ ആയി തോന്നിയോ ടാ
ഞാൻ : പിന്നല്ലാതേ….
ശ്രീ : നമ്മക്കിടയിൽ ഇത്ര ഒക്കെ ആയിട്ടും നിനക്ക് എന്നെ വിശ്വാസം ഇല്ലെ ….
ഞാൻ : കണ്ടോ ഇത്രേ ഉള്ളു നീ …ഞാൻ ഒരു കാര്യം പറയാം ഇത്ര പൊട്ടി ആയി ഇരുന്ന ഉണ്ടല്ലൊ വട്ടത്തിൽ ഊക്ക് വാങ്ങി കൂട്ടും നീ …അവടെ ഊക്കാൻ വേണ്ടി ഒരു കൂട്ടം തെണ്ടികൾ ഒണ്ട് അതിൻ്റെ സെക്രട്ടറിയും യൂത്ത് വിങ് മെമ്പറും ആണ് നന്ദനും റെമോയും ..
