Hero – 3 Like

അമ്മാവൻ : മോനെ നല്ല മനസ്സാണ് ആദ്യം വേണ്ടത് ബാക്കി ഒക്കെ പിന്നെ. ഇവടെ തന്നെ കണ്ടില്ലേ ….എൻ്റെ മോനെ പോലെ സ്നേഹിച്ചതാ അവനെ എന്നിട്ട് അവൻ ചെയ്തത് കണ്ടില്ലേ….

ഞാൻ : എല്ലാരും ഒരുപോലെ അല്ലല്ലോ അങ്കിൾ….ഞാൻ എന്നാ

അമ്മാവൻ : മോനെ ഈ വെള്ളി ആഴ്ച ചെറിയ ഒരു നിശ്ചയം പോലെ ഒന്ന് നടത്താം നിങ്ങടെ ജാതകം ഒക്കെ ശെരി ആയി ….ഞാൻ രാമനാഥനെ വിളിച്ച് പറഞ്ഞിട്ടുണ്ട് ….

ഞാൻ : ശെരി അങ്കിൾ ….

അമ്മാവൻ. മോനെ മോന് എല്ലാരും ഒണ്ട് കേട്ടോ … ധൈര്യായിട്ട് പോയിട്ട് വാ…

ഞാൻ : അതെ അങ്കിൾ ഒന്നും വിച്ചാരിക്കല്ലെ എനിക്ക് അങ്കിളും ആൻ്റിയും ചേട്ടനും ചേച്ചിയും മതി ഒരുപാട് പേരെ താങ്ങില്ല….അതാ ….

അമ്മായിയപ്പൻ പൊട്ടി ചിരിച്ച് എനിക്ക് കൈ തന്നു….

ഞാൻ യാത്ര പറഞ്ഞ് വെളിയിലേക്ക് നടന്നു…

അച്ചു : എത്ര നേരാണ് മൈരേ

ഞാൻ : അത് ഞങ്ങൾക്ക് പല കുടുംബകാര്യവും പറയാൻ ഒണ്ട്…

അച്ചു : വലിയ അണ്ടി….

ഇന്ദ്രൻ 📱: ശെരി നീ അങ്ങോട്ട് വാ ശെരി മൈരേ… 🔚

ഇന്ദ്രൻ : ടാ മറ്റെ വീടിൻ്റെ ചാവി നിൻ്റെ കൈയ്യിൽ ഇല്ലെ …

ഞാൻ : ആ നീ അല്ലേ എടുക്കാൻ പറഞ്ഞെ….

ഇന്ദ്രൻ : ആ ഞാൻ ഇന്ന് അവടാ…

അച്ചു : എന്നാ ഞാനും …

റെമോ : എങ്കിൽ ഞാൻ ഉം….

അമർ : ഞാൻ പോണേ ഇല്ല അടിച്ച് ഓഫ് ആവണം ഇന്ന്….

Ram uncle calling….

ഞാൻ: ഹലോ

അങ്കിൾ : അതെ കുട്ടാ ഈ വെള്ളി ആഴ്ച നിശ്ചയം വക്കാൻ ആണ് എന്താ ഓക്കേ അല്ലേ….

ഞാൻ : പിന്നെന്താ …അങ്കിൾ തീരുമാനിച്ച മതി

അങ്കിൾ :പിന്നെ മോനെ ഒരുക്കം ഒക്കെ ഞാൻ നോക്കാം നീ ഡ്രസ്സ് അങ്ങനെ ഉള്ള കാര്യം ഒക്കെ ചെയ്യണം ഇന്ദ്രനെ വിളിച്ചോ ശെരി മോനെ …

ഞാൻ : ശെരി അങ്കിൾ… അല്ലാ ഫണ്ട് …. റീലീസ് ചെയ്യാൻ ….

അങ്കിൾ ; ഞാൻ മൂർത്തിയോട് പറഞ്ഞിട്ടുണ്ട്….

ഞാൻ : പിന്നെ അങ്കിളെ ഒരു വണ്ടി … എടുത്താലോ….

അങ്കിൾ : കൂട്ടുകാരൻ പറഞ്ഞു …ശെരി ശെരി …

ഞാൻ : താങ്ക്സ് അങ്കിൾ … 🔚

ഇന്ദ്രൻ : എന്ത്

ഞാൻ : റാം അങ്കിൾ വിളിച്ചത്….വെള്ളിയാഴ്ച നിശ്ചയം….

അച്ചു : അങ്ങനെ ഇവനും പെണ്ണായി….

ഞാൻ : ഒന്ന് വണ്ടി എടുക്കോ കൊറേ നേരായി….

ഞങ്ങള് നേരെ എറണാകുളത്ത് പോയി…

അന്ന് അവടെ കൂടി എങ്കെ എങ്കേജ്മെൻ്റിന് ഇടാൻ ഉള്ള ഡ്രസ്സ് ഒക്കെ എടുത്ത് കൊറച്ച് ഷോപ്പിംഗ് ഒക്കെ ചെയ്ത് തിരിച്ച് വന്നു ….

⏩ 23:23

Sreekuttan 🎈 calling

ഞാൻ: ഹലോ 😇

ശ്രീ : ഒന്ന് മൈൻ്റാക്കപ്പാ

ഞാൻ : പറഞ്ഞോ…

ശ്രീ : എവടെ

ഞാൻ : കൊച്ചിൻ

ശ്രീ : എന്താ പെട്ടെന്ന്

ഞാൻ : അത് അത്

ശ്രീ : എന്താ ടാ

ഞാൻ : അത് മോനെ

ശ്രീ : കാര്യം പറ സൂര്യ

ഞാൻ : അത് എൻ്റെ കല്യണനിശ്ചയം ആണ് മോനെ ഈ വെള്ളിയാഴ്ച…. സോറി….

അവളുടെ ശ്വാസം വലിച്ച് വിട്ട ഒച്ച എനിക്ക് കേക്കാ

ഞാൻ : 😂

ശ്രീ : ഫണ്ണി… ശവമേ

ഞാൻ : അറിഞ്ഞ് കാണും എന്ന് വിശ്വസിക്കുന്നു … പറ്റിയ വരണം…

ശ്രീ : എൻ്റെയും നിശ്ചയാ…അതെ ദിവസം എന്താ ലേ…

ഞാൻ : ഓഹോ അപ്പോ നീ എന്നെ വഞ്ചിച്ചു അല്ലേ ഡീ വഞ്ചകി വഞ്ചകി വഞ്ചകി …

ശ്രീ : ഉം…. ഞാൻ നിന്നെ വെറും ടൈം പാസിന് നോക്കിയതാ….

ഞാൻ : ശെരി… നല്ല പോലെ കഴിക്കണം കേട്ടോ … കണ്ണികണ്ടതൊന്നും വാങ്ങി കഴിക്കല്ലെ…

ശ്രീ : ശെരി ശെരി….വീഡിയോ കോൾ ചെയ്യട്ടെ….

ഞാൻ : നീ കെടക്കാൻ നോക്ക് കുട്ടാ

ശ്രീ : എന്തീയ്യാ

ഞാൻ : ഞാൻ നമ്മടെ ബെഡ്ഡിൽ എൻ്റെ കൊച്ചിനെ ഓർത്ത് കെടക്കാ …

ശ്രീ : ഏത് കൊച്ചിനെ

ഞാൻ : നിന്നെ തന്നെ

ശ്രീ : ഞാൻ വിചാരിച്ചു നമ്മടെ ബേബിയെ ആണ്ന്ന്…

ഞാൻ : അയാളും ഒണ്ട് ….

ശ്രീ : എന്താ ഒച്ച

ഞാൻ : താഴെ പിള്ളേര് വെള്ളം അടി…. സ്മോഗ് ഇറ്ക്ക് വേണാ

ശ്രീ : അയ്യോ വേണ്ടെ പറഞ്ഞപ്പോ തന്നെ തൊണ്ട പൊള്ളി

ശ്രീ : നീ കഴിച്ചിട്ടുണ്ടോ പൊന്നു

ഞാൻ : ഒരെണ്ണം ചെറുത്…

ശ്രീ : ഉം…

ഞാൻ : നമ്മടെ എല്ലാ സന്തോഷവും തൊടങ്ങിയത് ഇവടാ അല്ലേ മോനെ

ശ്രീ : ഐ മിസ്സ് ദാറ്റ് പ്ലേസ്….

ഞാൻ : ഉം….

ശ്രീ : ഞാനേ നിനക്ക് ഡ്രസ്സ് വാങ്ങി വച്ചിട്ടുണ്ട്….കൊണ്ട് തരാ

ഞാൻ : ആണോ …

ശ്രീ : വയറ് ഒരു മുറുക്കം പോലെ ഒക്കെ ഒണ്ട് സൂര്യ

ഞാൻ ; കാണില്ലേ …

ശ്രീ : അടിച്ച് പോളിക്കണ്ട എല്ലാ സീനും പോയി ലേ

Leave a Reply

Your email address will not be published. Required fields are marked *