Hero – 3 Like

ഞാൻ : എന്താ ഒരു ഒച്ച

ശ്രീ : അത് പറയാനാ ഞാൻ വിളിച്ചത്

ഞാൻ : എന്ത് പറയാൻ

ശ്രീ : സൂര്യ ….😿 വിഷ്ണു ആണ് ഇത് ചെയ്തത് ഞങ്ങളെ മയക്കി കെടത്തി ഇതൊക്കെ ചെയ്തത്

ഞാൻ : നീ എങ്ങനെ ….

ശ്രീ : കുട്ടു വന്ന് പറഞ്ഞതാ …

( മോളെ ശ്രീകുട്ടി എന്നോട് ക്ഷമിക്ക് മോളെ അമ്മയോട് ക്ഷെമിക്ക് മോളെ ) 🔚

നന്ദൻ : എന്താ ടാ

എൻ്റെ ഉള്ളിൽ ഉള്ള സന്തോഷം പൊങ്ങി വന്നൂ….

നന്ദൻ : പറ ടാ

ചിരിച്ചോണ്ട് നിക്കുന്ന എന്നെ നോക്കി അവൻ പറഞ്ഞു ….

ഞാൻ : വാ …

ഞങ്ങള് റൂമിലേക്ക് ചെന്നപ്പോ കണ്ണടച്ച് ധ്യാനത്തിൽ ആണ് സാർ…

അവൻ എന്ത് എങ്ങനെ എന്ന് വിശദീകരിക്കുന്നതിൻ്റെ എടക്ക് അമ്മു എൻ്റെ ഫോണിലേക്ക് വിളിച്ചു…

അമ്മു : സൂര്യ …സൂര്യ … തേങ്ങി തേങ്ങി അവളെന്നോട് കാര്യം പറഞ്ഞു ….

അവളോട് സംസാരിച്ച് കഴിഞ്ഞ് ഞങൾ ഇന്ദ്രൻ്റെ വീട്ടിലേക്ക് യാത്ര തിരിച്ചു …

ഇന്ദ്രൻ : നിങ്ങള് ചെല്ല് ഞാൻ ബാഗ് എടുത്തിട്ട് വരാം …

വീട്ടിൽ എത്തി ആൻ്റി ഉണ്ട് അവടെ പിന്നിലായി അങ്കിളും എല്ലാരും വന്നു …അമ്മു അവരോട് സത്യം പറഞ്ഞു….

അവരുടെ ഉള്ളിൽ ഉണ്ടായ കുറ്റബോധം വളരെ വലുതായിരുന്നു …

അച്ചു : ഇല്ല എല്ലാരും എല്ലാം അറിഞ്ഞല്ലോ ഇനി എങ്കിലും ആരെയും. അടച്ച് ആക്ഷേപിക്കരുത് ….എന്നൊരു അപേക്ഷ മാത്രേ ഉള്ളൂ …അവൻ ഒറങ്ങിയിട്ട് ദിവസങ്ങള് ആയി….

റാം അങ്കിൾ : എൻ്റെ മോൻ എവടെ

നന്ദൻ : വരും …ഇപ്പൊ എത്തും… . എത്തി ഒരു കത്ത് …അതെ അവൻ നാട് വിട്ടു…വളരെ അധികം എന്നെ അത് മാനസ്സികം ആയി തളർത്തി…. റെമോ അവൻ്റെ കൂടെ പോയത് എന്നെ കൂടുതൽ തളർത്തി…കത്ത് വായിച്ച എൻ്റെ സമനില നഷ്ട്ടം ആയ പോലെ തോന്നി….

നന്ദൻ : നിനക്ക് ഇപ്പൊ സമാധാനം ആയോ ഡീ …ദേ അവനെന്തെങ്കിലും പറ്റിയ നീയും നിൻ്റെ വീട്ടുകാരും ആയിരിക്കും അതിന് കാരണം…

അവൻ അമ്മുനോട് ദേഷ്യം തീർത്തു….

പലിടതും പലരോടും ചോദിച്ചു ഇല്ല ഒരു രക്ഷയും ഇല്ല ..

⏩ 19:23

📱 : ഹലോ

റെമോ : സൂര്യ.

ഞാൻ : എനിക്ക് ശ്വാസം നഷ്ട്ടം ആയി പോയി. .

ഞാൻ : ഹലോ ഞാൻ കാല് പിടിക്കാ പ്ളീസ് വാ …. നിങൾ എവടെ ആണ് പറ ഞാൻ വരാ പ്ളീസ് അല്ലെങ്കിൽ നമ്മക്ക് ഒരുമിച്ച് പോവ….

അവൻ പറഞ്ഞ സ്ഥലത്തേക്ക് ഞങൾ വണ്ടിയും കൊണ്ട് പോയി . .അവൻ പറഞ്ഞ ഞെട്ടിപ്പിക്കുന്ന വിവരം ആയിരുന്നു….അവനെ ഒഴിവാക്കി ഇന്ദ്രൻ ഒറ്റക്ക് നാട് വിട്ട് പോയി….

രണ്ട് ദിവസം ഞങൾ പറ്റുനിടത്തോക്കെ അവനെ നോക്കി ഇല്ല ഒരു തുമ്പും ഇല്ല ….

ഒരു ദിവസം അമ്മു വിളിച്ച് പറഞ്ഞത് വച്ച് ഞാൻ നന്ദൻ അച്ചു അമ്മു എല്ലാരും കൂടെ ശ്രീടെ വീട്ടിൽ പോയി….

അമ്മു : നിങ്ങള് വരണ്ട എന്തെങ്കിലും അലമ്പ് ആയാ

നന്ദൻ : ചവിട്ടി കൂട്ടും ….

അമ്മു ഉള്ളിലേക്ക് പോയി കൊറച്ച് നേരം കഴിഞ്ഞതും ശ്രീയെ വിളിച്ച് കൊണ്ട് വന്നു….

വെളിയിൽ വന്ന ശ്രീ എന്നെ കണ്ടു ആവകുടെ കണ്ണുകൾ വിരിഞ്ഞു കണ്ണുകൾ നിറഞ്ഞു….

ഡീ അമ്മു കടുത്ത ഒച്ചയിൽ അലറി കൊണ്ട് വിഷ്ണു വെളിയിലേക്ക് വന്നു …

വിഷ്ണു : മര്യാദക്ക് അവളെ വിട്ടോ…

അമ്മു : ഞാൻ കൊണ്ട് പോവും നീ ഒരു ചുക്കും ചെയ്യില്ല … 😡

വിഷ്ണു അവളുടെ കൈ പിടിച്ച് ശ്രീടെ പിടി വിടീക്കാൻ നോക്കി …

അമ്മു കൈ വീശി അവൻ്റെ മോന്ത അടിച്ച് പൊട്ടിച്ചു…

അമ്മു : ഇന്ദ്രൻ അന്നെ പറഞ്ഞതാ നീ വെറും വെഷം ആണ് എന്ന് … അവൻ തന്നെ ആയിരുന്നു ശെരി അന്നും ഇന്നും എന്നും

അമ്മു കണ്ണ് തൊടച്ച് പറഞ്ഞു …

അമ്മു : എൻ്റെ ജീവിതം നീ നശിപ്പിച്ചു …ഇവളെ ഞാൻ വിട്ട് തരില്ല നിനക്ക്… തടയാൻ നോക്കിയാ ദേ ഞാൻ പറഞ്ഞത് കൊണ്ടാ അവര് വീട്ടിലേക്ക് വരാത്തത് എങ്ങാനും കേറിയ പിന്നെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല …

വിഷ്ണു : ഞാൻ ജീവനോടെ ഉള്ളപ്പോ ഇവളെ കൊണ്ട് പോവാൻ പറ്റില്ല …

ഞാൻ : എന്നാ വൃത്തികെട്ട നിനക്ക് ഞാൻ മോക്ഷം തരാ ടാ ….

നന്ദൻ : മര്യാദക്ക് ഒതുങ്ങി പൊക്കോ കൈ വാക്കിന് കിട്ടിയാ തീരും നീ …

അമ്മു : മേലാ എൻ്റെ കൺ മുന്നിൽ കണ്ട നിന്നെ ഞാൻ തന്നെ കൊല്ലും …. എൻ്റെ ജീവിതം ആണ് നീ നശിപ്പിച്ചത് നായെ എങ്ങനെ തോന്നിയടാ നിനക്ക് എന്നോട് …. വെഷമം ഒണ്ട് ഒരുപാട് …

Leave a Reply

Your email address will not be published. Required fields are marked *