സൂസി : അങ്ങനെ ഒരു ലോറിക്കാരൻ വെറുതെ കേറി വരില്ല അങ്ങനെ വരണേ അത് വേറെ 😂…
ശരൺ : ഒറ്റ ചാൻസ് കൂടെ ഇനി മിസ്സാവില്ല
സൂസി : ചെന്ന് കേറി കൊടുക്ക് നിൻ്റെ പെൻസിൽ ഒടിച്ച് കൈയ്യിൽ തരും…
ശരൺ : എന്നാലും ഒരു. ചാൻസ്
സൂസി ; എനഫ് ശരൺ ആൻഡ് താങ്ക്യൂ…. അർജ്ജു ലെറ്റ്സ്സ് മൂവ് … നമ്മക്ക് എറങ്ങാം ചക്കരെ 🔚]
ഞാൻ ഫ്രഷ് ആയി താഴേക്ക് പോയി …
അടുക്കളയിൽ ഒടുക്കത്തെ അടി നടക്കുന്നു
ശ്രീ : നിന്നോട് ആരാ ടാ ഇതില് ഉപ്പിടാൻ പറഞ്ഞത്….
നന്ദൻ : ഇച്ചിരി ഉപ്പല്ലെ അതങ്ങ് പോട്ടെ ….
ഞാൻ : എന്താ ഇവടെ…
ശ്രീ : വന്നോ …കഴിക്കാൻ തരട്ടെ കുട്ടാ …
ഞാൻ : ആഹ് 😊
ഞാൻ പോയി ടേബിളിൽ ഇരുന്നു …
ശ്രീ ചോറ് മോര് കാച്ചിയത് ബുർജി എല്ലാം കൂടെ കൊണ്ട് വന്നു
ഞാൻ : ബുർജി കൊള്ളാം
ശ്രീ : ആണാ …ഞാൻ. ആണ് ഒണ്ടാക്കിയത് 😃
നന്ദൻ : ഉള്ളി അരിഞ്ഞത് ഞാൻ …
ഞാൻ : സൂപ്പർ …
ശ്രീ : വെള്ളം കൊണ്ട് വരാം …
ഞാൻ : ടാ ഇന്നാ
ഞാൻ ഫോൺ നന്ദന് കൊടുത്തു
നന്ദൻ : എന്ത്
ഞാൻ ; നോക്ക്
അവൻ ഉള്ളിലേക്ക് പോയി
ശ്രീ വെള്ളം കൊണ്ട് വന്ന് എൻ്റെ അടുത്ത് ഇരുന്നു …
ശ്രീ ; കുട്ടാ നമ്മക്ക് ഇത് പോലെ ഒരു വീട് വച്ചാലോ
ഞാൻ : പിന്നെന്താ
ശ്രീ : ഇത് വാങ്ങിയാലോ
ഞാൻ ; വാങ്ങാം നിൻ്റെ അപ്പൻ രാംക്രിയോട് സ്ത്രീധനം അഡ്വാൻസ് ആയി തരാൻ പറ
ശ്രീ : ഐയ്യാ
ഞാൻ : എന്ത് പിടിച്ചില്ലെ
ശ്രീ : സ്ത്രീധനം കൊടുത്ത് കെട്ടാൻ ആണേ നല്ലത് നോക്കി എടുത്തൂടെ…
ഞാൻ : നല്ലത് നോക്കി ഇരുന്നോ നിൻ്റെ മൂഞ്ചിക്ക് ആര് വരാൻ …
ശ്രീ : എനിക്ക് എന്താ ടാ നാറി കൊഴപ്പം
ഞാൻ ; ഏയ് പോരാ അതായത് ഇത്ര ലുക്കും ആസ്തിയും ഉള്ള എനിക്ക് നീയോ ച്ചെ… ഐ പിറ്റീ….
ശ്രീ : അത് പറഞ്ഞപ്പഴാ സൂര്യ നിനക്ക് എത്ര ആസ്തി ഒണ്ട്
ഞാൻ : അതൊക്കെ നീ എന്തിനാ അറിയുന്നത്
ശ്രീ : ചുമ്മാ
ഞാൻ : അതൊക്കെ ഞാൻ കെട്ടാൻ പോവുന്ന പെണ്ണിനോട് പറയാം നിന്നോട് പറയണ്ട കാര്യം ഇല്ല…
ശ്രീ : 🥺
ഞാൻ : ഡീ ഏയ്…ഫൺ ഫൺ.. ..
ശ്രീ : പോ അങ്ങോട്ട് ..
ഞാൻ ; അയ്യോ ഞാൻ അന്ന് എല്ലാം പറഞ്ഞതല്ലേ പിന്നെന്താ ….
ശ്രീ : വേണ്ട നീ പറയണ്ട
ഞാൻ : അയ്യോ എനിക്ക് അറിയില്ല ഷോറൂമിൽ നിന്ന് വരുന്ന ഫണ്ട് കമ്പനി അക്കൗണ്ടിൽ കെടക്കും ഞാൻ തന്നെ വെറും ശമ്പളക്കാരൻ ആണ് ….എല്ലാം നോക്കുന്നത് മൂർത്തി സാർ ആണ് ….മാസം കൊറച്ച് പൈസ എനിക്ക് വരും അത്ര തന്നെ ബാക്കി ഓക്കേ ഓഫീസ് അക്കൗണ്ടിൽ ആണ്….
ശ്രീ : 😃
ഞാൻ : ഇപ്പൊ ശെരി ആയോ
ശ്രീ : ഉം
ഞാൻ : എല്ലാം റാം അങ്കിൾ ആണ് നോക്കുന്നത് …അങ്കിളിൻ്റെ ബാംഗ്ലൂർ ഹൈദരബാദ് പിന്നെ തമിൽനാട് ഒക്കെ ഉള്ള ഫണ്ട് പിന്നെ ബിസിനെസ്സ് എല്ലാം നോക്കുന്നത് മൂർത്തി സാർ ആണ് ….
ശ്രീ : ഈ റാം അങ്കിൾ റിച്ച് ആണോ
ഞാൻ : കൊള്ളാം …. റിച്ച് ആണോ എന്നോ … മുണ്ട് കൊടഞ്ഞാ പണം ആണ് പറയില്ലേ അതാണ് സെറ്റപ്പ്…. ഇവടെ ഒരു ഗാരാജ് ഒണ്ട് അങ്കിളിന് ഞാൻ കാണിച്ച് തരാം
ശ്രീ : എന്തിൻ്റെ
ഞാൻ : ലോറി …ആരും കൊതിക്കുന്ന വണ്ടികൾ ബാരത് ബെൻസ് .. ലെയ്ലാൻ്റ് ടാറ്റ എല്ലാം ഒണ്ട് ….
ശ്രീ : അമ്മൂൻ്റെ ഒരു യോഗം
ഞാൻ : എന്താ
ശ്രീ : അല്ല ഒരു യോഗം പറയാ
ഞാൻ : എന്തൊക്കെ ഒണ്ടെങ്കിലും. ഡൗൺ ട്ടു എർത്ത് ആണ് ആള് അങ്കിള് മാത്രം അല്ല ആൻ്റിയും അതെ പോലെ തന്നെ പിന്നെ അവനെയുംഅതേ പോലാ വളർത്തിയിരുക്കുന്നത്
ശ്രീ : സത്യം ലേ…😃
ഞാൻ : എന്ത്
ശ്രീ : അല്ല സത്യം ആയും ആണോ എന്ന്….
ഞാൻ : നീ പോയി കഴി വിശന്നാൽ നിങൾ നിങൾ അല്ലാതെ ആവും ….
⏩ 15:23
അതെ എന്താ പ്ളാൻ ഇനി മണ്ടെ ആണ് ക്ലാസ് ഉള്ളത് …ഫൂഡ് കഴിക്കുന്നതിൻ്റെ എടക്ക് ശ്രീ പറഞ്ഞു …
ഞാൻ സൈലൻ്റ് ആയി ഇരുന്ന് ലേയ് കഴിച്ചൊണ്ട് ഇരുന്നു .
ശ്രീ : സൂര്യ കേട്ടോ പറഞ്ഞത് …
ഞാൻ തല ആട്ടി
ശ്രീ : പറ
ഞാൻ : നെറ്റ്ഫ്ളിക്സ് തന്നെ …
ശ്രീ: കൊള്ളാം
ഞാൻ : എന്ത് പിടിച്ചില്ല …
ശ്രീ : ഇല്ല …
ഞാൻ : എന്നാ നീ കാണണ്ട
ശ്രീ : അതെ നമ്മക്ക് എങ്ങോട്ടെങ്കിലും പോവാം ….
ഞാൻ : ഏയ് അതൊന്നും നടക്കില്ല ഒന്നാമത് ഇന്നാള് ഈ നാറി പോയി വീണ്ടും അതിൻ്റെ സൈലൻസർ മാറ്റി പഴയത് വച്ചിരിക്കാ … വെളിയില് പോലും കൊണ്ട് പോവാൻ പറ്റില്ല …
