Hero – 3 Like

ഞാൻ പോയി ഡ്രൈവിങ് സീറ്റിൽ കേറി …

നന്ദൻ : പാവം ടാ അവള്

ഞാൻ വണ്ടി വലിച്ചെടുത്തു

നന്ദൻ : സൂര്യ വേണ്ട …

എനിക്ക് ജീവിതത്തിൽ എന്തോ വലുത് നഷ്ട്ടം ആയ അവസ്ഥ ആയിരുന്നു അപ്പോ…

റോഡിലൂടെ വണ്ടി പറപറന്നു…

പെട്ടെന്ന് ഞാൻ വണ്ടി നിർത്തി…

ഞാൻ: നന്ദ അവളെയും ഇവളെയും നമ്മടെ കൂടെ നിർത്താൻ എന്തെങ്കിലും വഴി കണ്ട് പിടിക്കണം …

നന്ദൻ : അളിയാ ഇത് ചുമ്മാ ആണ് അതൊന്നും നടക്കുന്ന കാര്യം അല്ല മറിയ ഒക്കെ ശ്രീ അതും ഈ നാട്ടുകാരി കൂടെ ആണ് എറണാകുളത്ത് കാട്ടിയ സീൻ ഒന്നും ഇവടെ പറ്റില്ല … പിന്നെ ഇത് ഇത്ര കാലം ഒരുമിച്ച് ഒരു കുടുംബം പോലെ ജീവിച്ചതിൻ്റെ ആണ് നിനക്ക് അറിയാം നമ്മള് കൊച്ചി പോണ ടൈം ഇതിലും ചങ്ക് കലങ്ങി ആണ് പോയത് ….

ഞാൻ : എനിക്ക് അതൊന്നും അറിയില്ല എൻ്റെയും ഇവൻറെയും ജീവിതത്തിൽ ആകെ വെരൽ എണ്ണാവുന്ന ബന്ധങ്ങളെ ഉള്ളൂ അവരെ മിസ്സാക്കാൻ പറ്റില്ല നന്ദ .. അല്ലെങ്കിൽ വേണ്ട ഞാൻ അവളെ കേട്ടാ ഇവനും കെട്ടട്ടെ… അപ്പോ പിന്നെ എന്ത് സീൻ …അത്രേ ഉള്ളൂ ….

റെമോ : അളിയാ എനിക്ക് മനസ്സിലാവും നിൻ്റെ സങ്കടം 24 വയസ്സിൽ ഒന്നും കെട്ടാൻ പറ്റില്ല അളിയാ മാത്രം അല്ല നിനക്ക് ശെരി ഞാൻ എന്ത് ചെയ്യാനാ

ഞാൻ : അത്രേ ഉള്ളോ ഞാൻ നിന്നെ എൻ്റെ ഓഫീസിലെ എന്തെങ്കിലും ജോലി പിടിച്ച് തരാ സീൻ കഴിഞ്ഞില്ലേ….

നന്ദൻ : സൂര്യ നിനക്ക് ടെൻഷൻ ആയിട്ടാ നീ വണ്ടി വിട് രണ്ടെണ്ണം അടിച്ച ശെരി ആവും ….

ഞാൻ : നന്ദ എനിക്ക് അവളെ കാണണം നമ്മക്ക് തിരിച്ച് പോവാ

നന്ദൻ : സൂര്യ നീ മണ്ടത്തരം ആണ് കാണിക്കുന്നത് അവൾടെ വീട്ടിൽ പോയി സീൻ ആക്കാൻ ആണോ നിൻ്റെ പ്ളാൻ ചുമ്മാ ….

റെമോ : സൂര്യ നീ ആദ്യം ഒന്ന് വണ്ടി വിട് നമ്മക്ക് ഒരു കഴിഞ്ഞ കാലം ഒണ്ട് അതിൽ അനുഭവിച്ച അത്ര ഒന്നും ഇല്ല ഇതിന്…

⏩ 20:23

നന്ദൻ : ഞാൻ പോട്ടെ നാളെ വരാ…

ഞാൻ : ശെരി…. കാർ എടുത്തോ

നന്ദൻ എനിക്ക് കൈ നീട്ടി…

ഞാൻ അവനെ വലിച്ച് എന്നോട് ചേർത്തു…റെമോ ഞങ്ങളെ മൊത്തത്തിൽ ചേർത്ത് പിടിച്ചു….

ഞാൻ : താങ്ക്സ് ബ്രോ കൂടെ വന്നതിന് കൂടെ നിന്നതിന്

നന്ദൻ : പോടാ കുണ്ണേ…

റെമോ : അല്ല ശെരിക്കും നീ എന്തിനാ ഞങ്ങടെ കൂടെ വന്നത്

നന്ദൻ : നീ ഒക്കെ എടുത്ത് ചാട്ടത്തിൻ്റെ എക്സ്ട്രീമായത് കൊണ്ട് പിന്നെ സോനയെ തൊട്ട ഒരുത്തനെ പഞ്ഞിക്കിട്ട കേസിൽ നീ പോവുമ്പോ ഞാൻ വരണ്ടെ സൂര്യ അങ്ങനെ നിൻ്റെ കൂടെ നിക്കാതേ മുങ്ങാൻ പറ്റോ….അപ്പോ ശെരി മൈരന്മാരെ കാലത്ത് ഇന്ദ്രജിത്ത് രാമനാഥൻ അവർകളുടെ ശഡ്ജം വലിച്ച് കീറൽ…നാറി കാണോ എന്തോ

റെമോ : എങ്ങോട്ട് പോവാൻ ഫാമിലി മാൻ അല്ലേ …

നന്ദൻ :ബൈ ബൈ ….

ഞാനും റെമോയും അവൻ പോവുന്നത് നോക്കി നിന്നു ….

റെമോ : നമ്മള് വീണ്ടും തനിച്ചായി ല്ലേ സൂര്യ…

ഇത് ഉണക്കും പുതുസ്സില്ലെ യെനക്കും പുതുസ്സില്ലെ…. അപ്പറം എന്ന വ്രോ…. ഞാൻ അവൻ്റെ തോളിൽ കൈ ഇട്ട് പറഞ്ഞു …

പെട്ടെന്ന് കാർ തിരിച്ച് വന്നു….

ഞാൻ : എന്താ ടാ വല്ലതും മറന്നോ

നന്ദൻ : അല്ല അതൊന്നും ഇല്ല

ഞാൻ : പിന്നെ 😌

നന്ദൻ : ഇത്ര കാലം ഒരുമിച്ച് ഉണ്ട് ഒറങ്ങിയിട്ട് പെട്ടെന്ന് പോവാൻ ഒരു ഇത് ….

ഞാൻ : കേറി വാ നായിൻ്റെ മോനെ എനിക്ക് അപ്പഴെ തോന്നി

നന്ദൻ : നാളെ ഞാൻ എന്തായാലും പോവും കേട്ടോ ….

റെമോ : അപ്പോ നാളേം പോവില്ല .🤣 🤣

⏩23:23

Sreekuttan 🎈calling ….

ഞാൻ: ഹലോ

അപ്പറത്ത് നിന്ന് ഒച്ച ഇല്ല തേങ്ങൽ മാത്രം ….

ഞാൻ ; ഹലോ

ഞാൻ ഒന്ന് നീട്ടി വിളിച്ചു….

ശ്രീ : സൂര്യ …സോറി ടാ

ഞാൻ : എന്തിനാ ടാ സോറി

ശ്രീ : നിന്നോട് ഞാൻ എങ്ങനെ പൊന്നു യാത്ര പറയും … അത് കൊണ്ടാ ഞാൻ ….

ഞാൻ: അതാണോ സത്യം പറഞ്ഞാ ഞാനാ നിന്നോട് നന്ദി പറയണ്ടെ….നീ എങ്ങാനും അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞാൻ കരഞ്ഞെനെ നാണക്കേട്….

ശ്രീ : ഐ മിസ്സ് യൂ സോ മച്ച്….

ഞാൻ : ഞാനും …എൻ്റെ കുട്ടിയെ ഒരുപാട് മിസ്സ് ചെയ്യുവാ…

ശ്രീ : നന്ദൻ പറഞ്ഞു അവന് പ്രാന്ത് പിടിച്ചെന്ന്…

ഞാൻ : പിന്നെ ഇല്ലെ നീ എൻ്റെ ഡാർലിങ് അല്ലേ ടാ….

ശ്രീ : നമ്മക്ക് കല്യാണം കഴിക്കാ സൂര്യ നീ പറഞ്ഞത് പോലെ അല്ലാതെ നമ്മക്ക് ഇപ്പൊ ഒരുമിച്ച് ജീവിക്കാൻ വേറെ വഴി ഇല്ല

Leave a Reply

Your email address will not be published. Required fields are marked *