അമ്മു : 😨 …
നശിപ്പിച്ചു നായിൻ്റെ മോൻ … എനിക്ക് ടെൻഷൻ ആവാൻ തൊടങ്ങി …
ഒരു സെക്കൻ്റ് ആലോചിച്ച അമ്മു എന്നെ നോക്കി ചിരിച്ചു…
അമ്മു : സത്യം ആണോ ഇത് …ഭാഗ്യം ഞാൻ പേടിച്ച് ഇരിക്കുക ആയിരുന്നു ഇവളെങാനും വല്ല തെണ്ടിയെ ആണോ സ്നേഹിക്കുന്നത് എന്ന് …. നീ ആണോ .. ഞാൻ ഫുൾ സപ്പോർട്ട് അല്ല നിങൾ എങ്ങനെ …
ഇന്ദ്രൻ : രണ്ടും ഒരേ കോളെജ് ഒരേ ക്ലാസ് നമ്മടെ കോളേജിൽ തന്നെ പഠിക്കുന്നത്….
അമ്മു : നീ ഇവര് ഹൈദരാബാദ് പോയി എന്നോ
ഇന്ദ്രൻ : ഇല്ല കള്ളം പറഞ്ഞത് ….
അമ്മു : നന്നായി … ഡീ കള്ളി അപ്പോ നീയും ഗോൾ അടിച്ചു ല്ലേ…നന്നായി… എന്തൊക്കെ ആടാ ഈ സംഭവിക്കുന്നെ… ശെ….
ഞാൻ ശ്രീയെ വെട്ടി നോക്കി
അവൾ എന്നെ നോക്കി നിക്കാ…
ഇന്ദ്രൻ : മഴ വരുന്നു വാ പോവാം…
ഞാൻ അവനെ വലിച്ച് മോളിലേക്ക് പോയി…നന്ദൻ കൂടെ വന്നു …
മുറിയിൽ കേറി കതക് അടച്ചു…
നന്ദൻ : പഴയ ജീവിതത്തിൻ്റെ മണം .. ലാവെൻ്റർ പൂവിൻ്റെ മണം…. അവൻ ബെഡ്ഡിലേക്ക് വീണു….
ഞാൻ ഇന്ദ്രനെ തളളി ഇട്ട് അവൻ്റെ അടുത്ത് കേറി കെടന്നു…
നന്ദൻ : ടാ മൈരേ ആ ലോറിക്കാരനെ നീ അല്ലേ അയച്ചത് അയാള് നിൻ്റെ ആളല്ലേ…
ഇന്ദ്രൻ : യാ…😸
നന്ദൻ : എനിക്ക് തോന്നി നമ്മടെ ലോറി പോലെ അന്നെ എനിക്ക് തോന്നി….
ഞാൻ : എന്ത് മാസ് ടാ അയാള് ഒടുക്കത്തെ സ്വാഗ്….
ഇന്ദ്രൻ : ഉം…
നന്ദൻ : കഴിഞ്ഞാഴ്ച സനലും വിക്രോം ഒക്കെ എങ്ങനെ വന്നെ
ഇന്ദ്രൻ : എനിക്കറിയില്ല…
നന്ദൻ : പറ മൈരേ
ഞാൻ : ടാ അവൻ പറഞ്ഞു
ഇന്ദ്രൻ : അത് പിന്നെ അത്
എല്ലാരും കൂടെ കേറി വന്നൂ….
പിന്നെ വർത്താനം ആയി കളി ആയി ചിരി ആയി …
⏩ 14:23
എൻ്റെ മുന്നിൽ പെടാതെ നടന്ന ശ്രീയെ ഞാൻ പൊക്കി ….അവളെയും വലിച്ച് മേളിലേക്ക് പോയി…ഇന്ദ്രൻ്റെ റൂമിൽ കേറി കതകടച്ചു…
ശ്രീ : എന്താ ..ഞാൻ പോട്ടെ
ഞാൻ : എന്തോന്ന് സർപ്രൈസ് ഡീ ഇത്
ശ്രീ : ഞെട്ടിയാ നീ …
ഞാൻ : മൂഞ്ചി നിക്കാ ഞാൻ ഇപ്പൊ
ശ്രീ : ഐ നോ…
ഞാൻ : ഇതൊക്കെ സത്യം ആണോ
ശ്രീ : അതെന്ന് …ഞാൻ കല്യാണത്തിന് വന്നപ്പോ ആണ് ആദ്യം കണ്ടത് …
ഞാൻ : പൊന്നു എൻ്റെ ജീവിതത്തിൽ ഇതിലും വലിയ സന്തോഷം ഇനി കിട്ടാൻ ഇല്ലാ … അമ്മൂസ്സ് വിചാരിച്ചാ നമ്മടെ കാര്യം സിംപിൾ ആണ്
ശ്രീ : അമ്മു അല്ല നിൻ്റെ കൂട്ടുകാരൻ അവൻ അവൻ്റെ കൈയ്യിൽ ഒരു വെടിക്കുള്ള മരുന്നുണ്ട് …
ഞാൻ : ഇന്നലെ ഒറങ്ങിയൊ
ശ്രീ : ക്ഷീണം കാരണം ഒറങ്ങി പോയി…
ഞാൻ : എങ്ങനെ ഒണ്ട് പിള്ളേര്
ശ്രീ : എൻ്റെ പിള്ളേര് അടിപൊളി അല്ലേ
ഞാൻ : ഇപ്പൊ അങ്ങനെ ആയോ…
ശ്രീ : എൻ്റെ ബന്ധു ടാ…
ഞാൻ : അവന് അങ്ങനെ ഒന്നും ഇല്ല …
ശ്രീ : നീ ഒക്കെ ഔട്ട്…
ഞാൻ : ശ്രീക്കുട്ടാ നമ്മക്ക് എത്രയും പെട്ടെന്ന് കല്യാണം കഴിക്കാവേ….
ശ്രീ : അതെന്താ
ഞാൻ : അല്ല അമ്മൂസ്സിൻ്റെ ചേച്ചി ഇനിയും കെട്ടാതെ നിന്ന മോശം അല്ലേ ….
ശ്രീ : അയ്യോ ഞാൻ സഹിച്ചു …
ഞാൻ : എനിക്ക് പറ്റില്ല ഡീ പോത്തെ….
ശ്രീ : അയ്യോ എൻ്റെ കൊച്ച് സൂപ്പർ …
അവളെൻ്റെ കവിളിൽ ഉമ്മ വച്ചു…
⏩ സ്മൂത്ത് ആയി പൊയ്ക്കൊണ്ടിരുന്ന രണ്ടാഴ്ച. .
⏩ 23:23
ശ്രീ 📱: അതെ വിഷ്ണു വന്നിട്ടുണ്ട് …
ഞാൻ : എന്തിന്
ശ്രീ : അവൻ സോറി പറഞ്ഞു…പാവം ടാ സങ്കടം കൊണ്ടാ …
ഞാൻ : ശെരി …
ശ്രീ : നാളെ പതിനൊന്ന് മണിക്ക് കോളെജിൽ പോണം ….
ഞാൻ : നീ എങ്ങനെ വരുന്നേ…
ശ്രീ : ഞാൻ കാറിൽ
ഞാൻ : എൻ്റെ വണ്ടി എടുക്കണം നമ്മക്ക് അപ്പോ തിരിച്ച് ബൈക്കിൽ വരാ
ശ്രീ : ശെരി ശെരി …
ഞാനും നന്ദനും കാലത്ത് തന്നെ കോളേജിൽ പോയി …
നന്ദൻ : റെമോ എങ്ങനെ വരുന്നത്
ഞാൻ : അവൻ ഇന്ദ്രൻ്റെ കൂടെ വരും …ശ്രീയും അവൻ്റെ കൂടെ വരുന്നേ അവൾടെ കാർ കേടായിന്ന്….
കോളേജിൽ എത്തി മഹേഷ് സാറിനേയും ശ്രീലക്ഷ്മി മിസ്സിനെയും കണ്ട് അവരെയും കാത്ത് ചെയറിൽ ഇരിക്കുമ്പോ റെമോ ആദർശിൻ്റെ കൂടെ വണ്ടിയിൽ കേറി വന്നു
ഞാൻ : അവരെവടെ….
റെമോ ; അറിയില്ല എറങ്ങി പറഞ്ഞു പിന്നെ കാണാൻ ഇല്ല അപ്പോ ഞാൻ നേരെ ബസ്സ് കേറി വന്നു …പിന്നെ മറ്റവനെ കണ്ടപ്പോ കേറി വന്നു ….
പത്തേ മുക്കാൽ ആയപ്പോ എനിക്ക് ഒരു ഫോൺ കോൾ വന്നു ….എൻ്റെ ഹൃദയം തകർത്ത കോൾ….
