നന്ദൻ : സൂര്യ വിശ്വസിക്കരുത് ഇത് ചതി ആണ് …വണ്ടി ഓടിക്കുന്നത് എടക്ക് നന്ദൻ പറഞ്ഞു …
റെമോ : അതെ അളിയാ
നന്ദൻ : ശ്രീ അവള് ഇത് ഒരിക്കലും …പിന്നെ ഇന്ദ്രൻ അവൻ നമ്മടെ അളിയാ….
തരിച്ച ഇരിപ്പ് ഇരിക്കുന്ന എന്നെ അവർ സത്യം പറഞ്ഞ് മനസ്സിലാക്കാൻ നോക്കി ….
റെമോ ; ഹലോ ശേരി ശേരി … 🔚
ഞങ്ങൾ അവടെ എത്തുമ്പോ അചുവും അമറും കൂടെ അവനെ പിടിച്ച് നിക്കുന്നു കൃഷ്ണ ആൻ്റി ഒറഞ്ഞ് തുള്ളുന്നു കൂടെ അമ്മുവും …
നന്ദൻ : ആൻ്റി ഇത് ചതി ആണ് …
ആൻ്റി: മിണ്ടി പോവരുത് നീ ഒക്കെ കാരണം തന്നെ ഈ ഗതി വന്നത് …
ഇന്ദ്രൻ : ഞാൻ അല്ല അമ്മ ആരെങ്കിലും എന്നെ ഒന്ന് ….ഇന്ദ്രൻ അവടെ ഉള്ള എല്ലാരോടും ആയി പറഞ്ഞു ….
റാം അങ്കിൾ : കൃഷ്ണ
ഒരു വണ്ടി അങ്ങോട്ട് വന്നു അതിൽ അയാൾ ഒണ്ടായിരുന്നു… ആദ്യം ആയി അയാളെ ഞാൻ കണ്ടു പണ്ട് എവടെയും കണ്ട് മറന്ന ഒരു ഓർമ പോലെ … വിഷ്ണുൻ്റെ അച്ഛൻ…
വന്ന പാടെ അയാൾ ഇന്ദ്രന് നേരെ യുദ്ധം തൊടങ്ങി സഹി കെട്ട ഇന്ദ്രൻ എന്തൊക്കെയോ വിളിച്ച് പറഞ്ഞു… കൃഷ്ണ ആൻ്റി അവൻ്റെ മുഖത്ത് ആഞ്ഞ് അടിച്ചു….
ആൻ്റി: എറങ്ങടാ … എവടെ എങ്കിലും പോയി ചാവ് പോ….
ആദ്യം ആയി ആൻ്റി ഇന്ദ്രനെ തല്ലി…
ആൻ്റി: എറങടാ …
റാം അങ്കിൾ : കൃഷ്ണ നോ…
ആൻ്റി : പോവാൻ …എനിക്ക് കാണണ്ട …
ഇന്ദ്രൻ : ഇതിൻ്റെ സത്യം തെളിയിക്കുന്ന വരെ ഞാൻ വരില്ല …
ഇന്ദ്രൻ ആൻ്റിയെ ഒന്ന് നോക്കി വെളിയിലേക്ക് എറങ്ങി …
അച്ചുവും അമറും അവൻ്റെ കൂടെ എറങ്ങി….
ആൻ്റി: അമർ എങ്ങോട്ടാണ്… കണ്ട മയക്ക് മരുന്നും കഞ്ചാവും ഒക്കെ കൊണ്ട് നടക്കുന്ന തെണ്ടികൾടെ കൂടെ പോവാൻ ആണോ …കേറി പോ…
എന്താ ഏതാ എന്തെങ്കിലും അറിയോ നിങ്ങൾക്ക് … ആർക്കെങ്കിലും …പറഞ്ഞത് തിരിച്ച് എടുക്കാൻ പറ്റില്ല ആൻ്റി നന്ദൻ അലറി…
അവൻ അതും പറഞ്ഞ് വെളിയിലേക്ക് ഓടി …
ഞാൻ ഒന്നും പറയാതെ വെളിയിലേക്ക് നടന്നു…. അപ്പഴാ ഇന്ദ്രൻ കാറിൽ നോക്കി നിക്കുന്നത് ഞാൻ കണ്ടത് …ഉള്ളിൽ ഉള്ള ആളെ കണ്ടതും എൻ്റെ ഉള്ളിൽ ഇടി മിന്നി …വിഷ്ണു എൻ്റെ ചുണ്ട് അനങ്ങി…
ഇന്ദ്രൻ : അവനെ നോക്കി റോഡിലേക്ക് നടന്നു….
അത്ര നേരം മരവിച്ച് നിന്ന ഞാൻ അവൻ്റെ നേരെ നടന്നു….
റെമോ ; സൂര്യ വാ വേണ്ട …
അവൻ എന്നെ വലിച്ച് കൊണ്ട് പോയി….
പെട്ടെന്ന് ഫെയിൻ്റ് ആയ ഇന്ദ്രനെ ഹോസ്പിറ്റലിൽ കാണിച്ച് ഞങൾ വീട്ടിലേക്ക് പോയി…
ഇന്ദ്രൻ എൻ്റെ പിന്നാലെ നടന്ന് അവളുടെ നിരപരാധിത്വം എന്നെ പറഞ്ഞ് മനസ്സിലാക്കാൻ നോക്കി …
ഞാൻ : പോ മൈരേ ഇത് ആരാ എന്തിനാ എന്ന് എനിക്ക് അറിയാ ..നീ കൂടുതൽ എൻ്റെ കാല് പിടിക്കാം നിക്കണ്ട…
⏩ അടുത്ത ദിവസം
അച്ചു : ടാ അവൻ ഇന്നലെ ഒറങ്ങിയിട്ടെ ഇല്ല …രാത്രി മുഴുവൻ മരം പോലെ ഇരിപ്പാ…കാലത്തും അതേ ഇരിപ്പ് തന്നെ ….
റെമോ : നീ പറ അവൻ്റെ കൈയ്യും കാലും അടിച്ച് പൊട്ടിക്കട്ടെ…. നായിൻ്റെ മോൻ എൻ്റെ ചെക്കനെ അവൻ ….
നന്ദൻ : കൊല്ലണം അവനെ …പക്ഷേ വേണ്ട ….
അച്ചു : ചുമ്മാ ഇരി മൈരെ….
⏩ അടുത്ത ദിവസം രാത്രി അവന് രുദ്രൻ മാമൻ്റെ ഫോൺ വന്നു അതോടെ അവൻ മൊത്തത്തിൽ പൊട്ടി പോയി….
⏩ 21:23
നന്ദൻ : പാവം ടാ അവൻ്റെ ഇരിപ്പ് കണ്ടിട്ട് പേടി ആവുന്നു മനസ്സ് വിട്ട് പോവോ അവൻ്റെ എന്ന്
അച്ചു : ഇത്ര ഒക്കെ നടന്നിട്ട് കരയാതെ പിടിച്ച് നിക്കാനും ഒരു ഇത് വേണം …
ഞാൻ : അവൻ ആര് സിങ്കം ടാ അവൻ തിരിച്ച് വരും …
ഇന്ദ്രൻ : ടാ ഒന്ന് വന്നെ …എല്ലാരും
കൊറച്ച് കഴിഞ്ഞതും അവൻ ഞങ്ങളെ വിളിച്ചു..
അവൻ അവൻ്റെ മനസ്സിൽ ഉള്ള കാര്യം പറഞ്ഞപ്പോ ഞങ്ങൾക്ക് കാര്യം പിടി കിട്ടി ….
ഇന്ദ്രൻ : ഒറ്റ വെടിക്ക് ഞാൻ നീ ശ്രീ …എന്നെ ഹരിക്കും നിന്നെ സൂസിക്കും… ശ്രീയെ മറ്റവനും എങ്ങനെ
അവൻ പറഞ്ഞത് ആലോചിച്ചപ്പോ കിളി അടിച്ച് പോയി…അതെ സത്യം തന്നെ അവൻ പറഞ്ഞത് നൂറ് ശദമാനം സത്യം ആണ്….
⏩ അടുത്ത ദിവസം 11 മണി
ഹലോ ഹലോ
ശ്രീ : സൂര്യ … അവള് ചെറിയ രീതിക്ക് കരയുന്നുണ്ട്
ഞാൻ : ശ്രീ ശ്രീ നീ കരയല്ലേ ഞാൻ ഉണ്ട് പേടിക്കണ്ട … എനിക്ക് അറിയാ നീ ഒന്നും ചെയ്തില്ല എന്ന്…
(പറ ടാ നിനക്ക് എങ്ങനെ തോന്നി തെണ്ടി…. )
