Hero – 3 Like

ഞാൻ : അത് സാരൂല്ലാ … നമ്മക്ക് ടൈം ഒണ്ട് ബേബി ആയാലും അടിച്ച് പൊളിക്കാല്ലോ….

ശ്രീ : നമ്മക്ക് കൊച്ചിന് എന്ത് പേര് വക്കാ

ഞാൻ : പെൺ കുട്ടി ആണെങ്കിൽ എൻ്റെ അമ്മേടെ പേര് വക്കാ

ശ്രീ : അതെന്ത് എനിക്ക് അമ്മ ഇല്ലെ…

ഞാൻ : നിക്ക് പറയട്ടെ …

ശ്രീ : ആ പറ

ഞാൻ : ആൺ കുട്ടി ആണെങ്കിൽ നിൻ്റെ അപ്പൻ്റെ പേര് വെക്കാ അതാവുമ്പോ ചുരുക്കി നമ്മക്ക് രാംക്രി എന്ന് വിളിക്കും ചെയ്യാ…😂

ശ്രീ : പോടാ …

ഞാൻ : അതൊക്കെ പിന്നെ ആദ്യം ഞാൻ കല്യാണം കഴിക്കട്ടെ എന്നിട്ടല്ലേ ….

ശ്രീ : അപ്പോ നീ എന്നെ തേച്ചോ സൂര്യ

ഞാൻ : എന്ത് ചെയ്യാ ചെല്ലക്കിളി വേറെ വഴി ഇല്ല അവള് ഗർഭിണി ആയി പോയില്ലേ …

ശ്രീ : ആവശ്യം ഇല്ലാത്ത പണിക്ക് പോയത് കൊണ്ടല്ലേ….

ഞാൻ : അവളൊന്ന് കരഞ്ഞിരുന്നെങ്കിൽ എന്നെ തടഞ്ഞിരുന്നെങ്കിൽ … പോട്ടെ ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ .

ശ്രീ : അതിന് പറയാൻ ടൈം തരണം അതിന് മുന്നേ ഇടിച്ച് കേറ്റി വിട്ടില്ലെ പിന്നെ എങ്ങനെ …

ഞാൻ : അയ്യോ …😂 എൻ്റെ കൊച്ചിനെ കെട്ടിപ്പിടിച്ച് കെടക്കാൻ തോന്നുന്നു ….

ശ്രീ : അതെ വയറ് അറിയാൻ തൊടങ്ങിയൊ എന്നൊരു സംശയം….

ഞാൻ : ഒന്ന് പോടി മൂന് മാസം കഴിയാതെ ഒരു തേങ്ങയും കാണില്ല …ഡോക്ടർ പറഞ്ഞത് കേട്ടില്ലേ …

ശ്രീ : ശെരിയാ.. അല്ല എനിക്കൊരു തോന്നല്… നമ്മള് പെടോ പൊന്നു

ഞാൻ : ഏയ് ഇല്ല അങ്ങനെ പെട്ടാ ഞാൻ മുങ്ങും…. ഹഹഹ 😂

ശ്രീ : ഞാൻ ചാവും….ഹ ഹ ഹ

ഞാൻ : എന്തിനാ ശ്രീക്കുട്ടാ നീ ഇങ്ങനെ പറയുന്നെ ..

ശ്രീ : ചുമ്മാ …

ഞാൻ : വച്ചിട്ട് പോടി … 🔚

ഞാൻ താഴേക്ക് എറങ്ങി പോയി…

അച്ചു : വന്നല്ലോ കോഴി ….

ഞാൻ : ഒന്ന് പോടാ…

അടുത്ത ദിവസം തന്നെ പെണക്കം ഒക്കെ തീർത്ത് ഞങ്ങള് രണ്ടും നിശ്ചയത്തിന് ഒരുങ്ങി ശ്രീടെ വീടിൻ്റെ അടുത്ത് ഉള്ള ഒരു മണ്ഡപത്തിൽ വച്ച് നിശ്ചയം ശെരി ആയി… പേടിച്ച പോലെ ഒന്നും ഉണ്ടായില്ല എൻ്റെ നല്ല കാലത്തിന് അടുത്ത ആഴ്ച തന്നെ കല്യാണത്തിന് പറ്റിയ ഒരു മുഹൂർത്തം കിട്ടിയത് കൊണ്ട് ഭാഗ്യായി….

ഞാൻ അവളുടെ കണ്ണിൽ നോക്കി മോതിരം ഇട്ട് കൊടുത്തു….

അവളെൻ്റെ കൈ പിടിച്ച് മോതിരം ഇട്ട് ആരും കാണാതെ കൈ പിടിച്ച് ഒരു സ്റ്റമ്പിങ് ചെയ്തു അതും നഖം വച്ച്…

പിന്നെ വാരി കൊടുക്കൽ ആയി അതായി ഇതായി ഫോട്ടോ എടുക്കൽ.. ഒരു വഴിക്ക് എല്ലാം തീർന്നു….

പിന്നെ ശടപടെന്ന് കാര്യങ്ങൽ ആയി ….

നാളെ വെളുത്താൽ കല്യാണം ….

ഇന്ന് രാവിലെ തന്നെ. അവസാന ഘട്ട ഒരുക്കങ്ങൾ ഒക്കെ പൂർത്തിയാക്കി ….

പെട്ടെന്ന് അത് സംഭവിച്ചു…. റിയലൈസേഷൻ അയ്യോ നാളെ ഒരുപാട് പേരുടെ മുന്നിൽ സ്റ്റേജിൽ കേറി പോണം …. 😨 എല്ലാരും എന്നെ തന്നെ നോക്കി ഇരിക്കും ടിക്ടോക്കിൽ കണ്ട പോലെ വലം വക്കുമ്പോ മുണ്ട് അഴിഞ്ഞ് പോയാ… താലി കെട്ടുമ്പോ കൈ വെറ വന്ന എന്ത് ചെയ്യും … നടക്കുന്ന വഴിക്ക് സ്റ്റെപ്പിൽ മറിഞ്ഞ് വീണാ എന്ത് ചെയ്യും …. അണ്ടി ഏത് നേരത്താണോ … അല്ലെങ്കിലും രണ്ട് പേര് കല്യാണം കഴിക്കുന്നത് കാണാൻ എന്തിനാ ഈ നാട് മുഴുവൻ വരുന്നത് … വിളിച്ചെന്ന് വച്ച് വരണോ…

എന്നെ പിന്നിൽ വന്ന് ആരോ തട്ടി….

നന്ദൻ : എന്താ ബ്രോ

ഞാൻ : ബ്രോ നാളെ ഒരുപാട് പേര് കാണോ

നന്ദൻ : പിന്നെ ഇന്ദ്രൻ പറഞ്ഞത് നിൻ്റെ അമ്മായി അപ്പൻ ആയിരം പേരെ വിളിച്ചിട്ടുണ്ട് എന്നാ….

ഞാൻ : ഒന്ന് പോ മൈരെ തള്ളാതെ

നന്ദൻ : അല്ലേടാ നീ വേണേ ചോദിച്ച് നോക്ക് ….

ഞാൻ ഫോൺ എടുത്ത് അമ്മുനെ വിളിച്ച് നോക്കി…

അമ്മു : പറ ചക്കരെ എന്താ

ഞാൻ : ഡീ നാളെ കല്യാണത്തിന് എത്ര പേര് കാണും

അമ്മു : ഒരു പത്തിരുനൂറ് പേര്…

ഞാൻ : ആവൂ..

അമ്മു : എന്താ ടാ ….

ഞാൻ : ചുമ്മാ …

അമ്മു : കണ്ണൻ ഒണ്ടോ അവടെ

ഞാൻ: ഇല്ല അവൻ അച്ചുൻ്റെ കൂടെ പോയി …എന്താ

അമ്മു : സൂര്യ ഇന്ദ്രൻ ടൈമിന് ഫൂഡ് കഴിക്കില്ല വന്നാ കഴിക്കാൻ പറയണേ….

ഞാൻ : അയ്യ…

അമ്മു : എന്ത്ടാ

ഞാൻ : അയ്യോ പറയാ….

അമ്മു : ഉം …

ഞാൻ : ശ്രീ എവടെ

അമ്മു : അയ്യടാ ടാ ടാ ടാ …

ഞാൻ : അവടെ എല്ലാം ഓക്കെ അല്ലേ. .

അമ്മു : ആ…അതെ ഞാൻ പോട്ടെ ….ടൈം ആയി വെളിയിൽ പോണം ശെരി…. 🔚

Leave a Reply

Your email address will not be published. Required fields are marked *