നന്ദൻ : അത് ശേരിയാ ….
അച്ചു : നോക്കാ ടാ നിങ്ങള് വാ രണ്ടെണ്ണം അടിക്കാ…
⏩ 23:23
ശ്രീ എൻ്റെ തൊടയിൽ തല വച്ച് കെടക്കാ ഞാൻ ഫോണിൽ ഇന്ദ്രൻ്റെ ഇൻസ്റ്റാഗ്രാമിൽ ആരെങ്കിലും ടാഗ് വച്ചിട്ടൊണ്ടോ നോക്കി ഇങ്ങനെ ഇരുന്നു…
ഞാൻ : ഒറങ്ങിയോ
ശ്രീ : നല്ല ഒറക്കം വരുന്നുണ്ട് പക്ഷേ പറ്റുന്നില്ല…. ആ ചെക്കൻ്റെ മൊഖം ആണ് മനസ്സിൽ മുഴുവൻ …
ഞാൻ : അവനോട് ചെയ്തതിന് ഇന്നല്ലെങ്കിൽ നാളെ അവനെ ഞങ്ങടെ കൈയ്യിൽ കിട്ടും പൈലറിൽ വച്ച് ഇടിച്ചില്ലെങ്കിൽ നോക്കിക്കോ അവനെ ….
ശ്രീ : സൂര്യ
ഞാൻ : എന്താ ടാ
ശ്രീ : അവൻ ഓക്കേ ആയിരിക്കില്ലേ സൂര്യ …
ഞാൻ : പിന്നല്ലാതെ … അവൻ അവനെ സങ്കടപെടുത്തിയതിന് ന്നമ്മക്ക് അത് തിരിച്ച് തരാ….
ശ്രീ : പാവം അമ്മു
ഞാൻ : എന്ത് പാവം കരയട്ടെ …. അവള് ഈ ജീവിതം മുഴുവൻ കരഞ്ഞാലും അവൻ്റെ പെടപ്പിൻ്റെ അത്ര വരില്ല ….ഞങ്ങളൊക്കെ എത്ര പറഞ്ഞറിയോ…കേട്ടില്ല …
⏩ പിന്നീട് ദുരന്തം ആയിരുന്നു ദിവസങ്ങൾ …. റാം അങ്കിൾ കാറിനോട് വരെ സംസാരിച്ച് തൊടങ്ങി ….
ഏതാണ്ട് മൂന്നാഴ്ച അടുത്ത് അവൻ്റെ വിവരം കിട്ടാൻ …
അച്ചുവും അമറും കൂടെ ആരോടും പറയാതെ അവനെ പഞ്ചാബിൽ പോയി പൊക്കി കൊണ്ട് വന്നു ….
അവൻ ആളാകെ മാറി പോയി ആരോടും വലിയ അടുപ്പം ഇല്ല കരിവാളിച്ച്… ആളാകേ കുടുങ്ങി ഇരിപ്പാ… വന്നതിൻ്റെ അടുത്ത ദിസം രാവിലെ അവൻ വീട്ടിലേക്ക് വന്നു അതും പുലർച്ചെ തന്നെ …പിന്നെ അവടെ തന്നെ ആയിരുന്നു പിന്നെ ഒരു നാൾ അവനും അമറും ഇന്ദ്രജാലത്തേക്ക് പോയി….
ബാക്കി അറിയായിരിക്കുല്ലോ…
രണ്ട് ദീസം കഴിഞ്ഞതും സൂസി വന്നു എന്തോ അത് ഒരു നല്ല കാര്യം അല്ല …
ഞാൻ അവളെ വഴിയിൽ വച്ച് തന്നെ തടഞ്ഞു പക്ഷേ ഇന്ദ്രൻ്റെ പെരുമാറ്റം എല്ലാരെയും അൽഭുതപെടുത്തി….മാത്രം അല്ല അവൻ ഫുൾ ടൈം അവളുടെ കൂടെ ആയി …ഞാൻ അടക്കം എല്ലാരും വിചാരിച്ചത് അമ്മുനോടുള്ള ദേഷ്യം ആണ് എന്നാണ്…. അവന് ദേഷ്യം എല്ലാരോടും ദേഷ്യത്തോടെ ഉള്ള പെരുമാറ്റം തൊന്നുമ്പോ വരും തോന്നുമ്പോ പോവും …ആരെയും അടിപ്പിക്കുന്നില്ല… അച്ചുനോട് മാത്രം വലിയ സീൻ ഇല്ലാതെ പെരുമാറും …
അതിൻ്റെ എടക്കാ ഓണം വന്നത് അന്ന് റാം അങ്കിളും ആൻ്റിയും അമ്മുൻ്റേ അച്ഛനും അമ്മയും അങ്ങോട്ട് വന്നിരുന്നു … അന്നും അവര് പോയ ഒടനെ അവൻ ഫുഡും ആയി ആ മൂദേവിടെ അടുത്തേക്ക് പോയി….
ഞാൻ : ടാ ഇവന് അടി വല്ലതും കിട്ടിയാ ഇവളെ ഇത്ര കെയർ ചെയ്യാൻ ….
നന്ദൻ : ഇത് അമ്മുനെ കൊള്ളിക്കാനാ …
ഞാൻ : എനിക്ക് ഇവൻ എന്തോ കാര്യം ആയി പ്ളാൻ ചെയ്യുന്ന പോലെ ഒരു ഫീൽ
അച്ചു : അണ്ടി ആണ് … അവനേ നൊന്ത് നൂലായി ഇരിക്കാ…
ഞാൻ : ഏയ്…നോ….
ഇന്ദ്രൻ്റെ ദേഷ്യവും വാശിയും ദിനംപ്രതി വർദ്ധിച്ചു…. എടക്ക് നോർമൽ ആവും….
അങ്ങനെ ഒരു ദിവസം ഇന്ദ്രൻ ഉച്ചക്ക് എൻ്റെ അടുത്തേക്ക് വന്നു …
സൂര്യ ഒരു സീൻ ഒണ്ട് ..
ഞാൻ : എന്താ
നന്ദൻ ; എന്താ ..
ഇന്ദ്രൻ : അതെ വിഷ്ണുവും അവൻ്റെ അപ്പനും കൂടെ ചിക്കുനെ പിടിച്ചൊണ്ട് പോവാൻ വരുന്നു എന്നൊരു ന്യൂസ് വന്നു….
ഞാൻ : വരട്ടേ ബാറ്റ് വച്ച് കൊടുക്കും ഞാൻ
ഇന്ദ്രൻ : അതല്ല മൈരേ അവളെ എങ്ങാനും കൊണ്ട് പോയാ അയാള് അവനെ കൊണ്ട് കെട്ടിക്കും അതോടെ പിന്നെ നിൻ്റെ കാര്യം നടക്കില്ല
ഞാൻ : അങ്ങനെ ഒന്നും നടക്കില്ല….
ഇന്ദ്രൻ : നടന്നാ … അവൾടെ അപ്പൻ്റെ സ്വഭാവം വച്ച് അയാള് പറയും കെട്ടി പോയില്ലേ അവര് ജീവിക്കട്ടെ എന്ന്….
നന്ദൻ : അളിയാ നല്ല ചാൻസ് ഒണ്ട്….
അച്ചു : ഇപ്പൊ എന്ത് ചെയ്യും …
ഇന്ദ്രൻ : ഒരു വഴി ഒണ്ട്
ഞാൻ അവനെ തല ഉയർത്തി നോക്കി
അച്ചു : പറ
ഇന്ദ്രൻ : രജിസ്റ്റർ മാരെജ്…
ഞാൻ : കൊള്ളാം എലിയെ പേടിച്ച് ഇല്ല ചുടൽ…
ഇന്ദ്രൻ : വേണേ മതി അവസാനം എൻ്റെ അടുത്ത് കരഞ്ഞൊണ്ട് വരല്ലേ….
ഞാൻ : അതൊന്നും വേണ്ട നമ്മക്ക് നോക്കാം …
⏩ 17:23
ഞാൻ : നീ ഇത് എന്നാ ചെയ്യാ
ഇന്ദ്രൻ : ഞാൻ ഈ വടി ഒക്കെ ഒന്ന് എടുത്ത് വെക്കാ…നീ പൊക്കോ ആര് വന്നാലും നമ്മക്ക് നേരിടാ
ഞാൻ : നീ എന്ത് പ്രാന്താ പറയണേ
ഇന്ദ്രൻ : അവര് വന്നാ എന്ത് ചെയ്യും അവളെ കൊണ്ട് പോയാ പിന്നെ നീ കാണില്ല …ഓർത്തോ….
